അനുദിന മന്ന
പ്രാര്‍ത്ഥനയില്ലായ്മ എന്ന പാപം
Saturday, 17th of August 2024
1
0
257
Categories :
പ്രാര്‍ത്ഥന (Prayer)
ആരെങ്കിലും നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് പറയുകയും അവര്‍ നിങ്ങളോടു സംസാരിക്കാതിരിക്കയും ചെയ്യുന്നത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ സാധിക്കുമോ? നിലനില്‍ക്കുന്ന ഏതു സുഹൃദ്ബന്ധത്തിനും തീര്‍ച്ചയായും ആയാസം ആവശ്യമാണ്. അതുപോലെതന്നെ, ദൈവവുമായുള്ള ഒരു ബന്ധം ആശയവിനിമയം ഇല്ലാതെ ഫലഭുയിഷ്ഠമില്ലാതായി തീരുന്നു.
പ്രാര്‍ത്ഥനയില്ലായ്മ പാപമാകുന്നു. നാം ഇതിനെക്കുറിച്ച് സത്യസന്ധത ഉള്ളവരായിരിക്കണം. യിസ്രായേല്‍ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാം എന്ന് വാക്കുപറഞ്ഞുകൊണ്ട് പ്രവാചകനായ ശമുവേല്‍ അത് വ്യക്തമാക്കുന്നു:
ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോട് പാപം ചെയ്യുവാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്ക് നല്ലതും നേരും ആയ വഴി ഉപദേശിക്കും. (1 ശമുവേല്‍ 12:23).
ദൈവജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് ദൈവത്തോടു ചെയ്യുന്ന പാപമാകുന്നുവെന്ന് ശമുവേല്‍ തിരിച്ചറിയുന്നു. നിങ്ങള്‍ ഒരു പാസ്റ്ററൊ, ഒരു കൂട്ടത്തിന്‍റെ മേല്‍നോട്ടക്കാരനൊ, അഥവാ ജെ-12 കൂട്ടത്തിന്‍റെ നടത്തിപ്പുക്കാരനോ ആണെങ്കില്‍ ഞാന്‍ നിങ്ങളോടു തുറന്ന മനസ്സോടെ പറയട്ടെ, ദൈവം നിങ്ങള്‍ക്ക് തന്നിട്ടുള്ള ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് മാനസാന്തരപ്പെടേണ്ടതായ പാപമാണ്.
നേതൃത്വം ദൈവജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുമ്പോള്‍, നാം നയിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം പ്രാര്‍ത്ഥിക്കുന്നില്ല എന്ന സൂചന ആത്മീക മണ്ഡലത്തില്‍ നാം നല്‍കുകയാണ് ചെയ്യുന്നത്. കര്‍ത്താവായ യേശു അങ്ങനെയുള്ള ആളുകളെ കണ്ടത്, "ഇടയനില്ലാത്ത ആടുകളെപ്പോലെയാണ്" (മത്തായി 9:36). പരീശന്മാര്‍ ദൈവത്തിന്‍റെ ജനങ്ങളെക്കുറിച്ചു അലോസരപ്പെടുവാന്‍ തങ്ങളുടേതായ കാര്യങ്ങളാല്‍ അവര്‍ വളരെ തിരക്കുള്ളവര്‍ ആയിരുന്നു.
പ്രാര്‍ത്ഥനയില്‍ വരുത്തുന്ന വീഴ്ച കര്‍ത്താവിനോടുള്ള സ്നേഹക്കുറവിന്‍റെ തെളിവാണ്. ശ്രദ്ധയില്‍പ്പെടാതെ പതിയെ ലൌകീകത ഉള്ളില്‍ നുഴഞ്ഞുകയറി എന്നാണ് പ്രാര്‍ത്ഥനയില്ലായ്മ സൂചിപ്പിക്കുന്നത്.
