ജീവിതം ഒരു പാഠമാണ്, പഠിക്കുവാന്‍ നമുക്ക് എപ്പോഴും എന്തെങ്കിലുമൊക്കെയുണ്ട്. ജ്ഞാനിയായ ഒരു മനുഷ്യന്‍ ഒരിക്കല്‍ പറഞ്ഞു, 'നാം പഠിക്കുന്നത് നിര്‍ത്തുമ്പോള്‍, നാം മരിക്കുവാന്‍ ആരംഭിക്കുന്നു'. "മകനേ, പരിജ്ഞാനത്തിന്‍റെ വചനങ്ങളെ വിട്ടുമാറേണ്ടതിനുള്ള ഉപദേശം കേൾക്കുന്നതു മതിയാക്കുക". (സദൃശ്യവാക്യങ്ങള്‍ 19:27). പഠിക്കുന്നതിനു നാം എത്രത്തോളം തുറന്ന മനസ്സ് കാണിക്കുമോ അത്രത്തോളം മാത്രമേ നമുക്ക് അറിയുവാന്‍ കഴിയുകയുള്ളൂ, നാം പഠിക്കുന്നത് അവസാനിപ്പിക്കുമ്പോള്‍, അണുക്കളെയും നാറ്റത്തെയും ഉളവാക്കുന്ന കെട്ടികിടക്കുന്ന വെള്ളംപോലെ നാം ആകും.
പഠിക്കുന്നത് സമൂഹത്തോടുള്ള നമ്മുടെ സമ്പര്‍ക്കത്തെ പ്രകാശിപ്പിക്കുന്നതിനും വര്‍ദ്ധിപ്പിക്കുന്നതിനും നമ്മെ സഹായിക്കുന്നു. സ്വാധീനത്തിനായി ആവശ്യമുള്ള പ്രധാനപ്പെട്ട ഒരു ഉപകരണമാണിത്. എന്നാല്‍ പഠിക്കുന്നതിനുള്ള ഏറ്റവുംവലിയ തടസ്സം എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ? - അത് അഹംഭാവം ആകുന്നു. പഠിക്കുവാന്‍ താഴ്മ ആവശ്യമാകുന്നു. താഴ്മയുള്ളവരെയാണ് ദൈവംപോലും പഠിപ്പിക്കുന്നത്. "യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവഴി കാണിക്കുന്നു. സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്‍റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു". (സങ്കീര്‍ത്തനം 25:8-9).
പലപ്പോഴും, ദൈവം പാപികളെ നേര്‍വഴികാണിക്കും, എന്നാല്‍ സ്വയം നീതികരിക്കുന്നവരെ ദൈവം ശ്രദ്ധിക്കുന്നില്ല. ഈ കാരണത്താലാണ് യേശു പരീശന്മാരെയും സദൂക്യരെയും ശ്രദ്ധിക്കാതെ ചുങ്കക്കാരോടും വേശ്യമാരോടും അവന്‍ സംസാരിച്ചത്.
താഴ്മയുള്ള വ്യക്തികള്‍ തങ്ങളുടെ പരിമിതികളെ തിരിച്ചറിയുകയും എപ്പോഴും പഠിക്കുവാനായി എന്തെങ്കിലും ഒക്കെ ഉണ്ടന്ന് അറിയുകയും ചെയ്യുന്നു. വ്യക്തിപരമായ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി പുതിയ വിവരങ്ങളോടും അനുഭവത്തോടുമുള്ള ഈ തുറന്ന സമീപനം അനിവാര്യമാകുന്നു.
