അനുദിന മന്ന
നിര്‍ണ്ണായകമായ മൂന്ന് പരിശോധനകള്‍
Thursday, 10th of October 2024
1
0
107
Categories :
ശിഷ്യത്വം (Discipleship)
ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളൂ എന്ന് അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാൻ തക്കവണ്ണം ഓടുവിൻ. അങ്കം പൊരുന്നവനൊക്കെയും സകലത്തിലും വർജനം ആചരിക്കുന്നു. അതോ, അവർ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിനുതന്നെ. ആകയാൽ ഞാൻ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നത്; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നത്. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത് (1 കൊരിന്ത്യര്‍ 9:24-27).
കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്. (സങ്കീര്‍ത്തനം 75:6).
ഒരു ജോലി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഒന്നാണ്; എന്നാല്‍ ഒരു വിളിയെന്നാല്‍ നിങ്ങള്‍ ദൈവത്തിങ്കല്‍ നിന്നും പ്രാപിക്കുന്നതാണ്.
ജോലി നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന ഒരു കാര്യമാണ്; ഒരു വിളിയെന്നാല്‍ നിങ്ങള്‍ ദൈവത്തിനുവേണ്ടി ചെയ്യുന്ന കാര്യം ആകുന്നു.
ദൈവം നമ്മെ വിളിക്കുമ്പോള്‍, നാം നന്നായി ഒരുക്കമുള്ളവര്‍ ആയിരിക്കണം. ദൈവം യോഗ്യതയുള്ളവരെയല്ല വിളിക്കുന്നത് മറിച്ച് വിളിച്ചവരെയാണ് 'യോഗ്യതയുള്ളവര്‍' ആക്കുന്നത്. എന്താണ് ഇതിലൂടെ ഞാന്‍ അര്‍ത്ഥമാക്കുന്നത്?
മോശെ യഹോവയോട്: "കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു".
അതിന് യഹോവ അവനോട്: "മനുഷ്യനു വായ് കൊടുത്തത് ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്‍റെ വായോടുകൂടെ ഇരുന്ന്, നീ സംസാരിക്കേണ്ടതു നിനക്ക് ഉപദേശിച്ചുതരും എന്ന് അരുളിച്ചെയ്തു". എന്നാൽ അവൻ: "കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയയ്ക്കേണമേ എന്നു പറഞ്ഞു". (പുറപ്പാട് 4:10-13).
ദൈവം തന്‍റെ ജനത്തെ മിസ്രയിമിലെ അടിമത്വത്തില്‍ നിന്നും രക്ഷിക്കുവാന്‍ വേണ്ടിയാണ് മോശയെ വിളിച്ചത്. എന്നാല്‍ തന്‍റെ സംസാരിക്കുന്നതിലുള്ള സാമര്‍ത്ഥ്യ കുറവ് ദൈവത്തിന്‍റെ പദ്ധതിയെ തുടരുന്നതില്‍ നിന്നും തന്നെ യോഗ്യനാക്കുന്നു എന്ന തോന്നല്‍ മോശയ്ക്കുണ്ടായി. ഇത് മോശയെ ഉപയോഗിക്കുന്നതില്‍ നിന്നും ദൈവത്തെ തടഞ്ഞില്ല.
ദൈവം നമ്മെ ഓരോരുത്തരേയും ഒരു ഉദ്ദേശത്തിനായി വിളിച്ചിരിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ജീവിതത്തില്‍ ആ ഉദ്ദേശവും വിളിയും പൂര്‍ത്തീകരിക്കുന്നതിന് മുമ്പ്, നാം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന 'ചെറുതെന്ന് തോന്നുന്ന' കാര്യങ്ങളില്‍ നാം വിശ്വസ്ഥര്‍ ആയിരിക്കണം.
