"ഞാൻ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?" (ഇയ്യോബ് 31:1).
ഇന്നത്തെ ലോകത്ത്, മോഹത്തിന്‍റെ പ്രലോഭനം മുമ്പിലത്തെക്കാള്‍ ഏറ്റവും കൂടുതലാണ്. ഇന്‍റര്‍നെറ്റിന്‍റെ ആവിര്‍ഭാവവും അശ്ലീലമായ കാര്യങ്ങളിലേക്കു പ്രവേശിക്കുവാന്‍ എളുപ്പവും ആയതിനാല്‍, അനേകം വ്യക്തികള്‍ ഈ വിഷയവുമായി പൊരുതുന്നതായി തങ്ങളെത്തന്നെ കാണുന്നു. എന്‍റെ സഭയിലെ ഒരംഗം തന്‍റെ ഒരു ബിസിനസ് പങ്കാളിയുടെ ഓഫിസിന്‍റെ വഴിയായി കടന്നുപോയപ്പോള്‍ ഉണ്ടായതായ ഒരു അനുഭവം ഈ അടുത്ത സമയത്ത് ഞാനുമായി പങ്കുവെക്കുകയുണ്ടായി. അദ്ദേഹം മുറിയിലേക്ക് കണ്ണോടിച്ചപ്പോള്‍, പുറമേനിന്നും എളുപ്പത്തില്‍ കാണുവാന്‍ കഴിയുന്ന ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അശ്ലീലമായ കാര്യങ്ങളെ ഈ മനുഷ്യന്‍ ആസ്വദിക്കുന്നത് കണ്ടുകൊണ്ട് താന്‍ ഞെട്ടിപ്പോയി. സഭയിലെ അംഗം തന്‍റെ സഹപ്രവര്‍ത്തകന്‍റെ അടുക്കല്‍ വന്നപ്പോള്‍, ലജ്ജിച്ചുകൊണ്ട് അത് മറച്ചുവെക്കുന്നതിനു പകരം, അങ്ങനെയുള്ള കൂടുതല്‍ കാര്യങ്ങള്‍ തന്‍റെ പങ്കാളിയെ കാണിക്കുവാന്‍ അദ്ദേഹം വ്യഗ്രതയുള്ളവനായിരുന്നു.
ഈ സംഭവം നമ്മുടെ സമൂഹത്തിലെ അശ്ലീലതയുടെ വ്യാപനശക്തിയേയും അതിന്‍റെ ഫലമായി ഉളവാകുന്ന തീവ്രമാകുന്ന പ്രതികരണങ്ങളെയും എടുത്തുകാണിക്കുന്നു. അപ്പോസ്തലനായ പൌലോസ് ഗലാത്യര്‍ക്കുള്ള തന്‍റെ ലേഖനത്തില്‍ മോഹത്തിന്‍റെ അപകടത്തെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്: "ആത്മാവിനെ അനുസരിച്ചു നടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്‍റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു. ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു; നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ". (ഗലാത്യര്‍ 5:16-17).
മോഹത്തിന്‍റെ വഞ്ചന
അശ്ലീലസാഹിത്യത്തെ ന്യായീകരിക്കുവാന്‍ സാധാരണയായി ഉപയോഗിക്കുന്ന ഒഴിവുകഴിവുകളില്‍ ഒന്ന്, "ഇത് ആരേയും വേദനിപ്പിക്കുന്നില്ല" എന്നുള്ളതാണ്. എന്നാല്‍ അതൊരു ഭോഷ്ക്കാകുന്നു. മോഹവും അശ്ലീലതയും വ്യക്തിയ്ക്ക് അപ്പുറമായി വ്യാപിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. എഫെസ്യര്‍ക്കുള്ള തന്‍റെ ലേഖനത്തില്‍, പൌലോസ് എഴുതുന്നു, "ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത്; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്ക് ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്ക് ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുത്; സ്തോത്രമത്രേ വേണ്ടത്". (എഫെസ്യര്‍ 5:3-4).
