അനുദിന മന്ന
നിങ്ങളുടെ അനുഭവങ്ങള്‍ വൃഥാവാക്കരുത്
Sunday, 4th of August 2024
1
0
380
Categories :
സാക്ഷ്യം (Testimony)
നാം തമ്മില്‍തമ്മില്‍ പ്രചോദിപ്പിക്കയും പ്രോത്സാഹിപ്പിക്കയും ചെയ്തുകൊണ്ട് പരസ്പരം പണിയണമെന്നുള്ളത് പിതാവിന്‍റെ ഹൃദയത്തില്‍ ഉള്ളതായ കാര്യം ആകുന്നു. ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും തമ്മിൽ ആത്മികവർദ്ധന വരുത്തുകയും ചെയ്‌വീൻ. (1 തെസ്സലോനിക്യര്‍ 5:11).
നിങ്ങള്‍ പറഞ്ഞത് ആളുകള്‍ മറക്കും, എന്നാല്‍ നിങ്ങള്‍ നിമിത്തം അവര്‍ അനുഭവിച്ചത് ഒരിക്കലും അവര്‍ മറക്കില്ല. നിങ്ങളുടെ കഷ്ടങ്ങളും വേദനകളും അതുപോലെ ദൈവം അതിന്‍റെ നടുവില്‍ നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചതും നിങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍, അത് ഇന്നത്തെ കാലത്ത് ആളുകള്‍ക്ക് ഏറ്റവും ആവശ്യമായ പ്രതീക്ഷ നല്‍കുവാന്‍ ഇടയാകും. നിങ്ങള്‍ അവരോടു പ്രധാനമായി പറയുന്നത്, "ഇതാണ് ഞാന്‍ ചെയ്തത്, അതുകൊണ്ട് നോക്കുക, ദൈവത്തിനു എന്നെ ഇതില്‍ നിന്നും പുറത്തുകൊണ്ടുവരുവാന്‍ കഴിഞ്ഞുവെങ്കില്‍, ദൈവത്തിനു നിങ്ങള്‍ക്കുവേണ്ടിയും അത് ചെയ്യുവാന്‍ കഴിയും". ഭയത്തിന്‍റെയും ആഘാതത്തിന്‍റെയും കോട്ടകളെ തകര്‍ക്കുവാന്‍ ഇത് സഹായിക്കുന്നു. അവര്‍ക്ക്, നിങ്ങള്‍ ഇപ്പോള്‍ ഒരു കഥ പറയുന്നവരേക്കാള്‍ അധികമായ ഒരുവനാണ്, നിങ്ങള്‍ അതിജീവിച്ച ഒരുവനാണ്, നിങ്ങള്‍ ഒരു വിജയിയാണ്, ഒരു ഇരയല്ല ഒരിക്കലും.
ചില നാളുകള്‍ക്ക് മുമ്പ്, ഒരു പാസ്റ്ററും കുടുംബവും പ്രാര്‍ത്ഥനയ്ക്കായി എന്നെ വിളിക്കുകയുണ്ടായി. അവരെല്ലാവരും ഒരുപോലെ രോഗം ബാധിച്ചതുകൊണ്ട് അവരുടെ ഹൃദയം തകരുവാന്‍ ഇടയായി. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുവാന്‍, ഇവരാണ് വൈറസിനെ പടര്‍ത്തിയതെന്നും മറ്റും പല കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ആളുകള്‍ അവരെ കുറ്റപ്പെടുത്തി. ഞങ്ങള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, പരിശുദ്ധാത്മാവ് വ്യക്തമായി എന്നോടു പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, "രോഗത്തിനും കഷ്ടപ്പാടുകള്‍ക്കും വേണ്ടി ദൈവം തന്‍റെ കരുണയെ നിങ്ങളില്‍ ഉളവാക്കുന്നു. നിങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കു അതിജീവിക്കുവാന്‍ സഹായകരമായിരിക്കും". അവരെല്ലാവരും കരഞ്ഞു, അപ്പോള്‍ത്തന്നെ, ദൈവത്തിന്‍റെ സാന്നിധ്യം അവരില്‍ നിറഞ്ഞതുകൊണ്ട് അത്യന്തം സന്തോഷിക്കയും ചെയ്തു.
