അനുദിന മന്ന
ആരാധന: സമാധാനത്തിലേക്കുള്ള താക്കോല്‍
Tuesday, 22nd of October 2024
0
0
170
Categories :
മാനസികാരോഗ്യം (Mental Health)
"വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക". (സങ്കീർത്തനങ്ങൾ 95:6).
ഉത്തരവാദിത്വങ്ങളുടേയും, സമ്മര്‍ദ്ദങ്ങളുടേയും, വ്യതിചലനങ്ങളുടെയും പെരുങ്കാറ്റുപോലെ പലപ്പോഴും ജീവിതം തോന്നുമായിരിക്കാം. ഈ കുഴപ്പങ്ങളുടെ നടുവില്‍, നമ്മില്‍ പലരും സമാധാനത്തിനായി ആഗ്രഹിക്കുന്നുണ്ടാകാം - താല്ക്കാലീകമായ ആശ്വാസത്തിനും അപ്പുറത്തേക്ക് പോകുന്ന യഥാര്‍ത്ഥമായ, നിലനില്‍ക്കുന്ന സമാധാനം. എന്നാല്‍ എവിടെ നമുക്ക് അത് കണ്ടെത്തുവാന്‍ സാധിക്കും? പെട്ടെന്നുള്ള പരിഹാരങ്ങളും ക്ഷണികമായ അശ്രദ്ധയുടെ നിമിഷങ്ങളും പ്രദാനം ചെയ്യുന്ന ഒരു ലോകത്ത്, ആഴമേറിയ ചില കാര്യങ്ങള്‍ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു: ആരാധനയില്‍ സമാധാനം കണ്ടെത്തുവാന്‍ സാധിക്കും. ലോകത്തിന്‍റെ ശബ്ദങ്ങളില്‍ നിന്നും ദൈവത്തിന്‍റെ മഹത്വത്തിലേക്ക് നമ്മുടെ ശ്രദ്ധയെ ആരാധന മാറ്റുന്നു. തളര്‍ന്നിരിക്കുന്ന നമ്മുടെ ആത്മാക്കള്‍ക്ക് നാം ആശ്വാസം കണ്ടെത്തുന്നത് ആരാധനയില്‍ കൂടിയാകുന്നു.
ആരാധന എന്നാല്‍ കേവലം പാട്ടുകള്‍ പാടുന്നതും അല്ലെങ്കില്‍ വചനം മനഃപാഠം പറയുന്നതുമല്ല - അത് നമ്മുടെ ഹൃദയത്തിന്‍റെ ഭാവം കൂടിയാണ്. ആരാധന എന്നാല്‍ സമര്‍പ്പണത്തിന്‍റെ ഒരു പ്രവൃത്തിയും, നമ്മുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ദൈവത്തിന്‍റെ പരമാധികാരത്തിന്‍റെ അംഗീകാരവുമാകുന്നു. നാം ആരാധിക്കുമ്പോള്‍, ദൈവം സകലത്തേയും നിയന്ത്രിക്കുന്നു എന്ന് നാം പ്രഖ്യാപിക്കുകയാണ്, മാത്രമല്ല ദൈവം അര്‍ഹിക്കുന്നതായ ബഹുമാനവും ആദരവും നാം അവനു കൊടുക്കുകയും ചെയ്യുന്നു.
