നാം ദൈവത്തിന്‍റെ (മാത്രം) കൈവേലയായി (അവന്‍റെ പണിപ്പുരയില്‍ നിന്നുള്ളവര്‍) സൽപ്രവൃത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു (പുതുജനനം പ്രാപിച്ചവര്‍); നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു (സമയത്തിനു മുന്‍പേ ദൈവം നമ്മുടെ പാതയില്‍ ഒരുക്കിയത്). (എഫെസ്യര്‍ 2:10 ആംപ്ലിഫൈയ്‌ഡ്).
ഈ പദപ്രയോഗങ്ങള്‍ ശ്രദ്ധിക്കുക, ദൈവം മുന്നിയമിച്ചു, നേരത്തെതന്നെ പദ്ധതിയിട്ടു, സമയത്തിനു മുന്‍പുതന്നെ ഒരുക്കിവച്ചു.
സക്കായി മുഖാമുഖം കര്‍ത്താവായ യേശുക്രിസ്തുവിനെ കാണുവാന്‍ ആഗ്രഹിച്ചു, അതുകൊണ്ട് അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു. യേശു ആ സ്ഥലത്ത് എത്തിയപ്പോൾ മുകളിലേക്കു നോക്കി: "സക്കായിയേ, വേഗം ഇറങ്ങിവാ; ഇന്ന് ഞാൻ നിന്‍റെ വീട്ടിൽ താമസിക്കാൻ വരുന്നു" എന്നു അവനോടു പറഞ്ഞു (ലൂക്കോസ് 19:4-5).
നിങ്ങള്‍ നോക്കുക, ഒരു ദിവസം സക്കായി തന്നെ കാണുവാന്‍ ആഗ്രഹിക്കുമെന്ന് കര്‍ത്താവ് അറിഞ്ഞിരുന്നു, ആകയാല്‍ കാലങ്ങള്‍ക്ക് മുന്‍പുതന്നെ അവന്‍ ഒരു അത്തിവൃക്ഷം അവിടെ ഒരുക്കിവച്ചു - ഒരുപക്ഷേ സക്കായി ജനിക്കുന്നതിനു മുന്‍പുതന്നെ.
ഭാവിയെ വിശദീകരിക്കുവാന്‍ രണ്ട് വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്.
"വിധി" എന്നാല്‍ മുന്‍കൂട്ടി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നതാണ് അത് നിങ്ങള്‍ക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും; അത് നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അത് മാറ്റുവാന്‍ ഒരു വഴിയുമില്ല. ലോകത്തിലെ അനേക തത്വശാസ്ത്രങ്ങളും തങ്ങളുടെ അനുഗാമികളെ പഠിപ്പിക്കുന്നത് ഇതുതന്നെയാണ്.
"ഡെസ്റ്റിനി" (ദൈവകല്പിതം) എന്നാല്‍ നിങ്ങളുടെ ഏറ്റവും നല്ല ജീവിതത്തിനായുള്ള ദൈവത്തിന്‍റെ പദ്ധതിയാണ്. മുന്‍കൂട്ടി പദ്ധതിയിട്ടതാണെങ്കിലും, നിങ്ങള്‍ക്ക് നിങ്ങളുടെ ദൈവീക പദ്ധതിപ്രകാരം പോകുവാനും അതില്‍ നിന്നും വ്യതിചലിക്കുവാനും തീരുമാനിക്കാം.
വേദപുസ്തകം വിധിയെ സംബന്ധിച്ച് പഠിപ്പിക്കുന്നില്ല. അതിനെക്കുറിച്ച് ചിന്തിക്കുക.നമ്മുടെ ജീവിതത്തിലെ ഒരു സംഭവങ്ങളുടെ മേലും നമുക്ക് ഒരു സ്വാധീനവും ഇല്ലായിരുന്നുവെങ്കില്‍, എങ്ങനെ അഭിവൃദ്ധിപ്രാപിക്കാം എന്നും നല്ല ഒരു ജീവിതം എങ്ങനെ നയിക്കാമെന്നും സംബന്ധിച്ച് ദൈവം നിര്‍ദ്ദേശങ്ങള്‍ തരുന്നത് എന്തിനാണ്? നമ്മുടെ ജീവിതം മുന്‍കൂട്ടി നിശ്ചയിച്ചത് ആയിരുന്നു എങ്കില്‍, ആ നിര്‍ദ്ദേശങ്ങള്‍ ആവശ്യമില്ലാത്തത് ആയിരുന്നേനെ.
വേദപുസ്തകം വിധിയെക്കുറിച്ചു പഠിപ്പിച്ചിരുന്നുവെങ്കില്‍ പ്രാര്‍ത്ഥന ഫലമില്ലാത്ത ഒരു പ്രക്രിയ ആയി മാറുമായിരുന്നു. എന്നാല്‍, വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന ജീവിതത്തിലെ മലകളെ നീക്കുന്നതാണെന്ന് കര്‍ത്താവായ യേശു പഠിപ്പിച്ചു - ഒരുപക്ഷേ നാം ആഗ്രഹിക്കുന്ന രീതിയില്‍ അല്ലായിരിക്കാം അത് നീങ്ങുന്നത് അല്ലെങ്കില്‍ നാം ആഗ്രഹിക്കുന്ന സ്ഥലത്തേക്കും അല്ലായിരിക്കാം അത് നീങ്ങിപോകുന്നത്, എന്നാല്‍ അത് നീങ്ങിയിരിക്കും! ആ മലകളെ തരണം ചെയ്യുവാന്‍ ദൈവം നമ്മെ ശക്തീകരിക്കും!
