english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. ബൈബിൾ വ്യാഖ്യാനം
  3. അധ്യായം 1
ബൈബിൾ വ്യാഖ്യാനം

അധ്യായം 1

Book / 48 / 3201 chapter - 1
48
ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൗലൊസ് [എഫെസൊസിൽ ഉള്ള] വിശുദ്ധന്മാരും ക്രിസ്തുയേശുവിൽ വിശ്വാസികളുമായവർക്ക് എഴുതുന്നത്: (എഫെസ്യർ 1:1).

ശ്രദ്ധിക്കുക, താന്‍ "ദൈവത്തിന്‍റെ ഹിതത്താല്‍" 
ഒരു അപ്പോസ്തലനായിരുന്നു എന്ന് പൌലോസ് പരാമര്‍ശിക്കുന്നു. ഏഷ്യയിലെ റോമന്‍ പ്രവിശ്യയിലുള്ള പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു എഫസോസ്, ഇപ്പോള്‍ അതിനെ തുര്‍ക്കി എന്നറിയപ്പെടുന്നു. അര്‍ത്തെമിസ് എന്നും അറിയപ്പെടുന്ന ഡയാനയുടെ ക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലമായിരുന്നത്. 

നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. (എഫെസ്യർ 1:2).

ദൈവത്തിന്‍റെ പരിജ്ഞാനത്താല്‍ കൃപയും സമാധാനവും വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്ന് അപ്പോസ്തലനായ പത്രോസ് വെളിപ്പെടുത്തി (2 പത്രോസ് 1:2).

സ്വർഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ. (എഫെസ്യർ 1:3).

"ക്രിസ്തുവില്‍" നാം സകല ആത്മീക അനുഗ്രഹങ്ങളാലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഈ കാര്യങ്ങളെല്ലാം ഇപ്പോള്‍ ആത്മീക യാഥാര്‍ഥ്യങ്ങളാണ്. നാം വിശ്വസിക്കയും വിശ്വാസത്താല്‍ പ്രവര്‍ത്തിക്കയും ചെയ്യുമ്പോള്‍, ഈ ആത്മീക അനുഗ്രഹങ്ങള്‍ ഭൌതീക യാഥാര്‍ഥ്യങ്ങളായി മാറുന്നു. 

നാം തന്‍റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവൻ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ (എഫെസ്യർ 1:4).

ലോകസ്ഥാപനത്തിനു മുന്നമേ നാം ക്രിസ്തുവില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആയിരുന്നു. ദൈവം ക്രിസ്തുവില്‍ കൂടി നമ്മെ കാണുന്നതുകൊണ്ട് നാം വിശുദ്ധരും നിഷ്കളങ്കരുമാകുന്നു. 

ഞാനും നിങ്ങളും ഒരു ചുവന്ന ഗ്ലാസ്സിലൂടെ നോക്കുകയാണെങ്കില്‍, സകലവും ചുവപ്പായി കാണപ്പെടും. അതുപോലെ, ദൈവം ക്രിസ്തുവിലൂടെ നമ്മെ കാണുന്നു, അപ്പോള്‍ നമ്മുടെ ജീവിതത്തിലെ സകലതും യേശുവിന്‍റെ രക്തത്താല്‍ മറയ്ക്കപ്പെടുന്നു. ദൈവം തന്‍റെ പുത്രനിലൂടെ പ്രകടമാക്കിയ സ്നേഹത്താല്‍ നാം അവന്‍റെ മുമ്പാകെ വിശുദ്ധരും നിഷ്കളങ്കരും ആകുന്നു.

അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്‍റെ പ്രസാദപ്രകാരം യേശുക്രിസ്തു മുഖാന്തരം (എഫെസ്യർ 1:5).

