english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. ദിവസം  19:  40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അനുദിന മന്ന

ദിവസം  19:  40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും

Friday, 29th of December 2023
1 0 924
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
നാശകരമായ ശീലങ്ങളെ മറികടക്കുക

"തങ്ങൾതന്നേ നാശത്തിന്‍റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന് അടിമപ്പെട്ടിരിക്കുന്നു". (2 പത്രോസ് 2:19).

ശീലങ്ങള്‍ നിഷ്പക്ഷമാണ്; അവ നല്ലതോ അഥവാ ചീത്തയോ ആകാം. ദീര്‍ഘദര്‍ശനമുള്ളതും സ്ഥിരതയുള്ളതുമായ ഫലങ്ങളെ നാം നേടുവാന്‍ നല്ല ശീലങ്ങള്‍ നമ്മെ സഹായിക്കുന്നു. മറുഭാഗത്ത്, തെറ്റായ ശീലങ്ങള്‍, നമ്മുടെ മഹത്വത്തെ പരിമിതപ്പെടുത്തുകയും നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

"തെറ്റായ ശീലങ്ങളെ എനിക്ക് എങ്ങനെ തകര്‍ക്കുവാന്‍ സാധിക്കും?" "അത് നിര്‍ത്തുവാന്‍ എനിക്ക് പ്രയാസമാകുന്നു". "അത് വീണ്ടും ചെയ്യുവാന്‍ എനിക്ക് ആഗ്രഹമില്ല, എന്നാല്‍ ഞാന്‍ കുടുങ്ങിയിരിക്കുന്നു, അതുകൊണ്ട് ഞാന്‍ ചെയ്യുന്നത് തുടരുന്നു". നാശകരമായ ശീലങ്ങളുള്ള ആളുകള്‍ അഭിമുഖീകരിക്കുന്ന ചുരുക്കം ചില ബുദ്ധിമുട്ടുകള്‍ ഇതൊക്കെയാണ്. ഇന്ന്, ആ നാശകരമായ ശീലങ്ങളില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ ദൈവം നിങ്ങള്‍ക്ക് വിജയം നല്‍കും.

നാശകരമായ ശീലങ്ങള്‍ വരുത്തിയ വിനകള്‍ ഇവയൊക്കെയാണ്.
കുടുംബങ്ങളേയും ദാമ്പത്യ ബന്ധങ്ങളേയും തകര്‍ത്തു.
അകാല മരണം സംഭവിച്ചു.
മദ്യപാനവും മയക്കുമരുന്നും.
കവര്‍ച്ച
പരാജയം
ആരോഗ്യകരമായ വെല്ലുവിളികള്‍
കാരാഗൃഹം
ദുഃഖവും വേദനയും
ലൈംഗീക വൈകൃതം.

ആളുകള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനം കൈവരിക്കാതിരിക്കുവാന്‍ പിശാച് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നു, അതിനായി അവന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളിലൊന്ന് നാശകരമായ ശീലങ്ങളാകുന്നു.

നാശകരമായ ശീലങ്ങളെ തകര്‍ക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും, എന്നാല്‍ നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാകുന്നു. ആ നാശകരമായ ശീലങ്ങള്‍ ഒരിക്കല്‍ ജഡത്തിന്‍റെ പ്രവര്‍ത്തികള്‍ ആയിരുന്നു, എന്നാല്‍ നിങ്ങള്‍ ജഡത്തില്‍ ദീര്‍ഘനാളുകള്‍ തുടരുമ്പോള്‍, ഒരു പൈശാചീക ശക്തിയ്ക്കായി വാതില്‍ തുറക്കപ്പെടുന്നു. ജഡത്തിന്‍റെ പ്രവര്‍ത്തികളില്‍ നിന്നും വേഗത്തില്‍ പിശാചുക്കള്‍ക്ക് കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കും, ആയതിനാല്‍ നിങ്ങള്‍ വളരെയധികം ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്‌.

നാശകരമായ ശീലങ്ങള്‍ക്കുള്ള ചില ഉദാഹരണങ്ങള്‍.

1. ഉഗ്രകോപം (ക്രോധം)
ചില ആളുകള്‍, തങ്ങള്‍ കോപിക്കുമ്പോള്‍, അവര്‍ സാധനങ്ങള്‍ തകര്‍ക്കും. അവരുടെ കോപം അടങ്ങിയതിനു ശേഷം, ഒന്നുകില്‍ അവര്‍ പുതിയ ഒന്ന് വാങ്ങുകയോ അഥവാ പൊട്ടിപോയ ഉപകരണം നന്നാക്കുകയോ ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍, അവര്‍ ടെലിവിഷനോ അല്ലെങ്കില്‍ തങ്ങളുടെ കൈയ്യില്‍ കിട്ടുന്ന മറ്റെന്തും തകര്‍ക്കുന്നു. ഇത് പൈശാചീകവും നാശകരവുമാകുന്നു, ദൈവത്തിന്‍റെ സഹായം കൂടാതെ, അവര്‍ക്കത്‌ നിര്‍ത്തുവാന്‍ കഴിയുകയില്ല.

