എന്‍റെ സുഹൃത്തേ, ആ ഉന്നതമായ ഉദ്യോഗസ്ഥന്‍റെത് പോലെ സമാനമായ സ്ഥാനത്തു നിങ്ങള്‍ നിങ്ങളെത്തന്നെ കാണുന്നുവെങ്കില്‍, സംശയത്തിന്‍റെ അപകടത്തെക്കുറിച്ച് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംശയം ഈ നിലകളില്‍ നിങ്ങളെ ബാധിച്ചേക്കാം:
1. ദൈവത്തിന്‍റെ ഏറ്റവും നല്ലതിനെ നഷ്ടമാകും
ഞാന്‍ തികഞ്ഞ വിശ്വാസത്തെ സംബന്ധിച്ചല്ല സംസാരിക്കുന്നത്, എന്നാല്‍ നിങ്ങള്‍ നിരന്തരമായി സംശയത്തെ അനുവദിച്ചാല്‍, ദൈവത്തിന്‍റെ ഏറ്റവും നല്ലതായ കാര്യങ്ങളെ നിങ്ങള്‍ക്ക് നഷ്ടമാകും. ഉദാഹരണത്തിന്, അഭിഷിക്തനായ ഒരു ദൈവ മനുഷ്യനില്‍ കൂടി നിങ്ങള്‍ക്ക് ഒരു പ്രവചന സന്ദേശം ലഭിക്കുമ്പോള്‍ അല്ലെങ്കില്‍ ഇങ്ങനെയുള്ള ഒരു സന്ദേശത്തില്‍ കൂടി കിട്ടുമ്പോള്‍, നിങ്ങള്‍ ചെയ്യുന്നത് കര്‍ത്താവിന്‍റെ വചനം തന്നെയാണോയെന്നു അഥവാ അത് നിവര്‍ത്തിയാകുമോ എന്ന് നിരന്തരമായി സംശയിക്കുകയാണ്, അപ്പോള്‍ നിങ്ങള്‍ക്കുവേണ്ടി ദൈവം വെച്ചിരിക്കുന്ന ഏറ്റവും നല്ലതിനെ നിങ്ങള്‍ക്ക് നഷ്ടമാകുകയാണ് ചെയ്യുന്നത്.
നിങ്ങളില്‍ ചിലര്‍ സഭയുടെ പ്രവര്‍ത്തനങ്ങളിലും അല്ലെങ്കില്‍ നേതൃത്വ നിരകളിലും ഉള്‍പ്പെടുന്നവര്‍ ആയിരിക്കാം; നിങ്ങള്‍ വചനത്തോടും അല്ലെങ്കില്‍ ദൈവ മനുഷ്യരോടും ഏറ്റവും അടുത്തു നില്‍ക്കുന്നവര്‍ ആയിരിക്കാം, എന്നാല്‍ നിങ്ങള്‍ വചനം വിശ്വസിക്കുന്നില്ല, അപ്പോള്‍ ദൈവത്തിന്‍റെ ഏറ്റവും നല്ലതിനെ നിങ്ങള്‍ക്ക് നഷ്ടമാകും. ഒടുവില്‍, ആളുകളോട് പറയുവാന്‍ ഒരു കഥ മാത്രം നിങ്ങളില്‍ അവശേഷിക്കും.
യാക്കോബ് 1:6-7 വാക്യങ്ങളില്‍ വിശ്വാസത്തിന്‍റെ പ്രാധാന്യതയും സംശയത്തിന്‍റെ പരിണിതഫലവും എന്തായിരിക്കുമെന്ന് പ്രസ്താവിച്ചിരിക്കുന്നു: "എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരയ്ക്കു സമൻ. ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിങ്കൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുത്". നിരന്തരമായി സംശയിക്കുന്ന ഒരു വ്യക്തി അവരുടെ സാഹചര്യത്തിന്‍റെ കരുണയിലാണ് ആയിരിക്കുന്നത്, അവര്‍ നയിക്കപ്പെടുകയല്ല ഒഴുകുകയാണ്, അവസാനമായി ദൈവത്തിങ്കല്‍ നിന്ന് ഒന്നുംതന്നെ പ്രാപിക്കുന്നുമില്ല.
അകമ്പടിനായകനായ ഉദ്യോഗസ്ഥന്‍ പ്രവാചകനായ എലിശായോടു പറഞ്ഞു ദൈവം ആകാശത്തില്‍ കിളിവാതില്‍ ഉണ്ടാക്കിയാലും ഈ സാഹചര്യം മാറുവാന്‍ പോകുന്നില്ല. അപ്പോള്‍ പ്രവാചകനായ എലിശാ തിരികെ മറുപടി പറയുന്നത്, " സത്യത്തില്‍,നിന്‍റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞു". (2 രാജാക്കന്മാര്‍ 7:2).
ഈ ഉന്നതനായ ഉദ്യോഗസ്ഥനു എന്ത് സംഭവിച്ചു എന്ന് നിങ്ങള്‍ക്കറിയാമോ? ദൈവ മനുഷ്യന്‍ പ്രവചിച്ചതുപോലെ, പട്ടണവാതില്‍ക്കല്‍ വെച്ച് ജനങ്ങള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൌജന്യമായിട്ടല്ലെങ്കിലും വിതരണം ചെയ്തപ്പോള്‍ ആ ജനക്കൂട്ടം ഈ മനുഷ്യനെ ചവിട്ടിക്കളയുകയും അങ്ങനെ താന്‍ മരിച്ചുപോകുകയും ചെയ്തു. (2 രാജാക്കന്മാര്‍ 7:20). അവന്‍ അത് കണ്ടു, എന്നാല്‍ അവനു അത് അനുഭവിക്കുവാന്‍ കഴിഞ്ഞില്ല. അവന്‍ വളരെ അടുത്തായിരുന്നു, എന്നാല്‍ അവന്‍ വളരെ അകലത്തിലും ആയിരുന്നു.
നാം മറ്റുള്ളവര്‍ക്കായി ദൈവത്തില്‍ ഒരുപക്ഷേ വിശ്വസിക്കുമ്പോള്‍ തന്നെ, നമുക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ വാഗ്ദത്തങ്ങളിലും നാം വിശ്വസിക്കണമെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തിലേക്ക് വരുമ്പോള്‍ നമ്മുടെ വിശ്വാസം ചഞ്ചലപ്പെടരുത്. അല്ലായെങ്കില്‍, പൂര്‍ത്തീകരിക്കാത്ത സാദ്ധ്യതകളും തിരിച്ചറിയാത്ത അനുഗ്രഹങ്ങളുമുള്ള ഒരു ജീവിതമാകും നമ്മുടേത്.
Join our WhatsApp Channel
അദ്ധ്യാങ്ങള്‍