english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. കര്‍ത്താവിനോടുകൂടെ നടക്കുക
അനുദിന മന്ന

കര്‍ത്താവിനോടുകൂടെ നടക്കുക

Saturday, 24th of August 2024
1 0 482
Categories : ശിഷ്യത്വം (Discipleship)
ഒരാള്‍ പറഞ്ഞു, "പറ്റിച്ചേര്‍ന്നിരിക്കുന്ന ഒരു മണവാട്ടിയെ മാത്രമല്ല ദൈവം നോക്കുന്നത് മറിച്ച് കൂടെ നടക്കുന്ന ഒരു പങ്കാളിയെ കൂടിയാണ്." ആദിമുതല്‍ തന്നെ, ദൈവത്തിനു ആദാമും ഹവ്വയുമായി കൂട്ടായ്മ ബന്ധം ഉണ്ടായിരുന്നു, അവരെ കാണുന്നത് ദൈവത്തോടുകൂടെ ആയിരുന്നു, "വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു" (ഉല്‍പത്തി 3:8).

ദൈവത്തോടുകൂടെ നടക്കുക എന്ന സത്യമായ ആനന്ദത്തിന്‍റെ മറ നീക്കിയ ആദ്യത്തെ മനുഷ്യന്‍ ഹാനോക്ക് ആയിരുന്നു. 

മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോക്ക് 300 വർഷം ദൈവത്തോടുകൂടെ നടക്കുകയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കുകയും ചെയ്തു. ഹാനോക്കിന്‍റെ ആയുഷ്കാലം ആകെ 365 വർഷമായിരുന്നു. ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. (ഉല്‍പത്തി 5:22-24).

ഇപ്പോള്‍ പുതിയ നിയമത്തിലേക്ക് വേഗത്തില്‍ വരിക. കര്‍ത്താവായ യേശു വെള്ളത്തിന്മീതെ നടക്കുന്നത് നമുക്ക് കാണാം. ഇത് കണ്ടുകൊണ്ട്‌, പത്രോസ് യേശുവിനോട് ഇപ്രകാരം മറുപടി പറഞ്ഞു, "കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മീതെ നിന്‍റെ അടുക്കൽ വരേണ്ടതിന് കല്പിക്കണം എന്നു പറഞ്ഞു". (മത്തായി 14:28).

അനേകരും പത്രോസിനെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു, "അവന്‍ വെള്ളത്തിന്മീതെ നടക്കുവാന്‍ പരിശ്രമിക്കരുതായിരുന്നു." ദൈവം ശക്തമായി ഉപയോഗിച്ച വില്ല്യം കേറി ഒരിക്കല്‍ പറഞ്ഞു, "ദൈവത്തിങ്കല്‍ നിന്നും വലിയ കാര്യങ്ങള്‍ പ്രതീക്ഷിക്കുക, ദൈവത്തിനായി വലിയ കാര്യങ്ങള്‍ ചെയ്യുക."

നിങ്ങള്‍ നോക്കുക നാം ദൈവത്തോടുകൂടെ നടക്കുക എന്നത് അവന്‍ ആഗ്രഹിക്കുന്ന കാര്യമാണ് അതുകൊണ്ട് നാം അവനോടുകൂടെ നടക്കുവാന്‍ വേണ്ടി ഈ ആഗ്രഹത്തെ അവന്‍ നമ്മുടെ ഉള്ളില്‍ ഇട്ടിരിക്കുന്നു. ഈ കാരണത്താലാണ് പത്രോസ് കര്‍ത്താവിനോടുകൂടെ വെള്ളത്തിന്മീതെ നടക്കുവാന്‍ ആഗ്രഹിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഒരു വലിയ ചോദ്യം: എങ്ങനെയാണ് ഞാന്‍ ദൈവത്തോടുകൂടെ നടക്കുന്നത്?

ശ്രദ്ധിക്കുക, പത്രോസ് എന്താണ് പറഞ്ഞത്, "ഞാൻ വെള്ളത്തിന്മീതെ നിന്‍റെ അടുക്കൽ വരേണ്ടതിന് കല്പിക്കണം". മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, പത്രോസ് പറഞ്ഞു, "കര്‍ത്താവേ ഞാന്‍ വെള്ളത്തിന്മീതെ കൂടി നടന്നു അങ്ങയുടെ അടുക്കല്‍ വരേണ്ടതിനു അങ്ങ് ഒരു വാക്ക് പറയണം". യേശു എന്തെങ്കിലും പറഞ്ഞാല്‍, അത് നിവൃത്തിയാകുമെന്ന് പത്രോസിനു തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ അറിയാമായിരുന്നു.

അതുകൊണ്ട് അവന്‍ (കര്‍ത്താവായ യേശു) പറഞ്ഞു, "വരിക എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്‍റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു". (മത്തായി 14:29).