മറുഭാഗത്ത്, തങ്ങള്‍ക്കു സകലതും അറിയാമെന്നു വിശ്വസിക്കുന്നവര്‍ പുതിയ ആശയങ്ങള്‍ക്കും പഠിക്കുവാനുള്ള അവസരങ്ങള്‍ക്കും തങ്ങളെത്തന്നെ അടച്ചുക്കളയുന്നവര്‍ ആകുന്നു. ഇങ്ങനെയുള്ള ചിന്തകള്‍ പലപ്പോഴും അഹംഭാവത്താല്‍ ഉളവാകുന്നതാണ്, സ്വയ-പ്രാധാന്യത്തിന്‍റെ തെറ്റായ ബോധത്തെ പറ്റിയുള്ള ചിന്തയാകാമത്. 1 കൊരിന്ത്യര്‍ 8:2-3 വരെ വേദപുസ്തകം പറയുന്നു, "താൻ വല്ലതും അറിയുന്നു എന്ന് ഒരുത്തനു തോന്നുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല".
നിങ്ങള്‍ ഒരുപക്ഷേ 30 വര്‍ഷമോ അതിലധികമോ ആയിട്ട് ബിസിനസ് ചെയ്യുന്ന ഒരു വ്യക്തിയായിരിക്കാം എന്നാല്‍ ഈ ദൈവവചനം പറയുന്നു പഠിക്കുവാനായി എപ്പോഴും പുതിയതായിട്ട് എന്തെങ്കിലും ഒക്കെ ഉണ്ടാകും.ദൈവം വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്ന പുതിയ കാര്യങ്ങള്‍ എപ്പോഴുമുണ്ട്.
ചില നാളുകള്‍ക്കുമുമ്പ്, ഞാന്‍ ശ്രീലങ്ക എന്ന രാജ്യത്തിലായിരുന്നു, അനുഗ്രഹിക്കപ്പെട്ട ഒരു ദൈവദാസന്‍റെ സഭ ഞാന്‍ സന്ദര്‍ശിക്കുവാന്‍ ഇടയായി. അദ്ദേഹം മൈക്ക് എനിക്ക് കൈമാറിയിട്ട് ഇങ്ങനെ പറഞ്ഞു, "പാസ്റ്റര്‍, ദയവായി സഭയെ അഭിസംബോധന ചെയ്യുക" അത് ശരിക്കും പ്രതീക്ഷിക്കാതെ ഇരുന്നതുകൊണ്ട് ഞാന്‍ അമ്പരന്നുപോയി. പെട്ടെന്ന് പരിശുദ്ധാത്മാവ് ഇങ്ങനെ മന്ത്രിച്ചു, "ഞാന്‍ ദൈവമനുഷ്യനില്‍ നിന്നും പഠിക്കുവാന്‍ വേണ്ടി വന്നിരിക്കുകയാണെന്ന് പറയുക". നിങ്ങള്‍ ഇപ്പോള്‍തന്നെ പ്രവചനശുശ്രൂഷകള്‍ ചെയ്യുന്നവര്‍ ആണെങ്കില്‍, പ്രാവചനീക ശുശ്രൂഷകള്‍ ചെയ്യുന്ന മറ്റൊരുവനില്‍ നിന്നും പഠിക്കുവാന്‍ എപ്പോഴും എന്തെങ്കിലുമൊക്കെ ഉണ്ടാകും.
ഒരു ദൈവമനുഷ്യനും, ഒരു ശുശ്രൂഷയും, ഒരു സഭയും, ഒരു ബിസിനസ്സും പൂര്‍ണ്ണമല്ല, എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ അഹംഭാവം എടുത്തുക്കളയുമെങ്കില്‍, പഠിക്കുവാനുള്ള മനോഭാവം ഉണ്ടെങ്കില്‍ നിങ്ങള്‍ പുതിയ ഒരു തലത്തിലേക്ക് പോകുവാന്‍ ഇടയാകും. റോമര്‍ 11:33ല്‍ ദൈവവചനം പറയുന്നു, "ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്‍റെ വഴികൾ എത്ര അഗോചരവും ആകുന്നു".
