അപ്പോസ്തലനായ വിജയ് പര്‍സേക്കറുടെ നേതൃത്വത്തില്‍ നടക്കുന്ന ദുബായിയിലെ വേഡ് റിവൈവല്‍ ഇന്‍റര്‍നാഷണല്‍ സഭയുടെ വാര്‍ഷിക ആഘോഷത്തില്‍ ശുശ്രൂഷിക്കുവാന്‍ വേണ്ടി പാസ്റ്റര്‍. മൈക്കിളിനെ ക്ഷണിച്ചു.
പാസ്റ്റര്‍. മൈക്കിളിനെയും പാസ്റ്റര്‍. അനിതയേയും യു എ ഇ യുടെ പതാകയുടെ സ്കാര്‍ഫ് നല്‍കി ആദരിക്കുകയുണ്ടായി.
ആറു വര്‍ഷത്തെ ഒരു നാഴികക്കല്ല് എന്നത് തീര്‍ച്ചയായും ശ്രദ്ധേയമായ ഒരു നേട്ടമാണ്, ദുബായിയിലെ വേഡ് റിവൈവല്‍ ഇന്‍റര്‍നാഷണല്‍ സഭയ്ക്ക് ആഘോഷിക്കുവാന്‍ എല്ലാ കാരണങ്ങളുമുണ്ട്. ഇതുവരേയും അവരെ അനുഗ്രഹിച്ച കര്‍ത്താവ് അവരെ ഇനിയും മുമ്പോട്ടു കൊണ്ടുപോകുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. (1 ശമുവേല്‍ 7:12).
ദുബായിയിലെ വേഡ് റിവൈവല്‍ ഇന്‍റര്‍നാഷണല്‍ സഭയില്‍ പാസ്റ്റര്‍ മൈക്കിള്‍ ശുശ്രൂഷിക്കുന്നു.
അനേകര്‍ക്കു പ്രവചന ദൂതുകളും മുന്നേറ്റങ്ങളും ലഭിക്കുവാന്‍ ഇടയായി.
'മുറിവേറ്റ സൌഖ്യദായകന്‍' എന്ന വിഷയത്തെ ആദാരമാക്കി പാസ്റ്റര്‍ മൈക്കിള്‍ നടത്തിയ ശക്തമായ പ്രസംഗം കൂടിവന്ന ആളുകളെ മുഴുവനും ആകര്‍ഷിക്കുകയുണ്ടായി.
പ്രവചനങ്ങള്‍ സ്വതന്ത്രമായി ഒഴുകി. ദൈവപുരുഷന്‍റെ കൃത്യത കണ്ട് അനേകരും അമ്പരന്നു. പരിശുദ്ധാത്മാവിന്‍റെ ശക്തമായ ഒരു പ്രവാഹം അവിടെ ഉണ്ടായിരുന്നു.
നിരവധി വ്യക്തികള്‍ക്കു പരിശുദ്ധാത്മാവിന്‍റെ ദൈവീകമായ ഒരു കൂടിക്കാഴ്ചയുടെ അനുഭവമുണ്ടായി.
ബന്ധനങ്ങള്‍ തകര്‍ന്നുപോകുന്നു.
ആളുകള്‍ വിടുതല്‍ പ്രാപിക്കുന്നു.
അപ്പോസ്തലന്‍ വിജയിയുടെ പുസ്തക പ്രകാശനം.
അപ്പോസ്തലന്‍ വിജയ് രചിച്ച "ദൈവം എന്നില്‍" എന്ന പുസ്തകത്തിന്‍റെ പ്രകാശനവും ഈ വാര്‍ഷിക ആഘോഷത്തില്‍ വെച്ച് നടത്തപ്പെട്ടു. അപ്പോസ്തലന്‍ വിജയിയുടെ ആത്മീക യാത്രകളും നമ്മുടെ ഉള്ളിലുള്ള ദൈവത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ഉള്‍ക്കാഴ്ചകളുമാണ് ആ പുസ്തകത്തിലെ ഉള്ളടക്കം.
അപ്പോസ്തലന്‍ വിജയിയുടെ "ദൈവം എന്നില്‍" എന്ന പുസ്തകത്തിന്‍റെ പ്രകാശനം അദ്ദേഹത്തോടൊപ്പം പാസ്റ്റര്‍. മൈക്കിള്‍ നിര്‍വ്വഹിക്കുന്നു.
പുസ്തകപ്രകാശന വേളയില്‍ പാസ്റ്റര്‍ മൈക്കിള്‍ അപ്പോസ്തലനായ വിജയിയെ അഭിനന്ദിച്ചുകൊണ്ടു സംസാരിച്ചു. പുസ്തകം രചിക്കുവാനുള്ള ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും അതില്‍ അടങ്ങിയിരിക്കുന്ന ഉള്‍ക്കാഴ്ച്ചകളെ അഭിനന്ദിക്കയും ചെയ്തു.
"ദൈവം എന്നില്‍" എന്ന പുസ്തകത്തിലെ പ്രമുഖ ഭാഗങ്ങള്‍ പാസ്റ്റര്‍. മൈക്കിള്‍ വായിക്കുകയുണ്ടായി.
സന്തോഷവും, ആത്മീക ഉന്മേഷവും, കൂട്ടായ്മയും നിറഞ്ഞതായ ഒരു സംഭവമായിരുന്നു അത്. ഇത് ഒരു നാഴികക്കല്ലിന്‍റെ ആഘോഷം മാത്രമല്ല, മറിച്ച് സഭയുടെ പ്രതിരോധശേഷിയുടേയും അതിന്‍റെ അചഞ്ചലമായ വിശ്വാസത്തിന്‍റെയും സാക്ഷ്യം കൂടിയാകുന്നു.
പാസ്റ്റര്‍. മൈക്കിളും കുടുംബവും അപ്പോസ്തലന്‍ വിജയിയുടെ കുടുംബത്തോടൊപ്പം.
ഈ യോഗത്തിന്‍റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചവര്‍ക്കും ഉപവസിച്ചവര്‍ക്കും നന്ദി പറയുന്നു.
നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും (രൂത്ത് 4:12).
ഇതുപോലെയുള്ള കാര്യപരിപാടികള്‍ വിജയിപ്പിക്കുന്നതില്‍ നിങ്ങളുടെ നിസ്വാര്‍ത്ഥമായ പ്രയത്നങ്ങള്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട് എന്നതില്‍ സംശയമില്ല.
Join our WhatsApp Channel
അഭിപ്രായങ്ങള്‍