ക്രിസ്തുയേശുവിന്‍റെ (മിശിഹ) ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയിൽ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാർക്കും (വേര്‍തിരിക്കപ്പെട്ട ദൈവത്തിന്‍റെ ജനം) അധ്യക്ഷന്മാർക്കും (മേല്‍വിചാരകര്‍), ശുശ്രൂഷകന്മാർക്കും (സഹായികള്‍) കൂടെ എഴുതുന്നത്: (ഫിലിപ്പിയർ 1:1)
മൂന്നു വ്യത്യസ്ത വിഭാഗങ്ങള്‍ക്കാണ് അപ്പോസ്തലനായ പൌലോസ് ഈ ലേഖനം എഴുതുന്നത്:
1. സകല വിശുദ്ധന്മാർക്കും (വേര്‍തിരിക്കപ്പെട്ട ദൈവത്തിന്‍റെ ജനം).
2. അധ്യക്ഷന്മാർക്കും (മേല്‍വിചാരകര്‍).
3. ശുശ്രൂഷകന്മാർക്കും (സഹായികള്‍).
സുവിശേഷഘോഷണത്തിൽ നിങ്ങൾക്കുള്ള കൂട്ടായ്മ (സഹാനുഭൂതി നിറഞ്ഞ സഹകരണത്തിനും, സംഭാവനകള്‍ക്കും പങ്കാളിത്തത്തിനും) നിമിത്തം ഞാൻ എന്‍റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. (ഫിലിപ്പിയർ 1:5)
പൌലോസ് ഫിലിപ്പിയരോട് നന്ദിയുള്ളവനായിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാകുന്നു.
നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു. (ഫിലിപ്പിയർ 1:6).
നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തി രക്ഷയാകുന്നു.യേശുവിനെ കര്‍ത്താവും രക്ഷകനുമായി നാം സ്വീകരിച്ച ആ ദിവസം മുതല്‍ ദൈവം തന്‍റെ പ്രവര്‍ത്തി ആരംഭിച്ചു. ആ പ്രവൃത്തി ഇതുവരേയും പൂര്‍ത്തിയായിട്ടില്ല. ദൈവം തന്‍റെ വചനത്താലും ആത്മാവിനാലും ഇപ്പോള്‍ നമ്മെ രൂപാന്തിരപ്പെടുത്തുന്നു, അങ്ങനെ അവന്‍റെ കൃപയുടെ ശ്രേഷ്ഠമായ പ്രവര്‍ത്തി ദൈവം തുടരുന്നു.
ഫിലിപ്പിയര്‍ക്കുവേണ്ടിയുള്ള പൌലോസിന്‍റെ പ്രാര്‍ത്ഥന:
9നിങ്ങളുടെ സ്നേഹം മേല്ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർധിച്ചു വന്നിട്ട് 10നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്‍റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും 11ദൈവത്തിന്‍റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരുമായിത്തീരേണം എന്നും ഞാൻ പ്രാർഥിക്കുന്നു. (ഫിലിപ്പിയർ 1:9-11).
സഹോദരന്മാരേ, എനിക്കു ഭവിച്ചത് സുവിശേഷത്തിന്‍റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്ന് നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. (ഫിലിപ്പിയർ 1:12)
അഭിവൃദ്ധി എന്നാല്‍ ഉയര്‍ച്ച, പുരോഗതി, മുന്നേറ്റം, മുമ്പോട്ടുള്ള പ്രയാണം എന്നാണര്‍ത്ഥം. ദൈവമക്കളെന്ന നിലയില്‍, നാം ചെയ്യുന്നതും നമുക്ക് സംഭവിക്കുന്നതുമായ കാര്യങ്ങള്‍, സുവിശേഷത്തിന്‍റെ വികാസത്തിനും വ്യാപനത്തിനും മുതല്‍കൂട്ടാകുമെന്ന മനോഭാവത്തില്‍ നാം ജീവിക്കേണ്ടത് ആവശ്യമാണ്.
എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. (റോമർ 8:28).
സഹോദരന്മാർ മിക്കപേരും എന്‍റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്‍റെ വചനം ഭയം കൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു. (ഫിലിപ്പിയർ 1:14).
തന്‍റെ ബന്ധനം സഹവിശ്വാസികളില്‍ ചെലുത്തുന്ന സ്വാധീനത്താല്‍ അപ്പോസ്തലനായ പൌലോസ് തന്‍റെ ബന്ധനത്തില്‍ കൂടി ഒരു അനുഗ്രഹം അനുഭവിച്ചു. പൌലോസ് തന്‍റെ ബന്ധനത്തെ എത്ര നന്നായി കൈകാര്യം ചെയ്യുന്നുവെന്നും ആത്മാക്കളെ രക്ഷിക്കാന്‍ ദൈവം അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നുമുള്ള വാര്‍ത്ത പുറത്തുവന്നപ്പോള്‍, മറ്റ് ക്രിസ്ത്യാനികള്‍ ഭയമില്ലാതെ ധൈര്യത്തോടെ ദൈവവചനം പങ്കിടാന്‍ പ്രചോദിതരായി.
