അനുദിന മന്ന
ആത്മീക നിയമങ്ങള്‍: സംസര്‍ഗ്ഗത്തിന്‍റെ നിയമം
Saturday, 28th of September 2024
0
0
141
Categories :
ചങ്ങാത്തം (Association)
നിങ്ങളുടെ ജീവിതം വിലയേറിയതും അംഗീകാരയോഗ്യവും ആകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ചേര്‍ന്നിരിക്കേണ്ട ആത്മീക നിയമങ്ങളില്‍ ഒന്ന് സംസര്‍ഗ്ഗത്തിന്‍റെ നിയമമാണ്. നിങ്ങള്‍ ആരുമായികൊള്ളട്ടെ അല്ലെങ്കില്‍ ഏതു നിലയിലും ആയിരിക്കട്ടെ; ഈ നിയമം എല്ലാവര്‍ക്കുമായി പ്രവര്‍ത്തിക്കും. ഈ നിയമം നിങ്ങളെ മികവിലേക്കും ഫലങ്ങളിലേക്കും കൊണ്ടെത്തിക്കും എന്ന് പറയേണ്ട ആവശ്യമില്ല.
ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും. (സദൃശ്യവാക്യങ്ങള്‍ 13:20).
മുകളില്‍ പറഞ്ഞിരിക്കുന്ന വേദഭാഗം സംസര്‍ഗ്ഗത്തിന്‍റെ നിയമത്തെ വളരെ വ്യക്തമായി വെളിപ്പെടുത്തുന്നു. ലളിതമായ വാക്കില്‍ പറഞ്ഞാല്‍, നിങ്ങളെക്കാള്‍ ജ്ഞാനമുള്ള ആളുകളോടുകൂടെ നിങ്ങള്‍ നടക്കുമ്പോള്‍, അവരുടെ ജ്ഞാനം നിങ്ങളിലേക്കും വരും, അങ്ങനെ നിങ്ങളുടെ ജീവിതവും പണിയപ്പെടും. മറുഭാഗത്ത്, ഭോഷന്മാരോടുകൂടെ നടക്കുവാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍, നിങ്ങളുടെ ജീവിതം പല ശകലങ്ങളായി നശിച്ചുപോകും.
വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്‍കികൊണ്ട് പറയുന്നു, "വഞ്ചിക്കപ്പെടരുത്, ദുർഭാഷണത്താൽ (തെറ്റായ കൂട്ടുകെട്ട്) സദാചാരം കെട്ടുപോകുന്നു, നല്ല മര്യാദകളെയും ധാര്‍മ്മീക സ്വഭാവങ്ങളെയും മലിനമാക്കുന്നു.” (1 കൊരിന്ത്യര്‍ 15:33, ആംപ്ലിഫൈഡ് പരിഭാഷ).
ദാവീദിന്‍റെ ജീവിതത്തില്‍ ഉണ്ടായ ഒരു സമയത്തെകുറിച്ച് വേദപുസ്തകം നമ്മോടു പറയുന്നു, ". . . . . . . ഞെരുക്കമുള്ളവർ, കടമുള്ളവർ, സന്തുഷ്‍ടിയില്ലാത്തവർ എന്നീ വകക്കാർ ഒക്കെയും അവന്‍റെ അടുക്കൽ വന്നുകൂടി; അവൻ അവർക്കു തലവനായിത്തീർന്നു; അവനോടുകൂടെ ഏകദേശം നാനൂറു പേർ ഉണ്ടായിരുന്നു". (1 ശമുവേല്‍ 22:2).
ആ മൂന്നു പദങ്ങള്‍ ശ്രദ്ധിക്കുക
1. ഞെരുക്കമുള്ളവര്‍
2. കടമുള്ളവര്‍
3. സന്തുഷ്ടിയില്ലാത്തവര്‍.
ലോകപ്രകാരം പറയുകയാണെങ്കില്‍, ഒരു വ്യക്തിയ്ക്ക് ഈ മൂന്നു കാര്യങ്ങളും തന്‍റെ ജീവിതത്തില്‍ ഉണ്ടെങ്കില്‍, സകലതും അതുകൊണ്ട് തീരും. ഒരു വ്യക്തിയെ ഇല്ലാതാക്കിക്കളയുന്ന ഈ മൂന്നു കാര്യങ്ങള്‍ ഒരുവനില്‍ ഉണ്ടെങ്കില്‍ ആ വ്യക്തി ഉയര്‍ന്നുവരുവാന്‍ പ്രയാസമാണ്. എന്നിരുന്നാലും, അവര്‍ ദാവീദ് എന്ന അഭിഷിക്തനായ ദൈവമനുഷ്യനുമായി അവര്‍ ചേരുവാന്‍ ആരംഭിച്ചപ്പോള്‍ ഇതെല്ലാം മാറുവാന്‍ ഇടയായി. ദാവീദുമായുള്ള അവരുടെ സഹകരണം അവരെ 1 ദിനവൃത്താന്തം 12:8ല്‍ പറഞ്ഞിരിക്കുന്ന ആളുകളെപോലെ ആക്കിത്തീര്‍ത്തു. "പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞുവന്നു മരുഭൂമിയിൽ ദുർഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു".
