അനുദിന മന്ന
1
0
62
ദൈവത്തോടുകൂടെ നടക്കുവാന്‍ പഠിക്കുക, അവനെക്കാള്‍ മുന്നിലല്ല.
Friday, 2nd of January 2026
ദൈവത്തോടുകൂടെ നടക്കുവാന്‍ പഠിക്കുക, അവനെക്കാള്‍ മുന്നിലല്ല.
വര്‍ഷത്തിന്‍റെ ഒന്നാം ദിവസം സമാഗമനക്കുടാരം നിവിര്‍ക്കപ്പെട്ടു. ദൈവത്തിന്‍റെ സാന്നിധ്യം അവിടെ ഉറപ്പിക്കുകയുണ്ടായി. എന്നാല്‍ ദൈവവചനം വ്യക്തമായി പറയുന്നു - തന്‍റെ ജനം ഒരിടത്ത് തന്നെ നിശ്ചലമായി തുടരുവാന്‍ വേണ്ടിയല്ല ദൈവം അവരുടെ നടുവില്‍ വസിച്ചത്. ഉദ്ദേശ്യത്തോടെയും, ദിശാബോധത്തോടെയും, ചലനത്തോടെയും കൂടിയാണ് ദൈവത്തിന്‍റെ സാന്നിധ്യം കടന്നുവന്നത്.
സമാഗമനക്കുടാരം സ്ഥാപിച്ചതിനു ശേഷം യിസ്രായേലിന്‍റെ യാത്രയെ സംബന്ധിച്ച് ഒരു സുപ്രധാന കാര്യം വേദപുസ്തകം രേഖപ്പെടുത്തുന്നു:
"യിസ്രായേൽമക്കൾ തങ്ങളുടെ സകല പ്രയാണങ്ങളിലും മേഘം തിരുനിവാസത്തിന്മേൽനിന്ന്
ഉയരുമ്പോൾ യാത്ര പുറപ്പെടും. മേഘം ഉയരാതിരുന്നാൽ അത് ഉയരുംനാൾവരെ അവർ
യാത്ര പുറപ്പെടാതിരിക്കും". (പുറപ്പാട് 40:36-37).
ഇത് നമ്മെ നിര്‍ണ്ണായകമായ ഒരു സത്യം പഠിപ്പിക്കുന്നു: ദൈവത്തിന്‍റെ സാന്നിധ്യമാണ് ദൈവത്തിന്‍റെ ഗതിയെ നിശ്ചയിക്കുന്നത്.
മേഘം കൂടാതെ നീങ്ങുന്നതിന്‍റെ അപകടം.
യിസ്രായേലിന്‍റെ ഏറ്റവും വലിയ പരാജയം അത്ഭുതങ്ങളുടെ കുറവില്‍ നിന്നല്ല ഉണ്ടായത്, മറിച്ച് ദൈവത്തിന്‍റെ സമയക്രമത്തിന്‍റെ പുറത്തായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ അവര്‍ നീങ്ങിയപ്പോള്‍, അതിന്‍റെ പരിണിതഫലങ്ങള്‍ അവരെ പിന്തുടര്‍ന്നു (സംഖ്യാപുസ്തകം 14:40-45).
അനേകം ക്രിസ്ത്യാനികള്‍ പുതുവര്‍ഷം പ്രാര്‍ത്ഥനയോടും സമര്‍പ്പണത്തോടും കൂടെ ആരംഭിക്കും, എന്നാല്‍ പെട്ടെന്നുതന്നെ പരിചിതമായ ഒരു കെണിയിലേക്ക് വീഴുന്നു - ദൈവത്തിനു മുമ്പായി ഓടുക. പദ്ധതികള്‍ തയ്യാറാക്കപ്പെട്ടു, അതിവേഗം തീരുമാനങ്ങള്‍ എടുക്കപ്പെട്ടു, പ്രതിബദ്ധതകള്‍ സ്വീകരിക്കപ്പെട്ടു, മേഘം പൊങ്ങിയോ എന്ന് പരിശോധിക്കാതെയാണ് ഇതെല്ലാം ചെയ്തത്.
ശലോമോന്‍ നമുക്ക് ഇപ്രകാരം മുന്നറിയിപ്പ് നല്‍കുന്നു,
"ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും;
അതിന്‍റെ അവസാനമോ മരണവഴികൾ അത്രേ". (സദൃശവാക്യങ്ങൾ 14:12).
നല്ല ആശയങ്ങള്‍ എല്ലായിപ്പോഴും ദൈവം നിശ്ചയിച്ച സമയത്തിലുള്ള ആശയമായിരിക്കണമെന്നില്ല.
കാത്തിരിപ്പും അനുസരണമാകുന്നു.
ചില സന്ദര്‍ഭങ്ങളില്‍ മേഘം സമാഗമനക്കുടാരത്തിന്മേല്‍ ദിവസങ്ങള്‍, മാസങ്ങള്‍, അല്ലെങ്കില്‍ ഒരു വര്‍ഷത്തോളം പോലും നിന്നിരുന്നതായി തിരുവചനം നമ്മോടു പറയുന്നു. (സംഖ്യാപുസ്തകം 9:22). യിസ്രായേല്‍ ക്ഷമ പഠിക്കണമായിരുന്നു - പ്രവര്‍ത്തനരഹിതത്വമല്ല, മറിച്ച് ജാഗ്രതയോടെയുള്ള സന്നദ്ധത.
