അനുദിന മന്ന
ആ കാര്യങ്ങള്‍ സജീവമാക്കുക
Friday, 28th of June 2024
1
0
351
Categories :
വചനം ഏറ്റുപറയുക (Confessing the Word)
സകലത്തിന്‍റെയും ആരംഭമാണ് ഉല്‍പത്തി പുസ്തകം. വിവാഹത്തെക്കുറിച്ചും സമ്പത്തിനെക്കുറിച്ചും നിങ്ങള്‍ മനസ്സിലാക്കണമെങ്കില്‍, നിങ്ങള്‍ ഉല്‍പത്തി പുസ്തകത്തിലേക്ക് പോകണം. വെളിപ്പാട് പുസ്തകം നിങ്ങള്‍ക്ക് മനസ്സിലാകണമെങ്കില്‍, നിങ്ങള്‍ ആദ്യം ഉല്‍പത്തി പുസ്തകത്തിലേക്ക് പോകണം. ഉല്‍പത്തി പുസ്തകം നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് ജീവിതംതന്നെ മനസ്സിലാകുകയില്ല.
ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. "വെളിച്ചം ഉണ്ടാകട്ടെ" എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. (ഉല്‍പത്തി 1:1-3).
ഒരുപക്ഷേ നിങ്ങളുടെ ജീവിതം, നിങ്ങളുടെ ബിസിനസ്, നിങ്ങളുടെ ഔദ്യോഗീക ജീവിതം പാഴും ശൂന്യവുമായി ഇരിക്കുകയായിരിക്കാം. നിങ്ങള്‍ കാണുന്നത് വെറും അന്ധകാരം മാത്രമായിരിക്കാം മാത്രമല്ല ഒരു പ്രതീക്ഷയും ഇല്ലായിരിക്കാം. പിശാചു ഒരു നുണയനാണ്. അവന്‍ നിങ്ങളോടു പറയും ദൈവം നിങ്ങളെ മറന്നിരിക്കുന്നു, നല്ലത് ഒന്നും നിങ്ങള്‍ക്ക് സംഭവിക്കയില്ല. എന്നാല്‍ ശ്രദ്ധിക്കുക, പാഴും ശൂന്യവുമായ ചിലതിന്‍റെമേല്‍ ദൈവത്തിന്‍റെ ആത്മാവ് പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. എപ്പോഴും സന്നിഹിതനായിരിക്കുന്നവനാണ് ദൈവം. അവന്‍ നിങ്ങളെ ഒരുനാളും കൈവിടുകയില്ല.
എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ചില കാര്യങ്ങളെ പ്രവര്‍ത്തിക്കാതെ ആ അന്ധകാരം നിങ്ങളെ വിട്ടുപോകയില്ല. ഞാന്‍ വിശദമാക്കട്ടെ.
അന്ധകാരവും ശൂന്യവുമായ ചിലതിന്‍റെമേല്‍ ദൈവത്തിന്‍റെ ആത്മാവ് ചലിച്ചതുകൊണ്ട് മാത്രം എന്തെങ്കിലും മാറ്റമുണ്ടാകുകയില്ല. ദൈവത്തിന്‍റെ വചനം സംസാരിക്കുന്നത് വരെ ഒന്നുംതന്നെ യഥാര്‍ത്ഥമായി സംഭവിക്കുന്നില്ല. അപ്പോള്‍ ദൈവം പറഞ്ഞു, "വെളിച്ചം ഉണ്ടാകട്ടെ".
ജീവന്‍ വെളിപ്പെടുന്നതിനു മുമ്പ് വചനം സംസാരിക്കേണ്ടതുണ്ട്. ദൈവം നിങ്ങളില്‍ വെളിപ്പെടണം നിങ്ങള്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ ജീവിതത്തിലെ മേഖലകളില്‍ ഒക്കെയും ഇതേ തത്വം ബാധകമാണ്. നിങ്ങള്‍ ഒരു ജോലിക്കുവേണ്ടി, ആത്മീക വളര്‍ച്ചയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന് ചിന്തിക്കുക. ആ മേഖലയുമായി ബന്ധപ്പെട്ടതായ വാക്യങ്ങള്‍ ഏറ്റുപറയുക. (നോഹ ആപ്പിലുള്ള അനുദിന ഏറ്റുപറച്ചില്‍ എന്ന ഭാഗം ക്ലിക്ക് ചെയ്തിട്ട് നിങ്ങളുടെ ആവശ്യം അനുസരിച്ച് ദൈവത്തിന്‍റെ വചനം നിങ്ങള്‍ക്ക് ഏറ്റുപറയുവാന്‍ സാധിക്കും). നിങ്ങളുടെ അധരങ്ങളെ തുറന്നു അധികാരത്തോടെ നിങ്ങളുടെ സാഹചര്യങ്ങള്‍ക്ക് മേല്‍ സംസാരിക്കുക; എങ്കില്‍ മാത്രമേ നിങ്ങളുടെ ജീവിതത്തില്‍ ഒരു ക്രമം ഉണ്ടാവുകയുള്ളൂ.
നമ്മുടെ ക്രിസ്തീയ ജീവിത യാത്രയില്‍ ദൈവം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് എത്ര കുറച്ച് നാം മനസ്സിലാക്കുന്നുവോ അത്രയും അധികം നാം നിരാശരായി മാറും. അങ്ങനെ നാം ദൈവത്തെ പഴി പറയുകയും, സഭയോടു ദേഷ്യപ്പെടുകയും, ചിലര്‍ സഭ വിട്ടുപോകുക പോലും ചെയ്യുന്നു.

ഏറ്റുപറച്ചില്‍
1. നിരന്തരമായ നടത്തിപ്പുകള്‍ എനിക്ക് അവകാശമായി ഉള്ളതുകൊണ്ട്, ഞാന്‍ ഏറ്റുപറയുന്നു, "യഹോവ എന്നെ എല്ലായ്പ്പോഴും നടത്തുന്നു" (യെശയ്യാവ് 58:11).
2. എനിക്ക് ദൈവസമാധാനം അവകാശമായി ഉള്ളതുകൊണ്ട്, ഞാന്‍ ഏറ്റുപറയുന്നു, "സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധനം എന്‍റെ ഹൃദയങ്ങളേയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കും" (ഫിലിപ്പിയര്‍ 4:7).
3. ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എനിക്ക് അവകാശമായി ഉള്ളതുകൊണ്ട്, ഞാന്‍ ഏറ്റുപറയുന്നു, "നിന്‍റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്‍റെ വലംകൈ പിടിച്ചു നിന്നോടു ഭയപ്പെടേണ്ടാ എന്നു പറയുന്നു" (യെശയ്യാവ് 41:7).

Join our WhatsApp Channel
Most Read
● ആഴമേറിയ വെള്ളത്തിലേക്ക്● വചനത്തിന്റെ സത്യസന്ധത
● നിങ്ങള്‍ കര്ത്താവിനോടു ചെറുത്തുനില്ക്കാറുണ്ടോ?
● യേശുവിനെ കാണുവാന് ആഗ്രഹിക്കുക
● വിശ്വാസികളുടെ രാജകീയ പൌരോഹിത്യം
● ദൈവത്തിന്‍റെ 7 ആത്മാക്കള്: ബലത്തിന്റെ ആത്മാവ്
● ദൈവീക ശിക്ഷണത്തിന്‍റെ സ്വഭാവം - 2
അഭിപ്രായങ്ങള്‍