2. അമിതമായ ലൈംഗീക ചിന്തകള്‍
ദിവസം മുഴുവനും ലൈംഗീകവും അധാര്‍മ്മീകവുമായ ചിന്തകളാല്‍ ബാധിക്കപ്പെട്ടു വലയുന്ന ചില ആളുകളുണ്ട്. രാത്രികളില്‍ പോലും, അവര്‍ അധാര്‍മ്മീകമായ സ്വപ്നങ്ങളാല്‍ ആക്രമിക്കപ്പെടുന്നു. ഇതാണ് സ്ഥിതിയെങ്കില്‍, ഈ വ്യക്തിയ്ക്ക് ഒരു പൈശാചീക ബാധ ഉണ്ടായതാണെന്ന് വ്യക്തമാണ്. അങ്ങനെയുള്ള പൈശാചീക ശക്തികള്‍ ഒരു വ്യക്തിയുടെ വികാരങ്ങളേയും ജഡത്തേയും ഏറ്റെടുക്കുന്നു, എന്നിട്ട് ആ വ്യക്തി തടവറയിലോ മോര്‍ച്ചറിയിലോ ചെന്നവസാനിക്കുന്നതുവരെ അതില്‍ തന്നെ തുടരുവാന്‍ അവനെ ഇടയാക്കുന്നു.

ഇങ്ങനെയുള്ള ആളുകളില്‍ ചിലര്‍ അത് നിര്‍ത്തുവാന്‍ ആഗ്രഹിക്കും, എന്നാല്‍ അവര്‍ തങ്ങളുടെ വികാരങ്ങള്‍ക്ക് അടിമകളായി മാറിയിരിക്കുന്നു. അവരുടെ മനസ്സിലും വികാരങ്ങളിലുമുള്ള അത്തരം പൈശാചീക ചങ്ങലകളെ തകര്‍ക്കുവാന്‍ അവര്‍ക്ക് ദൈവത്തിന്‍റെ ശക്തി ആവശ്യമാകുന്നു.

3. പുകവലി
ടിവിയിലെ പരസ്യവാചകങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചാല്‍, പുകവലിക്കുന്നവര്‍ ചെറുപ്പത്തിലെ മരിക്കുമെന്നും, പുകവലി ആരോഗ്യത്തിനു ഹാനീകരമാകുന്നുവെന്നും ഉള്ളതായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്, എന്നാല്‍ ആളുകള്‍ ഇപ്പോഴും അത് വാങ്ങുകയാണ്. അവര്‍ക്കത്‌ നിര്‍ത്തുവാന്‍ സാധിക്കാത്തവിധം അവരതില്‍ ആസക്തിയുള്ളവരായി മാറുന്നു. നാം കാര്യങ്ങള്‍ക്കല്ല, മറിച്ച് ദൈവത്തോട് ആസക്തിയുള്ളവര്‍ ആയിരിക്കണം. കാര്യങ്ങളോടുള്ള ആസക്തി നമ്മുടെ യുക്തിയെ അടച്ചുക്കളയും.

മദ്യത്തിനും മയക്കുമരുന്നിനും യുക്തിസഹമായ മനസ്സിനെ പെട്ടെന്ന് അടച്ചുക്കളയുവാനും ഒരു വ്യക്തിയെകൊണ്ട് ചിന്തിക്കാതെ പ്രതികരിപ്പിക്കുവാനും കഴിയും. മനസ്സ് അടഞ്ഞുപോകുന്നതായ ആ നിമിഷം, പിശാചുക്കള്‍ വേഗത്തില്‍ അതിനെ ഏറ്റെടുക്കുകയും മാനുഷീക ശരീരത്തേയും മനസ്സിനെയും ക്രൂതകള്‍ ചെയ്യിക്കുവാനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു വ്യക്തി ഇപ്പോള്‍ മദ്യലഹരിയില്‍ അല്ലാതിരിക്കയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍, അവന്‍ കരുണയ്ക്കായി യാചിച്ചുകൊണ്ട് പറയുന്നു, "പിശാചാണ് എന്നെ തള്ളിയിട്ടത്‌".