പ്രവാചകനായ യെശയ്യാവ് പ്രഖ്യാപിക്കുന്നു,
"എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും". (യെശയ്യാവ് 40:31).
കാത്തിരിക്കുന്നത് ഒരിക്കലും ദൌര്‍ബല്യമല്ല. അത് നിയന്ത്രണവിധേയമായ ശക്തിയാണ്. അത് പരിണിതഫലങ്ങള്‍ക്കായി നിര്‍ബന്ധം കാണിക്കാതെ വേണ്ടപോലെ ദൈവത്തില്‍ ആശ്രയിക്കുന്നതാണ്.
സമര്‍പ്പണത്തിനുശേഷം വിവേചനം ഉണ്ടായിരിക്കണം എന്ന് ജനുവരി 2 നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
പിതാവില്‍ നിന്നും വേര്‍പെട്ട് കര്‍ത്താവായ യേശുപോലും ഒന്നും ചെയ്തിരുന്നില്ല.
"പിതാവു ചെയ്തു കാണുന്നത് അല്ലാതെ പുത്രനു സ്വതേ ഒന്നും
ചെയ്‍വാൻ കഴികയില്ല". (യോഹന്നാൻ 5:19).
ശക്തിയില്‍ സമ്പൂര്‍ണ്ണന്‍ ആയിരുന്നിട്ടും, കര്‍ത്താവായ യേശു ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി കാത്തിരുന്നു - അത് ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതില്‍ ആയാലും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ ആയാലും, കുരിശിലേക്ക് പോകുന്നതില്‍ ആയാലും. പ്രവൃത്തിയ്ക്ക് മുമ്പായി സാന്നിധ്യം ഉണ്ടായിരുന്നു; അനുസരണമാണ് ചലനത്തെ നിയന്ത്രിച്ചത്.
നിങ്ങള്‍ക്കുവേണ്ടിയുള്ള ഒരു പ്രവാചക ശബ്ദം.
2026 ആരംഭിക്കുമ്പോള്‍, വേഗത്തില്‍ ഓടുവാന്‍ ദൈവം നിങ്ങളോട് പറയുന്നില്ല - തന്നോടു ചേര്‍ന്നു നടക്കുവാന്‍ ദൈവം നിങ്ങളോട് ആവശ്യപ്പെടുന്നു. ചില വാതിലുകള്‍ വേഗത്തില്‍ തുറന്നുവരും. മറ്റുചിലത് നിയന്ത്രണവും സംയമനവും ആവശ്യപ്പെട്ടേക്കാം. മേഘം നീങ്ങും - എന്നാല്‍ എല്ലായിപ്പോഴും നിങ്ങളുടെ സമയക്രമത്തിനു അനുസരിച്ചായിരിക്കണമെന്നില്ല.
ദാവീദ് ഈ ദൃശ്യം വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു:
"യഹോവേ, നിന്‍റെ വഴികളെ എന്നെ അറിയിക്കേണമേ;
നിന്‍റെ പാതകളെ എനിക്ക് ഉപദേശിച്ചുതരേണമേ!" (സങ്കീർത്തനങ്ങൾ 25:4).
നിങ്ങള്‍ മേഘത്തിനു അനുസരിച്ച് നീങ്ങുമ്പോള്‍, ഒരിക്കലും നിങ്ങള്‍ക്ക് വഴി തെറ്റുകയില്ല.
പ്രാര്‍ത്ഥന
പിതാവേ, അങ്ങ് എന്‍റെ കൂടെയിരിക്കണം എന്ന് മാത്രമല്ല ഞാന്‍ ആഗ്രഹിക്കുന്നത് - അങ്ങ് നീങ്ങുമ്പോള്‍ ഞാനും നീങ്ങുവാനും, അങ്ങ് നില്‍ക്കുമ്പോള്‍ ഞാനും നില്‍ക്കുവാനും, അങ്ങ് വസിക്കുന്നിടത്ത് ഞാനും വസിക്കാനും ആഗ്രഹിക്കുന്നു.
Join our WhatsApp Channel
Most Read
● അനുഗ്രഹിക്കപ്പെട്ട വ്യക്തി● ദൈവം വ്യത്യസ്തമായാണ് കാണുന്നത്
● ദൈവത്തിന്‍റെ ആലോചനയുടെ ആവശ്യകത
● രോഗസൌഖ്യത്തിനായുള്ള വിശ്വാസത്തിന്‍റെ ശക്തി
● സമര്‍പ്പണത്തിന്‍റെ സ്ഥലം
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്‍ത്തുക - 2
● ദൈവത്തിന്‍റെ അടുത്ത ഉദ്ധാരകന്‍ ആകുവാന്‍ നിങ്ങള്‍ക്ക് കഴിയും
അഭിപ്രായങ്ങള്‍
