നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു എന്ന് അവരോടു പറയേണം. (ആവര്‍ത്തനപുസ്തകം 20:4).
പുറപ്പാട് പുസ്തകത്തിലെ കഥ അത്ഭുതങ്ങളുടെ കഥയാണ്. യിസ്രായേല്‍ മക്കളെ വിടുവിക്കുവാന്‍ വേണ്ടി മോശെ ആദ്യമായി ഫറവോന്‍റെ മുമ്പാകെ പ്രത്യക്ഷനായപ്പോള്‍, ഒരാള്‍ തങ്ങളുടെ വിടുതലിനായി സഹായിക്കുവാന്‍ പരിശ്രമിക്കുന്നു എന്നോര്‍ത്ത് നന്ദിയുള്ളവര്‍ ആയിരിക്കേണ്ടതിനു പകരം, മോശെ ഫറവോനോടു സംസാരിച്ചതില്‍ അവര്‍ മോശെയോടു കൊപമുള്ളവര്‍ ആയിത്തീരുന്നു.
അവര്‍ മോശെയോടു കോപിക്കുവാനുള്ള കാരണം ഫറവോന്‍ അവരുടെ ജോലി കഠിനമാക്കുകയുണ്ടായി എന്നതാണ്. അടിമത്വത്തില്‍ കൂടുതല്‍ അവര്‍ ആയിരുന്നതുനിമിത്തം, വേഗത്തില്‍ വരുവാന്‍ പോകുന്ന സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതിലും മനസ്സിലാക്കുന്നതിലും തീര്‍ത്തും അവര്‍ പരാജയപ്പെട്ടു.
അതേ, താല്‍ക്കാലികമായ ഒരു വില അവിടെ ഉണ്ടായിരുന്നു: ഒടുവില്‍ അവരുടെ വിടുതലിനുവേണ്ടി അവര്‍ കഠിനമായ പ്രയത്നത്തില്‍ കൂടിയും അതിശക്തമായ സമ്മര്‍ദ്ദത്തില്‍ കൂടിയും കടന്നുപോകേണ്ടതായി വന്നു. വിശപ്പിന്‍റെയും ദാഹത്തിന്‍റെയും സമയങ്ങള്‍ കടന്നുവന്നു. ദൈവം തങ്ങളെ കൈവിട്ടുവെന്നും അവരെ കരുതുന്നില്ല എന്നും ചിന്തിച്ചതായ സമയങ്ങള്‍ അവര്‍ക്കുണ്ടായി. എന്നാല്‍ ഇതില്‍കൂടിയെല്ലാം ദൈവം തന്‍റെ ജനത്തിനു വേണ്ടി ഒരു വഴി ഒരുക്കുകയായിരുന്നു. വിശ്വസിച്ചവരും ഉറപ്പോടെ തുടര്‍ന്നവരും അവസാനം അവര്‍ ആഗ്രഹിച്ച സ്വാതന്ത്ര്യത്തിന്‍റെ സ്ഥലത്ത് എത്തിച്ചേര്‍ന്നു - വാഗ്ദത്ത ദേശത്തില്‍.
അത് തന്നെ നമുക്കും സംഭവിക്കുവാന്‍ സാധിക്കും. പലപ്പോഴും ഇങ്ങനെ പറയാറുണ്ട്, "പ്രഭാതത്തിനു മുമ്പ് കൂരിരുട്ടുള്ള രാത്രിയുണ്ട്". ഒരുപക്ഷേ തന്‍റെ പരാജയം അടുത്തിരിക്കുന്നു എന്ന് ശത്രു മനസ്സിലാക്കിയിട്ടുണ്ടാകാം ആകയാല്‍ നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും സ്വാതന്ത്ര്യം പ്രാപിക്കാതിരിക്കേണ്ടതിനു തന്നാല്‍ ആവുന്നതെല്ലാം നിങ്ങള്‍ക്ക് എതിരായി അവന്‍ ചെയ്യുന്നു. ചിലപ്പോള്‍ ഒരു നല്ല കഥ വിചിത്രവും ആവേശകരവുമായി അവസാനിക്കുന്നത് കര്‍ത്താവും ഇഷ്ടപ്പെട്ടിരിക്കാം അങ്ങനെ അവന്‍റെ നാമത്തിനു വലിയ മഹത്വം ഉണ്ടാകുവാന്‍ കാരണമാകും. ഇപ്പോള്‍, നല്ല ഒരു കഥ ഇഷ്ടമില്ലാത്ത ആരുണ്ട്?
നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും.
അവന്‍റെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; അവന്‍റെ വചനങ്ങളെ നിന്‍റെ ഹൃദയത്തിൽ സംഗ്രഹിക്ക. (ഇയ്യോബ് 22:21-22).
ശത്രു തന്‍റെ ഏറ്റവും മാരകമായ ആയുധം നിങ്ങള്‍ക്ക് എതിരായി എറിയുമ്പോള്‍, നാം അത് ആഴത്തില്‍ മനസ്സിലാക്കണം. ഒരു ശ്രേഷ്ഠനായ ദൈവമനുഷ്യന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "നാം പിശാചിന്‍റെ യുദ്ധത്തോട് യുദ്ധം പ്രഖ്യാപിക്കണം". എങ്ങനെയാണ് നമുക്കിത് ചെയ്യുവാന്‍ കഴിയുന്നത്?
നിങ്ങള്‍ പിതാവുമായി എത്രയധികം അടുത്തു ഇടപഴകുന്നുവോ അത്രയും കൂടുതല്‍ തന്‍റെ ഹിതം നിങ്ങള്‍ അറിയും, മാത്രമല്ല അവന്‍റെ സമാധാനവും ദൈവത്തിന്‍റെ ഉദ്ദേശവും നിങ്ങളുടെ ജീവിതത്തില്‍ പൂര്‍ത്തിയാകുവാന്‍ ഇടയാകും. മറുഭാഗത്ത് നിങ്ങള്‍ ഇത് ചെയ്യുമ്പോള്‍, പിശാചിന്‍റെ തന്ത്രങ്ങളും പദ്ധതികളും നശിപ്പിക്കപ്പെടും.
ഏതെങ്കിലും തരത്തിലുള്ള ബന്ധനങ്ങളുമായി ശീലമാക്കുവാന്‍ അനുവദിക്കാതെയും എന്നാല്‍ ദൈവത്തിന്‍റെ സന്നിധിയാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുക എന്നതാണ് അതിന്‍റെ രഹസ്യം. നാം ഇത് ചെയ്യുമ്പോള്‍ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന നന്മകള്‍ പ്രകടമാകുവാന്‍ തുടങ്ങും.

ഏറ്റുപറച്ചില്‍
മരണനിഴലിന്‍ താഴ്വരയില്‍ കൂടി ഞാന്‍ നടന്നാലും, ഞാന്‍ ഭയപ്പെടുകയില്ല. കര്‍ത്താവ് എന്നോടുകൂടെയുണ്ട്. അവന്‍ എന്‍റെ വെളിച്ചവും ജീവനും ആകുന്നു.
Join our WhatsApp Channel
Most Read
● പാപകരമായ കോപത്തിന്റെ പാളികളെ അഴിക്കുക● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #2
● ലൈംഗീക പ്രലോഭനങ്ങളെ എങ്ങനെ അതിജീവിക്കാം
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 1
● കൃപാദാനം
● ദൈവീകമായ ക്രമം - 1
● ശരിയായതില് ദൃഷ്ടികേന്ദ്രീകരിക്കുക
അഭിപ്രായങ്ങള്‍