അശ്ലീലസാഹിത്യം നിങ്ങളുടെ ജോലിയിലെ ഫലപ്രാപ്തിയെ കുറച്ചുകളയുന്നു, നിങ്ങളുടെ സത്യസന്ധതയെ നശിപ്പിക്കുന്നു, നിങ്ങളുടെ ചിന്താ പ്രക്രിയകള്‍ക്ക് കോട്ടം ഉണ്ടാക്കുന്നു, നിങ്ങള്‍ പ്രിയപ്പെട്ടതായി കാണുന്ന ബന്ധങ്ങള്‍ക്ക് ഭീഷണിയാകുന്നു. അത് ലൈംഗീകതയെക്കുറിച്ചുള്ള വികലമായ വീക്ഷണത്തിലേക്ക് നയിക്കുകയും മറ്റുള്ളവരെ വസ്തുനിഷ്ഠമാക്കുന്നതിനും ചൂഷണം ചെയ്യുന്നതിനു പോലും കാരണമാകും. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ക്രിസ്തുവിന്‍റെ സ്വഭാവത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, വിശുദ്ധിയുടെയും വേര്‍പാടിന്‍റെയും ഒരു ജീവിതം നയിക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരാകുന്നു നാം.
മത്തായി 5:27-28 വരെയുള്ള വാക്യങ്ങളിലെ യേശുവിന്‍റെ വാക്കുകള്‍ മോഹത്തിന്‍റെ ഗൌരവത്തെ അടിവരയിടുന്നു: "വ്യഭിചാരം ചെയ്യരുത് എന്ന് അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി". മോഹം കേവലം നിരുപദ്രവകരമായ ഒരു ചിന്തയോ നൈമിഷികമായ ആഹ്ളാദമോ അല്ല; അത് നമ്മെ ദൈവത്തിങ്കല്‍ നിന്നും അകറ്റുന്നതായ ഒരു പാപവും നാശത്തിന്‍റെ പാതയിലേക്ക് നമ്മെ നയിക്കുവാന്‍ കഴിയുകയും ചെയ്യുന്നതായ ഒരു കാര്യവുമാകുന്നു.
പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ മോഹത്തെ അതിജീവിക്കുക.
ആകയാല്‍, അശ്ലീലമായ ചിത്രങ്ങളാലും അശ്ലീല സാഹിത്യങ്ങളാലും പൂരിതമായിരിക്കുന്ന ഒരു ലോകത്തില്‍ മോഹത്തിന്‍റെ പ്രലോഭനത്തെ നമുക്ക് എങ്ങനെ അതിജീവിക്കുവാന്‍ സാധിക്കും? അതിന്‍റെ മറുപടി ഇരിക്കുന്നത് പരിശുദ്ധാത്മാവിന്‍റെ ശക്തിയിലാകുന്നു. യൂദാ നമ്മെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു, "നിങ്ങൾക്കുതന്നെ ആത്മികവർധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും" (യൂദാ 1:20). പ്രാര്‍ത്ഥന, ഉപവാസം, ദൈവത്തിന്‍റെ വചനത്തില്‍ നമ്മെത്തന്നെ ആഴമായി ഏല്‍പ്പിക്കുക എന്നിവയിലൂടെ, നമ്മുടെ ആത്മീക പ്രതിരോധത്തെ ബലപ്പെടുത്തുവാനും ജഡത്തിന്‍റെ പ്രലോഭനങ്ങളെ എതിര്‍ക്കുവാനും കഴിയും.
കൊലോസ്യര്‍ക്കുള്ള തന്‍റെ ലേഖനത്തില്‍ അപ്പോസ്തലനായ പൌലോസ് മോഹത്തെ കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗീകമായ ഉപദേശങ്ങളെ നല്‍കുന്നുണ്ട്: "ആകയാൽ ദുർന്നടപ്പ്, അശുദ്ധി, അതിരാഗം, ദുർമോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ" (കൊലൊസ്സ്യര്‍ 3:5). മോഹത്തിനെതിരായുള്ള നമ്മുടെ പോരാട്ടത്തില്‍ നാം സജീവമായിരിക്കണം, മാത്രമല്ല ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കുകയും വേണം. (2 കൊരിന്ത്യര്‍ 10:5).
മോഹവുമായുള്ള നമ്മുടെ പോരാട്ടമല്ല നമ്മെ നിര്‍വചിക്കുന്നത് എന്ന് ഓര്‍ക്കുന്നതും പ്രധാനപ്പെട്ട കാര്യമാകുന്നു. റോമര്‍ 8:1ല്‍ പൌലോസ് ഇങ്ങനെ എഴുതുന്നു, "അതുകൊണ്ട് ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയും ഇല്ല, ജഡത്തിനു അനുസരിച്ച് നടക്കുന്നവര്‍ക്കല്ല, മറിച്ച് ആത്മാവിനെ അനുസരിച്ച് നടക്കുന്നവര്‍ക്ക്". നാം ഇടറുകയും വീഴുകയും ചെയ്യുമ്പോള്‍, നമ്മുടെ രക്ഷകന്‍റെ സ്നേഹമുള്ള കരങ്ങളില്‍ നിങ്ങള്‍ക്ക് ക്ഷമയും പുഃനസ്ഥാപനവും കണ്ടെത്തുവാന്‍ സാധിക്കും.
