അപ്പോൾ എലീശാ: "യഹോവയുടെ അരുളപ്പാടു കേൾപ്പിൻ: നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിന് ഒരു സെയാ കോതമ്പുമാവും ശേക്കെലിനു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു". (2 രാജാക്കന്മാര്‍ 7:1).
നാശകരമായ ഒരു ക്ഷാമത്തിന്‍റെ മദ്ധ്യത്തില്‍, നിരാശിതനും ആശയറ്റവനുമായ ശമര്യയിലെ രാജാവ്, തന്‍റെ ജനം കഷ്ടപ്പെടുന്നതിനു ദൈവത്തെ കുറ്റപ്പെടുത്തുവാന്‍ ഇടയായി. എന്നാല്‍, അവന്‍റെ അസ്ഥാനത്തുള്ള കോപത്തിന്‍റെ നടുവിലും, ദൈവം തന്‍റെ അത്യന്തീകമായ കരുണയാലും ആര്‍ദ്രതയാലും, പ്രവാചകനായ എലിശായില്‍ കൂടി പ്രത്യാശയുടെ ഒരു സന്ദേശം അവര്‍ക്ക് നല്കികൊടുത്തു.
അനേകം സന്ദര്‍ഭങ്ങളിലും ആളുകള്‍ തങ്ങളുടെ ജോലി നഷ്ടപ്പെടുമ്പോള്‍ അല്ലെങ്കില്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍, തങ്ങളുടെ ജോലി ഇല്ലാതായിതീരുമ്പോള്‍ അഥവാ സാമ്പത്തീകമായ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍, അവര്‍ കുറ്റപ്പെടുത്തുന്ന ഒന്നാമത്തെ വ്യക്തി അവരുടെ കമ്പനി അധികാരികളെയല്ല മറിച്ച് ദൈവത്തെയാണ്, അവര്‍ പറയും, "ദൈവമേ, അങ്ങാണ് ഇത് ചെയ്തത്". എന്നാല്‍ ദൈവം, തന്‍റെ കരുണയാല്‍ എപ്പോഴും ഒരു വചനം അയച്ചുതരും, കര്‍ത്താവിന്‍റെ വചനം നിങ്ങളിലേക്ക് വരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ സാഹചര്യത്തില്‍ ആകമാനം ഒരു മാറ്റം ഉണ്ടാകുവാന്‍ പോകുന്നു, യേശുവിന്‍റെ നാമത്തില്‍. "ഞാന്‍ അത് ഏറ്റെടുക്കുന്നു" എന്ന് ആരെങ്കിലും ഉച്ചത്തില്‍ പറയുക.
രാജാവിനു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകൻ ദൈവപുരുഷനോട്: "യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന് അവൻ: നിന്‍റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞു". (2 രാജാക്കന്മാര്‍ 7:2).
പ്രവാചകനായ എലിശാ ദൈവത്തിന്‍റെ അരുളപ്പാട് അറിയിച്ചപ്പോള്‍ തന്നെ, ആ ഉദ്യോഗസ്ഥന്‍, രാജ്യത്തിലെ ഉന്നതമായ സ്ഥാനം വഹിക്കുന്ന അകമ്പടിനായകന്‍, യഹോവയുടെ വചനത്തിലുള്ള തന്‍റെ സംശയത്തെ തുറന്നു പ്രകടിപ്പിക്കുവാന്‍ ഇടയായി. നമ്മുടെ സാമൂഹീകമായ നിലവാരം, സമ്പത്ത്, അല്ലെങ്കില്‍ സ്ഥാനം ഇവ ഒന്നുംതന്നെ നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ സാന്നിധ്യത്തെയും ശക്തിയേയും സ്വീകരിക്കുന്നതില്‍ നിന്നും നമ്മെ തടയരുത്. സത്യത്തില്‍, ഈ ലോകപരമായ നേട്ടങ്ങള്‍ ദൈവത്തിലുള്ള നമ്മുടെ ആശ്രയത്തെ നാം അവഗണിക്കുവാന്‍ കാരണമാകത്തക്കവണ്ണം, തെറ്റായ നിലയിലുള്ള സുരക്ഷിതത്വ ബോധവും സ്വയം പര്യാപ്തതയും വളര്‍ത്തുവാന്‍ ഇടയായിത്തീരും.
