അനുദിന മന്ന
ദിവസം 01: 40ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Monday, 11th of December 2023
1
0
876
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
"ദൈവമേ, നീ എന്‍റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്‍റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്‍റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു. അങ്ങനെ നിന്‍റെ ബലവും മഹത്ത്വവും കാണേണ്ടതിനു ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു. നിന്‍റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്‍റെ അധരങ്ങൾ നിന്നെ സ്തുതിക്കും." (സങ്കീര്‍ത്തനം 63:1-3).
യേശുവിനെ അനുഗമിക്കുന്ന കാര്യത്തില്‍ താങ്കള്‍ ഗൌരവമുള്ളവരാണോ?
"അവനോ നിർജനദേശത്തു വാങ്ങിപ്പോയി പ്രാർഥിച്ചുകൊണ്ടിരുന്നു" (ലൂക്കോസ് 5:16), "അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി" (മത്തായി 14:23). ഉപായിയായിരുന്ന യാക്കോബ് എപ്രകാരമാണ് "ദൈവത്തിന്‍റെ പ്രഭുവായ യിസ്രായേല്‍" ആയി മാറിയത്? (ഉല്പത്തി 32:28 വായിക്കുക). വേദപുസ്തകം പറയുന്നു, "യാക്കോബ് തനിയെ ശേഷിച്ചു. അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു" (ഉല്പത്തി 32:24).
ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു ജീവിച്ചില്ലായെങ്കില്‍ ദാമ്പത്യം വഷളാകുന്നതുപോലെ, ക്രിസ്തുവുമായി തനിച്ചു ചിലവിടുവാന്‍ നമ്മുടെ ആത്മീക ജീവിതത്തില്‍ സമയം ലഭിക്കുന്നില്ലെങ്കില്‍ അവനുമായുള്ള നമ്മുടെ ബന്ധവും ദുര്‍ബലമായി മാറും. വ്യതിചലനങ്ങള്‍ സംഭവിക്കുന്ന ഈ കാലഘട്ടത്തില്‍, ദൈവവുമായി ഏകാന്തമായുള്ള സമയത്തിനു മുന്‍ഗണന നല്‍കുക എന്നത് വളരെ അത്യന്താപേക്ഷിതമാണ്.
ദൈവത്തോടുകൂടെ തനിയെ ആയിരിക്കുന്നത് എങ്ങനെയാണ്:
1. പ്രാര്‍ത്ഥനയ്ക്കായി പ്രത്യേകം സമയങ്ങള്‍ വേര്‍തിരിക്കുക.
ദിവസവും മൂന്നു നേരം പ്രാര്‍ത്ഥിക്കുന്ന ശീലം ദാനിയേലിന് ഉണ്ടായിരുന്നു: "എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോൾ അവൻ വീട്ടിൽ ചെന്നു,- അവന്‍റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരേ തുറന്നിരുന്നു- താൻ മുമ്പേ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ പ്രാർഥിച്ച് സ്തോത്രം ചെയ്തു. (ദാനിയേല്‍ 6:10).
ഈ ഉപവാസ പ്രാര്‍ത്ഥനയുടെ സമയത്ത് പ്രാര്‍ത്ഥനയിലും കൂട്ടായ്മയിലും ദൈവത്തോടുകൂടെ നിങ്ങള്‍ വിലയേറിയ സമയങ്ങള്‍ ചിലവഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. യിരെമ്യാവ് ഇങ്ങനെ എഴുതി, "നിന്‍റെ കൈനിമിത്തം ഞാൻ തനിച്ചിരുന്നു" (യിരെമ്യാവ് 15:17).
2. ആരാധനയും സ്തുതിയും.
ദൈവത്തിന്‍റെ സന്നിധിയില്‍ സ്തുതിയോടും സ്തോത്രത്തോടും കൂടി പ്രവേശിക്കുവാന്‍ നമ്മെ ഉദ്ബോധിപ്പിക്കുന്നു. "അവന്‍റെ വാതിലുകളിൽ സ്തോത്രത്തോടും അവന്‍റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവനു സ്തോത്രം ചെയ്ത് അവന്‍റെ നാമത്തെ വാഴ്ത്തുവിൻ" (സങ്കീര്‍ത്തനം 100:4).
