അനുദിന മന്ന
വചനത്തിന്‍റെ സത്യസന്ധത
Wednesday, 10th of July 2024
1
0
292
Categories :
ദൈവവചനം (Word of God)
എന്‍റെ മകന്‍ ആരോണ്‍ ഒരു ചെറിയ കുട്ടിയായിരുന്ന (ഏകദേശം 5 വയസ്സ്) ദിവസങ്ങളിലേക്ക് എന്‍റെ ചിന്തകള്‍ കടന്നുപോകുന്നു. പട്ടണത്തില്‍ നിന്നും പുറത്തു ഓരോ പ്രാവശ്യവും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ പോകുമ്പോള്‍, അവനു ഒരു കളിപ്പാട്ടം വാങ്ങികൊണ്ടുവരുവാന്‍ അവന്‍ ആവശ്യപ്പെടും. എന്നെ പോകുവാന്‍ അനുവദിക്കുവാനുള്ള അവന്‍റെ വ്യവസ്ഥ ഇതായിരുന്നു. ഞാന്‍ ഭവനത്തില്‍ മടങ്ങിവരുമ്പോള്‍ അവനുവേണ്ടി ഏതെങ്കിലും ഒരു കളിപ്പാട്ടം വാങ്ങികൊണ്ടുവരുന്ന കാര്യം ഞാന്‍ ഉറപ്പാക്കിയിരുന്നു. അത് വലിയ വിലയുടെ വേണമെന്നില്ല, എന്നാല്‍ അത് ഒരു കളിപ്പാട്ടം ആയിരിക്കണം.
ഇപ്പോള്‍ മറ്റേതു സമയത്തായാലും, ഞാന്‍ ഒരു കളിപ്പാട്ടം വാങ്ങുമെന്ന് അവനോടു പറഞ്ഞാല്‍, ഞാന്‍ അത് അവനുവേണ്ടി ചെയ്യുമെന്ന് അവന്‍ കൈയ്യുംകെട്ടി വിശ്വസിക്കും. ഈ ഒരു വിശ്വാസം വളര്‍ന്നത് ഞാന്‍ ഓരോ പ്രാവശ്യവും അവനു കൊടുത്ത വാക്ക് പാലിച്ചതുകൊണ്ടാണ്. പൊതുവായി, ജീവിതത്തില്‍ ഓരോ വ്യക്തിയുടേയും സത്യസന്ധതയ്ക്ക് നാം അവരുമായി എങ്ങനെ ബന്ധപ്പെടുത്തുന്നുവോ അതില്‍ വലിയ സ്വാധീനം ഉണ്ടാകും, അതുപോലെ തിരിച്ചും.
മനുഷ്യര്‍ എന്ന നിലയില്‍ ആഗ്രഹങ്ങള്‍ നല്ലതായി തോന്നും, അത് പൂര്‍ണ്ണതയുള്ളതല്ല മാത്രമല്ല അത് പരാജയപ്പെടുവാന്‍ സാദ്ധ്യതയുള്ളതുമാണ്. ഏറ്റവും സത്യസന്ധരായ ആളുകള്‍ക്ക് പോലും എല്ലാ സമയങ്ങളിലും തങ്ങളുടെ വാക്കുകള്‍ പാലിക്കുവാന്‍ കഴിയുന്നില്ല. ആ വ്യക്തിയ്ക്ക് തങ്ങളുടെ നിയന്ത്രണത്തിനു അതീതമായുള്ള സാഹചര്യങ്ങള്‍ വരുമ്പോള്‍ അവരുടെ വാഗ്ദത്തങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞെന്നു വരികയില്ല. ഇത് രോഗം കൊണ്ടാകാം, സമ്പത്തുകളുടെ കുറവുകൊണ്ടാകാം, കാലതാമസം കൊണ്ടാകാം. അതുപോലെ നമുക്കും, നമ്മള്‍ പറയുന്ന ഓരോ വാക്കുകളും നിവര്‍ത്തിയിലേക്ക് വരുത്തുവാന്‍ നമുക്ക് കഴിഞ്ഞെന്നു വരികയില്ല.
അതുകൊണ്ടാണ് വേദപുസ്തകം നമ്മെ ഇങ്ങനെ ഉപദേശിക്കുന്നത് "മനുഷ്യരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നത് നല്ലത്". (സങ്കീര്‍ത്തനം 118:8). ശക്തയായ ഒരു ദൈവീക വനിത ഒരിക്കല്‍ പറഞ്ഞു, "നിങ്ങള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ ലക്ഷ്യം അവനിലുള്ള സമ്പൂര്‍ണ്ണമായ ആശ്രയമാണ്". അതാണ് ഏറ്റവും നല്ലത്!
വേദപുസ്തകത്തിലെ വളരെ മനോഹരമായ ഒരു വാക്യം സംഖ്യാപുസ്തകം 23:19 ല്‍ കാണുവാന്‍ കഴിയും.
"വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?".
