അനുദിന മന്ന
ദിവസം 13: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Saturday, 23rd of December 2023
1
0
764
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
നിങ്ങളുടെ സഭയെ പണിയുക
"നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു". (മത്തായി 16:18).
സഭ എന്നാല്‍ വിശ്വാസികളുടെ, വിളിച്ചു വേര്‍തിരിക്കപ്പെട്ടവരുടെ കൂട്ടമാകുന്നു. സഭയെക്കുറിച്ച് അനേകര്‍ക്കും പരിമിതമായ അറിവ് മാത്രമേയുള്ളൂ, അവര്‍ സഭയെ ഒരു കെട്ടിടത്തിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. കെട്ടിടം സഭയില്‍ നിന്നും വ്യത്യസ്തമാകുന്നു; ഭൌതീകമായ ഒരു ആരാധനാസ്ഥലമാണ് യഥാര്‍ത്ഥമായ സഭയെന്ന് ഒരിക്കലും ചിന്തിക്കരുത്.
സഭ എന്നതിന്‍റെ ഗ്രീക്ക് പദം "എക്ളിഷ്യ" എന്നതാണ്, വിളിച്ചുവേര്‍തിരിക്കപ്പെട്ടവരുടെ കൂട്ടം എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നാം കര്‍ത്താവിനാല്‍ വീണ്ടെടുക്കപ്പെട്ടവരാകുന്നു, അന്ധകാരത്തില്‍ നിന്നും തന്‍റെ അത്ഭുതപ്രകാശത്തിലേക്ക് വിളിക്കപ്പെട്ടവര്‍. (1 പത്രോസ് 2:9).
സഭ വിശ്വാസികളാണ്, അതുപോലെ സഭ ഈ ഭൂമിയില്‍ ക്രിസ്തുവിന്‍റെ ശരീരമാകുന്നു. വ്യത്യസ്ത ഉപദേശങ്ങള്‍ ക്രിസ്ത്യാനികളെ വിവിധ സംഘടനകളായി തിരിച്ചിരിക്കുന്നു."വിശ്വാസികള്‍" എന്ന നിലയില്‍ ഐക്യതയോടെ നില്‍ക്കേണ്ടതിനു പകരം, ക്രിസ്തുവിന്‍റെ പേരില്‍ എല്ലാവരും തങ്ങളുടെ സ്വന്തം സംഘടനകളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുവാന്‍ വേണ്ടിയാണ് പരിശ്രമിക്കുന്നത്. "വിശ്വാസികള്‍" എന്ന നിലയിലെ ഐക്യതയുടെ സ്ഥലത്തേക്ക് നാം മടങ്ങേണ്ടത് ആവശ്യമാകുന്നു, ക്രിസ്ത്യാനികള്‍ ഒരുമനപ്പെടണമെങ്കില്‍ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണ്.
നാം ഭൌമ മണ്ഡലത്തിലെ ദൈവത്തിന്‍റെ പാദസേവകര്‍ ആകുന്നു, സഭയെ പണിയുകയെന്ന തന്‍റെ ഹിതം ദൈവത്തിനു മുമ്പോട്ടു കൊണ്ടുപോകുവാന്‍ വേണ്ടി നമ്മുടെ രാജ്യത്തിന്മേല്‍ പ്രധാനപ്പെട്ട പ്രാര്‍ത്ഥനകള്‍ നാം ചെയ്യണം. ദൈവം ചെയ്യുവാന്‍ ആഗ്രഹിക്കുന്നതിനെല്ലാം വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമാകുന്നു. ദൈവം ഈ ഭൌമ മണ്ഡലത്തില്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെ ചെയ്യുവാനുള്ള നിയമപരമായ അവകാശം അവനു നല്‍കുന്നത് നമ്മുടെ പ്രാര്‍ത്ഥനയാകുന്നു. അത് അങ്ങനെയായിരിക്കുവാന്‍ ദൈവം ഉത്തരവിട്ടു, ഭൌമ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ദൈവം തിരഞ്ഞെടുക്കുന്ന തത്വങ്ങളെ നാം മനസ്സിലാക്കേണ്ടതാണ്.