15 ചിലർ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു; ചിലരോ നല്ല മനസ്സോടെ തന്നെ. 16 അവർ സുവിശേഷത്തിന്‍റെ പ്രതിവാദത്തിനായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്ന് അറിഞ്ഞിട്ട് അത് സ്നേഹത്താൽ ചെയ്യുന്നു.(ഫിലിപ്പിയർ 1:15-16).
പൌലോസ് കാരാഗൃഹത്തിലായതിന്‍റെ ഫലമായി ചില ആളുകള്‍ കൂടുതല്‍ തീഷ്ണതയോടെ സുവിശേഷം പ്രസംഗിക്കാന്‍ തയ്യാറായി. ചിലര്‍ക്ക് സകാരാത്മകമായ രീതിയില്‍ പ്രചോദനം ലഭിച്ചു, എന്നാല്‍ മറ്റു ചിലരില്‍ നകാരാത്മകത ഉളവാകുവാന്‍ ഇടയായി; എന്നാല്‍ അവരെല്ലാം ഏതെങ്കിലും നിലയില്‍ ഉത്സാഹിതരായി എന്ന വസ്തുത അപ്പോസ്തലനായ പൌലോസിനെ സന്തോഷിപ്പിച്ചു.
നാട്യമായിട്ടോ പരമാർഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും. (ഫിലിപ്പിയർ 1:18)
സുവിശേഷത്തിന്‍റെ വ്യാപനത്തെ തടയുവാന്‍ പൌലോസിന്‍റെ തടവറയ്ക്ക് കഴിഞ്ഞില്ല എങ്കില്‍, ചില ആളുകളുടെ ദുഷ്ട ഉദ്ദേശ്യങ്ങള്‍ക്ക് അതിനെ തടയുവാന്‍ സാധിക്കില്ല. ദൈവത്തിന്‍റെ വേല അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു, അത് അപ്പോസ്തലനായ പൌലോസിനു സന്തോഷത്തിന്‍റെ വലിയൊരു ഉറവിടമായിരുന്നു.
നിങ്ങളുടെ പ്രാര്‍ത്ഥന എനിക്കു രക്ഷാകാരണമായിത്തീരും എന്ന് ഞാൻ അറിയുന്നു. (ഫിലിപ്പിയർ 1:19)
പ്രാര്‍ത്ഥന വിടുതല്‍ കൊണ്ടുവരും.
"ഇങ്ങനെ പത്രൊസിനെ തടവിൽ സൂക്ഷിച്ചുവരുമ്പോൾ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോടു പ്രാർഥന
കഴിച്ചുപോന്നു". (അപ്പൊ. പ്രവൃത്തികൾ 12:5).
എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു. (ഫിലിപ്പിയർ 1:21).
ഒടുവിലത്തെ ശത്രുവായ മരണത്തോടുള്ള തന്‍റെ മനോഭാവത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഈ ശക്തമായ പ്രസ്താവനയോടെ അപ്പോസ്തലനായ പൌലോസ് ഫിലിപ്പിയയിലെ സഭയെ അഭിസംബോധന ചെയ്തു. ചുരുക്കിപ്പറഞ്ഞാല്‍, "എനിക്ക് നഷ്ടപ്പെടാന്‍ കഴിയില്ല" എന്നാണ് പൌലോസ് പറഞ്ഞത്. എന്‍റെ ബാക്കിയുള്ള ജീവിതകാലം മുഴുവന്‍ ഞാന്‍ യേശുക്രിസ്തുവിനെ സേവിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മരിച്ചതിനുശേഷം അവനില്‍ നിന്നും എനിക്ക് ഇനിയും കൂടുതല്‍ ലഭിക്കും.
ഞാൻ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങൾ ഏകാത്മാവിൽ നിലനിന്ന് എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്‍റെ വിശ്വാസത്തിനായി പോരാട്ടം കഴിക്കുന്നു എന്ന് ഗ്രഹിക്കേണ്ടതിനു ക്രിസ്തുവിന്‍റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം നടപ്പിൻ. (ഫിലിപ്പിയർ 1:27)
"worthy" എന്ന ഇംഗ്ലിഷ് പദം "worth" എന്ന മൂലപദത്തില്‍ നിന്നുമാണ് വന്നത്. നമ്മുടെ ജീവിതത്തില്‍ സുവിശീഷത്തിന്‍റെ മഹത്തായ പ്രാധാന്യതയും മൂല്യവും പ്രകടമാക്കുന്ന നിലയില്‍ നാം നടക്കണം.
അതുപോലെ, നാം എകാത്മാവിലും ഏകമനസ്സിലും അല്ലാത്തപക്ഷം, നമ്മുടെ പെരുമാറ്റം സുവിശേഷത്തിനു യോഗ്യമായതല്ല. സഭയിലെ എല്ലാ അംഗങ്ങളും ഏകമനസ്സോടെ എകാത്മാവില്‍ ആയിരിക്കുമ്പോള്‍, ഈ ഐക്യത ആളുകള്‍ക്ക് ബോധ്യമാവുകയും അത് അവരെ കര്‍ത്താവിങ്കലേക്ക് ആകര്‍ഷിക്കയും ചെയ്യും.
Join our WhatsApp Channel
