വാര്‍ത്തകള്‍
യിസ്രായേലിനും ഇന്ത്യക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാ ദിനം
Wednesday, 6th of September 2023
0
0
128
ഷാലോം
യോം കിപ്പൂര്‍ എന്നാലെന്താണ്?
യെഹൂദ്യാ കലണ്ടറിലെ ഏറ്റവും വിശുദ്ധമായ ദിവസമാണ് യോം കിപ്പൂര്‍. ഈ ദിവസത്തെ സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ലേവ്യാപുസ്തകം 16 ല്‍ വിവരിക്കുന്നുണ്ട്, അവിടെ പറയുന്നു ജനങ്ങളുടെ പാപത്തിനു പ്രായശ്ചിത്തം ചെയ്യുവാന്‍ വേണ്ടി മഹാപുരോഹിതന്‍ അതിപരിശുദ്ധ സ്ഥലത്ത് പ്രവേശിക്കും. ഒരുവന്‍റെ പ്രവര്‍ത്തികളെക്കുറിച്ച് വിലയിരുത്തുവാനും, പാപക്ഷമ തേടാനും, ദൈവത്തോടും മനുഷ്യരോടും നിരപ്പ് പ്രാപിപ്പാനുമുള്ള ദിവസമാണിത്.
യോം കിപ്പൂറിന്‍റെ പ്രാവചനീകമായ പ്രാധാന്യമെന്ത്?
യോം കിപ്പൂറിനു ചരിത്രപരമായ ആചാരങ്ങള്‍ക്കും അപ്പുറമായി ആഴത്തിലുള്ള ഒരു പ്രവചന പ്രാധാന്യമുണ്ട്. കാഹളനാദ പെരുന്നാള്‍ (റോഷ് ഹഷാന) സഭയുടെ ഉത്പ്രാപണത്തിന്‍റെ പ്രതീകമായും യോം കിപ്പൂര്‍ യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിനു സാദൃശ്യവും ആയിരിക്കുന്നുവെന്ന് പല ദൈവശാസ്ത്രജ്ഞന്മാരും ചിന്തിക്കുന്നു.
ഈ രണ്ടു സംഭവങ്ങള്‍ക്കിടയിലുള്ള പത്തു ദിവസങ്ങള്‍, "ഭയഭക്തിയുടെ പത്തു ദിവസങ്ങള്‍" എന്ന് അറിയപ്പെടുന്നു, അത് വെളിപ്പാട് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ഉപദ്രവകാലങ്ങളെ ആലങ്കാരികമായി പ്രതിനിധീകരിക്കുന്നു.
യെരുശലെമിലെ ജനങ്ങള്‍, തങ്ങൾ കുത്തീട്ടുള്ളവങ്കലേക്ക് നോക്കുന്ന; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കുന്ന ഒരു ഭാവികാലത്തെ സംബന്ധിച്ച് സെഖര്യാവ് 12:10 ല്‍ പരാമര്‍ശമുണ്ട്. ഇത് യോം കിപ്പൂറിന്‍റെ ആത്മാവിലുള്ള കൂട്ടായ ഒരുതിരിച്ചറിവിലേക്കും പശ്ചാത്താപത്തിലേക്കും വിരല്‍ ചൂണ്ടുന്നു.
പാപപരിഹാരദിനം (യോം കിപ്പൂര്‍ എന്ന് അറിയപ്പെടുന്നു), ഒരു പ്രാവചനീക അര്‍ത്ഥത്തില്‍, മാനവരാശി യഥാര്‍ത്ഥ മിശിഹായെ തിരിച്ചറിയുകയും പാപപരിഹാരം ഒരു സാര്‍വത്രീക മാനം കൈക്കൊള്ളുകയും ചെയ്യുന്ന ഒരു മൂര്‍ദ്ധന്യാവസ്ഥയായി വര്‍ത്തിക്കുന്നു.
അതിനെ സംബന്ധിച്ച് നാം എന്താണ് ചെയ്യേണ്ടത്?
ഈ വര്‍ഷം, 2023 ല്‍, യോം കിപ്പൂര്‍ (പാപപരിഹാരദിനം) സെപ്റ്റംബര്‍ 25 നാണ് വരുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു വരുന്ന യെഹൂദന്മാര്‍ ഉപവസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. അവര്‍ അറിഞ്ഞോ അറിയാതേയോ പരിശുദ്ധാത്മാവിനു തങ്ങളെത്തന്നെ വിധേയപ്പെടുത്തും.
- യെഹൂദന്മാരുടെ രക്ഷയ്ക്കായി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, കര്‍ത്താവ് നമ്മുടെ തലമുറകളേയും വരുവാനുള്ളവരേയും തീര്‍ച്ചയായും ഓര്‍ക്കുകയും അനുഗ്രഹിക്കുകയും ചെയ്യും. (ഉല്പത്തി 12:1-2).
- നാം പ്രാര്‍ത്ഥിക്കുമ്പോള്‍, യെരുശലേമിന്‍റെ മതിലുകളിലെ കാവല്‍ക്കാര്‍ ആയിരിക്കുക എന്ന യെശയ്യാവ് 62:6-7 വരെയുള്ള ഭാഗത്ത് കാണുന്ന പ്രവചന ഉത്തരവ് ഞാനും നിങ്ങളും നിറവേറ്റുകയാണ് ചെയ്യുന്നത്.
- യെഹൂദന്മാരുടെ രക്ഷയ്ക്കായി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും വലിയ ഒരു ഉണര്‍വ്വ് നമ്മുടെ സഭകളിലും, പട്ടണങ്ങളിലും, ദേശങ്ങളിലും ഉണ്ടാകും.
പ്രവര്‍ത്തന പദ്ധതി
2023 സെപ്റ്റംബര്‍ 24നു നാം യിസ്രായേലിനും ഇന്ത്യയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതാണ്. ദൈവത്തിന്‍റെ ജനത്തോടുള്ള നിങ്ങളുടെ ദയയോടെയുള്ള പ്രവര്‍ത്തിയെ ദൈവം ഓര്‍ക്കേണ്ടതിനു നിങ്ങളും നിങ്ങളുടെ കുടുംബവും ഇതില്‍ പങ്കുചേരുന്നു എന്ന് ഉറപ്പുവരുത്തുക.
ഈ ദിവസം, നാം 00:00 (രാവിലെ 12) മണി മുതല്‍ 14:00 മണിവരെ (ഉച്ചയ്ക്ക് 2 മണി) വരെ ഉപവസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്യും - 14 മണിക്കൂര്‍. ഈ സമയങ്ങളില്‍ വെള്ളം മാത്രമേ കുടിക്കുവാന്‍ അനുവാദമുള്ളു (ചായയോ കാപ്പിയോ പാടില്ല).
ഈ പ്രധാനപ്പെട്ട യോഗത്തിനായി നിങ്ങളുടെ സീറ്റ് നോഹ ആപ്പുവഴി ബുക്ക് ചെയ്യുക.
Join our WhatsApp Channel
അഭിപ്രായങ്ങള്‍