നിങ്ങളുടെ ജീവിതത്തെ പരിശോധിക്കുകയും, ഇപ്പോഴോ അല്ലെങ്കില്‍ പിന്നീടോ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ ബാധിക്കുവാന്‍ സാദ്ധ്യതയുള്ള ഏതു തരത്തിലുള്ള ആസക്തിയേയും തകര്‍ക്കുകയും ചെയ്യുക.

ആവര്‍ത്തനങ്ങളിലൂടെയാണ് ശീലങ്ങള്‍ രൂപപ്പെടുന്നത്, നിങ്ങള്‍ ദിനംതോറും ചെയ്യുന്നതായ കാര്യങ്ങളെ ശ്രദ്ധിക്കാതെയിരുന്നാല്‍, ബോധപൂര്‍വ്വമല്ലാതെ നിങ്ങളൊരു നിഷേധാത്മകമായ ശീലത്തെ വളര്‍ത്തിയെടുത്തേക്കാം.

നാശകരമായ ശീലങ്ങളെ എങ്ങനെ തകര്‍ക്കാം

1. നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണ്‌.
എങ്കിലും പിതാവ് എന്‍റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും. (യോഹന്നാന്‍ 14:26).

പരിശുദ്ധാത്മാവ് നമ്മുടെ സഹായകനാകുന്നു, ആ നാശകരമായ ശീലങ്ങളെ മറികടക്കുവാന്‍ നിങ്ങളെ സഹായിക്കുവാന്‍ അവനു സാധിക്കും. നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയുന്നതായ ഒരു കാര്യം ആത്മാവില്‍ പ്രാര്‍ത്ഥിക്കുക എന്നതാണ്. അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നത് പരിശുദ്ധാത്മാവിനു സാഹചര്യത്തിലേക്കുള്ള പ്രവേശനം നല്‍കുന്നു.

2. പ്രാര്‍ത്ഥനയുടെ സ്ഥലത്ത് ആ ശീലങ്ങളെ തകര്‍ക്കുക.
7 "യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. 8യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും". (മത്തായി 7:7-8).

3. ശീലത്തിനു പിമ്പിലുള്ള ആത്മാവിനെ കൈകാര്യം ചെയ്യുക.
ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞ് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: "അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്‍റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു". ആ നാഴികയിൽതന്നെ അത് അവളെ വിട്ടുപോയി. (അപ്പൊ.പ്രവൃ 16:18).

അനേകം വിശ്വാസികളും ഈ ശീലങ്ങളെ രഹസ്യമായി ഒളിപ്പിക്കുകയാണ്, എന്നാല്‍ തങ്ങള്‍ പ്രയാസമനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു നാശകരമായ ശീലങ്ങളെങ്കിലും ഉണ്ടെന്ന് അനേകരും സമ്മതിക്കും. 

4. നിങ്ങളുടെ പുതിയ സ്ഥിതിയെ ഏറ്റുപറയുക.
ഏറ്റുപറച്ചില്‍ അവകാശങ്ങളെ കൊണ്ടുവരുന്നു. നിങ്ങളുടെ ഏറ്റുപറച്ചില്‍ നിങ്ങള്‍ വ്യത്യാസപ്പെടുത്തുമ്പോള്‍, അത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഫലങ്ങളെ ആകര്‍ഷിക്കും. നിങ്ങളുടെ നാവുകൊണ്ട് നിങ്ങള്‍ക്ക് കൊല്ലുവാനും ജീവിപ്പിക്കുവാനും സാധിക്കും.

നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്‍റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. (ഇയ്യോബ് 22:28).

മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും. (സദൃശ്യവാക്യങ്ങള്‍ 18:21).

തെറ്റായ ഏറ്റുപറച്ചിലുകള്‍ എപ്പോഴും തെറ്റായ ശീലങ്ങളെ ശക്തീകരിക്കും.

5. നിങ്ങളുടെ ചിന്തകളെ മാറ്റുക.
ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. (റോമര്‍ 12:2).

മാറ്റത്തിനു തുടക്കമിടേണ്ട ആദ്യത്തെ സ്ഥലം നിങ്ങളുടെ മനസ്സില്‍ തന്നെയാണ്. നിങ്ങളുടെ മനസ്സ് ശരിയായ അറിവിനാല്‍ ശക്തീകരിക്കപ്പെടുന്നില്ലെങ്കില്‍, അത് നിങ്ങളുടെ ഏറ്റുപറച്ചിലിനേയും മനോഭാവത്തെയും ബാധിക്കും. വചനത്താല്‍ നിങ്ങളുടെ മനസ്സിനെ പുതുക്കുക അങ്ങനെ അതിജീവിക്കുവാന്‍ നിങ്ങളുടെ മനസ്സ് ശക്തീകരിക്കപ്പെടും.

