english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ഒരു മണിയും ഒരു മാതളപ്പഴവും
അനുദിന മന്ന

ഒരു മണിയും ഒരു മാതളപ്പഴവും

Tuesday, 25th of June 2024
1 0 900
Categories : ആത്മാവിന്‍റെ ഫലം (Fruit of the Spirit)
ഒരു മണിയും ഒരു മാതളപ്പഴവും, ഒരു മണിയും ഒരു മാതളപ്പഴവും പുരോഹിതന്‍റെ അങ്കിയുടെ വിളുമ്പില്‍ ഒന്നിടവിട്ട് ചുറ്റിയിരുന്നു. ഒരു പുരോഹിതന്‍ യഹോവയുടെ മുമ്പാകെ ശുശ്രൂഷ ചെയ്യുമ്പോള്‍ ഒക്കെയും, യഹോവ മോശെയോടു കല്പിച്ചതുപോലെ ഈ അങ്കി ധരിക്കണമായിരുന്നു. (പുറപ്പാട് 39:26).

വിശുദ്ധ സ്ഥലത്ത് ശുശ്രൂഷിക്കുമ്പോള്‍ ഒരു പുരോഹിതന്‍ ധരിക്കേണ്ട വസ്ത്രത്തെ (അങ്കിയെ) പറ്റിയാണ് മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യം വിശദമാക്കുന്നത്. പുരോഹിതന്‍റെ അങ്കിയില്‍ ഒരു മണിയും ഒരു മാതളപ്പഴവും, ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ മാറിമാറി ഉണ്ടായിരുന്നു. ഇതിനു ആഴമായ ആത്മീക പ്രാധാന്യമുണ്ട്.

പ്രവാചകനായ മോശെ കനാന്‍ദേശം ഒറ്റുനോക്കുവാന്‍ ആളുകളെ അയച്ചപ്പോള്‍, അവര്‍ കൊടുക്കേണ്ടതായിരുന്ന ഒരു വിവരണം ദേശത്തെ ഫലത്തെ സംബന്ധിച്ചുള്ളതായിരുന്നു. 

അവര്‍ എസ്കോല്‍ താഴ്വരയോളം ചെന്ന് അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്ത് ഒരു തണ്ടിന്മേല്‍ കെട്ടി രണ്ടുപേര്‍ കൂടി ചുമന്നു; അവര്‍ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു. യിസ്രായേല്‍ മക്കള്‍ അവിടെ നിന്നു മുറിച്ചെടുത്ത മുന്തിരിക്കുല നിമിത്തം ആ സ്ഥലത്തിന് എസ്കോല്‍താഴ്വര എന്നു പേരായി. (സംഖ്യാപുസ്തകം 13:23-24).

ഒരു ദേശം അതിന്‍റെ ഫലത്താലാണ് അറിയപ്പെടുന്നത്; അത് സമൃദ്ധിയുള്ളത് ആയാലും തരിശു ആയാലും. അതുപോലെ, ഒരു വ്യക്തി തന്‍റെ ജീവിതത്തില്‍ പുറപ്പെടുവിക്കുന്ന ഫലത്താലാണ് അറിയപ്പെടുന്നത്. 

കര്‍ത്താവായ യേശുവും അതേ കാര്യം പറഞ്ഞിട്ടുണ്ട്: 
നല്ല വൃക്ഷത്തിന്‌ ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിനു നല്ല ഫലവും കായ്പാന്‍ കഴികയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയില്‍ ഇടുന്നു. ആകയാല്‍ അവരുടെ ഫലത്താല്‍ നിങ്ങള്‍ അവരെ തിരിച്ചറിയും. (മത്തായി 7:18-20).

കര്‍ത്താവായ യേശു കേവലം മരത്തെക്കുറിച്ചും ഫലത്തെക്കുറിച്ചും അല്ല സംസാരിക്കുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. യേശു ജനങ്ങളേയും അവരുടെ സ്വഭാവങ്ങളെയുമാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ നോക്കുക മഹാപുരോഹിതന്‍റെ അങ്കിയുടെ വിളുമ്പിലുള്ള മാതളപ്പഴം ആത്മാവിന്‍റെ ഫലത്തിന്‍റെ പ്രതികാത്മകമാണ്.

ക്രിസ്ത്യാനികള്‍ ആയ നാം, കര്‍ത്താവിന്‍റെ സാക്ഷികളായി പോകുമ്പോള്‍, ആത്മാവിന്‍റെ ഫലം പ്രകടമാക്കുവാന്‍ നാം പരിശ്രമിക്കേണ്ടതാണ്. ഫലത്തെക്കുറിച്ചു സംസാരിക്കുന്നത് മാത്രം മതിയാകയില്ല. 