ദൈവം പറയുന്ന ഓരോ വാക്കും നിവര്‍ത്തിക്കുവാന്‍ ദൈവം കഴിവുള്ളവനാണ്. ദൈവം പറയുന്നതെന്തും നമുക്ക് വിശ്വസിക്കുവാന്‍ സാധിക്കും.യഥാര്‍ത്ഥത്തില്‍, എബ്രായര്‍ 6:18 ധൈര്യത്തോടെ ഉറപ്പുതരുന്നു, 'ദൈവത്തിനു ഭോഷ്ക് പറയുവാന്‍ കഴിയുകയില്ല'. ആകയാല്‍, ഒരു സംശയവും കൂടാതെ നമുക്ക് ദൈവത്തിന്‍റെ വചനം വിശ്വസിക്കുവാന്‍ സാധിക്കും!
തിരുവചനത്തിന്‍റെ സത്യസന്ധത അതിന്‍റെ എഴുത്തുകാരന്‍റെ, താന്‍ പൂര്‍ണ്ണമായി ആശ്രയിക്കാന്‍ കൊള്ളാവുന്നവന്‍ ആണെന്നുള്ള തന്‍റെ സത്യസന്ധതയുടെ പ്രവര്‍ത്തിയാണ്. മാനുഷീകമായ നമ്മുടെ ദുര്‍ബലത നിമിത്തം പലപ്പോഴും ഇവിടെയും അവിടെയുമൊക്കെ നാം നിരാശ അനുഭവിക്കുമെങ്കിലും, നമുക്ക് ഇത് ഉറപ്പിക്കുവാന്‍ സാധിക്കും നമ്മുടെ ദൈവം നമ്മെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല. അവന്‍ പറയുന്നത് ചെയ്യുവാന്‍ ദൈവം എപ്പോഴും കഴിവുള്ളവനാണ്. ദൈവവചനത്തിന്‍റെ സത്യസന്ധതയെ കുറിച്ച് നാം പൂര്‍ണ്ണമായി ബോധ്യമുള്ളവര്‍ ആകുമ്പോള്‍ മാത്രമാണ് അതില്‍ നിന്നും പരമാവധി നേട്ടം നമുക്ക് എടുക്കുവാന്‍ കഴിയുകയുള്ളൂ.
എന്നിരുന്നാലും, വെല്ലുവിളികള്‍ സ്ഥിരമായി നില്‍ക്കുന്നു എന്ന് തോന്നുന്ന സമയങ്ങള്‍ കടന്നുവരും, എന്നാല്‍ ദൈവം നമ്മെ നിരാശപ്പെടുത്തുകയില്ല എന്ന് അറിയാകുന്നതുകൊണ്ട് നമുക്ക് അവന്‍റെ വചനത്തെ മുറുകെപ്പിടിക്കാം. നിങ്ങളുടെ ജീവിതവുമായി മുമ്പോട്ടുപോകുമ്പോള്‍, ദൈവവചനത്തിന്‍റെ സത്യസന്ധത പ്രതിഫലിക്കട്ടെ. കാര്യങ്ങള്‍ എങ്ങനെയൊക്കെയായി തോന്നിയാലും നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ അവന്‍ തീര്‍ച്ചയായും നിവര്‍ത്തിക്കുന്നത് കാണുവാന്‍ ഈ പ്രചോദനം നിങ്ങളുടെ ഉള്ളില്‍ ധൈര്യമാകട്ടെ. ആ വിഷയങ്ങള്‍ നിമിത്തം മടുത്തുപോകരുത്. അതിനെക്കുറിച്ചു പ്രാര്‍ത്ഥിക്കുന്നതു തുടരുകയും ദൈവം തന്‍റെ വചനം നിവര്‍ത്തിക്കുന്നത് കാണുകയും ചെയ്യുക.

പ്രാര്‍ത്ഥന
പിതാവേ, അങ്ങ് എപ്പോഴും അങ്ങയുടെ വചനം നിവര്‍ത്തിയിലേക്ക് കൊണ്ടുവരുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും അങ്ങയുടെ വചനത്തിന്‍റെ സത്യസന്ധതയില്‍ തുടര്‍മാനമായി ആശ്രയിക്കുവാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍!
Join our WhatsApp Channel
Most Read
● നിങ്ങള്‍ കൊടുത്തുതീര്‍ക്കേണ്ടതായ വില● അനുഗ്രഹത്തിന്റെ ശക്തി
● മനുഷ്യന്റെ വീഴ്ചകള്ക്കിടയിലും ദൈവത്തിന്‍റെ മാറ്റമില്ലാത്ത സ്വഭാവം
● മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്നവര്ക്കുള്ള ഒരു പ്രാവചനീക സന്ദേശം
● 21 ദിവസങ്ങള് ഉപവാസം: ദിവസം #21
● ദിവസം 23: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ വിടുതല് എങ്ങനെ സൂക്ഷിക്കാം
അഭിപ്രായങ്ങള്‍