സകല ജനങ്ങളും രോഗസൌഖ്യവും, വിടുതലുകളും, പ്രവചനവും പ്രതീക്ഷിക്കുന്നതുകൊണ്ട്, സൌഖ്യങ്ങളും, വിടുതലുകളും, പ്രവാചക സന്ദേശങ്ങളും അനേക ജനങ്ങളെ ആകര്‍ഷിക്കുന്നതായി ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. (അതില്‍ തെറ്റൊന്നും പറയാനില്ല). എന്നിരുന്നാലും, മധ്യസ്ഥ പ്രാര്‍ത്ഥനയിലും സംബന്ധിക്കുവാന്‍ ജനങ്ങളോട് ആവശ്യപ്പെടുക, അവര്‍ക്ക് എന്തെങ്കിലും നഷ്ടമായിപോകും എന്നതാണ് പൊതുവേയുള്ള തോന്നല്‍.
ഞാന്‍ നിങ്ങളോടു ഒരു കാര്യം പറയട്ടെ? നമ്മുടെ ജീവിതത്തില്‍ പ്രാര്‍ത്ഥനയില്ലായ്മ വ്യാപകമായിരിക്കുമ്പോള്‍, നാം പരസ്പരം സ്നേഹിക്കുന്ന കാര്യത്തില്‍ പരാജയമായിരിക്കുന്നതിന്‍റെ കുറ്റബോധവും നമുക്കുണ്ട്, ഇതാണ് പരസ്പരമുള്ള പ്രാര്‍ത്ഥനയുടെ പോരായ്മയായി എടുത്തുക്കാണിക്കുവാന്‍ സാധിക്കുന്നത്.
മത്തായി 26:41 ല്‍ കര്‍ത്താവായ യേശു നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു; "പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിന്‍". പ്രാര്‍ത്ഥനയില്ലായ്മ പരീക്ഷയുടെ അമ്പുകള്‍ നമ്മില്‍ തറയ്ക്കുവാന്‍ അനുവദിക്കും, അത് നമ്മെ പാപത്തിന്‍റെ ചെളിയിലേക്ക് കൂടുതല്‍ ആഴത്തില്‍ നയിക്കുവാന്‍ കാരണമാകും.

പ്രാര്‍ത്ഥന
പിതാവേ, ഞാന്‍ പ്രാര്‍ത്ഥനയില്‍ പരാജയപ്പെട്ട സമയങ്ങളെ, യേശുവിന്‍റെ നാമത്തില്‍ എന്നോടു ക്ഷമിക്കേണമേ.
പിതാവേ, പ്രാര്‍ത്ഥനയ്ക്ക് എതിരായി എന്‍റെ ജീവിതത്തിലുള്ള ഓരോ തടസ്സങ്ങളും, പ്രതിബന്ധങ്ങളും യേശുവിന്‍റെ നാമത്തില്‍ വേരോടെ പിഴുതുപോകട്ടെ.
പിതാവേ, എന്‍റെ ജീവിതത്തിലുള്ള പ്രാത്ഥനയില്ലായ്മയുടെ ആത്മാവ് യേശുവിന്‍റെ നാമത്തില്‍ അങ്ങയുടെ അഗ്നിയാല്‍ ദഹിച്ചുപോകട്ടെ.
പിതാവേ, എന്‍റെ പ്രാര്‍ത്ഥനാ ജീവിതത്തെ തടസ്സപ്പെടുത്തുവാന്‍ തുറന്നിരിക്കുന്ന ഓരോ പൈശാചീക വാതിലുകളും യേശുവിന്‍റെ രക്തത്താല്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അടയ്ക്കുന്നു.

Join our WhatsApp Channel
Most Read
● പാലങ്ങളെ നിര്മ്മിക്കുക, തടസ്സങ്ങളെയല്ല● പാപത്തോടുള്ള മല്പിടുത്തം
● കാലത്തിന്റെ ലക്ഷണങ്ങളെ വിവേചിച്ചറിയുക
● യബ്ബേസിന്റെ പ്രാര്‍ത്ഥന
● ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം
● യഹോവയെ വിളിച്ചപേക്ഷിപ്പിന്
● ദൈവത്തിന്‍റെ വചനത്തില് മാറ്റം വരുത്തരുത്
അഭിപ്രായങ്ങള്‍