അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: "ഞാൻ സർവശക്തിയുള്ള ദൈവം ആകുന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മധ്യേ ഞാൻ എന്‍റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർധിപ്പിക്കും എന്ന് അരുളിച്ചെയ്തു". (ഉല്പത്തി 17:1-2).
ദൈവം അബ്രഹാമുമായി തന്‍റെ നിയമത്തെ ഉറപ്പിച്ചു. മുന്‍പ് മാനവകുലത്തിനു അജ്ഞാതമായിരുന്ന ഒരു പുതിയ പേരിനാല്‍ യഹോവ അബ്രഹാമിനു തന്നെത്തന്നെ പരിചയപ്പെടുത്തുന്നു.
"സര്‍വ്വശക്തിയുള്ള ദൈവം" എന്ന പേരിന്‍റെ എബ്രായ ഭാഷയിലെ പ്രയോഗം എല്‍-ഷദ്ദായി എന്നാകുന്നു. എല്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം "ബലം അഥവാ ശക്തി" എന്നാണ്. ഷദ്ദായി എന്ന വാക്കിന്‍റെ അര്‍ത്ഥം "പോഷിപ്പിക്കുന്നവന്‍ അല്ലെങ്കില്‍ പരിപാലിക്കുന്നവന്‍"
എന്നൊക്കെയാകുന്നു. ഷദ്ദായി എന്നത് ഒരു സ്ത്രീലിംഗ പ്രയോഗമുള്ള പദമാണ്. ദൈവം അബ്രഹാമിനു ഇത് വെളിപ്പെടുത്തികൊണ്ട് പറയുന്നു, "വരുവാനുള്ള കാലത്ത് ഒരു മാതാവ് തന്‍റെ പൈതലിനായി കരുതുന്നതുപോലെ, ഞാന്‍ നിനക്കായി പൂര്‍ണ്ണമായി കരുതുന്നവന്‍ ആയിരിക്കും". നമ്മില്‍ ഭൂരിഭാഗം പേരും സര്‍വ്വശക്തിയുള്ള ദൈവത്തെ ബലവും ശക്തിയുമുള്ളവനായി കാണുന്നു, എന്നാല്‍ ഇന്നത്തെ വേദഭാഗം (ഉല്പത്തി 17:1-2)
പറയുന്നുദൈവം സ്നേഹമുള്ള ഒരു അമ്മയെപോലെയാകുന്നു (സത്യത്തില്‍, ഒരു മാതാവിനു ആകുവാന്‍ കഴിയുന്നതിലും അധികമാകുന്നു).
ഒരു മാതാവിന് തന്‍റെ മക്കളോടുള്ള സ്നേഹവും കരുതലും അവരില്‍ വൈകാരീകമായ സ്ഥിരതയും ആരോഗ്യപരമായ ആത്മവിശ്വാസവും വളര്‍ത്തുവാന്‍ ഇടയാകും. ഈ മഹാവ്യാധിയുടെ സമയത്ത്, നിങ്ങളില്‍ ചിലര്‍ക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരെയോ അഥവാ ജോലിയോ, ബിസിനസ്സോ പോലെയുള്ള വിലയേറിയത് പലതും നഷ്ടപ്പെട്ടു കാണുമായിരിക്കാം. കഴിഞ്ഞ കാലങ്ങളിലെ മുറിവുകള്‍ എല്ലാം ഉണക്കുവാന്‍, നിങ്ങളുടെ ഹൃദയത്തെ പുനഃസ്ഥാപിക്കുവാന്‍, നിങ്ങളുടെ ആത്മാവിലുള്ള ഏതെങ്കിലും വൈകാരീകമായ ശൂന്യതകളെ നികത്തുവാന്‍ ദൈവ സ്നേഹത്തിനു കഴിയും.
ഇത് അറിയുക, ഇന്ന് നിങ്ങള്‍ കടന്നുപോകുന്ന സാഹചര്യം എന്തുമാകട്ടെ, ദൈവം എല്‍-ഷദ്ദായിയാകുന്നു - സകലവും നിര്‍വ്വഹിക്കുന്നവനായ ദൈവം എന്ന സത്യത്തില്‍ നിങ്ങള്‍ മുറുകെ പിടിക്കുക. നിങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ദൈവം കൂടെയുണ്ട്. "യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ?" (ഉല്പത്തി 18:14).
Bible Reading: Psalms 56-63
ഏറ്റുപറച്ചില്‍
"എനിക്ക് 'സര്‍വ്വശക്തിയുള്ള ദൈവത്തെ' അറിയാം, ഞാന്‍ അവന്‍റെ മുമ്പാകെ നടക്കും, ഞാന്‍ പൂര്‍ണ്ണതയിലേക്ക് മുന്നേറികൊണ്ടിരിക്കയാകുന്നു".
Join our WhatsApp Channel
Most Read
● മോഹത്തെ കീഴടക്കുക● ദൈവത്തിന്‍റെ റിപ്പയര്‍ ഷോപ്പ്
● ദൈവത്തെ മഹത്വപ്പെടുത്തുകയും നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയും ചെയ്യുക
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - 2
● വളരെ ഫലപ്രദമായ ആളുകളുടെ 9 ശീലങ്ങൾ: ശീലം നമ്പർ 7
● ഉദാരമനസ്കതയെന്ന കെണി
● ദൈവവചനത്തിനു നിങ്ങളില്‍ ഇടര്‍ച്ച വരുത്തുവാന്‍ കഴിയുമോ?
അഭിപ്രായങ്ങള്‍
