english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
ഇ ബുക്കുകള്‍

എന്താണ് അഹംഭാവം (ഈഗോ)?

0 197
"1985 ല്‍ രചിക്കപ്പെട്ട നാമാണ് ലോകം" എന്ന ഗാനം നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആഫ്രിക്കയിലെ കഠിനമായ വരള്‍ച്ചയില്‍ ഇരയായവരെ സഹായിക്കുവാന്‍ വേണ്ടിയുള്ള ആ ഗാനം എക്കാലത്തേയും മഹത്വകരമായ ഒന്നായിരുന്നു. ആ ഗാനത്തിന്‍റെ റിക്കോര്‍ഡിങ്ങിനെക്കുറിച്ച് ചില കാര്യങ്ങളുണ്ട്. ആ ഗാനത്തിന്‍റെ നിര്‍മ്മിതാവായ, ഖുന്‍സി ജോണ്‍സ്, ദീര്‍ഘകാലം ബിസിനസ്സില്‍ ആയിരുന്നു, പ്രശസ്തരായ, അറിയപ്പെടുന്ന ആളുകള്‍ എങ്ങനെയായിരുന്നു എന്ന് അവന്‍ അറിഞ്ഞിരുന്നു. എന്നാല്‍ അവര്‍ ചെയ്തുകൊണ്ടിരുന്ന പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും, പ്രത്യേകിച്ച് അവര്‍ അത് നന്നായി ചെയ്‌താല്‍, അതിന്‍റെ ചില ഭാഗങ്ങളെക്കാള്‍ അത് മുഴുവനായും നല്ലതായിരിക്കുമെന്ന് അവന്‍ അറിഞ്ഞിരുന്നു. ഏറ്റവും വലിയ കാര്യം എന്തെന്നാല്‍ ആ സ്റ്റുഡിയോയില്‍ പ്രശസ്തരായ ഒരു വ്യക്തിയെ ആദ്യം പ്രവേശിക്കുമോ അതോ അവരെ എല്ലാവരെയും ഒരുമിച്ചു പ്രവേശിപ്പിക്കുമോ എന്നതായിരുന്നു. അതുകൊണ്ട് ആ റിക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ പ്രവേശന കവാടത്തില്‍ താന്‍ ഇപ്രകാരം ഒരു കുറിപ്പ് എഴുതിവെച്ചു, അവിടേക്ക് വന്ന പ്രശസ്തരായ സകലരും കാണത്തക്കവണ്ണമാണ് അത് വെച്ചിരുന്നത്, "നിങ്ങളുടെ അഹംഭാവത്തെ വാതിലിനു പുറത്തു കളയുക".

പ്രത്യക്ഷമായും, ആ ജോലി ഏറ്റവര്‍ അത് ചെയ്തു; വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ആ വ്യക്തികളെല്ലാം ഒരുമിച്ചു എത്ര മനോഹരമായിട്ടാണ് ആ ഗാനം ആലപിച്ചത്, ആ പാട്ടാണ് "നാമാണ് ലോകം" എന്ന പ്രചുരപ്രചാരം നേടിയ, അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗാനം. ആ കുറച്ചു നിമിഷത്തേക്കെങ്കിലും, അവര്‍ ഓരോരുത്തരും മനസ്സിലാക്കി, അഹംഭാവത്തിനോ നിഗളത്തിനോ യാതൊരു സ്ഥാനവുമില്ലായെന്ന്, കഷ്ടപ്പെടുന്ന അനേകം ജനങ്ങള്‍ക്കായി ഈ മഹത്തായ ദൌത്യം പൂര്‍ത്തിയാക്കുക എന്നതായിരുന്നു പ്രധാനകാര്യം. ഒടുവിലായി, ആ ഗാനത്തിന്‍റെ ചുമതലക്കാര്‍ 50 മില്ല്യന്‍ ഡോളര്‍ (ഇന്നാണെങ്കില്‍ ഏകദേശം 150 മില്ല്യന്‍ ഡോളര്‍), അവര്‍ ലക്ഷ്യമിട്ടിരുന്ന ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടി നേടിയെടുത്തു.

കുടുംബത്തിലെ അംഗങ്ങള്‍ തങ്ങളുടെ അഹംഭാവത്തെ വാതിലിനു വെളിയില്‍ വെച്ചിരുന്നുവെങ്കില്‍, ഇന്ന് സമൂഹത്തിലെ സകല കാര്യങ്ങളും വളരെ വ്യത്യാസമുള്ളത് ആകുമായിരുന്നു. സഭയിലെ അംഗങ്ങള്‍ തങ്ങളുടെ അഹംഭാവത്തെ ഗേറ്റിനു പുറത്തു വെച്ചിരുന്നുവെങ്കില്‍, ദൈവത്തിന്‍റെ ശക്തമായ ചലനങ്ങള്‍ സഭയില്‍ ഉണ്ടാകുമായിരുന്നു. 

