അനുദിന മന്ന
ദേഹിയ്ക്കായുള്ള ദൈവത്തിന്‍റെ മരുന്ന്
Monday, 15th of April 2024
2
1
330
Categories :
സന്തോഷം (Joy)
സാറാ അബ്രാഹാമിനു പ്രസവിച്ച മകന് അവന്‍ യിസ്ഹാക് എന്ന് പേരിട്ടു. (ഉല്‍പത്തി 21:3)
LOL എന്ന സമൂഹമാധ്യമ പദപ്രയോഗത്തിന്‍റെ അര്‍ത്ഥം ഉച്ചത്തില്‍ ചിരിക്കുക എന്നതാണ്. ആ പ്രയോഗശൈലി ഉപയോഗിക്കുമ്പോള്‍ എത്രപേര്‍ ശരിക്കും ചിരിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പില്ല. വേദപുസ്തകത്തില്‍ ചിരിയെക്കുറിച്ചു ആദ്യമായുള്ള പരാമര്‍ശം ഉല്‍പത്തി 17 ല്‍ ആണ്.
അബ്രഹാമിനു ഒരു മകന്‍ ഉണ്ടാകും എന്ന് യഹോവ അവനു വാഗ്ദത്തം നല്‍കിയതിനുശേഷം, അവനും അവന്‍റെ ഭാര്യയും വളരെ വയസ്സ് ചെന്നവരായി ആ കാര്യം സാധിക്കുന്നത് വരേയും അവര്‍ കാത്തിരിക്കുവാന്‍ ദൈവം ഇടയാക്കി എന്ന യാഥാര്‍ത്ഥ്യത്തില്‍ നര്‍മ്മം കണ്ടെത്തുന്നു! അവന്‍ ചിരിക്കുന്നു (ഉല്‍പത്തി 17:17), ദൈവത്തിന്‍റെ നിത്യമായ ശക്തിയെ അവനെ സംശയിക്കുന്നതുകൊണ്ടല്ല (റോമര്‍ 4:20-21), പ്രത്യുത തനിക്ക് 100 വയസ്സ് ആകുമ്പോള്‍ താന്‍ ഒരു പിതാവായിത്തീരും എന്ന തികഞ്ഞ സന്തോഷത്താലാണ്.
തന്‍റെ സ്നേഹിതനായ അബ്രഹാമിന്‍റെ സന്തോഷത്തിനു മറുപടിയായി ദൈവം, താന്‍തന്നെ ആ പൈതലിനു പേരിടാം എന്ന അപൂര്‍വ്വ കാര്യം ചെയ്യുവാനായി തീരുമാനിച്ചു! മകന്‍റെ പേര് യിസ്ഹാക് എന്നായിരിക്കും എന്ന് ദൈവം പ്രഖ്യാപിക്കുന്നു, എബ്രായ ഭാഷയില്‍ അതിന്‍റെ അര്‍ത്ഥം "അവന്‍ ചിരിക്കുന്നു" അഥവാ "ചിരി" എന്നാണ്. (ഉല്‍പത്തി 17:19).
തന്‍റെ വാര്‍ദ്ധക്യകാലത്ത് തനിക്കു ഒരു മകന്‍ ഉണ്ടാകും എന്ന് ദൈവം സാറായോടു പറഞ്ഞപ്പോള്‍, അവള്‍ ചിരിക്കുവാന്‍ ഇടയായി കാരണം അത് അവള്‍ വിശ്വസിച്ചില്ല. ഇപ്പോള്‍, അവരോടുള്ള തന്‍റെ വാഗ്ദത്തം ദൈവം നിവര്‍ത്തിച്ചപ്പോള്‍ സംശയത്തിന്‍റെ ചിരി ആനന്ദത്തിന്‍റെ ചിരിയായി മാറി.
ദൈവം എനിക്കു ചിരിയുണ്ടാക്കി; കേള്‍ക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു. (ഉല്‍പത്തി 21:6).
നമ്മുടെ ജീവിതത്തില്‍ രണ്ടു തരത്തിലുള്ള ആളുകള്‍ ഉണ്ടായിരിക്കും. നിങ്ങളെ നോക്കി ചിരിക്കുന്ന ഒരു കൂട്ടരും നിങ്ങളോടുകൂടെ ചിരിക്കുന്ന മറ്റൊരു കൂട്ടരും. നിങ്ങളെ പരിഹസിക്കുന്നവരെ ഞെട്ടിപ്പിക്കയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഒരു കാലത്തിലേക്ക് ദൈവം നിങ്ങളെ കൊണ്ടുവരികയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളോടുകൂടെ ആനന്ദിക്കുന്ന ആളുകളെ ദൈവം നിങ്ങള്‍ക്ക് നല്കിതരും.
