english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. യെഹൂദാ ആദ്യം പുറപ്പെടട്ടെ
അനുദിന മന്ന

യെഹൂദാ ആദ്യം പുറപ്പെടട്ടെ

Friday, 22nd of March 2024
1 0 775
Categories : സ്തുതി (Praise)
ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു (സങ്കീ 76:1).

യെഹൂദ (അഥവാ എബ്രായയില്‍ യെഹുദ്യാ) യാക്കോബിന്‍റെ നാലാമത്തെ മകന്‍ ആയിരുന്നു, അവന്‍റെ സന്തതിപരമ്പരയില്‍പ്പെട്ട ഒരുവനായിരുന്നു മിശിഹ (ഉല്‍പത്തി 29:35; 49:8-12)

യെഹൂദാ എന്ന വാക്കിന്‍റെ അര്‍ത്ഥം 'സ്തുതി' എന്നാണ് എന്നത് രസകരമാണ്. ദൈവം യെഹൂദയില്‍ (സ്തുതി) പ്രസിദ്ധനാകുന്നു അല്ലെങ്കില്‍ വെളിപ്പെട്ടിരിക്കുന്നു.

ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു (സങ്കീ 76:1). ദൈവം പ്രസിദ്ധനാകുന്നത് നാം അവനെ സ്തുതിക്കുമ്പോള്‍ ആകുന്നു.

യാക്കോബിന്‍റെ ഭാര്യയായ ലേയ അവളുടെ നാലാമത്തെ മകന് യെഹൂദാ എന്ന് പേരിട്ടു. എന്തുകൊണ്ടെന്ന് നിങ്ങള്‍ക്ക്‌ അറിയാമോ?
തന്‍റെ ഭര്‍ത്താവായ യാക്കോബ് താന്‍ അവനു മൂന്നു മക്കളെ നല്‍കിയതിനു ശേഷവും അവളെ സ്നേഹിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവള്‍ അറിഞ്ഞു. ഈ ഇടവേളയുടെ സമയത്ത് , യാക്കോബിന്‍റെ അവളോടുള്ള സ്നേഹം കുറഞ്ഞതിനെ ഓര്‍ത്ത്‌ വിലപിക്കാതെ അവളെത്തന്നെ സമര്‍പ്പിക്കുവാന്‍ തീരുമാനിച്ചു; അവള്‍ പറഞ്ഞു: "ഇപ്പോള്‍ ഞാന്‍ യഹോവയെ സ്തുതിക്കും" (ഉല്‍പത്തി 29:35). ഇത് യെഹൂദാ ജനിച്ചപ്പോള്‍ ആയിരുന്നു. 

ദൈവത്തിന്‍റെ ഹൃദയത്തില്‍ യെഹൂദയ്ക്ക് ഒരു പ്രെത്യേക സ്ഥാനം ഉണ്ടായിരുന്നത് പോലെ, സ്തുതിക്കും ഇന്ന് ദൈവത്തിന്‍റെ ഹൃദയത്തില്‍ പ്രെത്യേക സ്ഥാനം ഉണ്ട്. സ്തുതി ശക്തിയുള്ളതാണ്, ദൈവത്തിന്‍റെ അനുഗ്രഹത്തിന് ആവശ്യമുള്ളതും പ്രധാനപ്പെട്ടതും ആണ്.

യോശുവയുടെ മരണശേഷം യിസ്രായേല്‍മക്കള്‍: ഞങ്ങളില്‍ ആരാകുന്നു കാനാന്യരോടു യുദ്ധം ചെയ്യുവാന്‍ ആദ്യം പുറപ്പെടേണ്ടത് എന്ന് യഹോവയോടു ചോദിച്ചു. യെഹൂദാ പുറപ്പെടട്ടെ; ഞാന്‍ ദേശം അവന്‍റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു എന്ന് യഹോവ കല്പിച്ചു. (ന്യായാധിപന്മാര്‍ 1:1-2).

ഇതേകാര്യം തന്നെ ന്യായാധിപന്മാര്‍ 20:18 ലും കാണുവാന്‍ സാധിക്കും, യുദ്ധം വന്നപ്പോള്‍ യെഹൂദാ മുമ്പനായി പുറപ്പെട്ടു. നാം എപ്രകാരം യുദ്ധത്തിനു പോകണം എന്നതിന്‍റെ പ്രാവചനീകമായ ഒരു ചിത്രമാണ് ഇത്. നിങ്ങള്‍ ഏതു യുദ്ധമാണ് അഭിമുഖീകരിക്കുന്നത് എന്ന് എനിക്കറിയില്ല. ഞാന്‍ പ്രവചനമായി നിങ്ങളോടു പറയുവാന്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ തനിയേ യുദ്ധത്തില്‍ പ്രവേശിക്കരുത് എന്നാണ്, യെഹൂദാ മുമ്പായി പോകുവാന്‍ നിങ്ങള്‍ അനുവദിക്കണം; കര്‍ത്താവിനോടുള്ള സ്തുതി ആദ്യം പോകണം.

നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും ദൈവത്തോടു പരാതി പറഞ്ഞും പിറുപിറുത്തും കൊണ്ട് പ്രാര്‍ത്ഥനയില്‍ പ്രവേശിക്കരുത്. യെഹൂദാ ആദ്യം പോകട്ടെ; ആദ്യം അവനെ സ്തുതിക്കുക. നിങ്ങള്‍ കാണുക, യെഹൂദാ തന്‍റെ കുടുംബത്തില്‍ നാലാമനായിരുന്നു, എന്നിട്ടും ദൈവത്തിന്‍റെ ക്രമത്തില്‍ അവന്‍ ഒന്നാമന്‍ ആയിത്തീര്‍ന്നു.

ഒരുപക്ഷേ നിങ്ങള്‍ക്ക്‌ ദൈവത്തെ സ്തുതിക്കുവാന്‍ തോന്നുന്നില്ലായിരിക്കാം. നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തെ സ്തുതിക്കുവാന്‍ ഒരുപക്ഷേ ഒന്നുംതന്നെ ഇല്ലായിരിക്കാം. എന്നാലും ദൈവത്തെ സ്തുതിക്കുക. സകല സ്തുതികള്‍ക്കും അവന്‍ യോഗ്യനാണ്.

2 ദിനവൃത്താന്തം 20ല്‍, യെഹോശാഫാത്ത് മണല്‍പോലെ അസംഖ്യമായ സൈന്യത്തെ അഭിമുഖീകരിക്കുകയുണ്ടായി. ഈ യുദ്ധം അവന്‍റെ ബലത്തിലും അപ്പുറമാണ് എന്ന് അവന്‍ അറിഞ്ഞു. അപ്പോള്‍ അവന്‍ ദൈവമുഖം അന്വേഷിക്കുവാന്‍ തീരുമാനിച്ചു. ജയിക്കുവാന്‍ അസാദ്ധ്യമെന്നു തോന്നിച്ചിരുന്ന ആ യുദ്ധത്തിലേക്ക് അവന്‍ എങ്ങനെ പ്രവേശിച്ചു എന്ന് നിങ്ങള്‍ക്ക്‌ അറിയുമോ?

അവര്‍ പാടി സ്തുതിച്ചു തുടങ്ങിയപ്പോള്‍: യഹോവ യെഹൂദായ്ക്ക് വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടേയും സേയീര്‍പര്‍വ്വതക്കാരുടെയും നേരേ പതിയിരുപ്പുകാരെ വരുത്തി; അങ്ങനെ അവര്‍ തോറ്റുപോയി. (2 ദിനവൃത്താന്തം 20:22).

നിങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന യുദ്ധത്തെ സംബന്ധിച്ചു എനിക്കറിയില്ല. ഒരുപക്ഷേ അത് ഒരു രോഗമാകാം, ഒരു കോടതി കേസ് ആകാം, ഒരു കക്ഷി പ്രശ്നമാകാം, സാമൂഹികമായ ചില വിഷയങ്ങള്‍ ആകാം, അല്ലെങ്കില്‍ നാളുകളായി നിലനില്‍ക്കുന്ന കുടുംബ വഴക്കുകള്‍ ആകാം. നിങ്ങളുടെ വായില്‍ നിന്നും ദൈവത്തോടുള്ള സ്തുതി പുറത്തുവരുവാന്‍ ഇടയാകട്ടെ. ദൈവത്തോടുള്ള സ്തുതി നിങ്ങളുടെ ഉള്ളില്‍ നിന്നും ഒഴുകുന്ന ജീവ ജലത്തിന്‍റെ നദിപോലെ ആകട്ടെ. (യോഹന്നാന്‍ 7:38). നിങ്ങളുടെ അധരത്തില്‍ ഒരു പാട്ടുമായി 2024 ലേക്ക് നിങ്ങള്‍ക്ക് പ്രവേശിക്കാം.

ദൈവത്തിന്‍റെ പുത്രനായ കര്‍ത്താവായ യേശുക്രിസ്തു പോലും ഈ ഭൂമിയിലേക്ക്‌ അവതരിക്കപ്പെട്ടത് ആ ക്രിസ്തുമസ് രാത്രിയില്‍ സ്തുതിയോടെ ആയിരുന്നു.

കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. പെട്ടെന്നു സ്വര്‍ഗീയസൈന്യത്തിന്‍റെ ഒരു സംഘം ദൂതനോടു ചേര്‍ന്ന് ദൈവത്തെ പുകഴ്ത്തി. (ലൂക്കോസ് 2:11,13).
പ്രാര്‍ത്ഥന
പിതാവിനെയും, പുത്രനെയും, പരിശുദ്ധാത്മാവിനെയും സ്തുതിക്കുവാന്‍ ദയവായി നോഹ ആപ്പിലെ സ്തുതി എന്ന ഭാഗം ഉപയോഗിക്കുക. അടുത്ത 21 ദിവസങ്ങള്‍ എന്നും ഇത് ചെയ്തുകൊണ്ടിരിക്കുക. (ഇത് ഒരു പ്രാവചനീകമായ നിര്‍ദ്ദേശമാണ്, ഇത് അവഗണിക്കരുത്).

Join our WhatsApp Channel


Most Read
● ദിവസം 16: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല
● പുളിപ്പില്ലാത്ത ഒരു ഹൃദയം
● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
● തിന്മയുടെ മാതൃകകളെ തകര്‍ക്കുക
● നിങ്ങളുടെ ഉദ്ദേശം എന്താണ്?
● താമസമില്ലാത്ത അനുസരണത്തിന്‍റെ ശക്തി
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