ഒരു വ്യക്തി പ്രധാനപെട്ട കാര്യങ്ങളിലേക്ക് എത്തുന്നതിനു മുമ്പ് 'ചെറിയ കാര്യങ്ങളില്‍' താന്‍ വിശ്വസ്ഥന്‍ ആയിരിക്കണം. ദാവീദ് സീയോനില്‍ രാജാവായി വാഴുന്നതിന് യോഗ്യനാകുന്നതിനു മുമ്പ്, താന്‍ മൂന്നു സ്ഥലങ്ങളില്‍ വിശ്വസ്ഥന്‍ ആയി കാണണമായിരുന്നു. അവയെ ശ്രദ്ധയോടെ പരിശോധിക്കുക, നിങ്ങളും, ഈ മൂന്നു പരിശോധനയുടെ കടമ്പകള്‍ കടക്കേണ്ടതാണ്:
1. ബെത്ലെഹേമിലെ ഭവനത്തില്‍:
ഇവിടെയാണ് ദാവീദ് ഉത്തരവാദിത്വമുള്ളവന്‍ ആകുവാന്‍ പഠിച്ചത്; ഒരു ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി തന്‍റെ കുടുംബത്തെ സഹായിക്കുവാന്‍ പഠിച്ചത്, ദൈവവുമായുള്ള തന്‍റെ ബന്ധം വളര്‍ത്തുവാന്‍ പഠിച്ചത്, ദൈവത്തിന്‍റെ അനുഗ്രഹം തന്‍റെമേല്‍ ഉണ്ടായിരുന്നത് നിമിത്തം മറ്റുള്ളവര്‍ക്കു തന്നോടുണ്ടായിരുന്ന കയ്പ്പിനെ അതിജീവിക്കുവാന്‍ പഠിച്ചത്. ആരോ ഒരാള്‍ പറഞ്ഞു, "അനുകമ്പ ഭവനത്തിലാണ് ആരംഭിക്കുന്നത്". അവിടെയാണ് ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ വിശ്വസ്ഥര്‍ ആയിരുന്നുകൊണ്ട് വലിയ ഉത്തരവാദിത്വങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ യോഗ്യരായി മാറുന്നത്. അവിടെയാണ് നിങ്ങളുടെ സ്വഭാവം വളരുന്നതും നിങ്ങളുടെ വിശ്വാസ്യത തെളിയിക്കപ്പെടുന്നതും.
ദാവീദ് തന്‍റെ പിതാവിന്‍റെ ആടുകളെ മേയിക്കുന്ന കാര്യത്തില്‍ വിശ്വസ്ഥന്‍ ആയിരുന്നു. അവയ്ക്കുവേണ്ടി സിംഹത്തോടും കരടിയോടും പോരാടുവാന്‍ അവന്‍ തയ്യാറായിരുന്നു. ദൈവം ഈ വിശ്വസ്ഥതയെ കാണുകയും അവനെ ദൈവത്തിന്‍റെ ജനത്തിന്‍റെ ഇടയനായി മാറ്റുകയും ചെയ്തു. പിതാവിന്‍റെ കാര്യങ്ങള്‍ നോക്കുന്ന പുത്രന്മാരെയും പുത്രിമാരേയുമാണ് ദൈവം നോക്കുന്നത് അല്ലാതെ വെറുതെ ചുറ്റിക്കറങ്ങി നടക്കുന്ന ആത്മീക സഞ്ചാരികളെയല്ല.