സമ്മര്‍ദ്ദത്തിന്‍റെയും ഉത്കണ്ഠയുടേയും നിഷേധാത്മകമായ ഫലത്തെ തിരിച്ചടിക്കുവാനുള്ള ശക്തമായ മറുമരുന്നാണ് ചിരി എന്നത്. നമ്മുടെ ആരോഗ്യത്തിനും സൌഖ്യത്തിനും പല പ്രയോജനങ്ങള്‍ ചിരിമൂലം ഉണ്ടാകുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. നല്ല ചിരി പോലെയുള്ള വളരെ ചുരുക്കം ചില കാര്യങ്ങള്‍ക്ക് മാത്രമാണ് സമ്മര്‍ദ്ദം ഉണ്ടാക്കുന്ന നിഷേധാത്മകമായ ഫലത്തിനു പെട്ടെന്ന് തിരിച്ചടി നല്‍കുവാന്‍ കഴിയുന്നുള്ളൂ. നമ്മുടെ മാനസീകാവസ്ഥയെ തണുപ്പിക്കാനും, നന്നായിരുക്കുന്നു എന്ന് നമുക്ക് തോന്നുവാനും, നമ്മുടെ സമ്മര്‍ദ്ദം കുറയ്ക്കുവാനും നര്‍മ്മം സഹായിക്കുന്നു. ദൈവം തന്‍റെ ജ്ഞാനത്തില്‍ ഒരു ഉദ്ദേശത്തോടെയാണ് നമുക്ക് ചിരി തന്നിരിക്കുന്നത്.
ചിരിക്ക് ഒരു ആത്മീക ഘടകം കൂടിയുണ്ട്.
അവന്‍ ഇനിയും നിന്‍റെ വായില്‍ ചിരിയും നിന്‍റെ അധരങ്ങളില്‍ ഉല്ലാസഘോഷവും നിറയ്ക്കും. നിന്നെ പകയ്ക്കുന്നവര്‍ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും (ഇയ്യോബ് 8:21, 22).
മേല്‍ക്കൂരയിലേക്ക് ഉയരുക എന്നാല്‍ ലോകം നിങ്ങളുടെമേല്‍ വെച്ചിരിക്കുന്ന പരിമിതികള്‍, നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകള്‍ നിങ്ങളുടെമേല്‍ വെച്ചിരിക്കുന്ന പരിമിതികള്‍, ഒരുപക്ഷേ നിങ്ങള്‍ തന്നെ നിങ്ങളുടെമേല്‍ വെച്ചിരിക്കുന്ന പരിമിതികള്‍ ഇവയെല്ലാം മറികടക്കുക എന്നാണര്‍ത്ഥം എന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ വീണ്ടും ചിരിക്കുവാന്‍ ദൈവം നിങ്ങളെ ഇടയാക്കും. ഈ വചനം സ്വീകരിക്കുക!

പ്രാര്‍ത്ഥന
പിതാവേ, ദയവായി എന്‍റെ അധരങ്ങളും എന്‍റെ കുടുംബാംഗങ്ങളുടെ അധരങ്ങളും ചിരിയാല്‍ നിറയ്ക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● അവിശ്വാസം● പെന്തക്കൊസ്തിനു വേണ്ടിയുള്ള കാത്തിരിപ്പ്
● ആവരണം നീക്കാത്ത കഴിവുകള്: ഉപയോഗിക്കാത്ത ദാനങ്ങളുടെ ആപത്ത്
● മണവാളനെ എതിരേല്പ്പാന് ഒരുങ്ങുക
● മനുഷ്യന്റെ വീഴ്ചകള്ക്കിടയിലും ദൈവത്തിന്‍റെ മാറ്റമില്ലാത്ത സ്വഭാവം
● ദൈവത്തെ സ്തുതിക്കുന്നതിനുള്ള വേദപുസ്തകപരമായ കാരണങ്ങള്
● പരിശുദ്ധാത്മാവിനു എതിരായുള്ള ദൂഷണം എന്നാല്‍ എന്താണ്?
അഭിപ്രായങ്ങള്‍