ഒരു പ്രാവശ്യം ഞാന്‍ പ്രാര്‍ത്ഥനാ ആവശ്യങ്ങള്‍ക്കായി വിളിക്കുന്നവര്‍ക്ക് മറുപടി നല്കികൊണ്ടിരിക്കയായിരുന്നു. ഒരു സ്ത്രീ എന്നെ വിളിച്ചിട്ട് പിശാചു രാത്രിയില്‍ അവളെ എപ്രകാരം ബുദ്ധിമുട്ടിക്കുന്നു എന്ന് എന്നോടു പറയുകയുണ്ടായി. ഉറങ്ങുവാന്‍ പോകുന്നതിനു മുന്‍പ് വേദപുസ്തകം വായിക്കുവാനായി ഞാന്‍ അവളെ ശാന്തമായി ഉപദേശിച്ചു.
പെട്ടെന്ന് അവള്‍ ഇങ്ങനെ മറുപടി പറഞ്ഞു എല്ലാദിവസവും രാത്രിയില്‍ തലയിണയുടെ അടുത്ത് തന്‍റെ വേദപുസ്തകം വെച്ചുകൊണ്ട് കിടക്കുന്നതില്‍ താന്‍ വീഴ്ച വരുത്തുകയില്ല എന്ന്. ഇത് പലര്‍ക്കും തമാശയായി തോന്നിയേക്കാം, എന്നാല്‍ വേദപുസ്തക വായന അവഗണിക്കുന്ന അനേകം ആളുകളെ കാണുവാന്‍ സാധിക്കും.
അനേകര്‍ക്ക് തങ്ങളുടെ വീടുകളില്‍ അല്ലെങ്കില്‍ അവരുടെ ഫോണുകളില്‍ വേദപുസ്തകത്തിന്‍റെ വ്യത്യസ്തങ്ങളായ പരിഭാഷകള്‍ ഉണ്ട്, എന്നാല്‍ അത് വായിക്കുവാന്‍ അവര്‍ ഒരിക്കലും സമയം കണ്ടെത്തുകയില്ല. നിങ്ങള്‍ക്ക് ഒരു വേദപുസ്തകം ഉള്ളതുകൊണ്ടോ അഥവാ നിങ്ങള്‍ ഒരു ബൈബിള്‍ പിടിച്ചിരിക്കുന്നതിനാലോ പിശാചു ഭയപ്പെടുന്നില്ല; നിങ്ങള്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങുകയും അതില്‍ പറഞ്ഞിരിക്കുന്നത് വിശ്വസിക്കുകയും ചെയ്യുമ്പോള്‍ ആണ് പിശാചു ഭയപ്പെടുന്ന അവസ്ഥയിലേക്ക് പോകുന്നത്.
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു രക്ഷിച്ചു. (സങ്കീര്‍ത്തനം 107:19).
ദൈവത്തിന്‍റെ ജനം അവരുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ അവരെ രക്ഷിച്ചു എന്ന് മുകളില്‍ കൊടുത്തിരിക്കുന്ന വചനം പറയുന്നു. ദൈവം തന്‍റെ ജനത്തെ എങ്ങനെയാണ് രക്ഷിക്കുന്നത്? താഴെ പറയുന്ന വാക്യങ്ങള്‍ നോക്കുക.
അവന്‍ തന്‍റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളില്‍നിന്നു അവരെ വിടുവിച്ചു. (സങ്കീര്‍ത്തനം 107:20).
വേദപുസ്തകം പറയുന്നു "അവന്‍ തന്‍റെ വചനം അയച്ചു അവരെ സൌഖ്യമാക്കി, അവരുടെ കുഴികളില്‍നിന്നു അവരെ വിടുവിച്ചു". ഇപ്പോള്‍, ദൈവം നിങ്ങളെ സൌഖ്യമാക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍, അവന്‍ എന്താണ് ചെയ്യുന്നത്? അവന്‍ തന്‍റെ വചനത്തെ അയയ്ക്കും. ദൈവം നിങ്ങളെ നിങ്ങളുടെ കുഴികളില്‍ നിന്നും വിടുവിക്കുന്നതിനു മുന്‍പ്, ദൈവം തന്‍റെ വചനത്തെ അയക്കുന്നു.
