അനുദിന മന്ന
സ്വര്‍ഗ്ഗത്തിന്‍റെ വാതിലുകള്‍ തുറക്കുകയും നരക വാതിലുകള്‍ കൊട്ടിയടയ്ക്കുകയും ചെയ്യുക
Tuesday, 18th of April 2023
1
0
751
Categories :
Fasting and Prayer
മാൻ നീർത്തോടുകളിലേക്കു ചെല്ലുവാൻ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്‍റെ ആത്മാവ് നിന്നോടു ചേരുവാൻ കാംക്ഷിക്കുന്നു. എന്‍റെ ആത്മാവ് ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നെ, ദാഹിക്കുന്നു; ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും. നിന്‍റെ ദൈവം എവിടെ എന്ന് അവർ എന്നോടു നിത്യം പറയുന്നതുകൊണ്ട് എന്‍റെ കണ്ണുനീർ രാവും പകലും എന്‍റെ ആഹാരമായിത്തീർന്നിരിക്കുന്നു (സങ്കീര്‍ത്തനം 42:1-3).
വൈകാരീകമായ ഞെരുക്കത്തിന്‍റെ ഒരു അവസ്ഥയില്‍ ദാവീദ് തന്നെത്തന്നെ കാണുവാന്‍ ഇടയായി, അവിടെ താന്‍ തന്‍റെ ഉപജീവന ആഹാരമായി കണ്ടത് നിരന്തരമായി തന്‍റെ കവിളിലൂടെയും വായിലേക്കും ഒഴുകിയ കണ്ണുനീര്‍ ആയിരുന്നു. സ്പഷ്ടമായും, ദാവീദ് ഉപവസിക്കുകയായിരുന്നു.
ദൈവവുമായുള്ള ഒരുവന്‍റെ ബന്ധത്തെ ആഴത്തിലാക്കുവാന്‍ കഴിയുന്ന ശക്തമായ ഒരു ഉപാധിയായി ഉപവാസത്തെ നാളുകളായി കരുതിവരുന്നു. ഒരു പ്രെത്യേക സമയത്തിനു വേണ്ടി ആഹാരത്തില്‍ നിന്നും ഒഴിഞ്ഞിരിക്കുന്നത്, ആളുകള്‍ക്ക് ലോകത്തിന്‍റെ ഭൌതീകമായ ചിന്തകളില്‍ നിന്നും ഇടര്‍ച്ചകളില്‍ നിന്നും തങ്ങളുടെ ആത്മാവിനെ സ്വതന്ത്രമാക്കുവാന്‍ സഹായിക്കുന്നു, അതിന്‍റെ ഫലമായി ഉയര്‍ന്ന തലത്തിലുള്ള ആത്മീക അവബോധം ഉണ്ടാകുന്നു. ഈ ശക്തമായ രൂപാന്തരം ദാവീദ് അനുഭവിച്ചു, ആകയാല്‍ താന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, സങ്കീര്‍ത്തനം 42:7: "ആഴി ആഴിയെ വിളിക്കുന്നു".
ദൈവത്തോടുള്ള ആഴമായ ഒരു ബന്ധത്തിനായുള്ള ദാവീദിന്‍റെ ആത്മീകമായ തീവ്രാഭിലാഷം ആഹാരത്തിനായുള്ള തന്‍റെ ഭൌതീകമായ ആവശ്യത്തെയും ഉപജീവന ചിന്തകളേയും മറികടക്കുവാന്‍ ഇടയായി. അതിന്‍റെ ഫലമായി, തന്‍റെ ആത്മാവിന്‍റെ ആഴത്തില്‍ നിന്നും ദൈവത്തിന്‍റെ ആഴങ്ങളിലേക്ക് കരഞ്ഞു നിലവിളിക്കുവാന്‍ കഴിയുന്ന ഒരു സ്ഥലത്ത്, തന്‍റെ പരിശോധനയുടെ നടുവിലും താന്‍ എത്തിച്ചേരുന്നു.
സ്വര്‍ഗ്ഗത്തിലെ അനുഗ്രഹങ്ങള്‍ തുറക്കുവാനും നരകത്തിന്‍റെ കവാടങ്ങളെ അടച്ചുക്കളയുവാനും കഴിയുന്ന ശക്തമായ ഒരു താക്കോലായി നാളുകളായി ഉപവാസത്തെ ആദരവോടെ കണ്ടുവരുന്നു. ഈ പുരാണമായ വ്യവസ്ഥിതി പ്രയോഗത്തില്‍ വരുത്തുന്നതില്‍ കൂടി, ഒരുവന് തന്‍റെ ജീവിതത്തില്‍, അവസരത്തിന്‍റെ തുറക്കപ്പെട്ട വാതിലിനകത്തും, അത്ഭുതകരമായ കരുതലുകളിലും, ദൈവീകമായ പ്രീതിയിലും, ദൈവത്തിന്‍റെ മൃദുവായ, സ്നേഹമുള്ള സ്പര്‍ശനത്തിലേക്കും പ്രവേശിക്കുവാന്‍ കഴിയുന്നു.