ആരാധനയില്‍, നമ്മുടെ സാഹചര്യങ്ങള്‍ക്ക് മീതെയായി നമ്മുടെ ഹൃദയങ്ങളെ ഉയര്‍ത്തികൊണ്ട്, ദൈവത്തിന്‍റെ പരമാധികാരത്തെയും നന്മയേയും നാം അംഗീകരിക്കുന്നു. സ്തുതി നമ്മുടെ ശ്രദ്ധയെ നമ്മുടെ ആവശ്യങ്ങളില്‍ നിന്നും ദൈവത്തിന്‍റെ മഹത്വത്തിലേക്ക് മാറ്റുന്നു, നമ്മുടെ ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും സമയത്തുപോലും ആശ്രയത്തിന്‍റെയും നന്ദിയുടെയും ഒരു മനോഭാവം വളര്‍ത്തുന്നു.
3. ആത്മീകമായ പ്രാര്‍ത്ഥന
രണ്ടു തരത്തിലുള്ള പ്രാര്‍ത്ഥനകളുണ്ട്:
1. മാനസീകമായ പ്രാര്‍ത്ഥനയും
2. ആത്മീകമായ പ്രാര്‍ത്ഥനയും.
മാനസീകമായ പ്രാര്‍ത്ഥനയെന്നാല്‍ നിങ്ങളുടെ ബുദ്ധികൊണ്ടും മനസ്സുകൊണ്ടും പ്രാര്‍ത്ഥിക്കുന്നതാണ്, എന്നാല്‍ ആത്മീകമായ പ്രാര്‍ത്ഥന എന്നാല്‍ നിങ്ങള്‍ അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കുന്നതാകുന്നു. "ഞാൻ അന്യഭാഷയിൽ പ്രാർഥിക്കുന്നു എങ്കിൽ എന്‍റെ ആത്മാവ് പ്രാർഥിക്കുന്നു; എന്‍റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാൽ എന്ത്? ഞാൻ ആത്മാവുകൊണ്ട് പ്രാർഥിക്കും; ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും". (1 കൊരിന്ത്യര്‍ 14:14-15).
നമ്മുടെ ബൌദ്ധീകമായ പരിമിതികള്‍ക്കും അപ്പുറമായി നമ്മെ ദൈവവുമായി ബന്ധിപ്പിക്കുവാന്‍ ആത്മീകമായ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു, മാത്രമല്ല ഉപവാസത്തിന്‍റെ സമയത്ത് ആഴമായ ഒരു ആത്മീക അടുപ്പം വളര്‍ത്തുകയും ചെയ്യുന്നു.
4. തിരുവചനം പഠിക്കുകയും പരിശോധിക്കുകയും ചെയ്യുക.
നിങ്ങള്‍ ദൈവത്തിന്‍റെ വചനം വായിക്കുമ്പോള്‍, നിങ്ങള്‍ ദൈവവുമായുള്ള നേരിട്ട കൂട്ടായ്മയില്‍ ആയിരിക്കുന്നു. വചനം ദൈവമാകുന്നു, ദൈവത്തിന്‍റെ വചനം വായിക്കുന്നതിന്‍റെ അനുഭവം ദൈവവുമായി നേരിട്ട് വ്യക്തിപരമായ ഒരു സംഭാഷണം നടത്തുന്നതിനു സമാനമാണ്.
തിരുവചനത്തില്‍ നാംതന്നെ മുഴുകിയിരിക്കുന്നത് നമ്മുടെ ചിന്തകളെ ദൈവത്തിന്‍റെ ചിന്തകളുമായി യോജിപ്പിക്കുക മാത്രമല്ല മറിച്ച് നമ്മെ ആത്മീകമായി സജ്ജരാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും സമയങ്ങളില്‍, നിങ്ങളുടെ പാതകളെ പ്രകാശിപ്പിക്കുകയും ആത്മീക യാത്രയെ പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ട്, ദൈവത്തിന്‍റെ വചനം നിങ്ങളുടെ പോഷകാഹാരവും വഴികാട്ടിയും ആയിരിക്കട്ടെ.
