അനുദിന മന്ന
1
0
81
പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 1
Wednesday, 23rd of July 2025
Categories :
Sensitivity to the Holy Spirit
പലപ്രാവശ്യം, പരിശുദ്ധാത്മാവിനെ പ്രാവിനോട് ഉപമിച്ചിട്ടുണ്ട്. (ശ്രദ്ധിക്കുക, ഉപമിച്ചിരിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്). പ്രാവ് വളരെ സൂക്ഷ്മ ശ്രദ്ധയുള്ള ഒരു പക്ഷിയാകുന്നു എന്നതാണ് ഇതിന്‍റെ കാരണം. പരിശുദ്ധാത്മാവിനോടു ചേര്‍ന്നു നടക്കുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍, നാം അവന്‍റെ സ്വഭാവം സൂക്ഷ്മതയോടെ മനസ്സിലാക്കണം.
പിന്നെ അവൾ (ദെലീലാ): ശിംശോനേ, ഫെലിസ്ത്യർ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവൻ ഉറക്കമുണർന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു. (ന്യായാധിപന്മാര്‍ 16:20).
ദൈവത്താല്‍ വളരെ ശക്തമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒരു മനുഷ്യന്‍ ദൈവ സാന്നിധ്യത്തെ കാര്യസാധ്യത്തിനായി കാണുകയും ദൈവത്തിനു പ്രസാദകരമായത് എന്തെന്നും അവനു അനിഷ്ടമായത് എന്തെന്നും എന്നതിനെക്കുറിച്ച് യഥാര്‍ത്ഥമായി യാതൊരു കരുതലും ഇല്ലായിരുന്നു എന്നും രേഖപ്പെടുത്തിയിരിക്കുന്ന വചനത്തിലെ വളരെ ഹൃദയഭേദകമായ ഭാഗങ്ങളില്‍ ഒന്നാണിത്. പരിശുദ്ധാത്മാവിന്‍റെ സ്വഭാവത്തെ മനസ്സിലാക്കുവാനുള്ള അവബോധം ഇല്ലായിരുന്നു എന്നതായിരുന്നു ശിംശോന്‍റെ ഏറ്റവും വലിയ തെറ്റ്. ഇത് നമ്മുടെ ഭാഗമല്ലയെന്നു ഞാന്‍ യേശുവിന്‍റെ നാമത്തില്‍ പ്രവചിക്കുന്നു.
പരിശുദ്ധാത്മാവിനോടു വ്യാജം കാണിക്കാമോ എന്നത് നിങ്ങള്‍ക്ക് അറിയുമോ?
അനന്യാസും സഫീരയും പരിശുധാത്മാവിനോടു വ്യാജം കാണിച്ചു എന്ന് വേദപുസ്തകം പറയുന്നു.
അപ്പോൾ പത്രൊസ്: "അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിപ്പാനും നിലത്തിന്‍റെ വിലയിൽ കുറെ എടുത്തു വയ്പാനും സാത്താൻ നിന്‍റെ ഹൃദയം കൈവശമാക്കിയത് എന്ത്? (അപ്പൊ.പ്രവൃ 5:3).
നിങ്ങള്‍ക്ക് ഒരു വ്യകതിയോടു ഭോഷ്ക് പറയുവാന്‍ സാധിക്കും എന്നാല്‍ ഒരു ശക്തിയോട് അങ്ങനെ ചെയ്യുവാന്‍ കഴിയില്ല.
വിശ്വാസികള്‍ പോലും ലജ്ജാകരമായ, തുറന്ന പാപത്തിലേക്ക് വശീകരിക്കപ്പെടുവാന്‍ സാദ്ധ്യതയുണ്ടെന്നു അനന്യാസിന്‍റെയും സഫീരയുടേയും കഥ വെളിപ്പെടുത്തുന്നു. ഈ രീതിയില്‍ വ്യാജം കാണിക്കുവാനുള്ള ആഗ്രഹം അവരുടെ ഹൃദയത്തില്‍ നിറച്ചത് സാത്താനായിരുന്നു (അപ്പൊ.പ്രവൃ 5:3) മാത്രമല്ല കർത്താവിന്‍റ ആത്മാവിനെ പരീക്ഷിപ്പാനും സാത്താന്‍ അവരെ ഇടയാക്കി (വാക്യം 9).
പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുവാനും കഴിയും.
പരിശുദ്ധാത്മാവിനോടു മറുത്തുനില്‍ക്കുന്നതില്‍ കൂടി നിങ്ങള്‍ അവനോടു അനുസരണക്കേട് കാണിക്കുകയാണെന്ന് സ്തെഫാനോസ് സന്നിദ്രി സംഘത്തോടു (യെഹൂദ്യ ഭരണകര്‍ത്താക്കള്‍) പറഞ്ഞു:
"ശാഠ്യക്കാരും ഹൃദയത്തിനും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു". (അപ്പൊ.പ്രവൃ 7:51).
പരിശുദ്ധാത്മാവിനു നേരെ ദൂഷണം പറയുവാന്‍ സാധിക്കും.
പരിശുദ്ധാത്മാവിനു വിരോധമായി ദൂഷണം പറയുവാന്‍ കഴിയുമെന്ന് യേശു പഠിപ്പിക്കുകയുണ്ടായി:
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നത്: സകല പാപവും ദൂഷണവും (വിശുദ്ധമായ കാര്യത്തിനു എതിരായുള്ള ഓരോ തിന്മകള്‍, ആരോപണങ്ങള്‍, മുറിപ്പെടുത്തുന്ന സംസാരങ്ങള്‍ അഥവാ അനാദരവുകള്‍) മനുഷ്യരോടു ക്ഷമിക്കും; (പരിശുദ്ധ) ആത്മാവിനു നേരേയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
ആരെങ്കിലും മനുഷ്യപുത്രനു നേരേ ഒരു വാക്ക് പറഞ്ഞാൽ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിനു നേരേ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. (മത്തായി 12:31-32 ആംപ്ലിഫൈഡ് പരിഭാഷ).
