അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും (വെളിപ്പാട് 3:5).
പുരാതന കാലത്ത് നഗരങ്ങൾ തങ്ങളുടെ പൗരന്മാരുടെ ഒരു രജിസ്റ്റർ സൂക്ഷിച്ചിരുന്നു; ഒരു മനുഷ്യൻ മരിക്കുമ്പോൾ തൻ്റെ പേര് രജിസ്റ്ററിൽ നിന്നും നീക്കുകയും ചെയ്യുന്നു. നാം ദൈവത്തിന്റെ പൗരന്മാരുടെ പട്ടികയിൽ തുടരുവാൻ ആഗ്രഹിക്കുന്നു എങ്കിൽ, നമ്മുടെ വിശ്വാസം ജ്വലിക്കുന്ന നിലയിൽ നിലനിർത്തണമെന്ന് ഉയിർത്തെഴുന്നേറ്റ ക്രിസ്തു പറയുന്നു.
ജീവന്റെ പുസ്തകമെന്ന ഒന്നുണ്ട്, അത് ന്യായവിധി ദിവസത്തിൽ തുറക്കുകയും അതിൽ നിന്ന് പരാമർശിക്കുകയും ചെയ്യും. ജീവന്റെ പുസ്തകം യഥാർത്ഥമാണെന്നും അത് വായിക്കപ്പെടുമെന്നുമാണ് ഇതിനർത്ഥം.
മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. (വെളിപ്പാട് 20:12).
വെളിപ്പാട് 3:5 ൽ, ജയിക്കുന്നവർക്ക് ശക്തമായ ഒരു വാഗ്ദത്തം നൽകുന്നു: "അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയുകയില്ല". ദൈവത്തിനു ഉള്ളവരുടേയും നിത്യജീവൻ ഉള്ളവരുടേയും സ്വർഗ്ഗീയ രേഖയാണ് ജീവന്റെ പുസ്തകം. ഈ പുസ്തകത്തിൽ നമ്മുടെ പേരുകൾ എഴുതിയിരിക്കുന്നതിൻ്റെ പ്രാധാന്യം നമുക്ക് പര്യവേക്ഷണം ചെയ്യാം.
ജീവന്റെ പുസ്തകത്തെ കുറിച്ചുള്ള വാക്യങ്ങൾ വേദപുസ്തകത്തിൽ ഉടനീളം നാം കാണുന്നുണ്ട്. പുറപ്പാട് 32:32-33 വാക്യങ്ങളിൽ, മോശെ യിസ്രായേൽ ജനത്തിനു വേണ്ടി മദ്ധ്യസ്ഥത വഹിക്കുന്നു, അവരുടെ പാപങ്ങൾ ക്ഷമിക്കുക അല്ലെങ്കിൽ ജീവന്റെ പുസ്തകത്തിൽ നിന്നും തൻ്റെ പേർ മായിച്ചു കളയണം എന്ന് അപേക്ഷിക്കുന്നു. സങ്കീർത്തനം 69:28ൽ, ദുഷ്ടന്മാരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ നിന്നും മാച്ചുകളയുവാനായി ദാവീദ് പ്രാർത്ഥിക്കുന്നു. ജീവന്റെ പുസ്തകത്തിൽ പേരുള്ള തൻ്റെ കൂട്ടുവേലക്കാരുടെ പേരുകൾ ഫിലിപ്പിയർ 4:3 ൽ, അപ്പോസ്തലനായ പൗലോസ് പരാമർശിക്കുന്നു.
ജീവന്റെ പുസ്തകത്തിൽ നമ്മുടെ പേർ എഴുതുക എന്നത് നമ്മുടെ പരിശ്രമം കൊണ്ട് നാം നേടുന്നതല്ല. ഇത് യേശു ക്രിസ്തുവിൽ നമ്മുടെ വിശ്വാസം അർപ്പിക്കുന്നതിൻ്റെയും തന്റെ ദാനമായ രക്ഷയെ സ്വീകരിക്കുന്നതിൻ്റെയും ഫലമാണ്. ജീവന്റെ പുസ്തകത്തിൽ പേരില്ലാത്തവർ മൃഗത്തെ ആരാധിക്കുന്നവരാണെന്ന് വെളിപ്പാട് 13:8 ൽ വിശദീകരിക്കുന്നു. അതിന് വിപരീതമായി, ക്രിസ്തുവിന് ഉള്ളവർക്ക് തങ്ങളുടെ പേരുകൾ ഭദ്രമായി സ്വർഗ്ഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്ന ഉറപ്പുണ്ട്.