വെള്ളത്തിന്മീതെ നടക്കുക എന്നാല്‍ ബുദ്ധിമുട്ടേറിയ ഒരു നിര്‍ദ്ദേശമായി തോന്നാം, എന്നാല്‍ ദൈവവചനത്തിന്മേല്‍ നടക്കുന്നത് വെള്ളത്തിന്മീതെ നടക്കുന്നതുപോലെ ആകുന്നു. ഇപ്പോള്‍ അക്ഷരീകമായി വെള്ളത്തിന്മീതെ നടക്കുവാന്‍ ഞാന്‍ നിങ്ങളോടു ആവശ്യപ്പെടുകയല്ല, എന്നാല്‍ നിങ്ങളും ഞാനും കര്‍ത്താവിനോടുകൂടെ നടക്കുവാന്‍, നമ്മുടെ ജീവിതം ദൈവത്തിന്‍റെ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ നിലയുറപ്പിച്ചത് ആയിരിക്കണം.

നമ്മുടെ ഇഷ്ടങ്ങള്‍, നമ്മുടെ തീരുമാനങ്ങള്‍, നമ്മുടെ ആഗ്രഹങ്ങള്‍ ദൈവവചനത്തിന്‍റെ തത്വത്തിന്മേല്‍ നാം അടിസ്ഥാനപ്പെടുത്തിയാല്‍, നാം ഒരിക്കലും മുങ്ങിപോകയില്ല. പകരമായി, നാം കര്‍ത്താവിനോടുകൂടെ നടക്കുകയും ചരിത്രം സൃഷ്ടിക്കയും ചെയ്യും. വിശ്വാസം എന്നത് ഇരുട്ടിലേക്കുള്ള ഒരു കുതിച്ചുചാട്ടം അല്ല മറിച്ച് ദൈവവചനത്തിലുള്ള ഒരു കുതിച്ചുചാട്ടം ആകുന്നു. അതിജീവിക്കുന്നവര്‍ എന്ന വിരളമായ ഗണത്തില്‍ എനിക്കും നിങ്ങള്‍ക്കും ചേരണമെങ്കില്‍, നമ്മുടെ മുഴു ജീവിതവും ദൈവവചനത്തില്‍ അടിസ്ഥാനപ്പെട്ടത്‌ ആയിരിക്കണം.

ദൈവവചനത്തില്‍ തന്‍റെ ജീവിതം അടിസ്ഥാനപ്പെടുത്തുക എന്ന രഹസ്യത്തെ ദാവീദ് മനസ്സിലാക്കി. തന്നെ ദൈവത്തോടുകൂടെ ചേര്‍ന്നു നടക്കുവാന്‍ പ്രേരിപ്പിച്ച രഹസ്യങ്ങളില്‍ ഒന്നാണിത്. ഇത് മാത്രമല്ല, അത് അവനെ യിസ്രായേലിന്‍റെ രാജാവും ആക്കിത്തീര്‍ത്തു.

അങ്ങയുടെ വചനം എന്‍റെ കാലിന് ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു. അങ്ങയുടെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യംചെയ്തു; അത് ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, അങ്ങയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ. യഹോവേ, എന്‍റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കണമേ; അങ്ങയുടെ വിധികൾ എനിക്ക് ഉപദേശിച്ചു തരണമേ. എന്‍റെ ജീവന്‍ എപ്പോഴും അപകടത്തില്‍ ആയിരിക്കുന്നു; എങ്കിലും അങ്ങയുടെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. (സങ്കീര്‍ത്തനം 119:105-109).

നിര്‍ണ്ണായകമായ തീരുമാനങ്ങളെ ദാവീദ് അഭിമുഖീകരിച്ചപ്പോള്‍, തീരുമാനം എടുക്കുവാനുള്ള പ്രക്രിയയില്‍ ദൈവവചനത്തിന്‍റെ സ്വാധീനം ഉണ്ടാകുവാന്‍ അവന്‍ അനുവദിച്ചു. ദൈവവചനത്തില്‍ വിട്ടുവീഴ്ച വരുത്തി പെട്ടെന്ന് പരിഹാരം നേടിയെടുക്കുവാനുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു എന്നിട്ടും അവന്‍ വചനത്തില്‍ ഉറച്ചുനിന്നു. കര്‍ത്താവ് തന്നെ ദാവീദിനെ എന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ എന്ന് വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല. (അപ്പൊ.പ്രവൃ 13:22).
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനത്തില്‍ എന്‍റെ ജീവിതം അടിസ്ഥാനപ്പെടുവാന്‍ എന്നെ സഹായിക്കേണമേ. ഞാന്‍ വേദപുസ്തകം വായിക്കുമ്പോള്‍ എന്നോടു സംസാരിക്കേണമേ. എന്നെ വ്യതിചലിപ്പിക്കുന്ന മറ്റെല്ലാ ശബ്ദങ്ങളെയും നീക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● നടക്കുവാന്‍ ശീലിക്കുക
● നിങ്ങള്‍ ഒരു യുദ്ധത്തില്‍ ആയിരിക്കുമ്പോള്‍: ഉള്‍ക്കാഴ്ചകള്‍
● ആഴമേറിയ വെള്ളത്തിലേക്ക്
● നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്
● പ്രതിഫലനത്തിന് സമയം എടുക്കുക
● ശീര്‍ഷകം: ചെറിയ വിട്ടുവീഴ്ചകള്‍
● തടസ്സങ്ങളാകുന്ന മതില്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