2. അദുല്ലാം ഗുഹയില്‍:
സമൂഹത്തിലെ തള്ളപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും നടുവില്‍ പാര്‍ത്തതിനാല്‍, ഒന്നും മറ്റുള്ളവരില്‍ നിന്നും തിരിച്ചു പ്രതീക്ഷിക്കാതെ തന്നെത്തന്നെ നല്‍കുവാനായി ദാവീദ് പഠിച്ചു. തന്‍റെ ജീവിതം ആക്രമിക്കപ്പെട്ടപ്പോള്‍ പോലും സ്നേഹിക്കുവാനും സേവനം ചെയ്യുവാനും താന്‍ പഠിച്ചു. ഇവിടെയാണ് ദാവീദിന്‍റെ 'ശക്തന്മാരായ ആളുകള്‍' ഒരുക്കപ്പെട്ടത്. നമ്മുടെ സാമ്രാജ്യം ഇല്ലാതാകുകയും നമ്മിലൂടെ ദൈവത്തിന്‍റെ രാജ്യം പ്രകടമാകയും ചെയ്യുന്ന സ്ഥലമാണ് 'അദുല്ലാം'. ഇവിടെയാണ് നമ്മുടെ ഹൃദയത്തിലെ സ്വയാധിഷ്ഠിതമായ എല്ലാ ലക്ഷ്യങ്ങളും ദൈവം കൈകാര്യം ചെയ്യുന്നത്. ദുഃഖകരമായി, നമ്മില്‍ പലരും ഈ ഗുഹയിലേക്ക് വരാറില്ല.
3. ഹെര്‍മ്മോന്‍ മലയുടെ മുകളില്‍:
'ഹെര്‍മ്മോന്‍' എന്ന പദത്തിന്‍റെ അര്‍ത്ഥം ഉടമ്പടി എന്നാകുന്നു. യിസ്രായേലിലെ ഉയരം കൂടിയ ഒരു മലയാണ് ഹെര്‍മ്മോന്‍, അതിന്‍റെ മുകളിലേക്ക് എളുപ്പമുള്ള പാതകള്‍ ഇല്ലായിരുന്നു; വഴി മുഴുവനും കയറ്റങ്ങള്‍ ആയിരുന്നു. എല്ലാ ഉടമ്പടിയുടെ ബന്ധങ്ങളും ഈ വഴിയിലൂടെയാണ്.ഉടമ്പടി ബന്ധങ്ങള്‍ക്ക് എപ്പോഴും സാഹചര്യങ്ങള്‍ക്ക് അതീതമായി സത്യസന്ധതയും, വിലയ്ക്ക് അതീതമായി ആത്മാര്‍ത്ഥതയും, വേദനയ്ക്ക് അതീതമായി ക്ഷമയും ആവശ്യമാണ്.
നാം ഈ രീതിയില്‍ ജീവിക്കുവാന്‍ ആരംഭിക്കുമ്പോള്‍, ലോകം വീണ്ടും മറുപടിക്കുവേണ്ടി സീയോനിലേക്ക് (സഭയിലേക്ക്) നോക്കും കാരണം ദൈവം നമ്മില്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ കാണും.

പ്രാര്‍ത്ഥന
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്നെ വിളിച്ചിരിക്കുന്ന വിളിക്ക് യോഗ്യമാംവണ്ണം, എല്ലാ താഴ്മയോടും സൌമ്യതയോടും, ക്ഷമയോടും, അന്യോന്യമുള്ള സ്നേഹത്തോടും, ആത്മാവിന്‍റെ ഐക്യത സമാധാന ബന്ധത്തില്‍ കാത്തുകൊണ്ട് നടക്കുവാനുള്ള കൃപ എനിക്ക് നല്‍കേണ്ടതിനായി ഞാന്‍ അപേക്ഷിക്കുന്നു.
Join our WhatsApp Channel
Most Read
● എങ്ങനെയാണ് ഉപവസിക്കേണ്ടത്?● സമ്മര്‍ദ്ദത്തെ തകര്‍ക്കാനുള്ള 3 ശക്തമായ വഴികള്‍
● നമ്മുടെ ഹൃദയത്തിന്റെ ഒരു പ്രതിഫലനം
● ഒരു മാറ്റത്തിനുള്ള സമയം
● ആരാണ് നിങ്ങളെ നയിക്കുന്നത്?
● ഒരു പൊതുവായ താക്കോല്‍
● ദിവസം 05: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