വിശ്വാസികള്‍ ഐക്യമത്യപ്പെടുമ്പോള്‍, അനേകരുടെ ജീവിതത്തിന്മേലുള്ള അന്ധകാരത്തിന്‍റെ സ്വാധീനം നഷ്ടമാകും, അങ്ങനെ നമ്മുടെ രാജ്യം രൂപാന്തരപ്പെടും. നമ്മുടെ സ്കൂളുകള്‍, രാഷ്ട്രീയം, ആരോഗ്യമേഖല, സൈന്യം, വിദ്യാഭ്യാസരംഗം, ബിസിനസ്സ്, മാധ്യമം, കുടുംബം ഇവയെല്ലാം ഈ രൂപാന്തരത്തെ ആസ്വദിക്കും.
സഭയെ രണ്ടു രീതിയില്‍ തരംതിരിക്കാന്‍ സാധിക്കും:
1. സാര്‍വത്രിക സഭ
എല്ലാ രാജ്യങ്ങളിലുമുള്ള സകല വിശ്വാസികളും ഉള്‍പ്പെടുന്നതാണ് സാര്‍വത്രീക സഭ എന്നത്.
2. പ്രാദേശീക സഭ
ആരാധിക്കുന്നതിനും, പ്രാര്‍ത്ഥിക്കുന്നതിനും, കൂട്ടായ്മയ്ക്കും, ദൈവത്തെക്കുറിച്ച് പഠിക്കുന്നതിനും വേണ്ടി ഭൂമിശാസ്ത്രപരമായ ഒരു പ്രത്യേക സ്ഥലത്ത് ഒരുമിച്ചു കൂടുന്ന ഒരു കൂട്ടം ആളുകളാണ് (വിശ്വാസികള്‍) പ്രാദേശീക സഭ എന്ന് പറയുന്നത്.
സഭയെ താഴെ പറയുന്ന രീതിയിലും പരാമര്‍ശിക്കാം.
1. ദൈവത്തിന്‍റെ ഭവനം (1 തിമോഥെയോസ് 3:15)
2. ക്രിസ്തുവിന്‍റെ മണവാട്ടി. (വെളിപ്പാട് 19:6-9, 21:2; 2 കൊരിന്ത്യര്‍ 11:2).
3. ക്രിസ്തുവിന്‍റെ ശരീരം. (എഫെസ്യര്‍ 1:22-23).
4. ദൈവത്തിന്‍റെ മന്ദിരം. (1 പത്രോസ് 2:5; എഫെസ്യര്‍ 2:19-22).
5. ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടം (1 പത്രോസ് 5:2-3).
6. കര്‍ത്താവിന്‍റെ മുന്തിരിതോട്ടം (യെശയ്യാവ് 5:1-7).
7. വിശ്വാസത്തിന്‍റെ ഗൃഹം (ഗലാത്യര്‍ 6:10).
സഭയുടെ ഉത്തരവാദിത്വങ്ങള്‍
സഭയുടെ ഉത്തരവാദിത്വങ്ങള്‍ മതപരമായ ആരാധനയില്‍ മാത്രമായി പരിമിതപ്പെടുന്നതല്ല; അതിലുപരിയായി നാം നമ്മുടെ സമൂഹത്തെ സ്വാധീനിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട്, സഭയുടെ ചില ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണ്?
1. ആരാധന
സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും. (എഫെസ്യര്‍ 5:19).
2. സ്വാധീനം.
നാം നമ്മുടെ സമൂഹത്തെ സ്വധീനിക്കേണ്ടത് ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് അവരുടെ മുമ്പാകെ ശരിയായ മാതൃക കാണിച്ചുകൊടുത്തുകൊണ്ടാണ്.
ആരും നിന്‍റെ യൗവനം തുച്ഛീകരിക്കരുത്; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക (1 തിമോഥെയോസ് 4:12).
14നിങ്ങൾ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. 15വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നത്; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. 16അങ്ങനെതന്നെ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. (മത്തായി 5:14-16).
3. ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുക.
നാം ആളുകളെ അന്ധകാരത്തിന്‍റെ രാജ്യത്തില്‍ നിന്നും വെളിച്ചത്തിന്‍റെ രാജ്യത്തിലേക്ക് കൊണ്ടുപോകണം. ക്രിസ്തുവിന്‍റെയും ദൈവരാജ്യത്തിന്‍റെയും സുവിശേഷത്തിന്‍റെ സാക്ഷ്യം നാം വഹിക്കണം. ജീവിതങ്ങളെ രൂപാന്തരപ്പെടുത്തുവാനുള്ള ശക്തി സുവിശേഷത്തിനുണ്ട്.
സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും ആദ്യം യെഹൂദനും പിന്നെ യവനനും അതു രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ. (റോമര്‍ 1:16).
