അതുകൊണ്ടു ദൈവത്തിന്‍റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും. (കൊലൊസ്സ്യര്‍ 3:12).
"അവസരത്തിനൊത്തു വസ്ത്രം ധരിക്കുക" എന്ന പ്രയോഗം നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നിങ്ങളുടെ കുടുംബത്തിലോ അഥവാ ഓഫീസിലോ എന്തെങ്കിലും പ്രത്യേക ആഘോഷം ഉണ്ടെങ്കില്‍, നാം അതിനനുസരിച്ച് വസ്ത്രം ധരിക്കുന്നു എന്ന് ഉറപ്പുവരുത്തും. അതുപോലെതന്നെ, ഓരോദിവസവും നാം ദയയാല്‍ നമ്മെത്തന്നെ ധരിപ്പിക്കണം എന്ന് അപ്പോസ്തലനായ പൌലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ദയ വാക്കുകള്‍ക്ക് അതീതമായതാകുന്നു. അത് നല്ല തോന്നലുകള്‍ക്കും അപ്പുറമാണ്. ഇത് സ്നേഹത്തിന്‍റെ ഒരു പ്രായോഗീക പ്രഖ്യാപനമാണ്. സത്യമായ ദയ ആത്മാവ് ഉത്ഭവിപ്പിക്കുന്നതാണ് (ഗലാത്യര്‍ 5:22 കാണുക).
നിങ്ങളുമായി ബന്ധപ്പെടുന്ന ആളുകളോടു നിങ്ങള്‍ ദയ കാണിക്കുവാനുള്ള നല്ലൊരു കാരണം ഉല്പത്തി 8:22 കാണുന്ന വിതകാലത്തിന്‍റെയും കൊയ്ത്തിന്‍റെയും തത്വമാകുന്നു.
"ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല".
ഭൂമി നിലനില്‍ക്കുന്ന കാലത്തോളം (അത് വളരെ നീണ്ട ഒരു കാലമാകുന്നു), വിതയുടേയും കൊയ്ത്തിന്‍റെയും തത്വവും - ആത്മീക മണ്ഡലത്തിലും ഭൌതീക മണ്ഡലത്തിലും നിലനില്‍ക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു. നമ്മുടെ അടുത്തു വരുന്ന ആളുകളോട് നാം ദയ കാണിക്കുമ്പോള്‍, വിതയുടേയും കൊയ്ത്തിന്‍റെയും തത്വമനുസരിച്ച്, തീര്‍ച്ചയായും ആരെങ്കിലും നമ്മോടും ദയയോടെ പെരുമാറുവാന്‍ ഇടയാകും - അത് നാം ദയ കാണിച്ച ആ വ്യക്തി തന്നെ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല.
സദൃശ്യവാക്യങ്ങള്‍ 11:17 നമ്മോടു പറയുന്നു, "ദയാലുവായവൻ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു". അതുകൊണ്ട് നിങ്ങള്‍ നോക്കുക, നിങ്ങള്‍ ദയയുള്ളവര്‍ ആയിരിക്കുമ്പോള്‍, നിങ്ങളുടെ സ്വന്തപ്രാണന്‍ ആത്മീയോന്നതി നേടുന്നു. നിങ്ങളും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നന്മ പ്രാപിക്കുവാന്‍ ഇടയാകും.
ദാവീദും അവന്‍റെ ആളുകളും അമാലേക്കിനെ പിന്തുടരുമ്പോള്‍, അവർ വയലിൽവച്ച് ഒരു മിസ്രയീമ്യനെ കണ്ടു, അവനു ദീനം പിടിച്ചതുകൊണ്ട് അമാലേക്യനായ തന്‍റെ യജമാനന്‍ അവനെ ഉപേക്ഷിച്ചതായിരുന്നു. അവന്‍ വളരെ മോശം അവസ്ഥയിലായിരുന്നു കാരണം മൂന്നു രാവും മൂന്നു പകലും അവൻ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു. (1 ശമുവേല്‍ 30:11-12).
'എന്‍റെ കാര്യം മാത്രം സാധിക്കുക' എന്ന ചിന്തയുള്ള ഈ ലോകത്തില്‍ ദയ ഉറച്ചുനില്‍ക്കുകയും മറ്റുള്ളവരുടെ നന്മ അന്വേഷിക്കയും ചെയ്യുന്നു. ദാവീദും അവന്‍റെ ആളുകളും ആ മനുഷ്യനോടു ദയ കാണിക്കുകയും അവനെ പരിചരിക്കയും ആരോഗ്യം വീണ്ടെടുക്കുവാന്‍ സഹായിക്കയും ചെയ്തു. ദാവീദിന്‍റെയും അവന്‍റെ ആളുകളുടേയും പക്കല്‍ നിന്നും അമാലേക്ക് അപഹരിച്ച സകലവും വീണ്ടെടുക്കുവാന്‍ അവരെ സഹായിച്ച നിര്‍ണ്ണായകമായ വിവരങ്ങള്‍ ദാവീദിന് നല്‍കിയത് ഈ മനുഷ്യന്‍ തന്നെയായിരുന്നു. (1 ശമുവേല്‍ 30:13-15).
ദയയുടെയും പുനസ്ഥാപനത്തിന്‍റെയും തത്വം ആഴത്തില്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ സത്യം ഗ്രഹിക്കുവാനുള്ള ഉള്‍കാഴ്ച നഷ്ടമാകരുത്.
അവസാനമായി, നമ്മുടെ ദയ നമ്മുടെ പിതാവിന്‍റെ ഹൃദയത്തെയാകുന്നു പ്രതിഫലിപ്പിക്കുന്നത്. "നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ". (എഫെസ്യര്‍ 4:32).
Bible Reading: Palms 143-150; Proverbs 1
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ ദൈവീകമായ സ്വഭാവം പ്രായോഗീക തലത്തില്‍ എനിക്ക് പ്രതിഫലിപ്പിക്കുവാന്‍ കഴിയേണ്ടതിനു ഞാനുമായി ബന്ധപ്പെടുന്ന എല്ലാവരോടും ദയ കാണിക്കുവാനുള്ള കൃപ എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍ ആമേന്‍.
Join our WhatsApp Channel

Most Read
● അവിശ്വാസം● വിദ്വാന്മാരില്‍ നിന്നും പഠിക്കുക
● കോപത്തെ മനസ്സിലാക്കുക
● ഹന്നയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍
● ഉദാരമനസ്കതയെന്ന കെണി
● ആ വചനം പ്രാപിക്കുക
● പ്രതിഫലനത്തിന് സമയം എടുക്കുക
അഭിപ്രായങ്ങള്‍