ദൈവത്തോടുകൂടെ തനിച്ചു ആയിരിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങള്‍
1. രഹസ്യങ്ങള്‍ വെളിപ്പെടുത്തപ്പെടും.
ദൈവം സര്‍വ്വ ജ്ഞാനിയും സകലതും അറിയുന്നവനുമാണ്. അവനോടുകൂടെ തനിയെ സമയം ചിലവഴിച്ചിട്ട് അജ്ഞരായിരിപ്പാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല. "അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളത് അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു" (ദാനിയേല്‍ 2:22).
2. നിങ്ങള്‍ ശക്തീകരിക്കപ്പെടും
നിങ്ങള്‍ ദൈവത്തോടുകൂടെ തനിയെ സമയം ചിലവഴിക്കുമ്പോള്‍, ശാരീരിക ബലം മാത്രമല്ല നിങ്ങള്‍ പ്രാപിക്കുന്നത് മറിച്ച് ആത്മീകമായ നവോന്മേഷവും ആത്മീക ഇന്ധനവും നിങ്ങള്‍ക്ക് ആസ്വദിക്കുവാന്‍ സാധിക്കുന്നു. യെശയ്യാവ് 40:31 പറയുന്നു, "എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും".
സങ്കീര്‍ത്തനം 68:35 അനുസരിച്ച്, "യിസ്രായേലിന്‍റെ ദൈവം തന്‍റെ ജനത്തിനു ശക്തിയും ബലവും കൊടുക്കുന്നു". ദൈവത്തോടുകൂടെ ഏകാന്തമായ സമയങ്ങളെ ചിലവഴിക്കുക, അപ്പോള്‍ അവന്‍ നിങ്ങളെ ബലത്താല്‍ ശക്തീകരിക്കും.
3. നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടും.
"വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാൽ ദുർന്നടപ്പ് ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി" (എഫെസ്യര്‍ 5:18). നിങ്ങള്‍ ദൈവത്തിന്‍റെ ആത്മാവിനാല്‍ നിറയപ്പെടുമ്പോള്‍, നിങ്ങളുടെ ജീവിതം പരിശുദ്ധാത്മാവിനാല്‍ ആഴമായി സ്വാധീനിക്കപ്പെടും.
4. ദൈവവുമായുള്ള നിങ്ങളുടെ കൂട്ടായ്മയുടെ സമയത്തെ അഭിഷേകം സാത്താന്യ നുകങ്ങളെ തകര്‍ക്കുവാന്‍ ഇടയാക്കും.
"അന്നാളിൽ അവന്‍റെ ചുമടു നിന്‍റെ തോളിൽനിന്നും അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകർന്നുപോകും" (യെശയ്യാവ് 10:27).
5. നിങ്ങള്‍ ദൈവത്തിന്‍റെ സാദൃശ്യത്തിലേക്ക് രൂപാന്തരപ്പെടും.
"എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്‍റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കർത്താവിന്‍റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു". (2 കൊരിന്ത്യര്‍ 3:18).
നിങ്ങളുടെ മുഴുഹൃദയവും അതുപോലെ വിലപ്പെട്ട കുറച്ചു സമയവും ദൈവത്തിനു നല്‍കുക. ദൈവവുമായി കൂടുതല്‍ ആഴത്തിലേക്ക് പോകുന്നതിനുള്ള പ്രധാനപ്പെട്ട രണ്ടു വ്യവസ്ഥകള്‍ ഇവയാകുന്നു.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിലും ഇങ്ങനെ ചെയ്യുക).
1. കര്‍ത്താവേ, പാപം എന്നെ അങ്ങയില്‍ നിന്നും അകറ്റിയിരിക്കുന്ന എല്ലാ വഴികളിലും എന്നോട് കരുണ കാണിക്കേണമേ (സങ്കീര്‍ത്തനം 51:10).