സങ്കീര്‍ത്തനം 95:6ല്‍, "നാം വണങ്ങി നമസ്കരിക്കാനും; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുവാനും" സങ്കീര്‍ത്തനക്കാരന്‍ നമ്മെ ക്ഷണിക്കുന്നു. താഴ്മയുടെ ഈ ഭാവം പ്രാധാന്യമേറിയതാണ്. നാം ചുമതലയുള്ളവരല്ലെന്നും, നാം തന്നെ ജീവിതത്തിലെ ഭാരങ്ങള്‍ വഹിക്കേണ്ട ആവശ്യമില്ലെന്നും ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആരാധനയില്‍, എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ടതിന്‍റെ ആവശ്യകത അല്ലെങ്കില്‍ ഓരോ സാഹചര്യങ്ങളും നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകത നാം വിട്ടുക്കളയുന്നു. പകരം, മുഴുപ്രപഞ്ചത്തേയും തന്‍റെ കരത്തില്‍ വഹിക്കുന്ന ദൈവത്തിന്‍റെ മുമ്പാകെ നാം വണങ്ങുന്നു. നാമിത് ചെയ്യുമ്പോള്‍ അവിശ്വസനീയമായ ചിലത് സംഭവിക്കുന്നു - ദൈവത്തിന്‍റെ സമാധാനത്താല്‍ നമ്മുടെ ഹൃദയം നിറയപ്പെടുന്നു.
ആരാധന ലോകത്തിന്‍റെ കോലാഹലങ്ങളെ നിശബ്ദമാക്കുന്നു. ദൈവത്തിന്‍റെ മഹത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നാം സമയമെടുക്കുമ്പോള്‍, താരതമ്യചിന്തനത്തില്‍ നമ്മുടെ പ്രശ്നങ്ങള്‍ ചുരുങ്ങുന്നു. ഒരിക്കല്‍ നമ്മെ വിഴുങ്ങിയ വ്യതിചലനങ്ങളും ആകുലതകളും മാഞ്ഞുപോകുവാന്‍ ആരംഭിക്കുന്നു. നമ്മുടെ സാഹചര്യങ്ങളുടെ ഉന്മാദത്തില്‍ നിന്നും ആരാധന നമ്മെ പുറത്തെടുക്കയും സര്‍വ്വശക്തന്‍റെ സന്നിധിയില്‍ നമ്മെ സ്ഥാപിക്കയും ചെയ്യുന്നു. ഈ വിശുദ്ധമായ സ്ഥലത്താണ് സകല ബുദ്ധിയേയും കവിയുന്ന സമാധാനം നമുക്ക് അനുഭവിക്കാന്‍ കഴിയുന്നത്.
എന്നാല്‍ ആരാധന കേവലം നല്ല സമയത്തിനായി മാത്രമല്ല - ജീവിതത്തില്‍ അമിതഭാരം തോന്നുന്ന നിമിഷങ്ങള്‍ക്കുവേണ്ടി കൂടിയാകുന്നത്. രാജാവായ യെഹോശാഫാത്ത് അസാദ്ധ്യമായ ഒരു യുദ്ധത്തെ അഭിമുഖീകരിക്കുനതായി 2 ദിനവൃത്താന്തം 20ല്‍ നാം വായിക്കുന്നുണ്ട്. പരിഭ്രാന്തരാകുകയോ, സ്വന്തം ശക്തിയില്‍ ആശ്രയിക്കയോ ചെയ്യുന്നതിനു പകരം, യെഹോശാഫാത്ത് ആരാധനയ്ക്കായി തന്‍റെ ആളുകളെ വിളിക്കുകയുണ്ടായി. യുദ്ധം ജയിക്കുന്നതിനു മുമ്പുതന്നെ അവര്‍ ദൈവത്തെ സ്തുതിച്ചു, അപ്പോള്‍ അത്ഭുതകരമായ രീതിയില്‍ അവരെ വിടുവിച്ചുകൊണ്ട് ദൈവം മറുപടി നല്‍കി. അവരുടെ ആരാധന എന്ന പ്രവൃത്തി ദൈവത്തിന്‍റെ സമാധാനത്തേയും ശക്തിയേയും അവരുടെ സാഹചര്യത്തിലേക്ക് ക്ഷണിച്ചു.