അടുത്തക്കാലത്ത് അവര്‍ എന്നെ ബന്ധപ്പെട്ടു, എന്നിട്ട് അവര്‍ പറഞ്ഞു ഇപ്പോള്‍ വൈറസ് ബാധിച്ചിരിക്കുന്ന അനേകരെ തങ്ങളുടെ അനുഭവം അവരുമായി പങ്കുവെച്ചുകൊണ്ട് പ്രായോഗീകമായി സഹായിച്ചുകൊണ്ടിരിക്കുന്നുവെന്ന്. ഇതില്‍കൂടി അനേക കുടുംബങ്ങള്‍ പ്രതീക്ഷയും ആശ്വാസവും പ്രാപിക്കുകയുണ്ടായി. നിങ്ങള്‍ കടന്നുപോകുന്ന അതേ സാഹചര്യങ്ങളില്‍ കൂടി കടന്നുപോയ ആരെയെങ്കിലും കേള്‍ക്കുന്നത് തികച്ചും പ്രചോദനപരവും പ്രോത്സാഹനപരവും ആകുന്നു.
1 പത്രോസ് 2:9 നമ്മോടു പറയുന്നു, "എന്നാൽ നിങ്ങളോ അന്ധകാരത്തിൽനിന്ന് തന്‍റെ അത്ഭുത പ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്‍റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു".
രണ്ടാമതായി, നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത് ഈ ഇരുണ്ട കാലഘട്ടത്തില്‍ കൂട്ടുകെട്ടുകളും ബന്ധങ്ങളും പണിയപ്പെടുന്നതിനു കാരണമായിത്തീരും. ഇത് അന്ധകാരം നിറഞ്ഞ സ്ഥലങ്ങളില്‍ നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കയും പുരോഗതിയില്ലാത്ത ലോകത്ത് ഇത് വളര്‍ച്ച കൊണ്ടുവരികയും ചെയ്യും.
ഭൌതീക ലോകം പരിചയസമ്പത്തിനു അമിതമായ ഊന്നല്‍ നല്‍കുന്നുണ്ട്. ഒന്ന് ചിന്തിക്കുക, ഇത് വായിക്കുന്നവരെല്ലാം തന്നെ അവര്‍ എപ്രകാരം ക്രിസ്തുവിലൂടെയും അവന്‍റെ വചനത്തിലൂടെയും തങ്ങള്‍ ജയംപ്രാപിച്ചു എന്ന അവരുടെ സത്യമായ അനുഭവങ്ങള്‍ പങ്കു വെയ്ക്കുവാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കും? ഇതിനു പരിവര്‍ത്തനത്തിന്‍റെ ഒരു തീപ്പൊരി വിതറുവാനുള്ള ശക്തിയുണ്ട്.

പ്രാര്‍ത്ഥന
പിതാവേ, യേശുക്രിസ്തുവില്‍ ഞാന്‍ അനുഭവിച്ച വിജയങ്ങള്‍ പങ്കുവെക്കുവാന്‍ എന്നെ സഹായിക്കേണമേ. ഞാന്‍ ഇത് ചെയ്യുമ്പോള്‍ തുറക്കപ്പെട്ട കാതുകള്‍ക്കായും തുറന്ന കണ്ണുകള്‍ക്കായും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ക്രിസ്തുവിലുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാന്‍ അനേകരെ ഇത് പ്രേരിപ്പിക്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങള്‍ എളുപ്പത്തില് മുറിവേല്ക്കുന്നവരാണോ?● ദിവസം 20:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● എന്തുകൊണ്ട് ഇങ്ങനെയുള്ള പരീക്ഷകള്?
● ദിവസം 06 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നിലവിലുള്ള അധാര്മ്മികതയുടെ നടുവിലും സ്ഥിരതയോടെ നില്ക്കുക
● നിങ്ങളുടെ നിയോഗങ്ങളെ പിശാച് തടയുന്നത് എങ്ങനെ?
● ദൈവത്തിന്‍റെ കൃപയെയും നിങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള ഉദ്ദേശത്തേയും ആലിംഗനം ചെയ്യുക
അഭിപ്രായങ്ങള്‍