Daily Manna
1
1
1547
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #19
Thursday, 30th of December 2021
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
സ്തോത്രത്തിന്‍റെയും സ്തുതിയുടേയും ദിവസം
1ശമുവേല്‍ 7:12 ല്‍ നാം ഇപ്രകാരം വായിക്കുന്നു, പിന്നെ ശമുവേല്‍ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി: "ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിനു എബെന്‍-ഏസെര്‍" എന്നു പേരിട്ടു.
നമ്മളുടെ ജീവിതത്തിലും, ദൈവം ചെയ്ത വന്‍ കാര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന, ഓര്‍മ്മയുടെ ശിലകള്‍ (അഥവാ സമയങ്ങള്‍), പ്രവാചകനായ ശമുവേലിനെ പോലെ ഉണ്ടാകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
2021-ാം വര്‍ഷം തീരാന്‍ പോകുന്ന ഈ സമയം നിങ്ങള്‍ കര്‍ത്താവിനു നന്ദി പറയണം. സാധിക്കുമെങ്കില്‍ ഒരു ദിവസം മുഴുവന്‍ നന്ദി പറയുക. ഇനി മുതല്‍ ഒരു സാഹചര്യത്തിലും പരാതി പറയുകയോ പിറുപിറുക്കുകയോ ചെയ്യാതിരിക്കുക.
കര്‍ത്താവിനെ ആരാധിക്കുന്നതില്‍ കുറച്ചു സമയങ്ങള്‍ (കുറഞ്ഞത് 10മിനിറ്റ്) ചിലവഴിക്കുക. (ആരാധനാ ഗീതങ്ങള്‍ പാടുകയോ അല്ലെങ്കില്‍ നിങ്ങളെ ആരാധനയില്‍ സഹായിക്കുന്ന മൃദുവായ സംഗീതം കേള്‍ക്കുകയോ ചെയ്യുക).
മുന്‍പിലുള്ള വര്‍ഷം (2022) ഭയപ്പെടുത്തുന്നതായിരിക്കും എന്നാല്‍ പ്രത്യാശ ഉണ്ട് കാരണം വേദപുസ്തകം നമ്മളോടു പറയുന്നു, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. എന്നാല്‍ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളേയും നിനവുകളേയും ക്രിസ്തുയേശുവിങ്കല്‍ കാക്കും". (ഫിലിപ്പിയര്‍ 4:6-7)
നിങ്ങളുടെ കുടുംബാംഗങ്ങള്‍ ഒരോരുത്തരുടേയും പേരുകള്‍ പരാമര്‍ശിച്ചുകൊണ്ട് അവര്‍ക്കായി ദൈവത്തിനു നന്ദി പറയുക (നിങ്ങള്‍ മുഖാമുഖം കാണാത്തവര്‍ക്ക് വേണ്ടി പോലും). ഇതിനു ഒരുപാട് വിശ്വാസം ആവശ്യമാണെന്ന് എനിക്കറിയാം എന്നാല്‍ ഞാന്‍ പറയട്ടെ ഇത് വളരെ വിലയുള്ളതാണ്.
നിങ്ങളുടെ ജോലിക്കായി, ബിസിനസിനായി
ഇന്ത്യാ രാജ്യത്തിനായി
ഇസ്രായേല്‍ രാജ്യത്തിനായി നന്ദി പറയുക......
ഈ രീതിയില്‍ ചെയ്യന്നത് തുടരുക.
നിങ്ങള്‍ കരുണാ സദന്‍ മിനിസ്ട്രിയുടെ ഭാഗമാണെങ്കില്‍, അതിന്‍റെ നേതൃത്വങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവ ഓര്‍ത്ത് ദൈവത്തിനു നന്ദി പറയുക. (നിങ്ങള്‍ മറ്റേതെങ്കിലും സഭയുടെയോ/മിനിസ്ട്രിയുടെയോ ഭാഗമാണെങ്കില്‍ നേതൃത്വങ്ങളെയും മറ്റും ഓര്‍ത്തു ദൈവത്തെ സ്തുതിക്കുക). ഇത് നിങ്ങളില്‍ സൌഖ്യവും പുനഃസ്ഥാപനവും കൊണ്ടുവരും.
ദൈവവചന വായന
1തെസ്സലൊനീക്യര്‍ 5:18
എഫെസ്യര്‍ 5:20
സങ്കീര്‍ത്തനങ്ങള്‍ 118

