english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. അവന്‍ മുഖാന്തരം പരിമിതികള്‍ ഒന്നുമില്ല
അനുദിന മന്ന

അവന്‍ മുഖാന്തരം പരിമിതികള്‍ ഒന്നുമില്ല

Monday, 6th of January 2025
0 0 153
Categories : പരിശുദ്ധാത്മാവ് (Holy Spirit)
മറിയ ദൂതനോട്: ഞാൻ പുരുഷനെ അറിയായ്കയാൽ ഇത് എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്‍റെമേൽ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെമേൽ നിഴലിടും; ആകയാൽ ഉദ്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. (ലൂക്കോസ് 1:34-35).

പരിശുദ്ധാത്മാവ് മറിയയുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റുന്ന രണ്ടു രീതികളെകുറിച്ച് ഈ വാക്യങ്ങള്‍ വിശദീകരിക്കുന്നു. ഇത് നിങ്ങള്‍ക്കും സംഭവിക്കാം.

മറിയയെപോലെ നിങ്ങള്‍ക്കും ഒരു ചോദ്യം കാണുമായിരിക്കാം: "അത് എങ്ങനെ സംഭവിക്കും?"

ഒന്നാമതായി, ദൂതന്‍ മറിയയോട് പറഞ്ഞു "പരിശുദ്ധാത്മാവ് നിന്‍റെമേൽ വരും". ദൈവത്തിന്‍റെ സാന്നിധ്യം അവള്‍ക്കു വളരെ യാഥാര്‍ത്ഥ്യമായി മാറും. 

രണ്ടാമതായി, "അത്യുന്നതന്‍റെ ശക്തി നിന്‍റെമേൽ നിഴലിടും". ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദത്തിന്‍റെ അക്ഷരീക അര്‍ത്ഥം ഒരു നിഴലിനെ അയയ്ക്കുക എന്നാണ്. അത് ഒരു മേഘത്താല്‍ മൂടപ്പെട്ടതായിരിക്കും. യേശുവിന്‍റെ മറുരൂപമലയിലെ രൂപാന്തര അനുഭവത്തെക്കുറിച്ച് വിവരിക്കുവാന്‍ ലൂക്കോസ് ഇതേ പദംതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്, "പിന്നെ ഒരു മേഘം വന്ന് അവരുടെമേൽ നിഴലിട്ടു". (മര്‍ക്കൊസ് 9:2-9 വരെ വായിക്കുക).

പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ നിഴലിടുമ്പോള്‍, അസാധാരണമായ കാര്യങ്ങള്‍ ചെയ്യുവാന്‍ നാം പ്രാപ്തരാകുമെന്ന് മനസ്സിലാക്കാന്‍ ഈ ഉദാഹരണങ്ങള്‍ നമ്മെ സഹായിക്കുന്നു.

ഓര്‍ക്കുക, ഏതു സ്ഥലത്തും, ഏതു സമയത്തും ദൈവത്തിനു നിങ്ങളെ ഉപയോഗിക്കുവാന്‍ സാധിക്കും. മറിയയ്ക്ക് സംഭവിച്ചതുപോലെ, പ്രാവചനീക സ്വപ്നങ്ങളെ കാണുന്ന ആത്മീക അനുഭവങ്ങള്‍ നിങ്ങള്‍ക്കും ഉണ്ടാകും, വളരെ വ്യക്തമായ ദര്‍ശനങ്ങള്‍ നിങ്ങള്‍ക്ക്‌ ലഭിക്കും,നിങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ ആളുകള്‍ സൌഖ്യമാകുവാനും വിടുതല്‍ പ്രാപിക്കുവാനും ഇടയാകും. 

