english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 32
ബൈബിൾ വ്യാഖ്യാനം

അധ്യായം 32

Book / 3 / 2800 chapter - 32
141
1എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‍ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു 2മോശെയോടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു: 3അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ 4എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്കു കൊള്ളാകുന്ന പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ട്. 5അതുകൊണ്ട് നിനക്ക് അടിയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്ക് അവകാശമായി തരേണം; ഞങ്ങളെ യോർദ്ദാനക്കരെ കൊണ്ടുപോകരുതേ എന്നു പറഞ്ഞു. (സംഖ്യാപുസ്തകം 32:1-5).

എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു:

ഈ രണ്ടു ഗോത്രങ്ങളും സമൃദ്ധമായ കന്നുകാലികളാല്‍ അനുഗ്രഹിക്കപ്പെട്ടവരായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു, അത് പുരാതന കാലത്തെ സമ്പത്തിന്‍റെ പ്രധാനപ്പെട്ട അളവുകോല്‍ ആയിരുന്നു (ഉല്പത്തി 13:2, ഇയ്യോബ് 1:3).

അവർ യസേർദേശവും ഗിലെയാദ്‍ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു:
യസേര്‍ദേശവും ഗിലെയാദ് ദേശവും ആടുമാടുകള്‍ക്ക് കൊള്ളാകുന്ന സ്ഥലമാണെന്ന് ഈ ഗോത്രങ്ങള്‍ തിരിച്ചറിഞ്ഞു. ഇത് അവരുടെ വിവേചനവരത്തേയും തങ്ങളുടെ ആവശ്യങ്ങളെ സംബന്ധിച്ചുള്ള ഗ്രാഹ്യത്തെയുമാണ് കാണിക്കുന്നത്. (യെഹസ്കേല്‍ 34:14).

3അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ:
ഇത് ഗോത്രങ്ങള്‍ സ്ഥിരതാമസ്സമാക്കുവാന്‍ താല്പര്യം കാണിച്ച പ്രദേശങ്ങളും പട്ടണങ്ങളുമായിരുന്നു. ഈ സ്ഥലങ്ങളെ സംബന്ധിച്ചുള്ള വിശദമായ വിവരണം വെളിപ്പെടുത്തുന്നത് ദേശത്തെ പറ്റിയുള്ള അവരുടെ അറിവിനേയും തങ്ങളുടെ തന്ത്രപരമായ പദ്ധതികളെയുമാകുന്നു (യോശുവ 18:1-10, നെഹമ്യാവ് 11:3).

യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം:
അവരുടെ വിജയങ്ങളും തങ്ങള്‍ പിടിച്ചടക്കിയ ദേശങ്ങളും ദൈവത്തിന്‍റെ ഇടപ്പെടലിന്‍റെയും അനുഗ്രഹങ്ങളുടെയും ഫലമാണെന്ന് ഗോത്രങ്ങള്‍ അംഗീകരിക്കുന്നു (ആവര്‍ത്തനപുസ്തകം 1:30, യോശുവ 23:10, സങ്കീര്‍ത്തനം 44:3).

ഞങ്ങളെ യോർദ്ദാനക്കരെ കൊണ്ടുപോകരുതേ:
വാഗ്ദത്ത ദേശത്തിന്‍റെ പ്രധാനപ്പെട്ട ഭാഗത്തേക്ക് കടക്കുന്നതിനു പകരം യോര്‍ദ്ദാന്‍ നദിയുടെ കിഴക്ക് ഭാഗത്ത് താമസിക്കുവാന്‍ രൂബേന്‍ ഗോത്രവും ഗാദ് ഗോത്രവും ആഗ്രഹിച്ചു എന്നാണ് ഈ അഭ്യര്‍ത്ഥന സൂചിപ്പിക്കുന്നത്. (സംഖ്യാപുസ്തകം 32:19, യോശുവ 13:8).

യോര്‍ദ്ദാന്‍ നദി കടന്നു കനാന്‍ ദേശത്ത്‌ പ്രവേശിക്കണമെന്ന് നാന്നൂറ് വര്‍ഷമായി യിസ്രായേല്‍ ഗോത്രങ്ങള്‍ ആഗ്രഹിക്കുന്നതായ ഒരു വസ്തുതയാണ്. ഇപ്പോള്‍, ഈ രണ്ടു ഗോത്രങ്ങളും യോര്‍ദ്ദാന്‍ കടക്കാതെ അവിടെത്തന്നെ ആയിരിക്കുന്നതില്‍ തൃപ്തരാണ് എന്ന് തോന്നുന്നു, മാത്രമല്ല തങ്ങള്‍ ശരിക്കും ആഗ്രഹിച്ചതിനേക്കാള്‍ കുറഞ്ഞതായ കാര്യത്തില്‍ അവര്‍ നിലയുറപ്പിക്കുവാന്‍ തയ്യാറാകുന്നതായി മനസ്സിലാക്കാം.

6മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞത്: നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമ്പോൾ നിങ്ങൾക്ക് ഇവിടെ ഇരിക്കേണമെന്നോ?7യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്ക് അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നത് എന്തിന്? 8ഒറ്റുനോക്കേണ്ടതിനു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്-ബർന്നേയയിൽനിന്ന് അയച്ചപ്പോൾ അവർ ഇങ്ങനെതന്നെ ചെയ്തു. 9അവർ എസ്കോൽതാഴ്വരയോളം ചെന്നു ദേശം കണ്ട ശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി. 10അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യം ചെയ്തു കല്പിച്ചത്: 11കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്‍റെ മകൻ യോശുവയും യഹോവയോടു പൂർണമായി പറ്റിനിന്നതുകൊണ്ട് 12അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണമായി പറ്റിനില്ക്കായ്കകൊണ്ടുതന്നെ. 13അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു; യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി.14എന്നാൽ യിസ്രായേലിന്‍റെ നേരേ യഹോവയുടെ ഉഗ്രകോപം ഇനിയും വർധിപ്പാൻ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാർക്കു പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.15നിങ്ങൾ അവനെ വിട്ടു പിന്നോക്കം പോയാൽ അവൻ ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും. 

യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്ക് അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നത് എന്തിന്?:

ഈ ഗോത്രങ്ങളുടെ അഭ്യര്‍ത്ഥന ബാക്കിയുള്ള യിസ്രായേല്‍ ജനത്തെ നിരാശിതരാക്കുമെന്നും വാഗ്ദത്ത ദേശത്തിലേക്കു പ്രവേശിക്കുവാനുള്ള അവരുടെ സന്നദ്ധതയെ തടസ്സപ്പെടുത്തുമെന്നുമുള്ള തന്‍റെ ആശങ്കയെ മോശെ ഇവിടെ പ്രകടമാക്കുന്നു. (ആവര്‍ത്തനപുസ്തകം 1:28, യോശുവ 14:8).

മോശെയുടെ ആശങ്ക അടിസ്ഥാനരഹിതമായിരുന്നില്ല. തങ്ങള്‍ക്കു ഉള്ളതില്‍ സംതൃപ്തരായിരിക്കുന്നവരും കൂടുതല്‍ ആഴമായി കാര്യങ്ങള്‍ അന്വേഷിക്കുന്നതിനോ അഥവാ തങ്ങളെത്തന്നെ മുമ്പോട്ടു നയിക്കുന്നതിനോ തയ്യാറല്ലാത്ത ആളുകളുമായി നാം സഹവസിക്കുമ്പോള്‍, അവരുടെ സംതൃപ്തി പലപ്പോഴും നമ്മെ സ്വാധീനിക്കും. ഈ ഗോത്രങ്ങള്‍ ആത്മസംതൃപ്തരാണെങ്കില്‍, അവരുടെ പ്രവൃത്തികള്‍ മറ്റുള്ള ഗോത്രങ്ങളില്‍ നിഷേധാത്മകമായ ഒരു സ്വാധീനം ഉണ്ടാക്കും.

മറ്റൊരു വിശ്വാസിയുടെ ഹൃദയത്തെ അധൈര്യപ്പെടുത്തുക എന്നത് ഭയങ്കരമായ പാപമാണ്.

എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും. (സംഖ്യാപുസ്തകം 32:23).

പാപത്തെ മറയ്ക്കുവാനായി ശ്രമിക്കുന്നവരാണ് നാമെല്ലാവരും. അതിനെക്കുറിച്ച് ആരുംതന്നെ അറിയരുതെന്ന് നാം ആഗ്രഹിക്കുന്നതുകൊണ്ട്‌ ക്രിസ്തുവില്‍ നമുക്ക് ഏറ്റവും അടുത്ത സഹോദരന്മാരോടും സഹോദരിമാരോടും പോലും അത് ഏറ്റുപറയുവാന്‍ നാം വിമുഖത കാണിക്കുന്നു. പലപ്പോഴും, മറയ്ക്കപ്പെട്ട ആ പാപം തുടര്‍മാനമായി വളര്‍ന്നുകൊണ്ടിരിക്കും. അനേകം നാളുകള്‍ക്കു മുമ്പ്, നാം ഇങ്ങനെയുള്ള അനുസരണക്കേടിന്‍റെ മറയ്ക്കപ്പെട്ട ജീവിതം നയിക്കുന്നവരായിരുന്നു, ദൈവം തന്‍റെ വചനത്തില്‍ ഇപ്രകാരം പറയുന്നു "നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും". ആയതിനാല്‍ അതിനെ ദൈവമുമ്പാകെ വെളിപ്പെടുത്തുക.

നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. (1 യോഹന്നാന്‍ 1:9).

Join our WhatsApp Channel

Chapters
  • അധ്യായം 4
  • അധ്യായം 5
  • അധ്യായം 6
  • അധ്യായം 29
  • അധ്യായം 31
  • അധ്യായം 32
  • അധ്യായം 33
  • അധ്യായം 34
മുന്‍പിലത്തത്
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