അനുദിന മന്ന
എത്ര ഉച്ചത്തില്‍ നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയും?
Friday, 19th of July 2024
1
0
303
Categories :
വചനം ഏറ്റുപറയുക (Confessing the Word)
പ്രശസ്തരായ രണ്ടു ഗുസ്തിതാരങ്ങള്‍ തമ്മിലുള്ള മത്സരത്തിനു മുമ്പ് നടന്ന ഒരു അഭിമുഖം ഞാന്‍ ഒരിക്കല്‍ കാണുകയുണ്ടായി. തീര്‍ച്ചയായും, അതേ അളവിലുള്ള മറ്റു മത്സരയിനങ്ങളിലെപോലെ, ആയിരക്കണക്കിനു ആളുകളുടെ മുമ്പാകെ അവര്‍ രണ്ടുപേരും തങ്ങളുടെ വിജയത്തെക്കുറിച്ച് ധൈര്യത്തോടെ സംസാരിച്ചു. സത്യത്തില്‍, അവരുടെ സംസാരം കേട്ടുകഴിഞ്ഞാല്‍ തങ്ങളില്‍ ആര് വിജയിക്കും എന്ന് നിങ്ങള്‍ എല്ലായിപ്പോഴും അതിശയിച്ചുപോകും.
അവരുടെ വാക്കുകള്‍ ചൂടേറിയതും കഠിനവുമായിരുന്നു. അവര്‍ ആ ഗുസ്തികളത്തില്‍ ഇറങ്ങുന്നതിനു മുന്‍പുതന്നെ ആദ്യത്തെ ഇടി നല്‍കുന്നതിനു മുമ്പ് അവരുടെ ഓരോ വാചകങ്ങളും ആത്മവിശ്വാസത്തിന്‍റെ പാരമ്യത്തിലുള്ളതായിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷകണക്കിനു ആളുകള്‍ അവരെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കാമറയ്ക്ക് മുമ്പാകെ അവര്‍ സംസാരിച്ചപ്പോള്‍ അവരുടെ മനസ്സില്‍ എന്തായിരിക്കുമെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ഈ ഗുസ്തി മത്സരത്തില്‍ ആരായിരിക്കും ജയിക്കുക?
അവര്‍ അത്രയും ശബ്ദത്തിലും ആത്മവിശ്വാസത്തോടെയും സംസാരിച്ചത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് അറിയുമോ? അവര്‍ ഓരോരുത്തരും വിശ്വസിച്ചു വിജയം തങ്ങളുടെതാണെന്ന്, ആകയാല്‍ അത് അവര്‍ ധൈര്യത്തോടെയും ഉച്ചത്തിലും പറഞ്ഞു. നിങ്ങള്‍ ശ്രദ്ധിക്കുക, ചില സന്ദര്‍ഭങ്ങളില്‍, ചിലതിനുവേണ്ടി അഥവാ ചില ഫലത്തിനായി ദൈവത്തില്‍ വിശ്വസിക്കുവാന്‍ നമ്മെ പഠിപ്പിച്ചിരിക്കയാണ്, എന്നാല്‍ നാം എന്ത് വിശ്വസിക്കുന്നുവോ അത് ഉച്ചത്തില്‍ പറയുവാനായി നമ്മെ പഠിപ്പിക്കുന്നത് വളരെ വിരളമാണ്.
വേദപുസ്തകം പറയുന്നു, "ഹൃദയംകൊണ്ട് നീതിയ്ക്കായി വിശ്വസിക്കയും വായ്കൊണ്ട് രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുന്നു". (റോമര്‍ 10:10).
അതിന്‍റെ അര്‍ത്ഥം എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ? നിങ്ങളുടെ ഹൃദയത്തില്‍ കേവലം വിശ്വസിക്കുന്നതുകൊണ്ട് മാത്രം രക്ഷ സംഭവിക്കുന്നില്ല; കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന സകലരുടേയും മുമ്പാകെ നിങ്ങള്‍ അത് ധൈര്യത്തോടെയും ഉച്ചത്തിലും സംസാരിക്കയും ഏറ്റുപറയുകയും വേണം. 2 കൊരിന്ത്യര്‍ 4:13ല്‍ അപ്പോസ്തലനായ പൌലോസ് പറഞ്ഞു, "അതുകൊണ്ട് വിശ്വാസത്തിന്‍റെ അതേ ആത്മാവ് ഞങ്ങൾക്കുള്ളതിനാൽ “ഞാൻ വിശ്വസിച്ചു അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നതുപോലെ ഞങ്ങളും വിശ്വസിക്കുന്നു; അതുകൊണ്ട് സംസാരിക്കുന്നു". നാം സംസാരിക്കാത്ത കാലത്തോളം നമ്മുടെ വിശ്വാസത്തിന്‍റെ സമവാക്യങ്ങള്‍ പൂര്‍ണ്ണമാകുന്നില്ല.
