യേശുക്രിസ്തുവിന്‍റെ (മിശിഹാ) ദാസനും യാക്കോബിന്‍റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിനായി സൂക്ഷിക്കപ്പെട്ടും (വേര്‍തിരിക്കപ്പെട്ടും) ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർക്ക് (തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്) എഴുതുന്നത്: (യൂദാ 1:1).
ഈ ലേഖനം എഴുതിയിരിക്കുന്നത്:
1. വിളിക്കപ്പെട്ടവർക്ക് (തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്).
2. പിതാവായ ദൈവത്തിൽ സ്നേഹിക്കപ്പെട്ടവര്‍ക്ക്.
3. യേശുക്രിസ്തുവിനായി സൂക്ഷിക്കപ്പെട്ടവര്‍ക്ക് (വേര്‍തിരിക്കപ്പെട്ടവര്‍ക്ക്).
നമ്മുടെ ദൈവത്തിന്‍റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കുന്നവരുണ്ട് (യൂദാ 1:4).
ന്യൂ ലിവിംഗ് ട്രാന്‍സ്ലേഷന്‍ എന്ന പരിഭാഷ വളരെ പ്രാവചനീകമായി ഇതിനെ വിവരിക്കുന്നു.
ദൈവത്തിന്‍റെ മഹത്തായ കൃപ നമ്മെ അസാന്മാര്‍ഗീക ജീവിതം നയിക്കുവാന്‍ അനുവദിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ചില ഭക്തികെട്ട ആളുകള്‍ നിങ്ങളുടെ സഭകളില്‍ പ്രവേശിച്ചിരിക്കുന്നതിനാലാണ് ഞാന്‍ ഇത് പറയുന്നത്.(യൂദാ 1:4).
യഥാര്‍ത്ഥ കൃപ ഒരിക്കലും പാപം ചെയ്യുന്നതിനുള്ള ലൈസന്‍സല്ല; പാപത്തിന്‍റെ ആധിപത്യത്തിന്‍റെ മുകളില്‍ ജീവിക്കുന്നതിനുള്ള ശക്തിയാണിത്. ദൈവത്തിന്‍റെ വിശുദ്ധമായ നിലവാരത്തെ വിട്ടുവീഴ്ച ചെയ്യുവാന്‍ ആവശ്യപ്പെടുന്ന ഏതൊരു കൃപയുടെ ഉപദേശങ്ങളും ദൈവകൃപയെ വികൃതമാക്കുകയാണ്.
തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിൻകീഴിൽ സൂക്ഷിച്ചിരിക്കുന്നു. (യൂദാ 1:6).
വ്യാജഗ്രന്ഥങ്ങള്‍ എന്ന പുസ്തകത്തിലെ നഫ്താലിയുടെ നിയമത്തില്‍ 3.3.4-5 വരെയുള്ള ഭാഗം സൂചിപ്പിക്കുന്നത്, "കാവല്‍ക്കാര്‍" എന്നറിയപ്പെടുന്ന വീണുപോയ ദൂതന്മാരും സോദോമിലെ സ്ത്രീകളും തമ്മിലുള്ള ലൈംഗീക ബന്ധത്തെക്കുറിച്ചാകുന്നു. ഈ "കാവല്‍ക്കാരെ" ശിക്ഷിക്കുവാന്‍ ദൈവം അയച്ചതായ വിശുദ്ധ ദൂതന്മാരെ സംബന്ധിച്ച് ജൂബിലിയുടെ പുസ്തകം പരാമര്‍ശിക്കുന്നു.