ദത്തെടുക്കലിലൂടെ, പഴയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു, എല്ലാ നിയമപരമായ അവകാശങ്ങളോടും കൂടി പുതിയ പിതാവ്, കുഞ്ഞിന്‍റെ സമ്പൂര്‍ണ്ണ ഉടമയായി മാറി. റോമില്‍, ദത്തെടുക്കലിലൂടെ ഒരു അടിമയ്ക്ക് റോമന്‍ പൌരനെന്ന നിലയിലെ പൂര്‍ണ്ണമായ അവകാശങ്ങള്‍ ഉണ്ടായിരിക്കും. ദത്തെടുക്കലിലൂടെ, ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ പഴയ യജമാനനുമായുള്ള സകല ബന്ധങ്ങളും അറ്റുപോയിരിക്കുന്നു, മാത്രമല്ല ഇപ്പോള്‍ അവര്‍ തങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ അവകാശികളും യേശുക്രിസ്തുവിന്‍റെ കൂട്ടവകാശികളും ആയിത്തീര്‍ന്നിരിക്കുന്നു.

നമ്മെ ദത്തെടുക്കേണ്ടതിന് അവൻ പ്രിയനായവനിൽ നമുക്കു സൗജന്യമായി നല്കിയ തന്‍റെ കൃപാമഹത്ത്വത്തിന്‍റെ പുകഴ്ചയ്ക്കായി സ്നേഹത്തിൽ നമ്മെ മുൻനിയമിക്കയും ചെയ്തുവല്ലോ. (എഫെസ്യർ 1:6).

തിരസ്കരണം എവിടെ നിന്ന് വന്നാലും, അത് നാം നമ്മെത്തന്നേ കാണുന്നതിലും, മറ്റുള്ളവരുമായുള്ള നമ്മുടെ മൂല്യത്തെ കാണുന്നതിലും വലിയ നാശങ്ങള്‍ ഉണ്ടാക്കുന്നു.

ദൈവവുമായുള്ള നമ്മുടെ ബന്ധത്തിലും നാം പലപ്പോഴും ഇതേ മനോഭാവം തന്നെ വഹിക്കുന്നു. എന്‍റെ എല്ലാ തെറ്റുകളും ദൈവം കാണുകയും, എന്‍റെ എല്ലാ ബലഹീനതകളെക്കുറിച്ചും മറ്റാരേക്കാളും കൂടുതല്‍ ബോധവാനാണെങ്കില്‍, ഞാന്‍ എന്തിനു അവനില്‍ നിന്നും നല്ലത് പ്രതീക്ഷിക്കണം?

സദ്വര്‍ത്തമാനം എന്തെന്നാല്‍ "ദൈവം നമ്മെ അംഗീകരിച്ചു" എന്നതാണ്. "അംഗീകരിച്ചു" എന്ന പദത്തിന്‍റെ ഗ്രീക്കിലെ വാക്കിന്‍റെ അര്‍ത്ഥം "കൃപ തോന്നിക്കുന്ന, ആകര്‍ഷകം, സ്നേഹമായത്, സ്വീകാര്യമായത്, പ്രസാദത്താല്‍ വലയം ചെയ്യുകയും അനുഗ്രഹങ്ങളാല്‍ ആദരിക്കയും ചെയ്യുക" എന്നൊക്കെയാണ്.

അവനിൽ നമുക്ക് അവന്‍റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്. (എഫെസ്യർ 1:7).

നമ്മുടെ വീണ്ടെടുപ്പിനായി നല്‍കിയ വില യേശുവിന്‍റെ ജീവന്‍ തന്നെയായിരുന്നു; യേശുവിന്‍റെ രക്തം. (കൊലൊസ്സ്യര്‍ 1:14). ദൈവത്തിന്‍റെ കൃപയുടെ മഹത്വത്താല്‍ മാത്രമാണ് നമ്മുടെ പാപങ്ങള്‍ക്കുള്ള ക്ഷമ നാം പ്രാപിച്ചത്. പാപമോചനം പ്രാപിക്കുവാന്‍ നമ്മെത്തന്നെ താഴ്ത്തുകയും, ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ പാപക്ഷമ ഒരു ദാനമായി സ്വീകരിക്കയും ചെയ്യുകയല്ലാതെ, പാപക്ഷമ പ്രാപിക്കുവാന്‍ വേണ്ടി മറ്റൊന്നും നമുക്ക് ചെയ്യുവാനില്ല.

അവനിൽ താൻ മുൻനിർണയിച്ച തന്‍റെ പ്രസാദത്തിനു തക്കവണ്ണം തന്‍റെ ഹിതത്തിന്‍റെ മർമം അവൻ നമ്മോട് അറിയിച്ചു. (എഫെസ്യർ 1:9).