ദൈവത്തിന്‍റെ അരുളപ്പാടിനോടുള്ള ഈ ഉന്നതനായ ഉദ്യോഗസ്ഥന്‍റെ സംശയം മൂന്ന് തലങ്ങളില്‍ പ്രതിഫലിക്കുന്നു:
1. അവന്‍ ദൈവത്തിന്‍റെ ശക്തിയെ സംശയിച്ചു.
മത്തായി 22:29 ല്‍, പരീശന്മാരുടെ കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലുള്ള ന്യുനതയെ യേശു ശാസിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു, "നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു". ദൈവത്തിന്‍റെ വചനത്തിലുള്ള അറിവില്ലായ്മ നമ്മെ ദൈവ ശക്തിയെ സംശയിക്കുന്നതിലേക്ക് നയിക്കുവാന്‍ ഇടയാകുമെന്ന് ഈ അഗാധമായ പ്രസ്താവന നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനമായി നിലനില്‍ക്കുന്നത് ദൈവത്തിന്‍റെ വചനമാകുന്നു, ദൈവത്തിന്‍റെ ശക്തിയുടെ ആഴങ്ങള്‍ വചനത്തില്‍ കൂടി മാത്രമേ നമുക്ക് ശരിയായി ഗ്രഹിക്കുവാന്‍ സാധിക്കുകയുള്ളൂ.
ഉദാഹരണത്തിനായി ചിന്തിക്കുക, പ്രവാചകനായ എലിശായുടെ സന്നിധിയില്‍ നിന്നിട്ടുപോലും ആ ഉയര്‍ന്ന സ്ഥാനത്തുള്ള ഉദ്യോഗസ്ഥന്‍ ദൈവത്തിന്‍റെ ശക്തിയെ സംശയിച്ചു (2 രാജാക്കന്മാര്‍ 7:2). ഈ സംശയം ഉരുവായത് ദൈവവചനം അംഗീകരിക്കുന്നതിലും അതിനെ ശരിയായി ഗ്രഹിക്കുന്നതിലുമുള്ള അവന്‍റെ കഴിവില്ലായ്മയില്‍ നിന്നാകുന്നു. നാം ദൈവവചനം നമ്മുടെ ആത്മ മനുഷ്യനിലേക്ക് സ്വീകരിക്കുന്നതില്‍ പരാജയപ്പെടുമ്പോള്‍, സംശയത്തിന് വേരൂന്നുവാനും വളരുവാനുമുള്ള ഒരു അനുയോജ്യമായ അന്തരീക്ഷം നാം സൃഷ്ടിക്കയാണ് ചെയ്യുന്നത്.
ദൈവം കേവലം സംസാരിക്കുന്നവനും ശാന്തമായി നിരീക്ഷിക്കുന്നവനും അല്ലെന്നും നമ്മുടെ ജീവിതത്തില്‍ സചീവമായി ഇടപ്പെടുന്നവന്‍ ആണെന്നും ഓര്‍ക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാകുന്നു. യിരെമ്യാവ് 32:27 പറയുന്നതുപോലെ, "ഞാൻ സകല ജഡത്തിന്‍റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?". ദൈവത്തിന്‍റെ ശക്തിയ്ക്ക് ഒരു പരിമിതികളും അറിയുകയില്ല, നമ്മുടെ ജീവിതത്തില്‍ ചെറുതും വലിയതുമായ അത്ഭുതങ്ങള്‍ ചെയ്യുന്നത് അവന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
നിര്‍ഭാഗ്യവശാല്‍, ചില ആളുകള്‍ പഠിപ്പിക്കുന്നത് ദൈവത്തിന്‍റെ അത്ഭുതകരമായ പ്രവര്‍ത്തികള്‍ കഴിഞ്ഞ കാലങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു എന്നാണ്. അങ്ങനെയുള്ള ആളുകളുമായുള്ള സഹവര്‍ത്തിത്വം നമ്മുടെ വിശ്വാസത്തെ ദ്രവിപ്പിക്കയും ദൈവത്തിന്‍റെ ശക്തിയെ സംശയിക്കുവാന്‍ നമ്മെ ഇടയാക്കുകയും ചെയ്യും. പകരമായി, ഇപ്പോള്‍ ലോകത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ദൈവത്തിന്‍റെ പ്രവര്‍ത്തികളെ വിശ്വസിക്കയും അതിനു സാക്ഷ്യം വഹിക്കയും ചെയ്യുന്ന ആളുകളുമായി നാം നമ്മെത്തന്നെ ബന്ധിപ്പിക്കണം. യെശയ്യാവ് 59:1 നമ്മെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു, "രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്‍റെ ചെവി മന്ദമായിട്ടുമില്ല".