6. ഒരു പുതിയ ശീലം തിരഞ്ഞെടുക്കുകയും അതില്‍ വളരുന്നത്‌ തുടരുകയും ചെയ്യുക.
ചില സന്ദര്‍ഭങ്ങളില്‍, ഒറ്റരാത്രികൊണ്ട് മാറ്റങ്ങള്‍ സംഭവിക്കാം, മറ്റുചില സമയങ്ങളില്‍, അത് കാലക്രമേണ ആയിരിക്കാം സംഭവിക്കുന്നത്‌. നാശകരമായ ശീലങ്ങളെ തകര്‍ക്കുന്നതിനു ഞാന്‍ വിശദീകരിച്ച നിര്‍ദ്ദേശിക്കപ്പെട്ട ചുവടുകളില്‍ സ്ഥിരത പുലര്‍ത്തുക; കാലക്രമേണ, നിങ്ങള്‍ മാറ്റങ്ങള്‍ കാണും.

17നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. 18നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിനു നല്ല ഫലവും കായ്പാൻ കഴികയില്ല. (മത്തായി 7:17-18).

പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത്‌ ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.

1. യേശുവിന്‍റെ രക്തത്താല്‍, എന്‍റെ ലക്ഷ്യസ്ഥാനത്തെ നശിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാ വിനാശകരമായ ശീലങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു. (എബ്രായര്‍ 12:1-2).

2. എന്നെ അകാലത്തില്‍ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന ഏതൊരു നാശകരമായ ശീലങ്ങളും യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ. (സങ്കീര്‍ത്തനം 118:17).

3. ദൈവശക്തിയെ, നാശകരമായ ശീലങ്ങളില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ എന്നെ വേര്‍പെടുത്തേണമേ. (റോമര്‍ 6:14).

4. പരിശുദ്ധാത്മ അഗ്നിയെ, എന്‍റെ ആത്മാവ്, ദേഹി, ദേഹം എന്നിവയില്‍കൂടി കടന്നു, എന്‍റെ ജീവിതത്തിലുള്ള പൈശാചീകമായ സകല നിക്ഷേപങ്ങളെയും യേശുവിന്‍റെ നാമത്തില്‍ പുറത്താക്കേണമേ. (1 കൊരിന്ത്യര്‍ 6:19-20).

5. എന്‍റെ മനസ്സിലുള്ള അന്ധകാരത്തിന്‍റെ ഏതൊരു കോട്ടയും, യേശുവിന്‍റെ നാമത്തില്‍ തകരുക. (2 കൊരിന്ത്യര്‍ 10:4-5).

6. അന്ധകാരം എന്‍റെ ജീവിതത്തില്‍ നട്ടിട്ടുള്ള സകലത്തേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വേരോടെ പിഴുതുകളയുന്നു. (മത്തായി 15:13).

7. പിതാവേ, എന്‍റെ ജീവിതത്തിലെ അടിസ്ഥാനങ്ങളെ യേശുവിന്‍റെ നാമത്തില്‍ നന്നാക്കേണമേ. (സങ്കീര്‍ത്തനം 11:3).

8. എന്‍റെ രക്തത്തിലെ എല്ലാ മലിനീകരണങ്ങളും യേശുവിന്‍റെ രക്തത്താല്‍ പുറത്തുപോകട്ടെ, യേശുവിന്‍റെ നാമത്തില്‍. (1 യോഹന്നാന്‍ 1:7).

9. എന്‍റെ ജീവിതത്തിലെ ഏതൊരു നിഷേധാത്മകമായ പെരുമാറ്റങ്ങളെയും വികാരങ്ങളേയും തിരുത്തുവാനുള്ള കൃപ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ സ്വീകരിക്കുന്നു. (തീത്തോസ് 2:11-12).

10. നാശകരമായ ശീലങ്ങളാല്‍ എന്നെ ബന്ധിച്ചുവെച്ചിരിക്കുന്ന അന്ധകാരത്തിന്‍റെ എല്ലാ ചങ്ങലകളില്‍ നിന്നും ഞാന്‍ എന്നെത്തന്നെ യേശുവിന്‍റെ നാമത്തില്‍ സ്വതന്ത്രമാക്കുന്നു. (ഗലാത്യര്‍ 5:1).

Join our WhatsApp Channel


Most Read
● പുളിപ്പില്ലാത്ത ഒരു ഹൃദയം
● ജീവിത ചട്ടം
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #9
● സുന്ദരം എന്ന ഗോപുരം
● മണവാളനെ എതിരേല്‍പ്പാന്‍ ഒരുങ്ങുക
● കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 2
● ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - II
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