കുട്ടികളോടുള്ള പ്രായപൂര്‍ത്തിയാകാത്ത ആളുകളുടെ ലൈംഗീക ആസക്തി, മന്ത്രവാദം, ആഭിചാരം, ബഹുദൈവ ആരാധാന തുടങ്ങിയ മ്ലേച്ഛതകള്‍ ചെയ്യുന്നവരാണ് സോദോമിലെ ജനങ്ങള്‍ എന്ന്രണ്ടാം ഹാനോക്ക് വിവരിക്കുന്നു. ഈ ഭൂമിയിലേക്ക് വന്നു സോദോമിലെ സ്ത്രീകളുമായി പാപം ചെയ്ത് അങ്ങനെ അവരുടെ ലൈംഗീക ബന്ധത്താല്‍ സന്തതികള്‍ (നെഫിലിം) ഉണ്ടായ ഈ "കാവല്‍ക്കാര്‍" എന്ന കൂട്ടം ഇരുന്നൂറു പേര്‍ ഉണ്ടായിരുന്നു എന്ന് ഒന്നാം ഹാനോക്ക് 6-10 വരെയുള്ള ഭാഗം സൂചിപ്പിക്കുന്നു. ദൈവം നിശ്ചയിച്ചതായ അതിര്‍വരമ്പുകളെ മനുഷ്യരും ദൂതന്മാരും ഒരുപോലെ ലംഘിക്കുകയുണ്ടായി.
എന്നാൽ പ്രധാനദൂതനായ മീഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തർക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു നിന്നെ ഭർത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ. (യൂദാ 1:9).
ഈ വിവരണങ്ങള്‍ അടങ്ങിയ ഒരു അപ്പോക്രിഫല്‍ പുസ്തകത്തെ യൂദാ ഇവിടെ ഉദ്ധരിക്കുന്നു.
ആദ്യകാല ക്രിസ്തീയ പണ്ഡിതനും ദൈവശാസ്ത്രജ്ഞനുമായ ഒറിഗണ്‍, "ദി അസംപ്ഷന്‍ ഓഫ് മോസസ്" എന്ന പുസ്തകത്തെയാണ് പരാമര്‍ശിക്കുന്നത്, അതില്‍ മോശെയുടെ ശരീരത്തെ സംബന്ധിച്ച് മീഖായേലും പിശാചും തമ്മിലുണ്ടായ വാദത്തെ സൂചിപ്പിക്കുന്നു.
ദൈവത്തെക്കാള്‍ ഉപരിയായി മോശെയുടെ അസ്ഥികളെ ആരാധിക്കാന്‍ ആളുകളെ പ്രേരിപ്പിക്കാന്‍ മോശെയുടെ ശരീരം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് സാത്താന്‍ ആഗ്രഹിച്ചു. ഈ രീതിയില്‍ അവര്‍ തങ്ങള്‍ക്കുത്തന്നെ ശാപം വിളിച്ചുവരുത്തുമായിരുന്നു. ഇങ്ങനെ സംഭവിക്കാന്‍ ദൈവം ആഗ്രഹിച്ചില്ല അതുകൊണ്ട് തന്‍റെ ദാസനായ മോശെയുടെ ശരീരം ഒളിപ്പിച്ചുവെക്കാന്‍ ദൈവം തന്‍റെ ദൂതനെ അയച്ചു.
നിങ്ങളോ, പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ (മിശിഹ, അഭിഷിക്തന്‍) അപ്പൊസ്തലന്മാർ (പ്രത്യേക ദൂത് വാഹകര്‍) മുൻപറഞ്ഞ വാക്കുകളെ ഓർപ്പിൻ. (യൂദാ 1:17).
ദൈവവചനത്തിലും അഭിഷിക്തരായ ദൈവദാസിദാസന്മാരില്‍ കൂടിയും ലഭിച്ചിരിക്കുന്ന പ്രാവചനീക കാര്യങ്ങള്‍ നാം ഓര്‍ക്കണമെന്ന് തിരുവചനം നമ്മോടു കല്‍പ്പിക്കുന്നു.
ആശിര്‍വാദം.
വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു,
തന്‍റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്,
നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നെ,
സർവകാലത്തിനു മുമ്പും ഇപ്പോഴും
സദാകാലത്തോളവും
തേജസ്സും മഹിമയും ബലവും അധികാരവും
ഉണ്ടാകുമാറാകട്ടെ. ആമേന്‍. (യൂദാ 1:24-25).
Join our WhatsApp Channel
Chapters