"ആത്മാവിന്‍ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം" (ഗലാത്യര്‍ 5:22-23). ഇതുകൂടാതെ ശരിക്കും ഒരു സാക്ഷിയായിത്തീരുവാന്‍ കഴിയുകയില്ല; ഒരു ശുശ്രൂഷ ചെയ്യുവാനും കഴിയുകയില്ല.

രണ്ടാമതായി, മഹാപുരോഹിതന്‍റെ അങ്കിയുടെ വിളുമ്പിലുള്ള മണി ആത്മാവിന്‍റെ വരത്തിന്‍റെ പ്രതികാത്മകമാണ്.

ഞാന്‍ മനുഷ്യരുടേയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. (1 കൊരിന്ത്യര്‍ 13:1).

1 കൊരിന്ത്യര്‍ 12 ല്‍ പരിശുദ്ധാത്മാവിന്‍റെ വരത്തെകുറിച്ച് സംസാരിച്ചതിനു ശേഷം പെട്ടെന്ന്, സ്നേഹത്തിന്‍റെ അടിസ്ഥാനത്തില്‍ ആത്മാവിന്‍റെ ഫലം പ്രവര്‍ത്തിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അപ്പോസ്തലനായ പൌലോസ് സംസാരിക്കുന്നു.

മണിയില്‍ നിന്നും പുറപ്പെടുന്ന മണിനാദം പുറത്തു കാത്തുനില്‍ക്കുന്ന ജനങ്ങള്‍ക്ക്‌ നല്‍കുന്ന സൂചന പുരോഹിതന്‍ ദൈവത്തിന്‍റെ സന്നിധിയില്‍ മരിക്കാതെ ജീവനോടെയിരിക്കുന്നു എന്നതാണ്. 

ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട സത്യം എന്തെന്നാല്‍ നമുക്ക് ഇതില്‍ ഒന്ന് തിരഞ്ഞെടുക്കുകയും മറ്റേതു തിരഞ്ഞെടുക്കാതിരിക്കയും ചെയ്യുവാന്‍ കഴികയില്ല എന്നതാണ്. നമുക്ക് ഒന്നിനെ പരിപോഷിപ്പിക്കയും മറ്റേതിനെ അവഗണിക്കയും ചെയ്യുവാന്‍ കഴിയുകയില്ല. നമ്മുടെ ജീവിതം മുഴുവന്‍ ഒരു മണി, ഒരു മാതളപ്പഴം, ഒരു മണി, ഒരു മാതളപ്പഴം എന്നിങ്ങനെ ആയിരിക്കണം.

നമ്മുടെ ജീവിതം, നമ്മുടെ ശുശ്രൂഷ, നാം ചെയ്യുന്നതൊക്കെയും ഫലത്തിന്‍റെയും വരത്തിന്‍റെയും പരിപൂര്‍ണ്ണമായ സമതുലനാവസ്ഥയില്‍ ആയിരിക്കണം; അത് രണ്ടും ദൈവത്തെ മഹത്വപ്പെടുത്തുവാനും ദൈവജനത്തെ അനുഗ്രഹിക്കുവാനും വേണ്ടിയാണ്. അത് എപ്പോഴും അങ്ങനെതന്നെ ആയിരിക്കട്ടെ. 
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതം പരിശുദ്ധാത്മാവിന്‍റെ ഫലവും വരവും പൂര്‍ണ്ണമായി ഒരുപോലെ പ്രകടമാകുന്നത് ആയിരിക്കട്ടെ. എന്‍റെ ജീവിതത്തില്‍ കൂടി സകല പുകഴ്ചയും മഹത്വവും അങ്ങ് എടുക്കുക. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● മുന്നറിയിപ്പ് ശ്രദ്ധിക്കുക
● ഉൾമുറി
● ദൈവത്തിന്‍റെ കൃപയെയും നിങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള ഉദ്ദേശത്തേയും ആലിംഗനം ചെയ്യുക
● നിങ്ങളുടെ ഹൃദയത്തെ പരിശോധിക്കുക
● നിരുത്സാഹത്തിന്‍റെ അമ്പുകളെ അതിജീവിക്കുക - 1
● നിങ്ങളുടെ കഷ്ടപ്പാടുകളും നിങ്ങളുടെ മനോഭാവങ്ങളും
● മതപരമായ ആത്മാവിനെ തിരിച്ചറിയുക
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