ജയിക്കുന്നവരുടെ പേരുകൾ ജീവന്റെ പുസ്തകത്തിൽ നിന്നും യേശു ഒരിക്കലും മായിക്കുകയില്ല എന്നത് ശക്തമായ ഒരു പ്രോത്സാഹനമാണ്. ക്രിസ്തുവിൽ നമുക്കുള്ള ശാശ്വതമായ സുരക്ഷിതത്വത്തെ കുറിച്ചാണ് അത് സംസാരിക്കുന്നത്. ഒരിക്കൽ നാം അവൻ്റെതായാൽ, അവൻ്റെ സ്നേഹത്തിൽ നിന്നും നമ്മെ അകറ്റുവാൻ ഒന്നിനും കഴികയില്ല. (റോമർ 8:38-39). നമ്മുടെ രക്ഷ നമ്മുടെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലല്ല, മറിച്ച് യേശു കുരിശിൽ പൂർത്തിയാക്കിയ പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ്.
നിങ്ങളുടെ രക്ഷയ്ക്കു വേണ്ടി യേശു ക്രിസ്തുവിൽ മാത്രം ആശ്രയം വെച്ചുകൊണ്ട്, നിങ്ങളുടെ വിശ്വാസം അവനിൽ അർപ്പിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങളുടെ പേർ ജീവന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു എന്ന ഉറപ്പിൽ ആനന്ദിക്കുക. നിങ്ങൾ ഇതുവരെ ഈ ഒരു തീരുമാനം എടുത്തിട്ടില്ല എങ്കിൽ, നിത്യജീവൻ എന്ന അവൻ്റെ ദാനത്തെ സ്വീകരിക്കുന്നതിനുള്ള ദിവസം ഇന്നാകുന്നു. വിശ്വാസികൾ ആയിരിക്കുന്നവർ, യേശു നിങ്ങളുടെ പേരുകൾ മായിച്ചു കളയുകയില്ല എന്ന വാഗ്ദത്തിൽ ആശ്വാസം കണ്ടെത്തുക. ജീവിതത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ, ഈ സത്യം സമാധാനത്താലും ആത്മവിശ്വാസത്താലും നിങ്ങളെ നിറയ്ക്കട്ടെ.
പ്രാര്‍ത്ഥന
കർത്താവായ യേശുവേ, എൻ്റെ പേർ ജിവൻ്റെ പുസ്തകത്തിൽ എഴുതിയതിനാൽ അങ്ങേക്ക് നന്ദി. അങ്ങ് എനിക്ക് നൽകിയിരിക്കുന്ന ശ്രേഷ്ഠ ദാനമായ രക്ഷയെ ഞാൻ ഒരിക്കലും നിസ്സാരമായി എടുക്കുവാൻ ഇടയാകരുതേ. ഞാൻ എന്നേക്കും അങ്ങയുടേതാണെന്ന് അറിയുന്നതിലുള്ള സന്തോഷത്തിലും സുരക്ഷിതത്വത്തിലും അനുദിനം ജീവിക്കുവാൻ എന്നെ സഹായിക്കേണമേ. യേശുവിന്റെ നാമത്തിൽ. ആമേൻ.
Join our WhatsApp Channel

Most Read
● ശരിയായ ആളുകളുമായി സഹവര്ത്തിക്കുക● അമാനുഷീകമായതിനെ പരിപോഷിപ്പിക്കുക
● മന്ന, കല്പലകകള്, തളിര്ത്ത വടി
● പാപകരമായ കോപത്തിന്റെ പാളികളെ അഴിക്കുക
● കോപത്തിന്റെ പ്രശ്നം
● 21 ദിവസങ്ങള് ഉപവാസം: ദിവസം #4
● എന്താണ് പ്രാവചനീക ഇടപെടല്?
അഭിപ്രായങ്ങള്‍