ദൈവവചനത്തില്‍ നാം മുഴുകുന്നതില്‍ കൂടിയും നമ്മുടെ വിശ്വാസത്തെ പരിപാലിക്കുന്നതില്‍ കൂടിയും, ദൈവത്തിന്‍റെ ശക്തിയെ സംശയിക്കുവാനുള്ള പരീക്ഷയെ നമുക്ക് ചെറുക്കുവാന്‍ സാധിക്കും.
2. അവന്‍ ദൈവത്തിന്‍റെ സര്‍ഗ്ഗാത്മകതയെ സംശയിച്ചു.
രാജാവിന്‍റെ അകമ്പടിനായകനായ ഉദ്യോഗസ്ഥന്‍, തന്‍റെ പരിമിതമായ അറിവില്‍, യഹോവയുടെ വചനത്തെ ചോദ്യം ചെയ്യുവാന്‍ ഇടയായിത്തീര്‍ന്നു, അവന്‍ പറയുന്നു, "യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ദൈവത്തിന്‍റെ ഈ വചനം നിവര്‍ത്തിയാകയില്ല". അവന്‍ ദൈവ ശക്തിയുടെ സര്‍ഗ്ഗാത്മകതയെ സംശയിച്ചു. വിശ്വാസികളുടെ ഇടയില്‍ ഈയൊരു മാനസീകാവസ്ഥ അസാധാരണമല്ല. അനേകം സന്ദര്‍ഭങ്ങളിലും, നാം ദൈവത്തിന്‍റെ ശക്തിയെ അംഗീകരിക്കും എന്നാലും നമ്മുടെ പ്രതീക്ഷകളുമായി യോജിക്കുന്ന തരത്തില്‍ ദൈവം പ്രവര്‍ത്തിക്കണമെന്ന് നാം ആഗ്രഹിക്കുന്നു.
യെശയ്യാവ് 55:9 നമ്മെ ഓര്‍പ്പിക്കുന്നത്, "ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്‍റെ വഴികൾ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു". നമ്മുടെ പരിമിതമായ അറിവിന്‍റെ അടിസ്ഥാനത്തില്‍ ദൈവം ചലിക്കുവാന്‍ നാം പ്രതീക്ഷിക്കുമ്പോള്‍, നാം അറിയാതെ ദൈവത്തിന്‍റെ സര്‍ഗ്ഗാത്മകതയെയും ദൈവീകമായ ശക്തിയേയും പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ ക്ലിപ്തമായ കാഴ്ചപ്പാട് പലപ്പോഴും നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ അത്ഭുതകരമായ ഇടപ്പെടലിനു സാക്ഷിയാകുന്നതില്‍ നിന്നും നമ്മെ തടയുന്നു.
ഉദാഹരണത്തിനായി എടുത്താല്‍, ഒരുവന്‍ സാമ്പത്തീകമായ ഒരു മുന്നേറ്റത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. തന്‍റെ ഒരു സുഹൃത്ത് മുഖേനയോ അല്ലെങ്കില്‍ കുടുംബത്തിലെ ഒരംഗം മുഖേനയോ തനിക്കു പണം നല്‍കികൊണ്ട് ദൈവം തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കുമെന്ന് അവര്‍ ഒരുപക്ഷെ പ്രതീക്ഷിക്കുന്നു. എന്നാല്‍, ദൈവത്തിന്‍റെ ജ്ഞാനവും ശക്തിയും നമ്മുടെ മാനുഷീകമായ അറിവുകള്‍ക്ക് മുകളിലാകുന്നു, അതുകൊണ്ട് നാം ഒരിക്കലും സങ്കല്‍പ്പിക്കാത്ത എണ്ണമറ്റ വഴികളില്‍ കൂടി നമുക്കായി കരുതുവാന്‍ ദൈവത്തിനു സാധിക്കും. അത് ഒരുപക്ഷെ വായില്‍ പണമുള്ള ഒരു മീനായിരിക്കാം അല്ലെങ്കില്‍ ഭക്ഷണവുമായി വരുന്ന ഒരു കാക്കയായിരിക്കാം, നമുക്ക് ചിന്തിക്കുവാന്‍ കഴിയുന്നതിലപ്പുറം ദൈവത്തിന്‍റെ വഴികള്‍ അഗാധമായി കൂടുതല്‍ സര്‍ഗ്ഗാത്മകവും ശക്തിയുള്ളതുമാകുന്നു.
