english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. യേശുവിന്‍റെ പ്രവര്‍ത്തി ചെയ്യുക മാത്രമല്ല അതിലധികവും ചെയ്യുക എന്നതിന്‍റെ അര്‍ത്ഥമെന്താണ്?
അനുദിന മന്ന

യേശുവിന്‍റെ പ്രവര്‍ത്തി ചെയ്യുക മാത്രമല്ല അതിലധികവും ചെയ്യുക എന്നതിന്‍റെ അര്‍ത്ഥമെന്താണ്?

Wednesday, 20th of November 2024
1 0 168
Categories : ദൈവത്തിന്‍റെ (Works) ശക്തിയുടെ പ്രവര്‍ത്തികള്‍ (Power of God)
"ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്‍റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും". (യോഹന്നാന്‍ 14:12).

1. കര്‍ത്താവിന്‍റെ വാഗ്ദത്തങ്ങള്‍ അപ്പോസ്തലന്മാര്‍ക്ക്‌ മാത്രമല്ല നല്കപ്പെട്ടിരിക്കുന്നത് മറിച്ച് വിശ്വസിക്കുന്ന എല്ലാവര്‍ക്കുമാണ്.
2. കര്‍ത്താവ് ചെയ്ത പ്രവര്‍ത്തികള്‍ നാമും ചെയ്യുമെന്ന് അവന്‍ വാഗ്ദത്തം ചെയ്യുന്നു.
3. ഒടുവിലായി, കര്‍ത്താവ് ചെയ്തതിലും അധികം പ്രവര്‍ത്തികള്‍ നാം ചെയ്യുമെന്ന് അവന്‍ നമ്മോടു വാഗ്ദത്തം ചെയ്യുന്നു.

യേശു ചെയ്ത പ്രവര്‍ത്തികള്‍ നാമും ചെയ്യുമെന്ന് യേശു വാഗ്ദത്തം ചെയ്തു. അവന്‍ ചെയ്‌തതായ എല്ലാ അത്ഭുതങ്ങളും നാം ചെയ്യുമെന്നാണോ ഇതിന്‍റെ അര്‍ത്ഥം?

1 കൊരിന്ത്യര്‍ 12 ല്‍, പൌലോസ് പറയുന്നു, എന്നാൽ ഓരോരുത്തന് ആത്മാവിന്‍റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു. ഒരുത്തന് ആത്മാവിനാൽ ജ്ഞാനത്തിന്‍റെ വചനവും മറ്റൊരുത്തന് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്‍റെ വചനവും നല്കപ്പെടുന്നു; വേറൊരുത്തന് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരുവന് അതേ ആത്മാവിനാൽ രോഗശാന്തികളുടെ വരം; മറ്റൊരുവന് വീര്യപ്രവൃത്തികൾ; മറ്റൊരുവനു പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവനു പലവിധ ഭാഷകൾ; മറ്റൊരുവനു ഭാഷകളുടെ വ്യാഖ്യാനം. എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യപ്രവൃത്തികൾ ചെയ്യുന്നവരോ? എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ? (1 കൊരിന്ത്യര്‍ 12:7-10, 29-30).

എല്ലാ വിശ്വാസികളും തന്നെപോലെ അത്ഭുതം പ്രവര്‍ത്തിക്കുമെന്ന് യേശു അര്‍ത്ഥമാക്കിയിട്ടില്ലെങ്കില്‍, "എന്നില്‍ വിശ്വസിക്കുന്നവരും ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തി ചെയ്യും" എന്ന് പറഞ്ഞതില്‍കൂടി യേശു അര്‍ത്ഥമാക്കുന്നത് എന്താണ്?

യോഹന്നാന്‍ 17 ല്‍, കര്‍ത്താവായ യേശു പ്രാര്‍ത്ഥിച്ചു, "[പിതാവേ], ഞാൻ ഭൂമിയിൽ നിന്നെ മഹത്ത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാൻ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു". (യോഹന്നാന്‍ 17:4).

യേശു ചെയ്ത തന്‍റെ പ്രവര്‍ത്തികള്‍ പിതാവിന്‍റെ മഹത്വത്തിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുവാന്‍ വേണ്ടിയായിരുന്നു. അതുകൊണ്ട്, ഇത് അര്‍ത്ഥമാക്കുന്നത്, നാമും നമ്മുടെ വാക്കുകളാലും പ്രവര്‍ത്തിയാലും, യേശുക്രിസ്തുവിങ്കലേക്കും പിതാവിലേക്കും ലോകത്തിന്‍റെ ശ്രദ്ധയെ ആകര്‍ഷിക്കും എന്നാണ്.