ഇവിടെ "മര്‍മ്മം" എന്നാല്‍ "ദൈവീക വെളിപ്പാടിലൂടെ അല്ലാതെ മനുഷ്യര്‍ക്ക്‌ അറിയുവാന്‍ കഴിയാത്ത കാര്യം" എന്നാണര്‍ത്ഥം,  ഒരിക്കല്‍ മറഞ്ഞിരുന്നു എങ്കിലും, ഇപ്പോള്‍ ക്രിസ്തുവില്‍ വെളിപ്പെട്ടിരിക്കുന്നു.

അതു സ്വർഗത്തിലും ഭൂമിയിലുമുള്ളത് എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണതയിലെ വ്യവസ്ഥയ്ക്കായിക്കൊണ്ടു തന്നേ. (എഫെസ്യർ 1:10).

ഒരു പ്രത്യേക തരത്തില്‍ ദൈവം മനുഷ്യവര്‍ഗ്ഗത്തോടു ഇടപ്പെടുന്ന ഒരു കാലഘട്ടത്തെയാണ്‌ ഒരു യുഗം എന്ന് പറയുന്നത്. തിരുവചനത്തിലെ രണ്ടു പ്രബലമായ യുഗങ്ങള്‍ ന്യായപ്രമാണ യുഗവും കൃപായുഗവും, അഥവാ ചിലര്‍ പറയുന്നതുപോലെ "സഭായുഗം", അത് നാം ഇന്ന് ജീവിക്കുന്ന കാലം, ആകുന്നു.

അവനിൽ നാം അവകാശവും പ്രാപിച്ചു, തന്‍റെ ഹിതത്തിന്‍റെ ആലോചനപോലെ സകലവും പ്രവർത്തിക്കുന്നവന്‍റെ നിർണയപ്രകാരം മുൻനിയമിക്കപ്പെട്ടത്. (എഫെസ്യർ 1:11).

എഫെസ്യര്‍ 1:3ല്‍ പൌലോസ് മുന്നമേ സൂചിപ്പിച്ച അനുഗ്രഹങ്ങളില്‍ ഒന്നാണ് ഈ അവകാശം. ഈ അവകാശങ്ങള്‍ ഇപ്പോള്‍ നമ്മുടേതാകുന്നു. നാം ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികള്‍ ആകുന്നതുകൊണ്ട് ക്രിസ്തുവിനുള്ളതെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. (റോമര്‍ 8:17).

അവനിൽ നിങ്ങൾക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങൾ കേൾക്കയും അവനിൽ വിശ്വസിക്കയും ചെയ്തിട്ട്, (എഫെസ്യർ 1:13).

"സുവിശേഷം" എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം "നല്ല വാര്‍ത്ത" എന്നാണ്. നമ്മള്‍ ചെയ്യേണ്ടത് അത് വിശ്വസിക്കയും സ്വീകരിക്കയും ചെയ്യുക എന്നത് മാത്രമാണ്.

രക്ഷയില്‍, നമുക്ക് ഓരോരുത്തര്‍ക്കും പുതിയ ഒരു ആത്മാവിനെ ലഭിക്കുന്നു. (2 കൊരിന്ത്യര്‍ 5:17). ആത്മാവിന്‍റെ മുദ്രയിടല്‍ നടക്കുന്നതിനു മുമ്പ്, രണ്ടു കാര്യങ്ങള്‍ നിശ്ചയമായി നടക്കണം.
1. സുവിശേഷം കേള്‍ക്കണം
2. അവര്‍ വിശ്വസിക്കയും സുവിശേഷ സന്ദേശത്തില്‍ ആശ്രയിക്കയും വേണം.

തന്‍റെ സ്വന്തജനത്തിന്‍റെ വീണ്ടെടുപ്പിനുവേണ്ടി തന്‍റെ മഹത്ത്വത്തിന്‍റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്‍റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു. (എഫെസ്യർ 1:14).