അതുപോലെത്തന്നെ, നമ്മുടെ വെല്ലുവിളികളുടെ നടുവില്‍ നാം ആരാധിക്കുമ്പോള്‍, നമ്മുടെ ഹൃദയങ്ങളേയും മനസ്സിനേയും വാഴുവാന്‍ ദൈവത്തിന്‍റെ സമാധാനത്തെ നാം ക്ഷണിക്കയാണ് ചെയ്യുന്നത്. ദൈവം ആരാകുന്നു എന്ന് ആരാധന നമ്മെ ഓര്‍മ്മിപ്പിക്കുന്നു - ദൈവം നമ്മുടെ സൃഷ്ടാവാകുന്നു, നമ്മുടെ പരിപാലകനാണ്, നമുക്കായി കരുതുന്നവനാകുന്നു. ഏതെല്ലാം വെല്ലുവിളികള്‍ നാം അഭിമുഖീകരിച്ചാലും, ദൈവം വിശ്വസ്തനായി തുടരുന്നു. നമുക്ക് ഇല്ലാത്ത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്നും നാം ആരാണെന്ന് ഓര്‍മ്മിക്കുന്നതിലേക്ക് ആരാധന നമ്മുടെ കാഴ്ചപ്പാടിനെ മാറ്റുന്നു.
ആരാധനയുടെ ഏറ്റവും മനോഹരമായ ഒരു വശം അതിനു പ്രത്യേക സാഹചര്യങ്ങള്‍ ആവശ്യമില്ല എന്നതാകുന്നു. ദൈവത്തെ ആരാധിക്കാന്‍ നിങ്ങള്‍ക്ക് ഒരു തികഞ്ഞ ജീവിതമോ, പ്രശ്നങ്ങളില്ലാത്ത ആഴ്ചയോ, നല്ലൊരു മാനസീകാവസ്ഥ പോലും ആവശ്യമില്ല. വാസ്തവത്തില്‍, നമ്മുടെ തകര്‍ച്ചയെ നാം ദൈവമുമ്പാകെ കൊണ്ടുവരുമ്പോള്‍ ആരാധന പലപ്പോഴും ഏറ്റവും ശക്തിയേറിയതാകുന്നു. ആവശ്യമുള്ള ഒരു സ്ഥലത്ത് നിന്നുകൊണ്ട് നാം ആരാധിക്കുമ്പോള്‍, നമ്മുടെ ഹൃദയങ്ങളെ യഥാര്‍ത്ഥത്തില്‍ തൃപ്തിപ്പെടുത്താന്‍ ദൈവത്തിനു മാത്രമേ കഴിയുകയുള്ളൂ എന്ന് നാം അംഗീകരിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്‍റെ സാന്നിധ്യം നമ്മുടെ ഏറ്റവും വലിയ നിധിയാകുന്നു എന്ന് നാം പ്രഖ്യാപിക്കുകയാണ്.
ഇന്ന്, ദൈവത്തെ ആരാധിക്കുവാന്‍ ഒരു നിമിഷം എടുക്കുക, നിങ്ങളുടെ വാക്കുകള്‍ കൊണ്ട് മാത്രമല്ല മറിച്ച് നിങ്ങളുടെ ഹൃദയംകൊണ്ട് ആരാധിക്കുക. സങ്കീര്‍ത്തനം 95:6 നമ്മെ ക്ഷണിക്കുന്നതുപോലെ, നമ്മെ നിര്‍മ്മിച്ചവന്‍റെ മുമ്പാകെ താഴ്മയോടെ നമുക്ക് നമസ്കരിക്കാം. നിങ്ങളുടെ ആകുലതകളെ, നിങ്ങളുടെ പ്രയാസങ്ങളെ, നിങ്ങളുടെ പദ്ധതികളെ ദൈവത്തിനു സമര്‍പ്പിക്കുക. നിങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നും ദൈവത്തിന്‍റെ ശക്തിയിലേക്കും വിശ്വസ്തതയിലേക്കും നിങ്ങളുടെ ശ്രദ്ധയെ മാറ്റുവാന്‍ ആരാധനയെന്ന പ്രവൃത്തിയെ അനുവദിക്കുക. നിങ്ങള്‍ ഒരു കൊടുങ്കാറ്റിന്‍റെ നടുവിലോ അല്ലെങ്കില്‍ വിജയത്തിന്‍റെ കൊടുമുടിയിലോ നില്‍ക്കുകയാണെങ്കിലും, ആരാധനയാണ് നിങ്ങളുടെ സമാധാനത്തിലേക്കുള്ള താക്കോല്‍.
