അനുദിന മന്ന
നിങ്ങളുടെ വേദനയില്‍ ദൈവത്തിനു സമര്‍പ്പിക്കുവാന്‍ പഠിക്കുക
Wednesday, 4th of September 2024
1
0
120
Categories :
സമര്‍പ്പണം (Surrender)
നിന്‍റെ എല്ലാ വഴികളിലും അവിടുത്തെ നിനെച്ചുകൊള്ളുക; അവിടുന്ന് നിന്‍റെ പാതകളെ നേരെയാക്കും (സദൃശ്യവാക്യങ്ങള്‍ 3:6).
മുകളില്‍ പറഞ്ഞിരിക്കുന്ന വേദഭാഗം നമുക്ക് എങ്ങനെ ആത്മാവുമായി പൂര്‍ണ്ണ പൊരുത്തത്തില്‍ വരുവാന്‍ കഴിയുമെന്ന് നമ്മോടു വ്യക്തമായി പറയുന്നു. അത് ചെയ്യുവാന്‍ ഒരു വഴി മാത്രമേയുള്ളൂ എന്നതാണ് ലളിതമായ സത്യം; നിന്‍റെ എല്ലാ വഴികളിലും, ദൈവത്തിനു സമര്‍പ്പിക്കുക.
ദൈവത്തിനു സമര്‍പ്പിക്കുക എന്ന് ഒരുവന്‍ സംസാരിക്കുമ്പോള്‍, നമ്മുടെ ജീവിതത്തിലെ ആത്മീക വശങ്ങളുമായി മാത്രമേ നാം ബന്ധപ്പെടുത്തകയുള്ളൂ. നമ്മുടെ അനുദിന പ്രാര്‍ത്ഥനയിലൂടെ, ആരാധനയിലൂടെ, വേദപുസ്തക വായനയിലൂടെ, ഉപവാസത്തിലൂടെ നാം ദൈവത്തിനു നമ്മെ സമര്‍പ്പിക്കുന്നു. നമ്മുടെ ജീവിതത്തിന്‍റെ മറ്റു ഭാഗങ്ങള്‍ എങ്ങനെയാണ്, നമ്മുടെ കുടുംബം, വിവാഹജീവിതം, ജോലിസ്ഥലം, പൊതുവായ നമ്മുടെ ജീവിതം?
ഞാന്‍ ഇവിടെ നിങ്ങളോടു ആത്മാര്‍ത്ഥതയോടെ പറയുവാന്‍ ആഗ്രഹിക്കുന്നു. എന്‍റെ മുന്‍ഗണനകളുടേയും ദിനചര്യകളുടേയും കാര്യം വരുമ്പോള്‍ ദൈവത്തിനു പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതില്‍ ഞാന്‍ വ്യക്തിപരമായി പ്രയാസപ്പെട്ടിട്ടുണ്ട്. അത് അത്ര പ്രസന്നമായ അനുഭവമല്ല, പല സമയങ്ങളിലും, വളരെ വേദനാജനകവുമാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍, എന്‍റെ ബലഹീനതകളും പരാജയങ്ങളുമായി ഞാന്‍ മുഖാമുഖം വന്നിട്ടുണ്ട്. പരീക്ഷയുടെ സമയങ്ങളില്‍ നിങ്ങളുടെ ഹിതത്തെ ദൈവത്തിനു സമര്‍പ്പിക്കുന്നത് പരീക്ഷകളെക്കാള്‍ ബുദ്ധിമുട്ടായ കാര്യമാണ്.
നമ്മുടെ വീണുപോയ പ്രകൃതത്തിലെ 'മനസ്സിനെ' സംബന്ധിച്ച് വേദപുസ്തകം പറയുന്നു:
ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അത് ദൈവത്തിന്‍റെ ന്യായപ്രമാണത്തിന് കീഴ്‌പെടുന്നില്ല, കീഴ്‌പെടുവാൻ അതിന് കഴിയുന്നതുമല്ല. (റോമര്‍ 8:7)
ജഡത്താല്‍ നയിക്കപ്പെടുന്ന മനസ്സ് ദൈവത്തോടു ശത്രുത്വം ആകുന്നു; ഇത് ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു അധീനമാകുന്നില്ല, അധീനമാകുവാന്‍ അതിനു കഴിയുന്നതുമില്ല.
ഈ കാരണത്താല്‍ നമ്മുടെ മനസ്സ് ക്രിസ്തുവിനോടുള്ള അനുസരണത്തില്‍ കൊണ്ടുവരുവാന്‍ നാം തീരുമാനിക്കണം. ആത്മാവുമായി നമുക്ക് സമന്വയത്തില്‍ വരണമെങ്കില്‍ ആത്മാവില്‍ വസിക്കുവാന്‍ നാം തീരുമാനിക്കണം.