പരിശുദ്ധാത്മാവ് എപ്പോഴും നിങ്ങളുടെ ഭാഗത്തുണ്ട്, എന്നാല്‍ അവന്‍റെ സൌമ്യമായ, ശാന്തമായ പ്രകൃതം നിമിത്തം അവന്‍ ഒരിക്കലും നിര്‍ബന്ധപൂര്‍വ്വം നിങ്ങളുടെമേല്‍ വരികയില്ല. നിങ്ങള്‍ ചെയ്യുന്നതിലെക്കെല്ലാം നിങ്ങള്‍ അവനെ ക്ഷണിക്കണം. തന്‍റെ പ്രവൃത്തി ചെയ്യുവാന്‍ പരിശുദ്ധാത്മാവിനു തനിയെ സ്വാതന്ത്ര്യം നല്‍കണം.
അനേക വര്‍ഷങ്ങള്‍ക്കു മുമ്പ്, ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ സ്ഥാപകനായ ഹെന്‍റി ഫോര്‍ഡ്, ഒരു ദേശീയ പാതയില്‍ കൂടി സഞ്ചരിക്കുകയായിരുന്നു. ഒരു കാര്‍ റോഡിന്‍റെ അരികില്‍ കിടക്കുന്നതും അതിന്‍റെ ഡ്രൈവര്‍ അതിന്‍റെ കേടുപാട് മാറ്റുവാന്‍ പരിശ്രമിക്കുന്നതും താന്‍ കണ്ടു. ഹെന്‍റി ഫോര്‍ഡ് തന്‍റെ കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ട് ഞാന്‍ സഹായിക്കട്ടെ എന്ന് ആ ഡ്രൈവറോട് ചോദിച്ചു. എന്നാല്‍ ആ ഡ്രൈവര്‍ വളരെ ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു, "ഹേ വൃദ്ധനായ മനുഷ്യാ, എനിക്ക് ചെയ്യുവാന്‍ കഴിയ്യാത്ത ഒന്നും തന്നെ നിനക്കും ചെയ്യുവാന്‍ കഴിയുകയില്ല. താങ്കള്‍ താങ്കളുടെ വഴിയ്ക്ക് പോകുക; ഇത് ഞാന്‍തന്നെ കൈകാര്യം ചെയ്തുകൊള്ളാം".
വളരെ മര്യാദയോടെ, ഹെന്‍റി ഫോര്‍ഡ് തന്‍റെ കാറില്‍ തിരികെ കയറി വാഹനം ഓടിച്ചുപോയി. അറ്റകുറ്റപ്പണി ആവശ്യമായി വന്ന ആ കാറിലെ വ്യക്തി അല്പം കഴിഞ്ഞു മനസ്സിലാക്കി ആ കാറിന്‍റെ നിര്‍മ്മാതാവിനെ ആയിരുന്നു താന്‍ തിരികെ അയച്ചതെന്ന്! തീര്‍ച്ചയായും, അതിന്‍റെ നിര്‍മ്മാതാവിനു അത് ശരിയാക്കുവാന്‍ കഴിയുമായിരുന്നു.
ചില പ്രത്യേക കാര്യങ്ങള്‍ നാം ചെയ്യുവാന്‍ വേണ്ടി പരിശുദ്ധാത്മാവ് നമ്മോടു സംസാരിക്കുന്നത് എന്താണെന്ന് (അഥവാ എപ്പോഴാണെന്ന്), വിശ്വാസികളായ നാം തിരിച്ചറിയാതിരിക്കുന്നതു നിമിത്തം അനേകം അവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. ലളിതമായി പറയട്ടെ, നാം അവന്‍റെ ശബ്ദത്തോടും അവന്‍റെ സാന്നിധ്യത്തോടും വേണ്ടത്ര അവബോധം ഉള്ളവരല്ല.
Bible Reading: Ecclesiastes 11-12 ; Song of Solomon 1-4
ഏറ്റുപറച്ചില്‍
പിതാവാം ദൈവമേ, യേശുവിന്‍റെ നാമത്തില്‍ ഒരു നവ അഗ്നി ഇന്ന് എന്‍റെമേല്‍ വരുമാറാകട്ടെ. എന്‍റെ കര്‍ത്താവും ദൈവവുമായുള്ളവനെ, പരിശുദ്ധാത്മ സ്നാനം എനിക്ക് നല്‍കേണമേ യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel

Most Read
● യേശുവിന്‍റെ രക്തം പ്രയോഗിക്കുക● ഭോഷത്തത്തില്‍നിന്നും വിശ്വാസത്തെ വേര്‍തിരിച്ചറിയുക
● നിങ്ങള്‍ ഒരു ഉദ്ദേശത്തിനായി ജനിച്ചവരാണ്
● ധൈര്യത്തോടെ ആയിരിക്കുക
● അപകീര്‍ത്തിപ്പെടുത്തുന്ന പാപത്തിനു ആശ്ചര്യകരമായ കൃപ ആവശ്യമാകുന്നു
● വേദന - കാര്യങ്ങളെ മാറ്റുന്നവന്
● അധര്‍മ്മത്തിന്റെ ശക്തിയെ തകര്‍ക്കുക
അഭിപ്രായങ്ങള്‍