Prayer
പ്രാര്‍ത്ഥന
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥനകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥനയിലേക്ക് പോകുക.
എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തില്‍ ഇരിക്കുന്നവന് ആ ജീവികള്‍ മഹത്ത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോള്‍ ഞാനും അവരോടു ചേര്‍ന്നു സ്തുതിക്കുന്നു. (വെളിപ്പാട് 4:9)
കര്‍ത്താവേ, ഞാന്‍ വിളിക്കുമ്പോള്‍ ഒക്കെയും അങ്ങ് എന്നെ കേള്‍ക്കുന്നത് കൊണ്ട് ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് വിശ്വസ്തനാണ്. അവിടുന്ന് പ്രാര്‍ത്ഥനക്ക് മറുപടി നല്കിത്തരുന്ന ദൈവമാണ്.
പിതാവേ, എന്നെ ഒരു പരാതി പറയുന്നവനല്ല മറിച്ച് പ്രഖ്യാപനം നടത്തുന്നവന്‍ ആക്കി മാറ്റേണമേ യേശുവിന്‍റെ നാമത്തില്‍.
ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ പ്രവൃത്തികള്‍ അത്ഭുതകരമാകുന്നു; അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു.(സങ്കീര്‍ത്തനം 139:14)
യഹോവയ്ക്കു സ്തോത്രം ചെയ്യുവീന്‍; അവന്‍ നല്ലവനല്ലോ അവന്‍റെ ദയ എന്നേക്കുമുള്ളത്. (സങ്കീര്‍ത്തനം 107:1)
പ്രവചനാത്മകമായ പ്രവൃത്തി:
കരുണാ സദന്‍ മിനിസ്ട്രി എന്ന ഫലഭുയിഷ്ഠമായ മണ്ണിലേക്ക് നന്ദിയുടെ ഒരു വിത്ത് വിതയ്ക്കുവാന്‍ വേണ്ടി കര്‍ത്താവ് നിങ്ങളെ നയിക്കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുക. നിങ്ങളുടെ സ്തോത്രകാഴ്ച കരങ്ങളില്‍ എടുത്തു ദൈവത്തിന്‍റെ മുന്‍പാകെ അത് ഉയര്‍ത്തിപിടിച്ചു, താഴെ കാണുന്നതുപോലെ ദിവസം മുഴുവന്‍ അതിനുവേണ്ടി പ്രാര്‍ത്ഥിക്കുക അതിനുശേഷം മാത്രം അത് അയയ്ക്കുക.
"കര്‍ത്താവേ, അങ്ങ് ഓര്‍ക്കുന്ന ദൈവമാണ്. അങ്ങയുടെ സിംഹാസനത്തിന്‍റെ മുന്‍പാകെ എന്‍റെ വിശ്വാസത്തിന്‍റെ വിത്ത് സംസാരിക്കട്ടെ. എന്‍റെ സ്നേഹത്തിന്‍റെ പ്രയത്നത്തെ മറക്കുകയില്ല എന്ന് അങ്ങ് വാഗ്ദത്തം ചെയ്തിട്ടുണ്ടല്ലോ. യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ എന്‍റെ കൊയ്ത്തു സ്വീകരിക്കുന്നു. ആമേന്‍."

Join our WhatsApp Channel

Most Read
● സ്നേഹത്തിന്‍റെ ശരിയായ സ്വഭാവം● മാറുവാന്‍ സമയം വൈകിയിട്ടില്ല
● ദിവസം 10: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഇനി സ്തംഭനാവസ്ഥയില്ല
● ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുവാനുള്ള കാരണങ്ങള്‍ - ഭാഗം 1
● കൃപമേല്‍ കൃപ
● തെറ്റായ ചിന്തകള്‍
Comments