യബ്ബേസ് തന്‍റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്‍റെ അമ്മ: "ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു" എന്ന് പറഞ്ഞ് അവന് യബ്ബേസ് എന്നു പേരിട്ടു. യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തോട്: “നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്‍റെ അതിർ വിസ്താരമാക്കുകയും, നിന്‍റെ കൈ എന്നോടുകൂടെ ഇരുന്ന് അനർത്ഥം എനിക്ക് വ്യസനകാരണമായി തീരാതെ എന്നെ കാക്കുകയും ചെയ്താൽ കൊള്ളാമായിരുന്നു” എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന് നല്കി. (1 ദിനവൃത്താന്തം 4:9-10).
പരിതാപകരമായ ഒരു അവസ്ഥയിലാണ് യബ്ബേസ് തന്‍റെ ജീവിതം ആരംഭിച്ചത്. അവന്‍ അവന്‍റെ അമ്മയ്ക്ക് ദുഃഖത്തിനു കാരണമായിരുന്നു. അപമാനത്തോടെയാണ് അവന്‍ തന്‍റെ ജീവിതം ആരംഭിച്ചത്. അവന്‍റെ ഭാവി ശോഭയുള്ളതായി തോന്നിയില്ല. പരിതാപകരവും ദയനീയവുമായ ഒരു ജീവിതമാണ് അവന്‍ നയിച്ചിരുന്നത്. എന്നാല്‍ തന്‍റെ ശിഷ്ടകാലം ഈ പരിതാപകരമായ അവസ്ഥയില്‍ താന്‍ സമയം ചിലവഴിക്കുകയില്ലയെന്നു അവന്‍ തീരുമാനിച്ചു. അവന്‍ നല്ലതും അനുഗ്രഹിക്കപ്പെട്ടതുമായ ഒരു ജീവിതം ആഗ്രഹിച്ചു. തന്‍റെ ദൈവകല്പിതത്തെ മാറ്റുവാന്‍ അവന്‍ ആഗ്രഹിച്ചു, അതുകൊണ്ട് അവന്‍ പ്രാര്‍ത്ഥിച്ചു, അങ്ങനെ ദൈവം അവന്‍റെ ദൈവകല്പിതത്തെ മാറ്റി.
നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടി ദൈവം പ്രാവചനീകമായ ഒരു ദൈവകല്പിതത്തെ ഒരുക്കിയിട്ടുണ്ട് (എഫെസ്യര്‍ 2:10), നാം അവന്‍റെ വഴി തിരഞ്ഞെടുക്കുകയാണെങ്കില്‍, നാം നമ്മുടെ നല്ല ജീവിതം ജീവിക്കും. എന്നാല്‍ നാം ആ ദൈവ നിശ്ചയ വഴികളില്‍ നിന്നും അകന്നാല്‍ പോലും, നാം വരുത്തിവച്ച എല്ലാ കുഴപ്പങ്ങളില്‍ നിന്നും നമ്മെ മുന്‍പോട്ടു നയിക്കുവാന്‍ ദൈവത്തിനു കഴിയും - ഒരേഒരു കാര്യം എന്തെന്നാല്‍ നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതികള്‍ നാം താമസിപ്പിക്കും.
നാം നമ്മെത്തന്നെ അറിയുന്നതിലും നല്ലതായി ദൈവം നമ്മെ അറിയുന്നുണ്ട്; എന്തുകൊണ്ട് അവന്‍റെ പദ്ധതിയില്‍ ഉറച്ചുനിന്നുകൂടാ? നിങ്ങളുടെ കാതുകള്‍ തുറന്നുവെക്കുക, അപ്പോള്‍ ദൈവം നിങ്ങളെ വിശ്വാസത്തില്‍ നിന്നും വിശ്വാസത്തിലേക്കും മഹത്വത്തില്‍ നിന്നും മഹത്വത്തിലേക്കും നയിക്കും.

പ്രാര്‍ത്ഥന
എന്‍റെ വളര്‍ച്ചയെ, വിജയത്തെ, സാക്ഷ്യത്തെ ഇല്ലാതാക്കുവാന്‍ ശത്രു ഉപയോഗിക്കുന്ന എല്ലാ പ്രശ്നങ്ങളും, യേശുവിന്‍റെ നാമത്തില്‍ മുറിഞ്ഞുപോകട്ടെ. എന്‍റെ ജീവിതത്തെയും ദൈവനിശ്ചയങ്ങളെയും നിശ്ചലമാക്കുവാന്‍ ശത്രു ഉപയോഗിക്കുന്ന സകല പ്രശ്നങ്ങളും യേശുവിന്‍റെ നാമത്തില്‍ വേരോടെ പറിഞ്ഞു പോകട്ടെ.
Join our WhatsApp Channel
Most Read
● ഇന്ന് എനിക്കുവേണ്ടി കരുതുവാന് ദൈവത്തിനു കഴിയുമോ?● ദിവസം 18: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
● ദൈവത്തിന്‍റെ 7 ആത്മാക്കള്: യഹോവാഭക്തിയുടെ ആത്മാവ്
● നല്ല ധനവിനിയോഗം
● എന്തുകൊണ്ട് ഇങ്ങനെയുള്ള പരീക്ഷകള്?
● കൃപാദാനം
അഭിപ്രായങ്ങള്‍