ദൈവത്തിങ്കല്‍ നിന്നും നാം പ്രാപിക്കാതെവണ്ണം നാം നിറഞ്ഞവര്‍ ആണെന്ന് അഹംഭാവം നമ്മെ തോന്നിപ്പിക്കും. അഹംഭാവമുള്ള ഒരു മനുഷ്യന്‍ വെള്ളം നിറഞ്ഞിരിക്കുന്ന ഒരു കപ്പ് പോലെയാകുന്നു; അതിലേക്ക് വീഴുന്ന ഓരോ തുള്ളി വെള്ളവും നിലത്തേക്ക് വീണുപോകുന്നു. അങ്ങനെയുള്ള വ്യക്തികളോട് ഇടപ്പെടുവാനോ അവര്‍ക്ക് പുതിയ കാര്യങ്ങള്‍ വെളിപ്പെടുത്തുവാനോ ദൈവത്തിനു കഴിയുകയില്ല. ദൈവം കാര്യങ്ങളെ അയച്ചുതരുന്നു, എന്നാല്‍ നിങ്ങള്‍ നിങ്ങളില്‍ തന്നെ നിറഞ്ഞിരിക്കുന്നതുകൊണ്ട് ദൈവത്തിങ്കല്‍ നിന്ന് ഒന്നും പ്രാപിക്കുവാന്‍ സാധിക്കുന്നില്ല.
കര്‍ത്താവായ യേശു പോലും തന്‍റെ കാലത്തെ ഉപദേഷ്ടാക്കന്മാരില്‍ നിന്നും പഠിക്കുവാന്‍ വേണ്ടി തുറന്നമനസ്സ് കാണിച്ചു. ലൂക്കോസ് 2:46 പറയുന്നു, "മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും അവര്‍ (യോസേഫും മറിയയും) കണ്ടു".
ശ്രദ്ധിക്കുക യേശു കേള്‍ക്കുകയും ചോദിക്കയും ചെയ്തു. കേള്‍ക്കുന്നത് താഴ്മയുടെയും പഠിക്കുന്നതിന്‍റെയും തെളിവാകുന്നു. അതേ, സകല കാര്യങ്ങളെ സംബന്ധിച്ചും പൂര്‍ണ്ണമായ അറിവുള്ള ദൈവമാകുന്നു അവന്‍. അവനു ഒന്നും പഠിക്കേണ്ടതായ ആവശ്യമില്ല, അവന്‍ ഒന്നും മറന്നുപോയിരുന്നില്ല, എന്നാല്‍ അവന്‍ ആരായിരുന്നു എന്നത് വിട്ടുക്കളഞ്ഞിട്ട്, മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ പഠിക്കുവാന്‍ തയ്യാറായി. ലൂക്കോസ് 2:52 ല്‍ വേദപുസ്തകം പറയുന്നു, "യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു". തുടര്‍മാനമായി പഠിക്കുവാനും വ്യക്തിപരമായ വികസനത്തിനുമുള്ള യേശുവിന്‍റെ സമര്‍പ്പണത്തെയാണ് ഇത് കാണിക്കുന്നത്.
ഒരു നടത്തിപ്പുക്കാരാന്‍ എന്ന നിലയില്‍, ഒരു സംരംഭകന്‍ എന്ന നിലയില്‍ നിങ്ങള്‍ ഒരു നല്ല ശ്രോതാവ് ആയിരിക്കണം. നിങ്ങളുടെ ഉത്പന്നങ്ങളെ കുറിച്ചും സേവനത്തെ കുറിച്ചും നിങ്ങള്‍ അഭിപ്രായങ്ങള്‍ ആരായണം, അല്ലെങ്കില്‍ നിങ്ങള്‍ ചുരുങ്ങിയ ചില നാളുകള്‍ക്ക് മാത്രമായി നില്‍ക്കുന്ന ഒരു കമ്പോളനേതാവായി മാറും.
യേശു ഒരു ഗുരുവായി വളര്‍ന്നുക്കഴിഞ്ഞതിനു ശേഷം, മത്തായി 11:28-30 വരെ യേശു ഇപ്രകാരം പറഞ്ഞു, "അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും. എന്‍റെ നുകം മൃദുവും എന്‍റെ ചുമടു ലഘുവും ആകുന്നു".