"വലിയ പ്രവര്‍ത്തികള്‍" എന്നാല്‍ "കൂടുതല്‍ അത്ഭുതങ്ങള്‍" എന്ന് നിങ്ങള്‍ ചിന്തിക്കുമെങ്കില്‍, അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് 50000 ത്തിലധികം ആളുകളെ പോഷിപ്പിച്ച, തനിച്ചു വെള്ളത്തിന്മീതെ നടന്ന, നാലു ദിവസങ്ങള്‍ക്ക് ശേഷം കല്ലറയില്‍ നിന്നും ലാസറിനെ ഉയര്‍പ്പിച്ച ഒരു അത്ഭുതം, ഞാന്‍ ഇനിയും കാണേണ്ടിയിരിക്കുന്നു.

യേശുവിന്‍റെ 'വലിയ പ്രവര്‍ത്തികള്‍' എന്നതിന്‍റെ ഒരു സൂചന 'ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതുകൊണ്ട്‌' എന്ന പദപ്രയോഗത്തില്‍ കിടക്കുന്നു.

താന്‍ പിതാവിന്‍റെ അടുക്കല്‍ മടങ്ങിചെന്നതിനു ശേഷം, അവരില്‍ വസിക്കുവാന്‍ പരിശുദ്ധാത്മാവിനെ അയക്കാമെന്നു യേശു വാഗ്ദത്തം ചെയ്തു.

പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുന്ന സുവിശേഷത്തിന്‍റെ ശക്തിയിലേക്കാണ് വലിയ പ്രവര്‍ത്തി എന്നത് വിരല്‍ ചൂണ്ടുന്നത് കാരണം അത് അപ്പൊസ്തലന്മാരുടെ സാക്ഷ്യങ്ങളാല്‍ പരക്കുവാന്‍ ഇടയായി. പെന്തെക്കോസ്ത് ദിനത്തിലെ പത്രോസിന്‍റെ പ്രസംഗത്തില്‍ കൂടി, 3000 പേര്‍ വീണ്ടും ജനനം പ്രാപിച്ചു, അത് ഒരുപക്ഷേ യേശുവിന്‍റെ ഈ ലോകത്തിലെ ശുശ്രൂഷയില്‍ രക്ഷിക്കപ്പെട്ടവരെക്കാള്‍ അധികം ആയിരിക്കാം.

 ആകയാല്‍ യേശുവിന്‍റെ മരണത്തിന്‍റെയും പുനരുത്ഥാനത്തിന്‍റെയും സുവിശേഷം പ്രചരിപ്പിക്കുവാന്‍ കര്‍ത്താവ് നമ്മെ ഓരോരുത്തരേയും ഉപയോഗിക്കുന്നു, അവന്‍ ചെയ്ത പ്രവര്‍ത്തികള്‍ നാമും ചെയ്യുന്നു പുതിയ ഉടമ്പടി പഴയതിനേക്കാള്‍ നല്ലതാകുന്നു എന്ന അര്‍ത്ഥത്തില്‍ അതിലും വലിയ പ്രവര്‍ത്തിയും നാം ചെയ്യും. (എബ്രായര്‍ 8:6).
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ ആത്മാവിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. യേശു ചെയ്ത പ്രവര്‍ത്തി ചെയ്യുവാനും അതില്‍ അധികമായുള്ളത് ചെയ്യുവാനും ആവശ്യമായതെല്ലാം എനിക്കുണ്ട്. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● അധര്‍മ്മത്തിന്‍റെ ശക്തിയെ തകര്‍ക്കുക
● ക്രിസ്ത്യാനികള്‍ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന്‍ കഴിയുമോ?
● സ്വയമായി വരുത്തിയ ശാപത്തില്‍ നിന്നുള്ള വിടുതല്‍
● ശരിയായ ആളുകളുമായി സഹവര്‍ത്തിക്കുക
● ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?
● ആത്മീക വാതിലുകളുടെ മര്‍മ്മങ്ങള്‍
● മറ്റുള്ളവരെ സേവിക്കുന്നതില്‍ കൂടി നാം അനുഭവിക്കുന്ന അനുഗ്രഹങ്ങള്‍       
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