ഇംഗ്ലീഷിലെ "I" എന്ന അക്ഷരത്തിന്‍റെ ലാറ്റിന്‍ പദത്തിന്‍റെ അര്‍ത്ഥമാണ് അഹംഭാവം എന്നത്. കേംബ്രിജ് നിഘണ്ടു അതിനു നല്‍കിയിരിക്കുന്ന നിര്‍വചനം, നിങ്ങള്‍ക്ക്‌ നിങ്ങളെക്കുറിച്ചു തന്നെയുള്ള ആശയം അഥവാ അഭിപ്രായം എന്നാണ്. അഹംഭാവം എന്നത് സ്വയ കേന്ദ്രീകൃതമായ ജീവിതമാണ്, പ്രത്യേകിച്ച് കഴിവിന്‍റെയും, ബുദ്ധിയുടെയും, പ്രാധാന്യത്തിന്‍റെയും ഒരു ഘട്ടത്തെ കേന്ദ്രീകരിക്കുന്നത്. ഞാന്‍ എന്ന ഭാവം അഹങ്കാരത്തിലേക്കും നിഗളത്തിലെക്കും നയിക്കുവാന്‍ സാദ്ധ്യതയുള്ള സ്വയ-പ്രാധാന്യമേറിയ ഒന്നാണ്. അഹംഭാവത്തിനു ഒരു ഇമെയില്‍ ഐഡി ഉണ്ടായിരുന്നുവെങ്കില്‍, അത് ഇങ്ങനെയാകുമായിരുന്നു [email protected].

ഈ പകര്‍ച്ചവ്യാധി സൃഷ്ടിയുടെ ആരംഭം മുതല്‍ തന്നെ മനുഷ്യന്‍റെ ഹൃദയത്തിലേക്ക് നുഴഞ്ഞുകയറി എന്നതില്‍ യാതൊരു സംശയവുമില്ല. ദൈവവചനത്തില്‍ നിന്നും നാം ഇങ്ങനെ മനസ്സിലാക്കുന്നു, ദൈവത്തിന്‍റെ നിശ്ചയിക്കപ്പെട്ട ഉദ്ദേശം നിവര്‍ത്തിക്കുവാനും ദൈവത്തിന്‍റെ സ്വരൂപത്തില്‍ ആയിരിക്കുവാനും വേണ്ടിയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. ആദാമും ഹവ്വയും തോട്ടത്തില്‍ വസിച്ചിരുന്നു, ഒരു ദിവസം സര്‍പ്പം അവിടെ നുഴഞ്ഞു കയറുന്നതുവരെ അനുദിനവും ദൈവം നല്‍കിയ ഉത്തരവാദിത്വങ്ങള്‍ ചെയ്യുവാന്‍ വേണ്ടിയാണ് അവര്‍ ഉണര്‍ന്നിരുന്നത്‌. ഉല്‍പത്തി 3:4-5 വരെ വേദപുസ്തകം പറയുന്നു, "പാമ്പ് സ്ത്രീയോട്: നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു". 

ദൈവത്തെ പ്രാസാദിപ്പിക്കുക എന്ന മനുഷ്യന്‍റെ ലക്ഷ്യത്തില്‍ നിന്നും തന്നിലേക്കുതന്നെ പിശാചു അവന്‍റെ ശ്രദ്ധ തിരിച്ചുവിടുന്നതായി ഇവിടെ നാം കാണുന്നു. എപ്പോഴും ദൈവവും അല്ലെങ്കില്‍ ദൈവത്തിനു എന്ത് വേണം എന്നതിനും ഉപരിയായി, തങ്ങള്‍ക്കുതന്നെ അവരുടെ ജീവിതത്തെ പടുത്തുയര്‍ത്താമെന്ന് പിശാചു ആദ്യത്തെ കുടുംബത്തെ ബോധ്യപ്പെടുത്തി. "നിങ്ങള്‍ ദൈവത്തെപോലെയാകും". "നിങ്ങളുടെ കണ്ണുകള്‍ തുറക്കും". "നന്മതിന്മകളെക്കുറിച്ച് നിങ്ങള്‍ അറിയും". മനുഷ്യരെ നശിപ്പിക്കുവാനുള്ള പിശാചിന്‍റെ പ്രഥമമായ ഉപകരണമാണിത്. നമ്മുടെ നന്മയെ നഷ്ടമാക്കുവാന്‍ സ്വയത്തെ പലപ്പോഴും നാം അനുവദിക്കാറില്ലേ? ദൈവം നമ്മെ പൊടിയില്‍ നിന്നും എടുക്കുന്നതിനു മുമ്പ് നാം എങ്ങനെയായിരുന്നു എന്നത് നാം മറക്കുന്നു. ഇപ്പോള്‍ നമ്മുടെ സ്ഥാനവും അധികാരവും അവിശുദ്ധമായ ഒരു ഭാവത്തെ നമ്മില്‍ കുത്തിവെയ്ക്കുവാന്‍ നാം അനുവദിച്ചിരിക്കുന്നു.

നിങ്ങളുടെ ഏറ്റവുംവലിയ ശത്രു പുറമേനിന്നുള്ളതല്ല; നിങ്ങളുടെ ഏറ്റവുംവലിയ ശത്രു നിങ്ങളുടെ ഉള്ളില്‍തന്നെയാകുന്നു - നിങ്ങളുടെ അഹംഭാവം.
Join our WhatsApp Channel
അദ്ധ്യാങ്ങള്‍
  • എന്താണ് അഹംഭാവം (ഈഗോ)?
  • പഠിക്കുവാനുള്ള ഏറ്റവുംവലിയ തടസ്സം
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