ഈ ശരീരങ്ങള്‍ മഹത്വപ്പെടുന്നത് നാം കാണുന്നതുവരെ, തുടര്‍ന്നുള്ള നമ്മുടെ രക്ഷയുടെ സുരക്ഷയും അത് വരുന്നു എന്നതിന്‍റെ ഉറപ്പും നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യമാകുന്നു എന്നാണ് അപ്പോസ്തലനായ പൌലോസ് പറയുന്നത്. 

അതുനിമിത്തം ഞാനും നിങ്ങൾക്കു കർത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ട്, (എഫെസ്യർ 1:15).
എഫെസ്യരെ സംബന്ധിച്ച് അപ്പോസ്തലനായ പൌലോസ് രണ്ടു കാര്യങ്ങളെ കുറിച്ച് കേട്ടു:
1. അവരുടെ വിശ്വാസം.
2. സകല വിശുദ്ധന്മാരോടുമുള്ള സ്നേഹം.

നിങ്ങൾക്കുവേണ്ടി ഇടവിടാതെ സ്തോത്രംചെയ്ത് എന്‍റെ പ്രാർഥനയിൽ (എഫെസ്യർ 1:16).

ദൈവത്തോടുള്ള നന്ദി അര്‍പ്പിക്കല്‍ പ്രാര്‍ത്ഥനയാകുന്നു, മാത്രമല്ല അത് പ്രാര്‍ത്ഥനയുടെ പ്രധാനപ്പെട്ട ഭാഗവും ആകുന്നു.

അവന്‍റെ വാതിലുകളിൽ സ്തോത്രത്തോടും അവന്‍റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവനു സ്തോത്രം ചെയ്ത് അവന്‍റെ നാമത്തെ വാഴ്ത്തുവിൻ. (സങ്കീർത്തനങ്ങൾ 100:4).

ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. (ഫിലിപ്പിയർ 4:6).

മത്തായി 6:9-13 വരെയുള്ള പ്രാര്‍ത്ഥനയെക്കുറിച്ചുള്ള യേശുവിന്‍റെ പഠിപ്പിക്കല്‍ അനുസരിച്ച്, നാം നമ്മുടെ പ്രാര്‍ത്ഥനകള്‍ ആരംഭിക്കുകയും അവസാനിപ്പിക്കയും ചെയ്യേണ്ടത് സ്തോത്രത്തോടും സ്തുതിയോടും കൂടിയായിരിക്കണം.

നിങ്ങളെ ഓർത്തുംകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്,  (എഫെസ്യർ 1:17).

ഓരോ ദിവസവും, നാം ഓരോരുത്തരും പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്‌. ഈ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ കര്‍ത്താവിങ്കല്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നമുക്ക് ആവശ്യമാണ്‌. ഇത് അങ്ങനെയാണെങ്കില്‍, എഫെസ്യര്‍ 1:17 ലെ എഫെസ്യ സഭയ്ക്കായുള്ള അപ്പോസ്തലനായ പൌലോസിന്‍റെ പ്രാര്‍ത്ഥന നിങ്ങളുടെ സ്വന്തം ജീവിതത്തില്‍ പ്രായോഗീകമാക്കുവാന്‍ കഴിയുന്ന ഒരു സുപ്രധാന തിരുവചന ഭാഗമാണ്.

ഈ വാക്യത്തിലെ "ജ്ഞാനം" എന്ന പദം ഉള്‍ക്കാഴ്ചയെ അല്ലെങ്കില്‍ സ്വാഭാവീകമായി നേടുവാന്‍ കഴിയാത്ത ജ്ഞാനത്തെ വിവരിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന സോഫിയ എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഉണ്ടായത്. 

"വെളിപ്പാട്" എന്ന പദം അപ്പൊകാലിപ്സിസ് എന്ന വാക്കില്‍ നിന്നും വന്നതാണ്. ഇത് വളരെക്കാലമായി മൂടിവെക്കപ്പെട്ടതോ, മറച്ചുവെക്കപ്പെട്ടതോ ആയ ഒന്ന്, പെട്ടെന്ന്, ഏതാണ്ട് തല്‍ക്ഷണം മനസ്സിനോ കണ്ണുകള്‍ക്കൊ വ്യക്തവും ദൃശ്യവുമായി മാറുന്നതിനെ സൂചിപ്പിക്കുന്നു.