സുഹൃത്തേ, നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് നിങ്ങള്‍ എന്താണ് വിശ്വസിക്കുന്നത്? നിങ്ങളുടെ സമ്പത്തിനെ സംബന്ധിച്ച്, നിങ്ങളുടെ വിവാഹത്തെക്കുറിച്ച്, നിങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച്, അല്ലെങ്കില്‍ നിങ്ങളുടെ ജീവിതപങ്കാളിയെ സംബന്ധിച്ച് നിങ്ങള്‍ വിശ്വസിക്കുന്നത് എന്താണ്? യേശുവിനു നിങ്ങളെ സൌഖ്യമാക്കുവാന്‍ കഴിയുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ? നല്ലതിനുവേണ്ടി നിങ്ങളുടെ ജീവിതപങ്കാളിയില്‍ മാറ്റമുണ്ടാകുമെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? ആസക്തികളില്‍ നിന്നും നിങ്ങളുടെ മക്കള്‍ സ്വതന്ത്രരാകുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? ആ കടബാധ്യതയെ നിങ്ങള്‍ തരണം ചെയ്യുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? നിങ്ങള്‍ പുനഃസ്ഥാപിക്കപ്പെടുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? നിങ്ങള്‍ അങ്ങനെ ചെയ്യുമെങ്കില്‍, അത് ഉച്ചത്തിലും ധൈര്യമായും സംസാരിക്കുക. പൌലോസ് പറഞ്ഞു, ഞങ്ങള്‍ വിശ്വസിക്കുന്നു അതുകൊണ്ട് ഞങ്ങള്‍ സംസാരിക്കുന്നു.
നിങ്ങള്‍ എന്ത് കാണുന്നു എന്നത് കാര്യമാക്കേണ്ട. ആ റിപ്പോര്‍ട്ട് കണ്ടതിനുശേഷം നിങ്ങള്‍ തളര്‍ന്നുപോകേണ്ട. നിങ്ങള്‍ വിശ്വസിക്കുന്നത് വിശ്വാസത്തോടെ സംസാരിക്കുന്നത് തുടരുക. നിങ്ങള്‍ക്ക് തോന്നുന്നതല്ല, നിങ്ങള്‍ കാണുവാന്‍ ആഗ്രഹിക്കുന്നത് തുടര്‍മാനമായി സംസാരിക്കുക. വേദപുസ്തകം പറയുന്നു, ബലഹീനര്‍ ധൈര്യത്തോടെ പറയട്ടെ ഞാന്‍ ശക്തനാണെന്ന്. (യോവേല്‍ 3:10). അവന്‍ ബലഹീനന്‍ ആയിരിക്കുമ്പോള്‍ തന്നെ, താന്‍ ബലവാനാണെന്ന് അവന്‍ പ്രഖ്യാപിക്കട്ടെ, അപ്പോള്‍ അവന്‍റെ ബലം വെളിപ്പെടുവാന്‍ തുടങ്ങും. ഇതിനെ നിങ്ങളുടെ കര്‍ത്തവ്യമാക്കി ഇന്ന് മാറ്റുക. ആളുകളുടെ പരിഹാസങ്ങള്‍ കാര്യമാക്കാതെ നിങ്ങള്‍ കാണുവാന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് ധൈര്യത്തോടെ പ്രസ്താവിക്കുക. അപ്പോള്‍ നിങ്ങളത് കാണും.

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനത്തിനായി ഇന്ന് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്‍റെ ഹൃദയത്തില്‍ യാതൊരു സംശയവും കൂടാതെ അങ്ങയുടെ വാഗ്ദത്തങ്ങളെ എന്‍റെ ജീവിതത്തിന്മേല്‍ സംസാരിക്കുവാനുള്ള ധൈര്യത്തിന്‍റെ ആത്മാവിനെ തരേണമേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● കരുതിക്കൊള്ളും● കര്ത്താവില് നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
● പിതാവിന്റെ ഹൃദയം വെളിപ്പെട്ടിരിക്കുന്നു
● സമാധാനം നമ്മുടെ അവകാശമാണ്
● ആത്മാവിന്‍റെ ഫലത്തെ വളര്ത്തുന്നത് എങ്ങനെ - 1
● നിങ്ങള്‍ എളുപ്പത്തില് മുറിവേല്ക്കുന്നവരാണോ?
അഭിപ്രായങ്ങള്‍