4. പിശാചിന്‍റെ പ്രവര്‍ത്തികളെ നശിപ്പിക്കുക.
മനുഷ്യരുടെ ജിവിതത്തിലെ പിശാചിന്‍റെ പ്രവര്‍ത്തികളെ നാം ബന്ധിക്കുകയും, അഴിച്ചുവിടുകയും, നശിപ്പിക്കുകയും വേണം. നമ്മുടെ സമൂഹത്തിനു ദൈവത്തേയും, സൌഖ്യത്തേയും, സുരക്ഷയേയും, വിടുതലിനെയും, സഹായവും ആവശ്യമാണ്. നാം പ്രാര്‍ത്ഥനയില്‍ ഇടുവില്‍ നില്‍ക്കുന്നില്ല എങ്കില്‍, അവിശ്വാസികളുടെ ജീവിതത്തില്‍ പിശാച് ചെയ്യുന്നതായ പ്രവര്‍ത്തികളെ എതിര്‍ക്കുവാന്‍ അവര്‍ക്ക് കഴിയാതെവരും.
പാപം ചെയ്യുന്നവൻ പിശാചിന്‍റെ മകൻ ആകുന്നു. പിശാച് ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാൻതന്നെ ദൈവപുത്രൻ പ്രത്യക്ഷനായി. (1 യോഹന്നാന്‍ 3:8).
5. മധ്യസ്ഥത.
രാജാക്കന്മാര്‍ക്കും അധികാരസ്ഥന്മാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവരെയാണ് പിശാച് പ്രാഥമീകമായി നോട്ടമിടുന്നത്. അധികാരത്തില്‍ ആയിരിക്കുന്നവരെ പിടിക്കുവാന്‍ അവനു സാധിച്ചാല്‍, ഭൂമിയില്‍ ദൈവത്തിന്‍റെ രാജ്യത്തേയും വിശ്വാസികളെയും ബാധിക്കുന്നതായ തെറ്റായ നിയമങ്ങള്‍ അവരെകൊണ്ട് നടപ്പിലാക്കിക്കുവാന്‍ അവനു കഴിയും. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് അവരെ സംരക്ഷിക്കുവാനും രാജ്യത്തിനും സഭയ്ക്കും മേല്‍ അവര്‍ ദൈവത്തിന്‍റെ ഹിതം ചെയ്യുന്നുവെന്ന് ഉറപ്പാക്കുവാനും സാധിക്കും.
1എന്നാൽ സകല മനുഷ്യർക്കും നാം സർവഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു 2വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കുംവേണ്ടി യാചനയും പ്രാർഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിനും മുമ്പേ പ്രബോധിപ്പിക്കുന്നു. 3അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു. 4അവൻ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്‍റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. (1 തിമോഥെയോസ് 2:1-4).
6. സ്നേഹത്തില്‍ നടക്കുക
അവിശ്വാസികളോടുള്ള ബന്ധത്തില്‍ നാം സ്നേഹത്തില്‍ നടക്കേണ്ടവരാകുന്നു. അവര്‍ക്കില്ലാത്തത് നമുക്കുണ്ട്, അതാണ് ദൈവത്തിന്‍റെ സ്നേഹം. എത്രയധികം നാം ദൈവസ്നേഹം വെളിപ്പെടുത്തുമോ, അത്രയധികം അവര്‍ ദൈവത്തിങ്കലേക്ക് ആകര്‍ഷിക്കപ്പെടും.
ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ. (എഫെസ്യര്‍ 5:2).
7. അധികാരം
ഭൂമിയില്‍ ദൈവത്തിന്‍റെ രാജ്യം സ്ഥാപിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സഭയ്ക്ക് അധികാരമുണ്ട്.
പാമ്പുകളെയും തേളുകളെയും ശത്രുവിന്‍റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു; ഒന്നും നിങ്ങൾക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. (ലൂക്കോസ് 10:19).
വിശ്വാസികള്‍ എന്ന നിലയില്‍, നമ്മുടെ രാജ്യത്തിനായി പ്രാര്‍ത്ഥിക്കുകയെന്ന ഉത്തരവാദിത്വത്തിലേക്ക് നാം ഉയരണം.നമ്മുടെ രാജ്യത്തിന്‍റെ സമാധാനവും ആത്മീക പുരോഗതിയും നമ്മെ സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുവാന്‍ കാരണമായിത്തീരും.
