english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. കര്‍ത്താവിനെ സേവിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണ് - 1
അനുദിന മന്ന

കര്‍ത്താവിനെ സേവിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണ് - 1

Tuesday, 19th of March 2024
1 0 555
Categories : സേവിക്കുക (Serving)
കര്‍ത്താവായ യേശു പറഞ്ഞു, "എനിക്കു ശുശ്രൂഷ ചെയ്യുന്നവന്‍ എന്നെ അനുഗമിക്കട്ടെ; ഞാന്‍ ഇരിക്കുന്നേടത്ത്‌ എന്‍റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും". (യോഹന്നാന്‍ 12:26)

#1 എനിക്കു (യേശുവിനു) ശുശ്രൂഷ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍
ആര്‍ക്കും കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവാന്‍ സാധിക്കും. നിങ്ങള്‍ ദരിദ്രനോ ധനവാനോ, വിദ്യാസമ്പന്നനോ വിദ്യാവിഹീനനൊ ആരായാലും കുഴപ്പമില്ല. പലപ്പോഴും ഇപ്രകാരം പറഞ്ഞുകൊണ്ടുള്ള കത്തുകളും ഇ മെയിലുകളും എനിക്ക് ലഭിക്കാറുണ്ട്, "പാസ്റ്റര്‍, എനിക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല അതുകൊണ്ടാണ് ഞാന്‍ കര്‍ത്താവിനെ സേവിക്കാതിരിക്കുന്നത്." അതും സാരമുള്ള കാര്യമല്ല, നിങ്ങള്‍ക്ക്‌ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയുകയില്ലെങ്കിലും നിങ്ങള്‍ക്ക്‌ കര്‍ത്താവിന്‍റെ ശുശ്രൂഷ ചെയ്യുവാന്‍ സാധിക്കും.

ഞാന്‍ എവിടെ പോയാലും ഈ ദിനങ്ങളില്‍ കാണുന്ന ഒരു വലിയ പ്രശ്നം ഉണ്ട്, ആളുകള്‍ ശുശ്രൂഷിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നു എന്നാല്‍ അവര്‍ക്ക് ശുശ്രൂഷ ചെയ്യുവാന്‍ താല്‍പര്യമില്ല.

എന്നിരുന്നാലും, നാം യേശുവിന്‍റെ ജീവിതം നോക്കിയാല്‍, അവന്‍ ഒരു ദാസന്‍ ആയിരുന്നു എന്നതിനു ഒരു സംശയവുമില്ല. യേശു തന്നെ പറഞ്ഞു, "മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെതന്നെ എന്നു പറഞ്ഞു". (മത്തായി 20:21).

യേശു പിടിക്കപ്പെട്ട ആ രാത്രിയില്‍, കര്‍ത്താവായ യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി, പിന്നീട് പരസ്പരം ശുശ്രൂഷ ചെയ്യുന്നതിനായി ഒരു അന്ത്യ ഉപദേശം അവര്‍ക്ക് നല്‍കുകയും ചെയ്തു: "ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാന്‍ നിങ്ങള്‍ക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു". (യോഹന്നാന്‍ 13:12-17 വരെ കാണുക). ആകയാല്‍, യേശു എല്ലാ നിലയിലും ശുശ്രൂഷിച്ചു എങ്കില്‍, ദൈവം നമ്മെ അവനെപ്പോലെ ആക്കുവാന്‍ ആഗ്രഹിക്കുന്നു, അതുകൊണ്ട് നാമും ശുശ്രൂഷ ചെയ്യേണം എന്നുള്ളത് വളരെ സ്പഷ്ടമായ കാര്യമാണ്.

ജനങ്ങളില്‍ ന്യൂനപക്ഷംപേര്‍ മാത്രമാണ് തങ്ങളുടെ ജീവിതം ദൈവത്തെയും ദൈവജനത്തെയും സേവിക്കുവാനായി ഉപയോഗിക്കുന്നത്. കര്‍ത്താവായ യേശു പറഞ്ഞു, "ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; ആരെങ്കിലും എന്‍റെയും സുവിശേഷത്തിന്‍റെയും നിമിത്തം തന്‍റെ ജീവനെ കളഞ്ഞാല്‍ അതിനെ രക്ഷിക്കും". (മര്‍ക്കൊസ് 8:35)

#2 യേശുവിനെ ശുശ്രൂഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കര്‍ത്താവിന്‍റെ ആരാധകര്‍ അല്ല അനുഗാമികള്‍ ആകണം. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അവര്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ ആയിരിക്കണം. ഞാന്‍ ഒരിക്കലും ആളുകളെ അവരുടെ യോഗ്യതയോ ബാഹ്യരൂപമോ കണ്ടുകൊണ്ട് നിയമിക്കുകയില്ല. (തീര്‍ച്ചയായും ഇതൊന്നും മോശമായ കാര്യങ്ങള്‍ അല്ല). ഒരു വ്യക്തി യേശുവിന്‍റെ അനുഗാമിയാണോ അല്ലയോ എന്നാണ് ഞാന്‍ എപ്പോഴും നോക്കുന്നത്. 

അതുപോലെ, നിങ്ങള്‍ യഥാര്‍ത്ഥമായി കര്‍ത്താവിനെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ ദൈവവചനം തുടര്‍മാനമായി വായിക്കുകയും ധ്യാനിക്കയും ചെയ്യുന്ന വ്യക്തിയായിരിക്കണം. അങ്ങനെയുള്ള ഒരാള്‍ക്ക്‌ മാത്രമേ ഫലപ്രദമായി കര്‍ത്താവിനെ സേവിക്കുവാന്‍ കഴിയുകയുള്ളൂ.

എല്ലാ തിരുവെഴുത്തും (ദൈവവചനം) ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു. (2 തിമോഥെയോസ് 3:16-17).

(തുടരുന്നതാണ്...........)
പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ അങ്ങയെ സേവിക്കേണ്ടത്പോലെ സേവിക്കാതിരുന്നതിനു എന്നോടു ക്ഷമിക്കേണമേ. അങ്ങയുടെ ആത്മാവിനാല്‍ സേവനത്തിനുള്ള ശരിയായ മനോഭാവത്തെ എന്നില്‍ ഉരുവാക്കേണമേ.

പിതാവേ, അങ്ങയുടെ വചനത്താല്‍ എന്നെ ഒരുക്കിയെടുക്കേണമേ. അങ്ങയുടെ വഴി എന്നെ പഠിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍ ആമേന്‍.

Join our WhatsApp Channel


Most Read
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
● ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?
● യേശുവിന്‍റെ നാമം
● താരതമ്യത്തിന്‍റെ കെണി
● പണം സ്വഭാവത്തെ വര്‍ണ്ണിക്കുന്നു
● ശത്രു രഹസ്യാത്മകമാകുന്നു 
● യേശുവിന്‍റെ പ്രവര്‍ത്തി ചെയ്യുക മാത്രമല്ല അതിലധികവും ചെയ്യുക എന്നതിന്‍റെ അര്‍ത്ഥമെന്താണ്?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