ഒരിക്കല്‍ ഒരു ഓണ്‍ലൈന്‍ യോഗത്തില്‍ ഞാന്‍ യുവതിയായ ഒരു സഹോദരിയോടു പ്രവചിച്ചു, അവള്‍ ഒരു വലിയ സാമ്പത്തീക മുന്നേറ്റം പ്രാപിക്കുവാന്‍ പോകുകയാണെന്ന് അവളോട് പറഞ്ഞു. സംശയാസ്പദമായി, അവള്‍ തന്‍റെ അവിശ്വാസത്തെ കേട്ടു, ഇത് കേള്‍ക്കാന്‍ നല്ലതാണെങ്കിലും സത്യമാകുവാന്‍ പ്രയാസമാണ്. എന്നാല്‍ ചില ദിവസങ്ങള്‍ക്കുള്ളില്‍, യു കെ യില്‍ നിന്നും ഒരു വക്കീല്‍ വിളിച്ചിട്ട് അവളോട് പറഞ്ഞു, അവളുടെ അകന്ന ബന്ധത്തിലുള്ള ഒരു ആന്‍റി തന്‍റെ വില്‍പത്രത്തില്‍ ഇവളേയും ഉള്‍പ്പെടുത്തിയിരിക്കുന്നു. അവളുടെ ആന്‍റിയ്ക്ക് മക്കളില്ലായിരുന്നു, വര്‍ഷങ്ങള്‍ക്കു മുമ്പ് കുടുംബവുമായുള്ള ബന്ധം അവള്‍ക്കു നഷ്ടപ്പെട്ടിരുന്നു, എന്നാല്‍ താന്‍ ഇവള്‍ക്കുവേണ്ടി നല്ല ഒരു അവകാശം മാറ്റിവെച്ചു. വൈകാരീകമായി നിറഞ്ഞ അവസ്ഥയില്‍, തന്‍റെ ജീവിതത്തില്‍ അത്ഭുതകരമായി ദൈവം ഇടപ്പെട്ട വഴികളെ അംഗീകരിച്ചുകൊണ്ട് യുവതിയായ ആ സഹോദരി തന്‍റെ സാക്ഷ്യം പങ്കുവെച്ചു.
യേശു തന്‍റെ ദൈവീകമായ ശക്തിയും സർഗ്ഗാത്മകതയും പ്രകടമാക്കി കൊണ്ട് വിവിധ നിലകളിൽ അവൻ ജനത്തെ സൗഖ്യമാക്കുന്ന നിരവധി സംഭവങ്ങൾ വേദപുസ്തകം നമുക്ക് നൽകുന്നുണ്ട്. സൗഖ്യമാക്കുന്നതിലുള്ള വ്യത്യസ്തമായ ഈ സമീപനങ്ങൾ പരിധിയില്ലാത്ത അവൻ്റെ കരുണ വെളിപ്പെടുത്താൻ മാത്രമല്ല മറിച്ച് ദൈവത്തിന്‍റെ വഴികൾ നമ്മുടെ പ്രതീക്ഷകളിൽ ഒതുങ്ങുന്നില്ല എന്ന് നമ്മെ ഓർമിപ്പിക്കുവാൻ കൂടിയാകുന്നു.
ഉദാഹരണത്തിന്, മർക്കോസ് 8:22-26 വരെയുള്ള ഭാഗത്ത്, യേശു ഒരു കുരുടൻ്റെ കരത്തിൽ പിടിച്ച് അവൻ്റെ കൂടെ നടക്കുന്നു, അപ്പോൾ തന്നെ യേശു അവനോടു സംസാരിക്കുകയും നടക്കുവാൻ പോകുന്ന അത്ഭുതത്തെ സംബന്ധിച്ച് അവനിൽ പ്രതീക്ഷ പണിതുയർത്തുകയും ചെയ്യുന്നു. ഈ വ്യക്തിപരമായ സ്പർശനവും ഒരുമിച്ച് സമയം ചിലവഴിച്ചതും വ്യക്തികളോടുള്ള യേശുവിന്‍റെ ആഴമേറിയ കരുതൽ വെളിപ്പെടുത്തുന്നു.