രാജ്യങ്ങളെയും കുടുംബങ്ങളെയും നശിപ്പിക്കുവാന്‍ കഴിയുന്ന ഇന്നത്തെ ലോകത്തിന്‍റെ വരള്‍ച്ച മുഖാന്തിരം, ഒരു ഉപവാസ പ്രാര്‍ത്ഥന പ്രഖ്യാപിക്കുവാനായി ദൈവം എന്നെ നിയോഗിക്കുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. ഈ ഉപവാസ പ്രാര്‍ത്ഥന ആഴ്ചയില്‍ മൂന്നു ദിവസങ്ങളില്‍ നടക്കുന്നതായിരിക്കും. (ചൊവ്വാഴ്ച, വ്യാഴാഴ്ച, ശനിയാഴ്ച). ഈ ഉപവാസത്തിന്‍റെ മുഖ്യമായ ഉദ്ദേശം കരുണാ സദനുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളുടേയും ആത്മീകമായ വളര്‍ച്ചയായിരിക്കും. (അത് തത്സമയം കാണുന്നവര്‍ ആയാലും, അനുദിന മന്ന വായിക്കുന്നവരായാലും, നോഹ ആപ്പിലൂടെ പങ്കെടുക്കുന്നവര്‍ ആയാലും). മാത്രമല്ല, ഈ ഉപവാസവുമായി ബന്ധപ്പെടുന്നവര്‍ എല്ലാവരും തങ്ങളുടെ സാമ്പത്തീക കാര്യങ്ങളില്‍, ജോലിയില്‍ തുടങ്ങിയ മേഖലകളില്‍ അത്ഭുതകരമായി അനുഗ്രഹിക്കപ്പെടണമെന്നും ഞങ്ങള്‍ ലക്ഷ്യമിടുന്നു. എന്നോടൊപ്പം ചേരുക, അങ്ങനെ നമുക്ക് ഒരുമിച്ച് ആത്മാവില്‍ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കുവാന്‍ സാധിക്കും.
ഉപവാസത്തിന്‍റെ സമയം ഓരോ ദിവസവും 00:00 മണിമുതല്‍ (അര്‍ദ്ധരാത്രി 12 മണിമുതല്‍) ഉച്ചയ്ക്കു 14:00 മണിവരെ (2 മണി) ആയിരിക്കും. ഈ സമയങ്ങളില്‍ നിങ്ങള്‍ കഴിയുന്നിടത്തോളം വെള്ളം കുടിക്കുക. 2 മണിക്ക് ശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ സാധാരണമായ ആഹാരം കഴിക്കാവുന്നതാണ്. ഈ ഉപവാസത്തില്‍ ആയിരിക്കുമ്പോള്‍ നിങ്ങള്‍ അധികമായി ദൈവവചനം വായിക്കുവാന്‍ സമയങ്ങളെ വേര്‍തിരിക്കുക.
നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ നിര്‍ദ്ദേശങ്ങളോ ഉണ്ടെങ്കില്‍ എന്നെ അറിയിച്ചാലും. അതുപോലെ, നിങ്ങള്‍ ഈ ഉപവാസത്തില്‍ പങ്കെടുക്കുമെങ്കില്‍ താഴെയുള്ള അഭിപ്രായം രേഖപ്പെടുത്തേണ്ട സ്ഥലത്ത് അത് രേഖപ്പെടുത്തി എന്നെ അറിയിക്കുക.
ഓര്‍ക്കുക, ഏതു സാഹചര്യമായാലും ദൈവം എപ്പോഴും തന്‍റെ ജനത്തിനായി കരുതുവാന്‍ ഇടയായിത്തീരും. ദാവീദ് ഇത് ഏറ്റവും നന്നായിട്ടാണ് പറഞ്ഞത്, "ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്‍റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല" (സങ്കീര്‍ത്തനം 37:25).
പ്രാര്‍ത്ഥന
എന്നോടും എന്‍റെ കുടുംബത്തോടുമുള്ള അങ്ങയുടെ തീര്‍ന്നുപോകാത്ത സ്നേഹത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി അര്‍പ്പിക്കുന്നു പിതാവേ. എന്നോടും എന്‍റെ കുടുംബത്തോടും അവിടുന്ന് കാണിച്ചിരിക്കുന്ന എല്ലാ കരുണയ്ക്കായും ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു പിതാവേ.
(ദൈവത്തിനു സ്തോത്രം അര്‍പ്പിക്കുന്നതില്‍ ചില സമയങ്ങള്‍ ചിലവിടുക).
കര്‍ത്താവേ, ദൈവീകമല്ലാത്ത സകലത്തില്‍ നിന്നും എന്നേയും എന്‍റെ കുടുംബാംഗങ്ങളെയും അകറ്റേണമേ, യേശുവിന്‍റെ നാമത്തില്‍.
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ മേലും, എന്‍റെ കുടുംബാംഗങ്ങളുടെ മേലും, കരുണാ സദന്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്ന എല്ലാവരുടെ മേലും അങ്ങയുടെ ആത്മാവിനെ പകരേണമേ.
Join our WhatsApp Channel
Most Read
● ക്രിസ്ത്യാനികള്ക്ക് ദൂതന്മാരോടു കല്പ്പിക്കുവാന് കഴിയുമോ?● ദൈവത്തിങ്കല് നിന്നും അകലെയായി നിങ്ങള്‍ക്ക് തോന്നുമ്പോള് പ്രാര്ത്ഥിക്കേണ്ടത് എങ്ങനെ
● ഏഴു വിധ അനുഗ്രഹങ്ങള്‍
● ദൈവത്തിന്റെ കൃപയെ സമീപിക്കുക
● യേശുവിങ്കലേക്ക് നോക്കുക
● ദിവസം 08: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● അന്ത്യകാലം - പ്രവചനാത്മകമായ കാവല്ക്കാരന്
അഭിപ്രായങ്ങള്‍