പരിശുദ്ധാത്മാവ് നമ്മിലൂടെ ചെയ്യുന്ന പ്രവര്‍ത്തികളെ ഗ്രഹിക്കുവാന്‍ പല സമയങ്ങളിലും നമ്മുടെ മാനുഷീക മനസ്സുകള്‍ക്ക് ബുദ്ധിമുട്ടാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് പരിശുദ്ധാത്മാവിന്‍റെ മഹത്വകരമായ പ്രവര്‍ത്തികള്‍ നിങ്ങള്‍ക്ക് കാണണമെങ്കില്‍, അനുദിനവും ദൈവവചന വായനയിലൂടെ നിങ്ങളുടെ മനസ്സിനെ പുതുക്കണം എന്നുപറയുന്നത്.

റോമര്‍ 12:2 പറയുന്നു, "ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ".

ഈ രീതിയിലുള്ള രൂപാന്തരത്തിന്‍റെ ഫലമായി, നമ്മുടേതല്ലാത്ത ഉള്‍ക്കാഴ്ചകള്‍ ദൈവത്തിന്‍റെ ആത്മാവ് നമുക്ക് തരുവാന്‍ ഇടയാകും. നിങ്ങളുടെ ജീവിതത്തെ കുറിച്ചും അതുപോലെ മറ്റുള്ളവരെ സംബന്ധിച്ചുമുള്ള ദൈവീകമായ വെളിപ്പാടുകള്‍ നിങ്ങള്‍ പ്രാപിക്കും. ഇതിനെക്കുറിച്ച്‌ നിങ്ങളെത്തന്നെ ഓര്‍പ്പിക്കുവാന്‍ മറന്നുപോകരുത്.

ഇതുപോലെയുള്ള സമയങ്ങളില്‍, നിങ്ങള്‍ക്ക്‌ ചുറ്റുപാടുമുള്ള ആളുകള്‍ നിങ്ങളെ പ്രത്യേകതയുള്ളവരായി കാണുവാന്‍ ഇടയാകും, എന്നാല്‍ ഞാനും നിങ്ങളും ഈ ഭൂമിയിലെ ഉപകരണങ്ങള്‍ മാത്രമാകുന്നു എന്ന യാഥാര്‍ത്ഥ്യം എപ്പോഴും നിലനില്‍ക്കും.

2 കൊരിന്ത്യര്‍ 4:7 പറയുന്നു, "എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെ ദാനമത്രേ എന്ന് വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്".

നിങ്ങള്‍ ചെറുപ്പമോ അല്ലെങ്കില്‍ പ്രായമുള്ളവരോ ആകാം, വിദ്യാഭ്യാസമുള്ളവരോ അല്ലാത്തവരോ ആകാം; ദൈവം മുഖാന്തിരം യാതൊരു പരിമിതിയുമില്ല എന്ന് ഓര്‍ക്കുക മാത്രം ചെയ്യുക.

Bible Reading : Genesis 19-21
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ ജീവിതത്തിലെ അങ്ങയുടെ പ്രവര്‍ത്തിയെ ഞാന്‍ സംശയിച്ചതില്‍ എന്നോടു ക്ഷമിക്കേണമേ. അവിടുന്ന് ആരംഭിച്ചതിനെ പൂര്‍ത്തിയാക്കുവാന്‍ തക്കവണ്ണം അങ്ങ് വിശ്വസ്തനാണ്. എന്നെക്കുറിച്ച്തന്നെ നകാരാത്മകമായ വാക്കുകള്‍ പറഞ്ഞതില്‍ എന്നോടു ക്ഷമിക്കേണമേ. അങ്ങയുടെ സാന്നിധ്യത്താല്‍ എന്നെ പുതിയതായി നിറയ്ക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● പെന്തക്കൊസ്തിന്‍റെ ഉദ്ദേശം
● നിങ്ങള്‍ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?
● ദൈവത്തിന്‍റെ നീതി ധരിക്കപ്പെട്ടിരിക്കുന്നു
● ഒരു മാതൃക ആയിരിക്കുക
● ആ കള്ളങ്ങളെ പുറത്തുകൊണ്ടുവരിക
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #2
● ദിവസം 12: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