ഈ വാക്യങ്ങള്‍ വളരെ ശ്രദ്ധയോടെ നിങ്ങള്‍ വായിക്കുമെങ്കില്‍, യേശു നമ്മെ ക്ഷണിക്കുന്നതിന്‍റെ പ്രഥമമായ ലക്ഷ്യം തന്‍റെ വഴികളെ പഠിക്കുവാന്‍ വേണ്ടിയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ദൈവരാജ്യത്തിന്‍റെ വഴികളെ നമുക്ക് കാണിച്ചുതരുവാന്‍ വേണ്ടിയാണ് യേശു വന്നത്, അതിനു ആവശ്യമായത് എന്താണെന്ന് അവന്‍ പെട്ടെന്ന് വെളിപ്പെടുത്തുന്നു, "പഠിക്കുവാന്‍ വേണ്ടി നിങ്ങള്‍ എന്നെപോലെ സൌമ്യതയുള്ളവര്‍ ആകേണ്ടത് ആവശ്യമാണ്". യേശു പറഞ്ഞു അവന്‍ സൌമ്യതയുള്ളവന്‍ ആകുന്നു, അതിന്‍റെ അര്‍ത്ഥം അഹങ്കാരമുള്ള ആര്‍ക്കും അവന്‍റെ ക്ലാസ്സില്‍ പ്രവേശനമില്ല എന്നാണ്. മൂന്നു വര്‍ഷത്തിലധികം ശിഷ്യന്മാര്‍ യേശുവിനോടുകൂടെ ഉണ്ടായിരുന്നു, ദൈവരാജ്യത്തിന്‍റെ വഴികളെ ആ കാലയളവില്‍ അവര്‍ പഠിക്കുകയായിരുന്നു കാരണം അവര്‍ തങ്ങളെത്തന്നെ യേശുവിന്‍റെ നേതൃത്വത്തിന്‍ കീഴില്‍ സമര്‍പ്പിക്കുവാന്‍ തയ്യാറായി. അവരില്‍ ചിലര്‍ യേശു തന്‍റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് യേശുവിനെ അറിഞ്ഞിരുന്നു, എന്നിട്ടും വരുംഭാവിയില്‍ ഒരു അപ്പൊസ്തലനായി മാറുവാന്‍ ആവശ്യമായത് പഠിക്കുവാന്‍ വേണ്ടി തങ്ങളുടെ നിഗളവും അഹംഭാവവും ഉപേക്ഷിക്കുവാന്‍ അവര്‍ സന്നദ്ധരായി.
അഹംഭാവം ചില ആളുകളെ തങ്ങള്‍ അജയ്യര്‍ ആണെന്നും അമിത ആത്മവിശ്വാസം ഉണ്ടെന്നും തോന്നിപ്പിക്കും, അത് തങ്ങളുടെതന്നെ ദുര്‍ബലതയെ വേണ്ടവണ്ണം തിരിച്ചറിയുവാന്‍ കഴിയാത്ത അവസ്ഥയിലേക്ക് അവരെ നയിക്കുന്നു. എന്നാല്‍, ഈ അഹംഭാവത്തില്‍ നിന്നും ഉരുവാകുന്ന ആത്മവിശ്വാസം ചെറിയ ചില വെല്ലുവിളികളും വിമര്‍ശനങ്ങളും വന്നാല്‍ പോലും എളുപ്പത്തില്‍ തകര്‍ന്നുപോകത്തക്കവണ്ണം ഒട്ടും ബലമില്ലാത്തതാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അഹംഭാവം എന്നാല്‍ ഒറ്റനോട്ടത്തില്‍ സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചത് എന്ന് തോന്നിപ്പിക്കുമെങ്കിലും എന്നാല്‍ കടലാസ്സുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന പടച്ചട്ടയാകുന്ന വസ്ത്രം പോലെയാകുന്നു. അത് ശക്തിയുടേയും സംരക്ഷണത്തിന്‍റെയും തോന്നല്‍ ഉളവാക്കുമെങ്കിലും, അത് എളുപ്പത്തില്‍ തുളച്ചുകയറപ്പെടുന്നതും ധരിച്ചിരിക്കുന്ന വ്യക്തിയ്ക്ക് അപകടം സംഭവിക്കത്തക്കവണ്ണം ദുര്‍ബലവും ആകുന്നു.