നമ്മെക്കാളും കൂടുതല്‍ ദൈവത്തിന്‍റെ വഴികളിലും ജീവിതത്തിലും പക്വത പ്രാപിച്ചവരുമായി നമ്മെത്തന്നെ മനസ്സോടെ അണിനിരത്തുമെങ്കില്‍ ഈ നിയമം അങ്ങനെയുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കയും വര്‍ദ്ധനവും അനുഗ്രഹവും കൊണ്ടുവരികയും ചെയ്യും.
അവർ (യെരുശലേമിലെ മത നേതാക്കന്മാര്‍) പത്രൊസിന്‍റെയും യോഹന്നാന്‍റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു. (അപ്പൊ.പ്രവൃ 4:13).
പുനരുത്ഥാനം ചെയ്ത കര്‍ത്താവിനെ കണ്ടുമുട്ടിയശേഷം മാളിക മുറിയില്‍ വെച്ച് അവര്‍ക്ക് പരിശുദ്ധാത്മാവിന്‍റെ നിറവ് ഉണ്ടാകുകയും ചെയ്തു, പിന്നീട് യേശുവിന്‍റെ ശിഷ്യന്മാര്‍ അക്ഷരീകമായി ലോകത്തെ കീഴ്മേല്‍ മറിയ്ക്കുവാന്‍ ഇടയായി. അവരുടെ കാലത്തെ അറിയപ്പെടുന്ന ശക്തരായ മനുഷ്യര്‍ അതിശയിക്കയും ആശ്ചര്യപ്പെടുകയും ചെയ്തു, എന്നാല്‍ ഇതെല്ലാം സാധ്യമായത് യേശുവുമായുള്ള അവരുടെ സംസര്‍ഗ്ഗം നിമിത്തമാണെന്ന് അവരും പെട്ടെന്ന് തിരിച്ചറിഞ്ഞു. ആ സമയത്തെ പരീശന്മാരും സദൂക്യരും സംസര്‍ഗ്ഗത്തിന്‍റെ നിയമം മനസ്സിലാക്കി, നാമും അതിനെ ആശ്ലേഷിക്കേണ്ടതായ സമയം അതിക്രമിച്ചിരിക്കുന്നു.
യേശുവുമായുള്ള അവരുടെ ഉടമ്പടിയുടെ ബന്ധം കാരണം സാധാരണക്കാരായ ശിഷ്യന്മാര്‍ ലോകത്തെ മാറ്റുന്നവരായിത്തീര്‍ന്നു - എനിക്കും നിങ്ങള്‍ക്കും അതിനു കഴിയും. നാമും ജ്ഞാനമുള്ള വിജയികളായിത്തീര്‍ന്ന ആളുകളുമായി സംസര്‍ഗ്ഗം പുലര്‍ത്തുമ്പോള്‍ നമുക്കും നമ്മുടെ വിജയവും, നമ്മുടെ അഭിഷേകത്തിന്‍റെ അളവും, നമ്മുടെ പ്രാര്‍ത്ഥനാ ജീവിതവും വര്‍ദ്ധിപ്പിക്കുവാനായി സാധിക്കും.

ഏറ്റുപറച്ചില്‍
ഞാന്‍ ജ്ഞാനിയോടുകൂടെ നടന്നു ജ്ഞാനം പ്രാപിക്കും. പക്വതയും ദൈവഭക്തിയുമുള്ള ആളുകളുമായി ദൈവം എന്നെ ബന്ധിപ്പിക്കുന്നു. ദൈവത്തിന്‍റെ സന്നിധിയുമായി അടുത്തുനില്‍ക്കുന്നതിനുള്ള അഭിഷേകം എന്‍റെമേല്‍ ഉണ്ട് യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● മഹത്വത്തിന്റെ വിത്ത്● നിങ്ങള്‍ ഏകാന്തതയോടു പോരാടുന്നവരാണോ?
● സ്വയം പുകഴ്ത്തുന്നതിലെ കെണി
● തെറ്റായ ചിന്തകള്
● ശക്തി കൈമാറ്റം ചെയ്യുവാനുള്ള സമയമാണിത്
● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
● ദിവസം 06 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