ആത്മാവിന്‍റെ മണ്ഡലത്തില്‍ അത്ഭുതകരമായ പല അനുഭവങ്ങളും ദൈവം എനിക്ക് നല്‍കിയിട്ടുണ്ട്, അതിനായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എന്നിരുന്നാലും, പലപ്പോഴും ഞാന്‍ ജീവിതത്തിന്‍റെ തിരക്കുകളാല്‍ പിടിക്കപ്പെട്ട് പല ശബ്ദ കോലാഹാലങ്ങളുടെയും നടുവില്‍ ദൈവത്തിന്‍റെ ശബ്ദം ഞാന്‍ അവഗണിച്ചിട്ടുണ്ട് എന്നത് ഞാന്‍ തുറന്നു സമ്മതിക്കണം. മിക്ക സമയങ്ങളിലും, ദൈവം എന്നോടു ചെയ്യുവാന്‍ പറയുന്നു എന്ന് തോന്നുന്ന കാര്യങ്ങള്‍ ശരിക്കും ചെയ്യുവാന്‍ ഞാന്‍ ബുദ്ധിമുട്ടാറുണ്ട്. അവിടെയാണ് എന്‍റെ പരിശോധനാ നിമിഷങ്ങള്‍ മിക്കവാറും കിടക്കുന്നത്.
നിശ്ചയമായും നമ്മുടെ പിതാക്കന്മാർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ; എന്നാൽ ദൈവമോ, നാം അവന്‍റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി തന്നേ ശിക്ഷിക്കുന്നു. ഏത് ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ; പിന്നത്തേതിലോ അതിനാൽ ശിക്ഷണം ലഭിച്ചവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും. (എബ്രായര്‍ 12:10-11).
നിങ്ങളുടെ വേദനയുടെ പിന്നിലുള്ള ഉദ്ദേശത്തെ നിങ്ങള്‍ കണ്ടെത്തുമ്പോള്‍, ദൈവത്തിനു സമര്‍പ്പിക്കുവാന്‍ എളുപ്പമായിത്തീരും. വിക്ടര്‍ എമില്‍ ഫ്രാങ്ക്ളിന്‍ ഒരിക്കല്‍ പറഞ്ഞു, "പ്രകാശം കൊടുക്കുന്നത് കത്തുവാന്‍ തയ്യാറാകേണം".
ഞാന്‍ പുറകോട്ടു തിരിഞ്ഞു നോക്കുമ്പോള്‍, ദൈവത്തിന്‍റെ ശാന്തമായ, മൃദുവായ, മന്ദമായ ശബ്ദം ഞാന്‍ കേട്ടിരുന്നു എങ്കില്‍ എത്രമാത്രം വേദനകളും കഠിനദുഃഖങ്ങളും ഒഴിവാക്കാമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു.
അനേകരുടെയും മനസ്സില്‍ പലപ്പോഴും ഉയര്‍ന്നുവരുന്ന ചോദ്യം ഇതാണ്, "എന്‍റെ ജിവിതത്തിലെ ചെറിയ കാര്യങ്ങളെക്കുറിച്ച് ദൈവം കരുതല്‍ ഉള്ളവനാണോ?". അതിനുള്ള ലളിതമായ ഉത്തരം "അതേ" എന്നാണ്. നമ്മുടെ ജീവിതത്തിലെ ചെറിയ വിവരങ്ങളെക്കുറിച്ചു പോലും ദൈവം കരുതലുള്ളവന്‍ ആകുന്നു കാരണം നമ്മുടെ തലയിലെ മുടിപോലും എല്ലാം ദൈവം എണ്ണിയിരിക്കുന്നു (ലൂക്കോസ് 12:7). മറ്റൊരു കോണില്‍നിന്നും വീക്ഷിച്ചാല്‍, ഇതാ ജനതകൾ "തുലാസിലെ ഒരു പൊടിപോലെ" യഹോവയ്ക്ക് തോന്നുന്നുമ്പോള്‍ അവനു കഴിയാത്തതായി എന്തുള്ളു? (യെശയ്യാവ് 40:15).
നമ്മുടെ ജീവിതത്തിലെ എല്ലാ ഭാഗങ്ങളെയും കുറിച്ച് നമ്മോടു സംസാരിക്കുവാന്‍ ദൈവത്തിനു ആഗ്രഹമുണ്ട്, വലിയ കാര്യങ്ങളും ചെറിയ കാര്യങ്ങളും. ഫലമില്ലാത്ത പ്രയത്നങ്ങളുടെ മണിക്കൂറുകളില്‍ നിന്നും, ദിവസങ്ങളില്‍ നിന്നും, ആഴ്ചകളില്‍ നിന്നും നമ്മെ രക്ഷിക്കുവാന്‍ ദൈവത്തിനു ആഗ്രഹമുണ്ട്, എന്നാല്‍ ഇത് സംഭവിക്കണമെങ്കില്‍, നാം അവനോടുകൂടെ യാത്ര ചെയ്യുവാന്‍ തയ്യാറാകേണം.

ഏറ്റുപറച്ചില്‍
പിതാവേ, യേശുവിന്‍റെ നാമത്തിലും അങ്ങയുടെ ഹിതത്തിന്‍റെ അനുസരണത്തിലും, അങ്ങ് എന്നില്‍ വസിക്കുവാന്‍ വേണ്ടി അയച്ചിരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തിനായി ഞാന്‍ എന്നെ സമര്‍പ്പിക്കുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● ലൈംഗീക പ്രലോഭനങ്ങളെ എങ്ങനെ അതിജീവിക്കാം● നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, അവന്‍ കേള്‍ക്കും
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
● വ്യതിചലനത്തിന്റെ അപകടങ്ങള്‍
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #8
● അധര്മ്മത്തിന്റെ ശക്തിയെ തകര്ക്കുക - II
● വിശ്വാസത്തിന്റെ പാഠശാല
അഭിപ്രായങ്ങള്‍