അവന്‍റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരിൽ അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം ഇന്നതെന്നും അവന്‍റെ ബലത്തിൻ വല്ലഭത്വത്തിന്‍റെ (എഫെസ്യർ 1:18).

"നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്" എന്ന വാചകം മനസ്സുകൊണ്ട് ഗ്രഹിക്കാനുള്ള കഴിവിനെ സൂചിപ്പിക്കുന്ന ഒരു അലങ്കാരമാകുന്നു. നമ്മുടെ ശാരീരികമായ കണ്ണുകള്‍ അടച്ചാല്‍ നമുക്ക് കാണുവാന്‍ കഴിയാതിരിക്കുന്നതുപോലെ, നമ്മുടെ മനസ്സ് അടഞ്ഞുപോയാല്‍ നമ്മുടെ ബുദ്ധികൊണ്ട് നമുക്ക് ഒന്നും കാണുവാന്‍ സാധിക്കില്ല.

വ്യാപാരത്താൽ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നിങ്ങൾ അറിയേണ്ടതിനും പ്രാർഥിക്കുന്നു. (എഫെസ്യർ 1:19).

ദൈവത്തിന്‍റെ ശക്തി മാത്രമല്ല മറിച്ച് അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പവും നാം അറിയണമെന്നു പൌലോസ് ആഗ്രഹിക്കുന്നു.

സ്വർഗത്തിൽ തന്‍റെ വലത്തുഭാഗത്ത് എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിനും അത്യന്തം മീതെ ഇരുത്തുകയും, (എഫെസ്യർ 1:21).

വിശ്വാസിയുടെ അധികാരത്തെ സംബന്ധിച്ചുള്ള പുതിയനിയമത്തിലെ ശ്രേഷ്ഠമായ വേദഭാഗങ്ങളില്‍ ഒന്നാണിത്. ക്രിസ്തുവിന്‍റെ സിംഹാസനത്തില്‍ പങ്കാളികള്‍ ആകുവാനും, ആ സിംഹാസനം പ്രതിനിധീകരിക്കുന്ന അധികാരത്തില്‍ പങ്കാളികള്‍ ആകുവാനും, ദൈവീകമായ ശക്തിയും ആധിപത്യവും പ്രയോഗിക്കാനും വേണ്ടി നാം വന്നിരിക്കുന്നു എന്ന് ഈ വേദഭാഗത്ത് നമുക്ക് കാണുവാന്‍ കഴിയും.

സർവവും അവന്‍റെ കാല്ക്കീഴാക്കി വച്ച് അവനെ സർവത്തിനും മീതെ തലയാക്കി. (എഫെസ്യർ 1:22).

ഒരു വ്യക്തിയുടെ കാല്‍ക്കീഴില്‍ എന്തെങ്കിലും വെക്കുമ്പോള്‍, പിന്നെ ആ വ്യക്തിയുടെ ശരീരത്തിന്‍റെ ഓരോ ഭാഗവും അതിന്‍റെ മീതെയായിരിക്കും. പുനരുത്ഥാനത്തിന്‍റെ ശക്തി നമ്മുടെ തലയായ ക്രിസ്തുവിന് മാത്രമല്ല, മറിച്ച് ക്രിസ്തുവിന്‍റെ ശരീരത്തിലെ ഓരോ അവയവത്തിനും യാഥാര്‍ഥ്യമാകുന്നു എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. 

എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്‍റെ നിറവായിരിക്കുന്ന അവന്‍റെ ശരീരമായ സഭയ്ക്കു കൊടുക്കയും ചെയ്തിരിക്കുന്നു. (എഫെസ്യർ 1:23).

തന്‍റെ സഭയെ, "തന്നില്‍തന്നെ നിറഞ്ഞിരിക്കുന്ന, തന്‍റെ ശരീരത്തെ", കൂടാതെ അപൂര്‍ണ്ണനായിരിക്കുന്നത് യേശുക്രിസ്തു തിരഞ്ഞെടുത്തു (ലിവിംഗ് ബൈബിള്‍ പരിഭാഷ).

Join our WhatsApp Channel

Chapters
  • അധ്യായം 1
  • അധ്യായം 2
  • അധ്യായം 3
അടുത്തത്‌
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