നേരെമറിച്ച്, യോഹന്നാൻ 9:6-7 വാക്യങ്ങളിൽ, തികച്ചും വ്യത്യസ്തമായ ഒരു രീതി യേശു പ്രയോഗിക്കുന്നു, അവിടെ യേശു മണ്ണിൽ തുപ്പി ചേറുണ്ടാക്കി കുരുടൻ്റെ കണ്ണിൽ പുരട്ടിയിട്ട് ശീലോഹാം കുളത്തിൽ പോയി കഴുകുകയെന്ന് പറഞ്ഞു. ഈ അതുല്യവും അപ്രതീക്ഷിതവുമായ സമീപനം ആ കുരുടന് കാഴ്ച കിട്ടുവാൻ കാരണമായി.
യേശുവിന്‍റെ സൗഖ്യമാക്കുന്ന അത്ഭുതങ്ങൾ ഒരേ രീതിയിൽ മാത്രം പരിമിതമായതല്ലെന്ന് ഈ ഉദാഹരണങ്ങൾ വെളിപ്പെടുത്തുന്നു. ചില സമയങ്ങളിൽ പരസ്യമായി സൗഖ്യം നൽകുവാൻ അവൻ താൽപര്യപ്പെട്ടു, എന്നാൽ മറ്റുചില സന്ദർഭങ്ങളിൽ അവൻ രഹസ്യമായിട്ടാണ് അത്ഭുതം പ്രവർത്തിച്ചത്. ചിലർ ശാരീരിക സ്പർശനത്തിൽ കൂടിയും ഏറ്റവും അടുത്ത് നിന്ന് നടത്തിയ ആശയവിനിമയത്തിൽ കൂടിയും സൗഖ്യം പ്രാപിച്ചപ്പോൾ, മറ്റു ചിലർ ദൂരെ ഇരുന്നുകൊണ്ട് തങ്ങളുടെ സൗഖ്യം പ്രാപിച്ചു.
ദൈവത്തിന്‍റെ വഴികൾ മനുഷ്യരുടെ അറിവിലും പ്രതീക്ഷകളിലും ഒതുങ്ങുന്നില്ല എന്ന് ഈ വ്യത്യസ്തങ്ങളായ സൗഖ്യത്തിൻ്റെ രീതികൾ നമ്മെ ഓർമ്മിപ്പിക്കുന്നു. സൌഖ്യമാക്കുവാനുള്ള യേശുവിന്‍റെ സമീപനം ശക്തിയുള്ളതും, ബഹുമുഖമായതും, വ്യക്തികളുടെ ആവശ്യങ്ങളിലേക്ക് എത്തുന്നതും ആയിരുന്നു. അവന്‍റെ കരുണയും സര്‍ഗ്ഗാത്മകതയും പരമ്പരാഗതമായ ജ്ഞാനത്തെ പരസ്യമായി വെല്ലുവിളിക്കയും, ഇന്നും, നമ്മുടെ പരിമിതമായ അറിവുകള്‍ക്കും അപ്പുറമായ വഴികളില്‍ തന്‍റെ പ്രവൃത്തി തുടരുകയും ചെയ്യുന്നു.
ഓര്‍ക്കുക, നമ്മുടെ വന്യമായ സ്വപ്നങ്ങള്‍ക്കും അപ്പുറമായി അത്ഭുതങ്ങള്‍ ചെയ്യുവാന്‍ കഴിയുന്ന സര്‍ഗ്ഗാത്മകതയും ശക്തിയുമുള്ള ദൈവമാകുന്നു അവന്‍. അതുകൊണ്ട്, നിങ്ങളുടെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ആശയങ്ങളെ പോകുവാന്‍ അനുവദിക്കുകയും അവന്‍റെ ഉന്നതമായ വഴികളില്‍ ആശ്രയിക്കയും ചെയ്യുക, നിങ്ങളുടെ ജീവിതത്തിനു വേണ്ടി സാദ്ധ്യമായ ഏറ്റവും നല്ല പദ്ധതി ദൈവത്തിന്‍റെ പക്കലുണ്ടെന്ന് അറിയുക.