നമ്മുടെ ബലത്തില്‍ നാം നിഗളിക്കുമ്പോള്‍, മെച്ചപ്പെടുവാനായുള്ള പരിശ്രമം നാം അവസാനിപ്പിക്കയും നിശ്ചലമായി തീരുകയും ചെയ്യുന്നു. ഇത് ഒടുവിലായി നമ്മുടെ കഴിവുകള്‍ ഇടിയുന്നതിലേക്കും ശക്തി നഷ്ടപ്പെടുന്നതിലേക്കും നമ്മെ നയിക്കുവാന്‍ ഇടയാകും. അതുപോലെതന്നെ, നമ്മുടെ ആത്മീക ജീവിതത്തിലെ നിഗളം, നമ്മുടെ വിശ്വാസത്തില്‍ താഴ്മയോടും തുറന്ന മനസ്സോടും കൂടി നിലനില്‍ക്കുന്നതിനു പകരമായി, നമ്മെ സ്വയ-നീതിയിലേക്കും മറ്റുള്ളവരെ വിധിക്കുന്നതിലേക്കും നയിക്കുവാന്‍ ഇടയായിത്തീരും.
ആളുകളെ ക്രിസ്തുവിലേക്ക് നയിക്കുവാന്‍ നമുക്ക് കഴിയാതിരിക്കുന്നതിന്‍റെ പ്രധാനപെട്ട കാരണങ്ങളിലൊന്ന് നാം അവരെക്കാളും ഏറ്റവും ഉയര്‍ന്നവര്‍ ആണെന്നുള്ള അഹംഭാവം നമ്മില്‍ ഉള്ളതുകൊണ്ടാകുന്നു.
ലൂക്കോസ് 18:10-13 വരെ ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി പോയ രണ്ടു മനുഷ്യരെ പറ്റി കര്‍ത്താവായ യേശു പറഞ്ഞിട്ടുണ്ട്, ഒരുത്തന്‍ ഒരു പരീശന്‍, മറ്റവന്‍ ഒരു ചുങ്കക്കാരന്‍. പരീശൻ നിന്നുകൊണ്ട് തന്നോടുതന്നെ: 'ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. ആഴ്ചയിൽ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാർഥിച്ചു'. ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗത്തേക്കു നോക്കുവാൻ പോലും തുനിയാതെ മാറത്തടിച്ചു: "ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു".
നിങ്ങള്‍ നോക്കുക, പരീശനെ സഹായിക്കേണ്ടതായ ഉപദേശങ്ങളും തത്വങ്ങളും തന്നെ (ഇവിടെ ഉപവസിക്കുന്നതും ദശാംശം കൊടുക്കുന്നതും) അവന്‍റെ അഹംഭാവവും നിഗളവും നിമിത്തം ദൈവമുമ്പാകെ തന്നെത്തന്നെ നീതീകരിക്കുവാന്‍ കഴിയാത്തതിനു കാരണമായി. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധിക്കുക, നാം നമ്മുടെ ആത്മീകതയെ സംബന്ധിച്ച് നിഗളവും അഹംഭാവവും ഉള്ളവരാകുമ്പോള്‍, അത് നമ്മുടെ ആത്മീകതയെ അത്യന്തീകമായി ഒഴുക്കിക്കളയുകയും നമ്മെ നിയന്ത്രിക്കേണ്ട ഉപദേശങ്ങളില്‍ നിന്നും തത്വങ്ങളില്‍ നിന്നും നമ്മെ വേര്‍പ്പെടുത്തുകയും ചെയ്യുന്നു. നാം അഭിമാനംകൊള്ളുന്ന അതേ കാര്യം നിഗളംകൊണ്ട് മാത്രം നശിപ്പിക്കപ്പെടുന്നു.
