അനുദിന മന്ന
ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കുക
Saturday, 6th of July 2024
0
0
355
Categories :
സ്നേഹം (Love)
"കര്‍ത്താവ് താന്‍ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്‍റെ സ്നേഹത്തിലേക്കും . . . . . . . . " (2 തെസ്സലോനിക്യര്‍ 3:5).
ദൈവം നമ്മെ പൂര്‍ണ്ണമായി സ്നേഹിക്കുന്നുവെങ്കിലും, ഈ സ്നേഹം അനുഭവിക്കുന്നതില്‍ നാം നമ്മെത്തന്നെ ഉള്‍കൊള്ളിക്കണം; ഇത് യാദൃശ്ചികമല്ല.നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുപോലും ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍, ക്രിസ്തു ആളുകളെ സ്നേഹിക്കുകയും അവരെ അനുഗ്രഹിക്കുവാന്‍ ആഗ്രഹിക്കയും ചെയ്തിട്ടും അവനില്‍ നിന്നും ഏറ്റവും നല്ലത് ലഭിക്കാതിരുന്ന ആളുകളെകുറിച്ചുള്ള സംഭവങ്ങള്‍ ഉണ്ടായി. (മര്‍ക്കൊസ് 6:1-6, മത്തായി 13;54-58 നോക്കുക). പ്രശ്നം അവനോടുകൂടെയല്ലായിരുന്നു; അവര്‍ അവനെ എങ്ങനെ സ്വീകരിച്ചു എന്നുള്ളതായിരുന്നു വിഷയം.
അതുപോലെ, ദൈവം നമ്മുടെ പാപങ്ങള്‍ക്കായി മരിക്കുവാന്‍ വേണ്ടി ഏറ്റവും നല്ല ദാനമായ തന്‍റെ മകനെ അയച്ച് ഈ ലോകത്തോടുള്ള തന്‍റെ അത്യന്തമായ സ്നേഹം പ്രകടിപ്പിച്ചു എങ്കിലും, അനേകര്‍ ഇനിയും ഈ സ്നേഹം സ്വീകരിക്കുവാനും അനുഭവിക്കുവാനും ബാക്കിയുണ്ട്. എന്നിരുന്നാലും, ഈ സ്നേഹം ലഭിക്കുവാന്‍ വേണ്ടി എടുക്കേണ്ടതായ ആദ്യത്തെ പടി ക്രിസ്തു ചെയ്തത് വിശ്വസിക്കയും, അവനെ കര്‍ത്താവായി ഏറ്റുപറയുകയും അങ്ങനെ രക്ഷിക്കപ്പെടുകയും ചെയ്യുക എന്നതാണ്. (റോമര്‍ 10:9).
എന്നാല്‍ ദൈവസ്നേഹത്തിന്‍റെ അനുഭവം രക്ഷിക്കപ്പെടുന്നതില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. നമുക്ക് ലഭ്യമാക്കിയിട്ടുള്ള ദൈവ സ്നേഹത്തിന്‍റെ പല മാനങ്ങള്‍ ഇനിയുമുണ്ട്. റോമര്‍ 8:32ല്‍ വേദപുസ്തകം ശ്രേദ്ധേയമായ ഒരു കാര്യം നമുക്ക് വെളിപ്പെടുത്തി തരുന്നുണ്ട്: "സ്വന്തപുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവര്‍ക്കുംവേണ്ടി എല്പിച്ചുതന്നവന്‍ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?" അത് എത്ര മനോഹരമാണ്.
നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ ദൈവം തന്‍റെ പുത്രനെ നമ്മുടെ പാപങ്ങള്‍ക്കായി മരിക്കുവാന്‍ വേണ്ടി തന്നുകൊണ്ടാണ് ദൈവം നമ്മെ സ്നേഹിച്ചത്, ഇപ്പോള്‍ നാം അവന്‍റെ മക്കള്‍ ആയിരിക്കുന്നതുകൊണ്ട് നാം കുറച്ചൊന്നും പ്രതീക്ഷിക്കരുത്. വേദപുസ്തകത്തിന്‍റെ മറ്റൊരു പരിഭാഷ ഇതിനെ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്.: "ദൈവം സകലവും നമുക്കുവേണ്ടി തരുവാന്‍ മടികാണിച്ചില്ല, നമ്മുടെ അവസ്ഥകളെ ആലിംഗനം ചെയ്തുകൊണ്ട് തന്‍റെ സ്വന്തം പുത്രനെ അയക്കുവാനുള്ള കാര്യത്തിലേക്ക് തന്നെത്തന്നെ കൊണ്ടുപോയി എങ്കില്‍, അവന്‍ സൌജന്യമായും സന്തോഷമായും നമുക്ക് നല്കാതിരിക്കുന്ന മറ്റേതെങ്കിലും കാര്യങ്ങള്‍ ഉണ്ടോ?" (റോമര്‍ 8:32). നിങ്ങള്‍ യഥാര്‍ത്ഥമായി അതിനെക്കുറിച്ച് ചിന്തിക്കുമെങ്കില്‍, ദൈവസ്നേഹത്തിനു നമുക്കുവേണ്ടി ചെയ്യുവാന്‍ കഴിയാത്തതായിട്ട് ഒന്നുംതന്നെയില്ല.
നാം ശ്രദ്ധിക്കേണ്ട കാര്യം എങ്ങനെ അവന്‍റെ സ്നേഹത്തെ പ്രാപിക്കാം എന്നുള്ളതാണ്. നാം ദൈവത്തെ അനുവദിക്കുവാന്‍ തയ്യാറാണെങ്കില്‍ ഏതറ്റംവരെ പോകുവാനും അവന്‍ തയ്യാറാണ്. യോഹന്നാന്‍ 1:12 വ്യക്തമായി നമുക്ക് വെളിപ്പെടുത്തുന്ന കാര്യം അവനെ കൈക്കൊണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാനുള്ള അധികാരം അവന്‍ നല്‍കിയിട്ടുണ്ട്.
അതുകൊണ്ട് ദൈവസ്നേഹത്താല്‍ തുടര്‍മാനമായി പൊതിയപ്പെടുവാന്‍ വേണ്ടി നിങ്ങളുടെ ഹൃദയങ്ങളെ തുറക്കുക. നിങ്ങള്‍ അത് ചെയ്യുമ്പോള്‍ അവന്‍റെ അത്ഭുതകരമായ സ്നേഹത്തിന്‍റെ യാഥാര്‍ത്ഥ്യത്തെ നിങ്ങള്‍ അനുഭവിക്കുവാന്‍ ഇടയാകും. വചനത്തില്‍ കൂടെ, പ്രാര്‍ത്ഥനയില്‍ കൂടെ, ആരാധനാ ഗീതങ്ങളില്‍ കൂടെ, മറ്റുള്ള ക്രിസ്ത്യാനികളുമായുള്ള കൂട്ടായ്മയില്‍ കൂടെ ഇങ്ങനെ ദൈവവുമായുള്ള ബന്ധത്തില്‍ അവന്‍റെ സ്നേഹത്തില്‍ പൊതിയപ്പെടുക. ഓരോ നിമിഷവും ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കുവാന്‍ നിങ്ങളെത്തന്നെ സമര്‍പ്പിക്കുവാനായി തീരുമാനിക്കുക.

പ്രാര്‍ത്ഥന
പ്രിയ സ്വര്‍ഗീയ പിതാവേ, എന്നെ വളരെയധികം സ്നേഹിക്കുന്നതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദി അര്‍പ്പിക്കുന്നു. എല്ലാ സാഹചര്യങ്ങളിലും അങ്ങയുടെ സ്നേഹം അനുഭവിക്കുന്നത് എപ്പോഴും അംഗീകരിക്കുന്നതിനു എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവത്തിന്‍റെ ശക്തിയുള്ള കരത്താല്‍ മുറുകെപിടിക്കപ്പെടുക● അവര്‍ ചെറിയ രക്ഷകന്മാര് ആകുന്നു
● ദൈവം എങ്ങനെയാണ് കരുതുന്നത് #2
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #2
● പുതിയ ആത്മീക വസ്ത്രം ധരിക്കുക
● വിശ്വസിക്കുവാനുള്ള നിങ്ങളുടെ ശേഷി വിസ്തൃതമാക്കുന്നത് എങ്ങനെയാണ്.
● കഴിഞ്ഞകാലങ്ങളിലെ കല്ലറകളില്‍ അടക്കംചെയ്തു കിടക്കരുത്
അഭിപ്രായങ്ങള്‍