2. ദൈവവുമായുള്ള എന്‍റെ ബന്ധത്തെ ബാധിക്കുന്നതായ പാപത്തിന്‍റെ ഓരോ ഭാരത്തേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ താഴെയിറക്കുന്നു. (എബ്രായര്‍ 12:1).
3. എന്‍റെ മനസ്സില്‍ പോരാട്ടം നടത്തുന്നതായ തെറ്റുകള്‍, ഭോഷ്കുകള്‍, സംശയങ്ങള്‍, ഭയങ്ങള്‍ എന്നിവയെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പുറത്താക്കുന്നു. (2 കൊരിന്ത്യര്‍ 10:3-4).
4. പിതാവേ, അങ്ങയുടെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിനു എന്‍റെ കണ്ണുകളെ തുറക്കേണമേ യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 119:18).
5. എന്‍റെ സ്വര്‍ഗ്ഗീയ പിതാവുമായുള്ള കൂട്ടായ്മയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്നതിനുള്ള കൃപ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ സ്വീകരിക്കുന്നു. (യാക്കോബ് 4:6).
6. ഓ, കര്‍ത്താവേ, എന്‍റെ ആത്മീക മനുഷ്യനെ ശക്തീകരിക്കേണമേ. (അപ്പൊ.പ്രവൃ 1:8).
7. എന്‍റെ ആത്മീക ശക്തിയെ ചോര്‍ത്തുന്ന എന്തും യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ. (യോഹന്നാന്‍ 10:10).
8. ദൈവത്തിന്‍റെ കാര്യങ്ങളില്‍ നിന്നും എന്നെ അകറ്റുവാന്‍ വേണ്ടി രൂപകല്‍പന ചെയ്തിരിക്കുന്ന സമ്പത്തിന്‍റെ സകല വഞ്ചനയേയും ഞാന്‍ വലിച്ചു താഴെയിറക്കുന്നു. (1 തിമോഥെയോസ് 6:10).
9. പിതാവേ, അങ്ങയുടെ സ്നേഹത്തിലും അങ്ങയുടെ പരിജ്ഞാനത്തിലും വളരുവാന്‍ എന്നെ ഇടയാക്കേണമേ യേശുവിന്‍റെ നാമത്തില്‍. (2 പത്രോസ് 3:18).
10. കര്‍ത്താവേ, ജ്ഞാനത്തിലും വളര്‍ച്ചയിലും അങ്ങയുടെയും മനുഷ്യരുടേയും കൃപയിലും വളര്‍ന്നുവരുവാന്‍ യേശുവിന്‍റെ നാമത്തില്‍ ഇടയാക്കേണമേ. (ലൂക്കോസ് 2:52).
11. കര്‍ത്താവേ, സകല വെല്ലുവിളികളേയും അതിജീവിക്കുവാനും അങ്ങയുടെ വാഗ്ദത്തങ്ങളില്‍ ഉറച്ചുനില്‍ക്കുവാനും വേണ്ടി എന്‍റെ വിശ്വാസത്തെ ശക്തീകരിക്കേണമേ. (2 തിമോഥെയോസ് 4:7).
12. പിതാവേ, സകല ബുദ്ധിയേയും കവിയുന്നതായ അങ്ങയുടെ സമാധാനം, എന്‍റെ ഹൃദയത്തേയും നിനവിനേയും ക്രിസ്തു യേശുവില്‍ കാക്കുമാറാകട്ടെ. (ഫിലിപ്പിയര്‍ 4:7).
Join our WhatsApp Channel
Most Read
● ദിവസം 23: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● കോപത്തിന്റെ പ്രശ്നം
● ദിവസം 17: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● കര്ത്താവായ യേശുവില്‍ കൂടിയുള്ള കൃപ
● ആരാധനയ്ക്കുള്ള ഇന്ധനം
● തളിര്‍ത്ത വടി
● നിങ്ങളുടെ അനുഭവങ്ങള് വൃഥാവാക്കരുത്
അഭിപ്രായങ്ങള്‍