english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. വാര്‍ത്തകള്‍
  3. കരുണാ സദന്‍ വനിതാദിന സമ്മേളനം 2024
വാര്‍ത്തകള്‍

കരുണാ സദന്‍ വനിതാദിന സമ്മേളനം 2024

Saturday, 23rd of March 2024
2 0 245
മുംബൈയിലെ കുര്‍ളയിലുള്ള ഹോപ്പ് സെന്‍ററില്‍ മാര്‍ച്ച് 9-ാം 📍തീയതി കരുണാ സദന്‍ ഒരു പ്രത്യേക വനിതാ ദിന സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. സമൂഹത്തിലെ സ്ത്രീകളെ ആദരിക്കേണ്ടതിനും ശക്തീകരിക്കേണ്ടതിനും വേണ്ടി പാസ്റ്റര്‍ അനിത ഫെര്‍ണാണ്ടസ് മുന്‍കൈയെടുത്ത് നടത്തിയതായിരുന്നു ഈ കാര്യപരിപാടി. 

കരുണാ സദന്‍ വനിതാ ആരാധനാ സംഘത്തിന്‍റെ നേതൃത്വത്തില്‍ നടന്ന സ്തുതിയോടും ആരാധനയോടും കൂടെയാണ് സമ്മേളനം ആരംഭിച്ചത്. അഭിഷേകം വളരെ ശക്തമായതായിരുന്നു.

path

ആനന്ദകരമായ ആരാധനയ്ക്ക് ശേഷം, ദൈവം തങ്ങളുടെ ജീവിതത്തില്‍ എപ്രകാരം ശക്തമായി ഇടപെട്ടുവെന്നും, അനേകര്‍ക്ക്‌ തങ്ങളെ എങ്ങനെ ഒരു അനുഗ്രഹമാക്കി മാറ്റി എന്നുമുള്ള സാക്ഷ്യം പല സഹോദരിമാരും പങ്കുവെച്ചു.

path

ഈ ആഘോഷ നിമിഷത്തില്‍, കരുണാ സദന്‍ മിനിസ്ട്രിയിലെ പാസ്റ്റര്‍മാരെ, തങ്ങളുടെ സുപ്രധാനമായ ആത്മീക നേതൃത്വത്തെ ആദരിക്കുവാന്‍ വേണ്ടി, കേക്ക് മുറിയ്ക്കുന്ന ചടങ്ങിനായി വേദിയിലേക്ക് ക്ഷണിച്ചു.

path

ചിത്രത്തില്‍ (ഇടത്തുനിന്നും-വലത്തോട്ട്) പാസ്റ്റര്‍ സീമ, പാസ്റ്റര്‍ തരംഗ്, പാസ്റ്റര്‍ അനിത, പാസ്റ്റര്‍ ജെന്നി, പാസ്റ്റര്‍ വയലറ്റ്, പാസ്റ്റര്‍ മര്‍തിസ, പാസ്റ്റര്‍ ഡോളി, പാസ്റ്റര്‍ സെസിലിയ, പാസ്റ്റര്‍ ഹില്‍ഡ.

path

ഈ ശാക്തീകരണ പ്രോഗ്രാമിന്‍റെ പിന്നിലെ ദാര്‍ശനീക വ്യക്തിയായ പാസ്റ്റര്‍ അനിത ഫെര്‍ണാണ്ടസ്, അതിഥി പ്രസംഗകയായ പാസ്റ്റര്‍ തരംഗ് മക്വാനയേയും അവരുടെ മകളേയും ഊഷ്മളമായി സ്വാഗതം ചെയ്യുവാന്‍ വേണ്ടി വേദിയിലേക്ക് വന്നു.

path

യായേല്‍ എന്ന വേദപുസ്തക കഥാപാത്രത്തിന്‍റെ ജീവിതത്തില്‍ നിന്നുമുള്ള പാഠങ്ങളെ ആസ്പദമാക്കി കൊണ്ട്, പാസ്റ്റര്‍ തരംഗ് മക്വാന ശക്തമായ ഒരു സന്ദേശം നല്‍കുകയുണ്ടായി. എതിര്‍പ്പുകളെ അഭിമുഖീകരിക്കുന്നതില്‍ യായേലിനു ഉണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം, ധൈര്യം, വിവേചനം, തന്ത്രപരമായ ചിന്ത എന്നിവയെക്കുറിച്ച് അവള്‍ ഊന്നല്‍ നല്‍കികൊണ്ട് സംസാരിച്ചു.

path

path

സാഹചര്യങ്ങള്‍ക്കനുസൃതമായി, ശക്തിയും, ജ്ഞാനവും, ദൈവീക ശബ്ദത്തോടു അനുസരണവുമുള്ള ഒരു സ്ത്രീയെന്ന നിലയില്‍ യായേല്‍ എന്ന സ്ത്രീയുടെ ജിവിത മാതൃകയില്‍ നിന്നും സഹോദരിമാര്‍ വലിയ പ്രചോദനം കണ്ടെത്തുവാന്‍ ഇടയായി. 

path

ഫലപ്രദമായ സന്ദേശത്തിനു ശേഷമായി, സ്ത്രീകള്‍ എല്ലാവരും ചേര്‍ന്ന് ചായയും ബിസ്കറ്റും കഴിച്ചു ഊഷ്മളമായ കൂട്ടായ്മയുടെ ഒരു സമയം ആസ്വദിച്ചു. 

path

ദൈവം തങ്ങളെ കൊണ്ടുപോകുന്നിടത്തെല്ലാം വിശ്വാസത്തിലും, ധൈര്യത്തിലും, ജ്ഞാനത്തിലും ധീരതയോടെ നടക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടിരിക്കുന്ന - ആധുനീക കാലത്തിലെ യായേല്‍മാരെ, തങ്ങളുടെ അനുദിന ത്യാഗത്തേയും പങ്കിനേയും ആദരിച്ചുകൊണ്ട്, കരുണാ സദനിലെ പാസ്റ്റര്‍മാര്‍ ഇതില്‍ സംബന്ധിച്ച സകല സ്ത്രീകള്‍ക്കും വേണ്ടി ഒരു പ്രത്യേക അനുഗ്രഹത്തിനായി പ്രാര്‍ത്ഥിച്ചു.
Join our WhatsApp Channel
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