മോഹത്തെ ജയിക്കുക എന്നത് ജാഗ്രതയും, അച്ചടക്കവും, പരിശുദ്ധാത്മാവിലെ ആശ്രയവും ആവശ്യമായിരിക്കുന്ന ഒരു ദൈനംദിന യുദ്ധമാകുന്നു. വിശുദ്ധിയുടേയും വേര്‍പാടിന്‍റെയും ഒരു ജീവിതം നയിക്കുവാന്‍ നാം തയ്യാറാകുമ്പോള്‍, നമ്മുടെ പ്രയാസങ്ങളെക്കുറിച്ച് നാം ആത്മാര്‍ത്ഥതയുള്ളവരും ക്രിസ്തുവില്‍ വിശ്വസ്തരായ സഹോദരീസഹോദരന്മാരില്‍ നിന്നും സഹായവും ഉത്തരവാദിത്വങ്ങളും തേടാന്‍ സന്നദ്ധരാകുകയും വേണം. ഓര്‍ക്കുക, കര്‍ത്താവായ യേശു പാപികളെ തള്ളിക്കളയുന്നില്ല. യേശു അവനില്‍ നിന്നും വിട്ടുമാറുന്നില്ല. സകല പ്രലോഭനങ്ങള്‍ക്കും സകല പ്രയാസങ്ങള്‍ക്കും അതീതമായി ദൈവത്തിന്‍റെ കൃപ മതിയായതാണെന്ന് അറിഞ്ഞുകൊണ്ട്, അവന്‍റെ സ്നേഹത്തില്‍ നിലനില്‍ക്കുക.
"മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും". (1 കൊരിന്ത്യര്‍ 10:13).
നമ്മെ നടത്തുവാനും മോഹത്തിന്‍റെ പ്രലോഭനത്തെ അതിജീവിക്കുവാനായി നമ്മെ ശക്തീകരിക്കുവാനും വേണ്ടി പരിശുദ്ധാത്മാവിന്‍റെ ശക്തിയിലും ജ്ഞാനത്തിലും ആശ്രയിച്ചുകൊണ്ട്, ദൈനംദിന പരിശുദ്ധ ജീവിതത്തിന്‍റെ പരിശ്രമത്തിനായി നമുക്ക് നമ്മെത്തന്നെ സമര്‍പ്പിച്ചു കൊടുക്കാം. നാം അങ്ങനെ ചെയ്യുമ്പോള്‍, നമ്മുടെ ജീവിതത്തിനായുള്ള ദൈവഹിതത്തിന്‍റെ അനുസരണത്തില്‍ നടക്കുന്നതില്‍ നിന്നും ലഭിക്കുന്നതായ സ്വാതന്ത്ര്യവും സന്തോഷവും നാം അനുഭവിക്കും.
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ അക കണ്ണുകളെ തുറക്കേണമേ,എന്‍റെ വഴികളില്‍ ഉള്ളതായ തെറ്റുകളെ കാണുവാനും മോഹത്തില്‍ നിന്നും അകന്നു മാറുവാനും എന്നെ ഇടയാക്കേണമേ. അങ്ങയുടെ പുണ്യാഹ രക്തത്താല്‍ എന്‍റെ കണ്ണുകളേയും എന്‍റെ ചിന്തകളേയും മറയ്ക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● എതിര്‍പ്പുകളെ വിശ്വാസത്തോടെ അഭിമുഖീകരിക്കുക● ശുദ്ധീകരണം വ്യക്തമായി വിശദീകരിക്കുന്നു
● ദെബോരയുടെ ജീവിതത്തില് നിന്നുള്ളതായ പാഠങ്ങള്
● നിങ്ങള്‍ അവരെ സ്വാധീനിക്കണം
● ദിവസം 37: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● യേശു ശരിക്കും ഒരു വാള് കൊണ്ടുവരുവാനാണോ വന്നത്?
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
അഭിപ്രായങ്ങള്‍