3. അവന്‍ ദൈവത്തിന്‍റെ സന്ദേശവാഹകനെ സംശയിച്ചു.
അനേക സന്ദര്‍ഭങ്ങളിലും, ദൈവ ദാസിദാസന്മാരെ അവരുടെ പുറമേയുള്ള രൂപത്തിന് അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവണത നമുക്കുണ്ട്, അവരുടെ സന്ദേശം നാം സ്വീകരിക്കുന്നതിനെ സ്വാധീനിക്കുവാന്‍ അവരുടെ ശാരീരികമായ ലക്ഷണങ്ങളെയും അഥവാ ഭൌതീകമായ നേട്ടങ്ങളെയും നാം അനുവദിക്കാറുണ്ട്. ഒരു ആത്മീക നേതാവ് നന്നായി വസ്ത്രം ധരിക്കുകയും, വിലകൂടിയ ഒരു കാര്‍ ഉപയോഗിക്കയും ചെയ്യുമ്പോള്‍, നാം അവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുവാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, അവര്‍ക്ക് വ്യക്തിപ്രഭാവം കുറവോ അല്ലെങ്കില്‍ വിജയത്തിന്‍റെ ബാഹ്യമായ അടയാളങ്ങളുടെ കുറവോ ഉണ്ടെങ്കില്‍, അവരുടെ സന്ദേശം സ്വീകരിക്കുവാന്‍ ചിലര്‍ക്ക് പ്രയാസമാണ്. ഈ മാനസീകാവസ്ഥയെ സംബന്ധിച്ച് ദൈവവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു, 1 ശമുവേല്‍ 16:7 പറയുന്നു, "മനുഷ്യന്‍ പുറമേയുള്ളത് നോക്കുന്നു".
സമാനമായ ഒരു കാര്യം യേശുവുമായി ബന്ധപ്പെട്ടത് യെശയ്യാവ് 53:2-3 വെളിപ്പെടുത്തുന്നു, അവിടെ വിശദീകരിക്കുന്നത്, "അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഇല്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും, ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല". ദൈവപുത്രന്‍ ആയിരിക്കുമ്പോള്‍ തന്നെ, യേശുവിനെ തന്‍റെ സ്വന്തം ആളുകള്‍ തന്നെ തന്‍റെ ബാഹ്യമായ രൂപത്തിലുള്ള അവരുടെ ഉപരിപ്ലവമായ ശ്രദ്ധ നിമിത്തം തിരസ്കരിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
2 ദിനവൃത്താന്തം 20:20 നമ്മെ പ്രബോധിപ്പിക്കുന്നത്, "നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറച്ചുനില്ക്കും; അവന്‍റെ പ്രവാചകന്മാരെയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർഥരാകും എന്നു പറഞ്ഞു". ഈ അന്ത്യകാലത്ത്, അനേക കള്ള പ്രവാചകന്മാരെക്കുറിച്ച് വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്‍കുമ്പോള്‍ തന്നെ, കര്‍ത്താവിന്‍റെ യഥാര്‍ത്ഥമായ പ്രവാചകന്മാരും ഉണ്ടെന്നുള്ള കാര്യം നാം മറക്കരുത്. നാം ജാഗ്രതയുള്ളവര്‍ ആയിരിക്കണം എന്നാല്‍ ദൈവത്തിന്‍റെ സന്ദേശവാഹകന്മാരില്‍ നിന്നും സത്യത്തെ സ്വീകരിക്കുവാന്‍ തുറന്ന മനസ്സുള്ളവരും ആയിരിക്കണം.