ഈ കാരണത്താല്‍ നിങ്ങള്‍ ദിവസവും ബൈബിള്‍ (ദൈവത്തിന്‍റെ വചനം) വായിക്കുന്നത് ഒരു ശീലമാക്കി മാറ്റണം. അതുകൊണ്ടുതന്നെ നിങ്ങള്‍ അനുദിന മന്ന വായിക്കുന്നത് അവഗണിക്കരുത്. (ഞാന്‍ പലപ്പോഴും വചനം അയയ്ക്കുന്നതിന് മുന്‍പ് കുറേനേരം പ്രാര്‍ത്ഥിക്കാറുണ്ട്). നിങ്ങളെ സൌഖ്യമാക്കുവാനും വിടുവിക്കാനും ഉള്ള ശക്തി ദൈവവചനത്തിനു ഉണ്ട്.
ഞങ്ങളുടെ സഭയില്‍ നടന്ന ഒരു ആരാധനാ മദ്ധ്യേ ഞാന്‍ മക്കളില്ലാത്ത ഒരു സ്ത്രീയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയുണ്ടായി. ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. മറ്റൊരു സ്ത്രീ അത് മുഴുവനും അവളുടെ ഫോണില്‍ പകര്‍ത്തുകയും ഏകദേശം പത്തു വര്‍ഷത്തോളമായി മക്കളില്ലാതെയിരുന്ന അവളുടെ ഒരു സുഹൃത്തിന് അത് അയച്ചുകൊടുക്കുകയും ചെയ്തു.
ഞാന്‍ ഉപയോഗിച്ച ആ വചനം ഉരുവിട്ടുകൊണ്ട് എല്ലാദിവസവും വിശ്വാസത്തോടെ ആ സ്ത്രീ പ്രാര്‍ത്ഥിക്കുവാനായി തുടങ്ങി. ചില മാസങ്ങള്‍ക്കുള്ളില്‍ അത്ഭുതകരമായി ആ സഹോദരി ഗര്‍ഭവതിയായി. അവളുടെ സുഹൃത്ത് ഞങ്ങളുടെ ഒരു കോണ്‍ഫറന്‍സില്‍ അതിനെക്കുറിച്ച് സാക്ഷ്യം പറയുകയുണ്ടായി. ദൈവത്തിന്‍റെ വചനമായിരുന്നു അവളുടെ അവസ്ഥ മാറ്റിയത്. ദൈവവചനത്തിന്‍റെ ശക്തിയെ ഒരിക്കലും വില കുറച്ചു കാണരുത്.
"മകനേ (മകളേ), എന്‍റെ വചനങ്ങള്‍ക്കു ശ്രദ്ധ തരിക; എന്‍റെ മൊഴികള്‍ക്കു നിന്‍റെ ചെവി ചായിക്ക.
അവ നിന്‍റെ ദൃഷ്ടിയില്‍നിന്നു മാറിപ്പോകരുത്; നിന്‍റെ ഹൃദയത്തിന്‍റെ നടുവില്‍ അവയെ സൂക്ഷിച്ചുവയ്ക്കുക.
അവയെ കിട്ടുന്നവര്‍ക്ക് അവ ജീവനും അവരുടെ സര്‍വ്വദേഹത്തിനും സൌഖ്യവും ആകുന്നു". (സദൃശ്യവാക്യങ്ങള്‍ 4:20-22).

പ്രാര്‍ത്ഥന
പിതാവേ, ഏതെങ്കിലും തരത്തില്‍ ഞാന്‍ അങ്ങയുടെ വചനം അവഗണിച്ചിട്ടുണ്ടെങ്കില്‍ എന്നോടു ക്ഷമിക്കേണമേ. അങ്ങയുടെ വിലയേറിയ വചനം എല്ലാ ദിവസവും വായിക്കുവാനും ധ്യാനിയ്ക്കുവാനും ഉള്ള കൃപ എനിക്ക് തരേണമേ. നിശ്ചയമായും അങ്ങയുടെ വചനം എനിക്ക് ജീവനും ആരോഗ്യവും ആകുന്നു. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: ജ്ഞാനത്തിന്റെ ആത്മാവ്● മികവിനെ പിന്തുടരുന്നത് എങ്ങനെ
● വിശ്വാസത്താല്‍ കൃപ പ്രാപിക്കുക
● പാലങ്ങളെ നിര്മ്മിക്കുക, തടസ്സങ്ങളെയല്ല
● ദൈവീക ശിക്ഷണത്തിന്റെ സ്വഭാവം - 2
● ദൈവത്തിനു വേണ്ടി ദൈവത്തോടു കൂടെ
● ദൈവത്തിന്‍റെ അടുത്ത ഉദ്ധാരകന് ആകുവാന് നിങ്ങള്‍ക്ക് കഴിയും
അഭിപ്രായങ്ങള്‍