ബിലെയാമിനെപോലെയുള്ള ഒരു പ്രവാചകനെ പഠിപ്പിക്കുവാന്‍ ഒരു കഴുതയെ ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിയുമെങ്കില്‍, ഒരു കൊച്ചുകുഞ്ഞില്‍ കൂടി പോലും നിങ്ങളെ പഠിപ്പിക്കുവാന്‍ ദൈവത്തിനു സാധിക്കും. പത്രോസിനെപോലെയുള്ള ശക്തനായ ഒരു അപ്പോസ്തലനെ പഠിപ്പിക്കുവാന്‍ ഒരു കോഴിയെ ദൈവം ഉപയോഗിച്ചുവെങ്കില്‍, നിങ്ങള്‍ക്ക് ചുറ്റുമുള്ള ഏറ്റവും താഴ്ന്ന ആളുകളില്‍ നിന്നും പഠിക്കുവാനും സ്വീകരിക്കുവാനും നിങ്ങള്‍ തയ്യാറായിരിക്കണം.
അതുകൊണ്ട്, നിങ്ങള്‍ നിങ്ങളോടുതന്നെ ഇപ്രകാരം ചോദിക്കേണ്ടത് ആവശ്യമാണ്, "പഠനം സ്വീകരിക്കുവാന്‍ ഇപ്പോഴും എന്നില്‍ ഇടം ബാക്കിയുണ്ടോ"? "ഞാനൊരു മുദ്രയുള്ള പാത്രമാണോ അതോ ഒരു ത്യജിക്കപ്പെട്ട പാത്രമാണോ?" ദൈവത്തിനു എപ്പോഴും എന്തെങ്കിലും പറയുവാനുണ്ട്. ആളുകളില്‍ നിന്നും പുതിയതായി പഠിക്കുവാന്‍ എന്തെങ്കിലും എപ്പോഴുമുണ്ട്. നിങ്ങള്‍ തുറന്ന മനസുള്ളവര്‍ ആയിരിക്കണം. നിങ്ങള്‍ നേതൃത്വത്തിലുള്ള ഒരു ആളായിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാകാം എന്നാല്‍ മറ്റ് ആളുകളില്‍ നിന്നും ഇനിയും ഒന്നും പഠിക്കേണ്ടതില്ല എന്നല്ല അതിനര്‍ത്ഥം. നിങ്ങളുടെ വീടിന്‍റെ ഗൃഹനാഥന്‍ നിങ്ങളായിരിക്കുന്നു എന്നതുകൊണ്ട് നിങ്ങളുടെ ഭാര്യയ്ക്ക് നിങ്ങളെ എന്തെങ്കിലും പഠിപ്പിക്കുവാന്‍ കഴിയുകയില്ല എന്ന് അര്‍ത്ഥമില്ല.
1 കൊരിന്ത്യര്‍ 13:9 ല്‍ അപ്പോസ്തലനായ പൌലോസ് പറഞ്ഞിരിക്കുന്നു, "അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു". അത് നിങ്ങള്‍ കണ്ടുവോ? നാം അഹംഭാവം ഉള്ളവര്‍ ആകാതിരിക്കേണ്ടതിനു ദൈവം ആ നിലയിലാണ് മനുഷ്യരെ നിര്‍മ്മിച്ചിരിക്കുന്നത്. ആരുംതന്നെ എല്ലാം അറിയുന്ന ഒരു വിശ്വവിജ്ഞാനകോശമല്ല. മറ്റുള്ളവര്‍ക്കു അറിയാവുന്ന അവരില്‍ നിന്നും നിങ്ങള്‍ പഠിക്കുവാന്‍ അനിവാര്യമായ നിങ്ങള്‍ക്ക് ആവശ്യമുള്ള പല അറിവുകള്‍ എപ്പോഴുമുണ്ട്. ആകയാല്‍ ആ ഉയര്‍ന്നിരിക്കുന്ന തോള്‍ താഴ്ത്തിയിട്ട് പഠനത്തിന് തടസ്സമായി നില്‍ക്കുന്നതിന്‍റെ മുകളില്‍ ചവുട്ടിക്കയറുക.

Join our WhatsApp Channel
അദ്ധ്യാങ്ങള്‍