english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?
അനുദിന മന്ന

ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?

Wednesday, 16th of July 2025
1 0 56
Categories : രക്ഷ (salvation)
"ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?" (യെശയ്യാവ് 53:1).

ഒരു ദൈവമനുഷ്യന്‍ തന്‍റെ പ്രാര്‍ത്ഥനാ സമയത്ത് ഒരു ദര്‍ശനത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുവാന്‍ ഇടയായി. സ്വര്‍ഗ്ഗത്തിലെ തന്‍റെ സന്ദര്‍ശന വേളയില്‍, തിളക്കമുള്ള ഒരു പുസ്തകം അദ്ദേഹം കണ്ടു. ആ പുസ്തകം എന്താണെന്ന് താന്‍ കര്‍ത്താവിനോടു ചോദിച്ചു. കര്‍ത്താവ് പുഞ്ചിരിച്ചുകൊണ്ട് അവനോടുതന്നെ ആ പുസ്തകം നോക്കുവാനായി ആവശ്യപ്പെട്ടു. അത് വേദപുസ്തകമായിരുന്നു. താന്‍ കണ്ടത് തന്നെ അത്ഭുതപ്പെടുത്തുവാന്‍ ഇടയായി; ആ വേദപുസ്തകത്തിലെ ഒരു അദ്ധ്യായം തുറന്നുവെച്ചിരുന്നു - യെശയ്യാവ് 53.

രക്ഷയെ സംബന്ധിച്ചുള്ള സുവിശേഷ സന്ദേശം അനേകര്‍ ത്യജിച്ചുക്കളയുമെന്ന് ഇന്നത്തെ വാക്യം നമ്മോടു വ്യക്തമായി പറയുന്നു. പലവിധ കാരണങ്ങളാല്‍ അനേകം ജനങ്ങള്‍ രക്ഷയുടെ സന്ദേശം നിരസിക്കുവാന്‍ ഇടയാകും. 

രക്ഷയുടെ സന്ദേശം തങ്ങള്‍ സ്വീകരിച്ചാല്‍ സമൂഹം തങ്ങളെ ബഹിഷ്കരിക്കുമെന്ന് ചിന്തിച്ചുകൊണ്ട്‌ ചില ആളുകള്‍ സമൂഹത്തെ ഭയപ്പെടുന്നു. യോഹന്നാന്‍ 9:22ല്‍, യേശു സൌഖ്യമാക്കിയ കുരുടനായ മനുഷ്യന്‍റെ മാതാപിതാക്കള്‍ യെഹൂദന്മാരെ ഭയപ്പെടുക നിമിത്തം അവനെ ക്രിസ്തു എന്ന് ഏറ്റുപറയുവാന്‍ തയ്യാറായില്ല. അവര്‍ സിനഗോഗില്‍ നിന്നും പുറത്തുപോകേണ്ടതായി വരുമെന്നും അവര്‍ ഭയപ്പെട്ടു. ഇന്നും സമൂഹത്തേയും മനുഷ്യരേയും ഭയപെട്ടുകൊണ്ട് അനേകര്‍ രക്ഷയുടെ സത്യമായ സന്ദേശത്തില്‍ വിട്ടുവീഴ്ച വരുത്തുവാന്‍ തയ്യാറാകുന്നുണ്ട്. 
അവരെപോലെ ആകരുത്. ആ സൌഖ്യമായ മനുഷ്യന്‍ സിനഗോഗില്‍ നിന്നും പുറത്താക്കപ്പെട്ടു എങ്കിലും പിന്നീട് യേശു അവനുവേണ്ടി കാത്തുനില്‍ക്കുന്നതായി അവന്‍ കാണുവാന്‍ ഇടയായിയെന്നു നിങ്ങള്‍ക്ക് അറിയാമോ.

ഇന്ന്, ദൈവവചനത്തിനായി ഉറച്ചതായ ഒരു തീരുമാനം എടുക്കുക. നിങ്ങള്‍ യേശുവിനെ കണ്ടെത്തും എന്നുള്ളതായിരിക്കും നിങ്ങളുടെ പ്രതിഫലം. തന്‍റെ സ്ഥാനവും, സമൂഹത്തിലെ തന്‍റെ മാന്യതയും കണക്കിടാതെ എല്ലാവരുടേയും മുമ്പാകെ യേശുവിന്‍റെ പാദപീഠത്തില്‍ വീണ യായിറോസിനെ പോലെ ആകുക, അതിന്‍റെ അവസാന ഫലം എന്ന നിലയില്‍ തന്‍റെ ഏകമകള്‍ ജീവനിലേക്കു മടങ്ങിവരുവാന്‍ ഇടയായിത്തീര്‍ന്നു.

Bible Reading: Proverbs 12-15
ഏറ്റുപറച്ചില്‍
ഞാന്‍ സത്യം അറിയുകയും സത്യം എന്നെ സ്വതന്ത്രമാക്കുകയും ചെയ്തിരിക്കുന്നു. യേശു എന്‍റെ ജീവിതത്തിന്‍റെ കര്‍ത്താവും, എന്‍റെ ദൈവവും എന്‍റെ ആത്മാവിന്‍റെ രക്ഷകനും ആകുന്നു.



Join our WhatsApp Channel


Most Read
● നിര്‍ണ്ണായകമായ മൂന്ന് പരിശോധനകള്‍
● ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിന്‍റെ പ്രാധാന്യത
● യബ്ബേസിന്‍റെ പ്രാര്‍ത്ഥന
● ദൈവത്തിന്‍റെ ശക്തിയുള്ള കരത്താല്‍ മുറുകെപിടിക്കപ്പെടുക
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: വിവേകത്തിന്‍റെ ആത്മാവ്
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: യഹോവാഭക്തിയുടെ ആത്മാവ്
● ആത്മീക അഹങ്കാരത്തിന്‍റെ കെണി
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