ദൈവത്തോടുള്ള ഭയത്തില്‍ സ്ഥിരതയോടെ നടക്കുന്നതും, ദൈവത്തിന്‍റെ ശക്തിയേയും സ്വഭാവത്തേയും പ്രകടമാക്കുകയും ചെയ്യുന്ന ദൈവ ദാസിദാസന്മാരുമായി കണ്ടുമുട്ടുമ്പോള്‍, അവരെ കേള്‍ക്കുവാനും അവരുടെ സന്ദേശം സ്വീകരിക്കുവാനും നാം പഠിക്കണം. 1 തെസ്സലൊനീക്യര്‍ 5:20-21 നമ്മോടു നിര്‍ദ്ദേശിക്കുന്നത്, "പ്രവചനം തുച്ഛീകരിക്കരുത്. സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ". നമ്മുടെ മുന്‍വിധിയിലും മുന്‍ഗണനകളിലും ആശ്രയിക്കുന്നതിനേക്കാള്‍ ഉപരിയായി ദൈവവചനത്തിനു അനുസരിച്ച് സകലവും ശോധന ചെയ്ത് സത്യത്തെ വിവേചിച്ചറിയുന്നത് നിര്‍ണ്ണായകമായ കാര്യമാണ്.
സത്യത്തെ നാം പിന്തുടരുമ്പോള്‍, നാം വിവേചനവരം ഉപയോഗിക്കയും "കുഞ്ഞിനെ കുളിക്കുവാനുള്ള വെള്ളത്തില്‍ എറിയാതിരിക്കുവാന്‍" ശ്രദ്ധിക്കയും ചെയ്യേണ്ടത് ആവശ്യമാണ്. നല്ലതിനെ, ഒരു സന്ദേശത്തിന്‍റെ ആവശ്യമില്ലാത്ത അഥവാ പ്രയോജനമില്ലാത്ത വശങ്ങളോടുകൂടി ഉപേക്ഷിക്കരുതെന്നു ഈ പ്രയോഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവവചനവുമായി യോജിച്ചുപോകുന്നതിനു ശ്രദ്ധ കൊടുക്കുന്നതില്‍ കൂടി, നല്ലതും നമ്മുടെ ആത്മീക വളര്‍ച്ചയ്ക്ക് പ്രയോജനകരമായതുമായ കാര്യങ്ങളെ മുറുകെ പിടിക്കുവാന്‍ നമുക്ക് സാധിക്കും.
2 രാജാക്കന്മാര്‍ 7:2 ലെ ഉന്നതനായ ഉദ്യോഗസ്ഥന്‍ പ്രവാചകനായ എലിശായുടെ ശക്തമായ അനുഭവങ്ങളെ അവഗണിക്കുവാന്‍ ഇടയായി, ഉപരിപ്ലവമായ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അവനെ കുറ്റം വിധിക്കയും ഒടുവില്‍ അവനേയും അവന്‍റെ സന്ദേശത്തേയും തിരസ്കരിക്കയും ചെയ്തു. ഈ സംഭവം ഒരു മുന്നറിയിപ്പായി നില്‍ക്കുന്നു, ഒരു ദൈവ ദാസന്‍റെ അഥവാ ദൈവദാസിയുടെ വിശ്വാസ്യതയെ അളക്കുമ്പോള്‍ പുറമേ കാണുന്നതിനു ശ്രദ്ധ കൊടുത്താലുണ്ടാകുന്ന അപകടത്തെക്കുറിച്ച് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ദൈവത്തോടുള്ള നമ്മുടെ നടപ്പില്‍, ദൈവത്തിന്‍റെ സന്ദേശവാഹകരുടെ ജ്ഞാനത്തെ സ്വീകരിക്കുന്നതില്‍ ഉപരിപ്ലമായ വിധികളെ നാം അനുവദിക്കാതിരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാകുന്നു. പകരമായി, അവരുടെ ജീവിതത്തിലും ഉപദേശത്തിലും ദൈവത്തിന്‍റെ ശക്തിയുടേയും സ്വഭാവത്തിന്‍റെയും തെളിവിനായി നാം നോക്കണം. അങ്ങനെ ചെയ്യുന്നതില്‍ കൂടി, അവര്‍ കൊണ്ടുവരുന്ന ജീവിതത്തെ മാറ്റുവാന്‍ കഴിയുന്ന സന്ദേശങ്ങള്‍ സ്വീകരിക്കുവാനും, നമ്മുടെ വിശ്വാസത്തില്‍ വളരുവാനും, ദൈവത്തിന്‍റെ അനുഗ്രഹങ്ങളുടെ പൂര്‍ണ്ണത അനുഭവിക്കുവാനും നമുക്ക് സാധിക്കും.
Join our WhatsApp Channel
അദ്ധ്യാങ്ങള്‍