അനുദിന മന്ന
ഒരു മാതൃക ആയിരിക്കുക
Saturday, 20th of July 2024
0
0
371
Categories :
വചനം ഏറ്റുപറയുക (Confessing the Word)
ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും, വിദ്യാര്‍ത്ഥികള്‍ തങ്ങള്‍തന്നെ മറ്റു ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനുമുമ്പ് ഒരു പ്രെത്യേക വിഷയത്തില്‍ അവര്‍ക്ക് മാതൃകകള്‍ നല്‍കാറുണ്ട്. ഉദാഹരണങ്ങള്‍ ഉപയോഗിച്ചു അദ്ധ്യാപകന്‍ പഠിപ്പിക്കുമ്പോള്‍, ആ ഉത്തരത്തിലേക്ക് എത്തിയ രീതികളിലും മാര്‍ഗ്ഗത്തിലും അവരുടെ ശ്രദ്ധ നന്നായി പതിയും. അതിനുശേഷം, അവര്‍ തന്നെത്താന്‍ ശേഷിക്കുന്നതിന്‍റെ ഉത്തരങ്ങള്‍ കണ്ടെത്തുവാന്‍ ആവശ്യപ്പെടുന്നു.
ഉദാഹരണങ്ങളില്‍ കൂടെ, അതേ രീതിയിലുള്ള ചോദ്യങ്ങളും പ്രശ്നങ്ങളും ആരുടേയും സഹായംകൂടാതെ തന്നെത്താന്‍ പരിഹരിക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നു. നിങ്ങള്‍ക്ക് ചുറ്റുപാടുമുള്ള ജനങ്ങള്‍ യഥാര്‍ത്ഥ-ജീവിതത്തിന്‍റെ ഉദാഹരണങ്ങള്‍ക്കായി നോക്കിക്കൊണ്ടിരിക്കുന്നു; അങ്ങനെ അവയില്‍ നിന്നും അവര്‍ക്ക് പഠിക്കുവാന്‍ കഴിയും. നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്നതുപോലെ അതിനെ അനുകരിച്ചുകൊണ്ട് കാര്യങ്ങളെ ചെയ്യുവാന്‍ ആരെങ്കിലും ആഗ്രഹിക്കുന്ന ഒരു സാഹചര്യത്തില്‍ നിങ്ങള്‍ എപ്പോഴെങ്കിലും ആയിട്ടുണ്ടോ? അത് ആരെങ്കിലും നിങ്ങള്‍ നടക്കുന്നതുപോലെ നടക്കുവാനോ, നിങ്ങളെപോലെ പുഞ്ചിരിക്കുവാനോ, നിങ്ങള്‍ സംസാരിക്കുന്നതുപോലെ സംസാരിക്കുവാനോ ആഗ്രഹിക്കുന്നതാകാം. ആര്‍ക്കെങ്കിലും നിങ്ങളെ അനുകരിക്കുവാന്‍ താല്പര്യമുണ്ടെന്നു അറിയുന്നത് പ്രശംസാവഹമായ കാര്യമാണെങ്കിലും, അത് ഒരു വലിയ ഉത്തരവാദിത്വം കൂടിയാണ്. ഒരിക്കല്‍ ഒരു കാറിന്‍റെ ബംപറില്‍ ഇങ്ങനെ എഴുതിയിരിക്കുന്ന ഒരു കുറിപ്പ് ഞാന്‍ കണ്ടു, "എന്നെ അനുഗമിക്കരുത്, ഞാനും പരാജിതനാണ്". നിര്‍ഭാഗ്യവശാല്‍, അത് ലോകത്തിന്‍റെ ദാരുണമായ കാര്യങ്ങളുടെ ഒരു രീതിയാണ്, മാത്രമല്ല പല ശക്തരായ ക്രിസ്ത്യാനികളുടെയും.
ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ഞാനും നിങ്ങളും മറ്റുള്ളവര്‍ക്ക് മാതൃകയാവാന്‍ വിളിക്കപ്പെട്ടവരാണ്, അനുകരിക്കാന്‍ യോഗ്യമായ ഒരു ജീവിതശൈലിയില്‍ ജീവിക്കുന്നവര്‍ ആയിരിക്കണം. ദൈവം പിതാവായിരിക്കുന്ന മഹത്വകരമായ ഒരു കുടുംബത്തില്‍ ഉള്‍പ്പെടുന്നവര്‍ ആകുന്നു നമ്മളെന്നു നമ്മുടെ പ്രവര്‍ത്തികളും, നമ്മുടെ വാക്കുകളും അഭിമാനത്തോടെ വെളിപ്പെടുത്തണം. നിങ്ങളുടെ പ്രായം എത്രയാണെങ്കിലും സാരമില്ല - അത് വെറും ഒരു സംഖ്യ മാത്രമാണ്. അപ്പോസ്തലനായ പൌലോസ് തിമോഥെയോസിനു എഴുതി, "ആരും നിന്‍റെ യൌവനം തുച്ഛീകരിക്കരുത്; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിര്‍മ്മലതയിലും വിശ്വാസികള്‍ക്കു മാതൃകയായിരിക്ക". (1 തിമോഥെയോസ് 4:12).
ഒരു ദൈവീകമായ മാതൃകയായിരിക്ക എന്നത് വേണമെങ്കില്‍ ചെയ്യേണ്ടതായ ഒരു കാര്യമല്ല; അത് ദൈവവചനത്തില്‍ കല്പിച്ചിരിക്കുന്ന ഒരു കാര്യമാണ്. അപ്പോസ്തലനായ പൌലോസ് തീത്തോസിനു എഴുതി, "വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറയുവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന് സകലത്തിലും നിന്നെത്തന്നെ സൽപ്രവൃത്തികൾക്ക് മാതൃകയാക്കി കാണിക്കുകയും,നിന്‍റെ ഉപദേശത്തിൽ സത്യസന്ധതയും ഗൗരവവും വാക്കുകളിൽ ആക്ഷേപിച്ചുകൂടാത്ത പഥൃവചനവും ഉള്ളവന്‍ ആയിരിക്ക". (തീത്തോസ് 2:7-8).
തീത്തോസ് കേവലം ഒരു ക്രിസ്ത്യാനി മാത്രം ആയിരുന്നാല്‍ പോരായിരുന്നു; അവന്‍ ഒരു മാതൃക, ഒരു ഉദാഹരണം ആയിരിക്കണമായിരുന്നു. നമ്മുടെ കുടുംബത്തെ, നമ്മുടെ ബന്ധുക്കളെ, നമുക്ക് ചുറ്റും ജീവിക്കുന്നവരെ ശക്തമായി സ്വാധീനിക്കുവാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗം നാം വിശ്വസിക്കുന്നു എന്നു പറയുന്നതില്‍ ഒരു മാതൃക ആയിരിക്കുക എന്നതാണ്. ഇത് പലപ്പോഴും അവഗണിക്കപ്പെടുന്ന ശക്തമായതും അടിസ്ഥാനപരമായതുമായ തത്വമാണ്. ഒരു മാതൃക ആയിരിക്കുക!

പ്രാര്‍ത്ഥന
പിതാവേ, അങ്ങ് എല്ലായിപ്പോഴും എന്നെ കേള്‍ക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. വാക്കിലും പ്രവര്‍ത്തിയിലും മറ്റുള്ളവര്‍ക്കു ശക്തമായ ഒരു മാതൃകയായി എന്നെ മാറ്റേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● കൃപയുടെ ഒരു ചാലായി മാറുക● പണം സ്വഭാവത്തെ വര്ണ്ണിക്കുന്നു
● ദിവസം 02:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● കാലത്താമസത്തിന്റെ മല്ലനെ നശിപ്പിക്കുക
● ദിവസം 08: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● കര്ത്താവ് ഒരുനാളും മാറിപോകുന്നില്ല.
● ദൈവത്തോട് അടുത്ത് ചെല്ലുക
അഭിപ്രായങ്ങള്‍