ജിവിതം അമിതഭാരമായി തോന്നുന്നുവെങ്കില്‍, ഈ ലളിതമായ പരിശീലനം പരീക്ഷിക്കുക: ഒരു ദീര്‍ഘശ്വാസം എടുക്കുക, നിങ്ങളുടെ ഹൃദയം ശാന്തമാക്കുക, എന്നിട്ട് ആരാധിക്കാന്‍ തുടങ്ങുക. അത് വിപുലമായി ചെയ്യേണ്ട ആവശ്യമില്ല - ദൈവം ആരായിരിക്കുന്നു എന്നോര്‍ത്തുകൊണ്ട് അവനെ സ്തുതിച്ചുകൊണ്ട് ആരംഭിക്കുക. നിങ്ങളത് ചെയ്യുമ്പോള്‍, നിങ്ങളുടെ ഉത്കണ്ഠകളും ഭയങ്ങളും ശാന്തമാക്കികൊണ്ട് ദൈവത്തിന്‍റെ സമാധാനം നിങ്ങളുടെ ആത്മാവില്‍ വസിക്കുന്നതായി നിങ്ങള്‍ കണ്ടെത്തും.
അല്പം നിമിഷമാണെങ്കില്‍ പോലും, ഓരോ ദിവസവും ആരാധനയ്ക്കായി സമയങ്ങള്‍ വേര്‍തിരിക്കുക. ദൈവത്തിന്‍റെ മഹത്വത്തിലും വിശ്വസ്തതയിലും ശ്രദ്ധ ചെലുത്തുവാന്‍ സഹായിക്കുന്ന ആരാധനാ ഗീതങ്ങളുടെ ഒരു പട്ടിക തയാറാക്കുക. നിങ്ങളത് ശ്രവിക്കുമ്പോള്‍, വാക്കുകളും സംഗീതവും സമര്‍പ്പണത്തിന്‍റെ ഒരിടത്തേക്ക് നിങ്ങളുടെ ഹൃദയത്തെ നയിക്കട്ടെ. ആരാധന കേവലം ഒരു സംഭവം എന്നതിലുപരി ആയിരിക്കട്ടെ - നിങ്ങളുടെ ജീവിതത്തിന്‍റെ സമസ്ത കോണുകളിലേക്കും ദൈവത്തിന്‍റെ സമാധാനത്തെ ക്ഷണിക്കുന്ന ഒരു ജീവിതശൈലിയാകുന്നിത്.
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ മഹത്വത്തിന്‍റെ മുമ്പില്‍ എന്‍റെ ഹൃദയം കുമ്പിട്ടുകൊണ്ട് ഞാന്‍ ആരാധനയില്‍ അങ്ങയുടെ മുമ്പാകെ വരുന്നു. എന്‍റെ പ്രശ്നങ്ങളില്‍ നിന്നും അങ്ങയുടെ മഹത്വത്തിലേക്ക് എന്‍റെ ശ്രദ്ധയെ മാറ്റുവാന്‍ എന്നെ സഹായിക്കേണമേ. സകല ആകുലതകളും ഭയങ്ങളും ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുമ്പോള്‍ അങ്ങയുടെ സമാധാനത്താല്‍ എന്നെ നിറയ്ക്കണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ക്രിസ്തു കല്ലറയെ ജയിച്ചു● ദൈവശബ്ദം വിശ്വസിക്കുന്നതിന്‍റെ
● നിര്മ്മലീകരിക്കുന്ന തൈലം
● യാഹോവയിങ്കലെ സന്തോഷം
● സ്വര്ഗ്ഗത്തിന്റെ വാഗ്ദത്തം
● ദൈവത്തിന്‍റെ വക്താവായി മാറുക.
● അത്ഭുതമായതിലുള്ള പ്രവര്ത്തികള് :സൂചകം # 2
അഭിപ്രായങ്ങള്‍