പാതാളഗോപുരങ്ങള്‍ തങ്ങള്‍ക്കു കഴിയുന്ന എല്ലാ തരത്തിലും സഭയ്ക്കെതിരായി പോരാടികൊണ്ടിരിക്കുന്നു, എന്നാല്‍ നാം കര്‍ത്താവിലും അവന്‍റെ അമിതബലത്തിലും ശക്തിപ്പെട്ടുകൊണ്ട് വിശ്വാസത്തിന്‍റെ നല്ലപോര്‍ പൊരുതണം.
കൂടുതല്‍ പഠനത്തിനു: എഫെസ്യര്‍ 1:22-23, 1 കൊരിന്ത്യര്‍ 12:12-27.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിലും ഇങ്ങനെ ചെയ്യുക).
1. പിതാവേ, ഇന്ത്യയില്‍ അങ്ങയുടെ സഭ യേശുവിന്‍റെ നാമത്തില്‍ പണിയേണമേ. (മത്തായി 16:18).
2. പിതാവേ, ഈ രാജ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതിന് പ്രാര്‍ത്ഥനയുടെ ഒരു ഭാരം എനിക്ക് തരേണമേ യേശുവിന്‍റെ നാമത്തില്‍. (1 തിമോഥെയോസ് 2:1-2).
3. മറ്റുള്ള വിശ്വാസികളുമായി ഞാന്‍ എന്‍റെ വിശ്വാസത്തെ ചേര്‍ത്തുവെക്കുന്നു, മാത്രമല്ല ഈ പട്ടണത്തിന്മേലും രാജ്യത്തിന്മേലുമുള്ള ഇരുട്ടിന്‍റെ കോട്ടകളെ ഞങ്ങള്‍ ഒരുമിച്ചു യേശുവിന്‍റെ നാമത്തില്‍ ബലഹീനമാക്കുന്നു. (2 കൊരിന്ത്യര്‍ 10:4).
4. അതേ കര്‍ത്താവേ, ഭാരതത്തിലെ സഭകളുടെ മേല്‍ അങ്ങയുടെ സ്നേഹത്തെ പകരേണമേ, അങ്ങനെ ഭൂമിയില്‍ അങ്ങയുടെ രാജ്യത്തിന്‍റെ വ്യാപനത്തിനായി ഞങ്ങള്‍ക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ ഇടയാകട്ടെ. (യോഹന്നാന്‍ 17:21).
5. ഈ പട്ടണത്തിലും രാജ്യത്തിലും, ക്രിസ്തുവിനു വേണ്ടി പുതിയ പ്രദേശങ്ങളെ ഞങ്ങള്‍ അവകാശം പറയുന്നു യേശുവിന്‍റെ നാമത്തില്‍. (യോശുവ 1:3).
6. ദൈവീക തത്വങ്ങള്‍ക്കും, സഭയ്ക്കും വിരോധമായുള്ള ഏതെങ്കിലും നിയമങ്ങള്‍ ഉണ്ടെങ്കില്‍, അവ യേശുവിന്‍റെ നാമത്തില്‍ തിരുത്തപ്പെടട്ടെ. (സദൃശ്യവാക്യങ്ങള്‍ 29:2).
7. നമ്മുടെ പട്ടണത്തിന്മേലും രാജ്യത്തിന്മേലും ദൈവത്തിന്‍റെ സമാധാനത്തെ ഞങ്ങള്‍ അയയ്ക്കുന്നു യേശുവിന്‍റെ നാമത്തില്‍. (ഫിലിപ്പിയര്‍ 4:7).
8. പിതാവേ, ഞങ്ങളുടെ പട്ടണത്തിന്മേലും രാജ്യത്തിന്മേലും അങ്ങയുടെ ഹിതം യേശുവിന്‍റെ നാമത്തില്‍ നിറവേറട്ടെ. (മത്തായി 6:10).
9.പിതാവേ, പാസ്റ്റര്‍ മൈക്കിളിനും, തന്‍റെ കുടുംബത്തിനും, തന്‍റെ ടീമിനും എല്ലാ സാഹചര്യങ്ങളിലും, എല്ലാ സമയങ്ങളിലും ദൈവവചനം പ്രഘോഷിക്കുവാനുള്ള ധൈര്യവും ശക്തിയും അവിടുന്ന് നല്‍കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (അപ്പൊ.പ്രവൃ 4:29).
10. പിതാവേ, യേശുവിന്‍റെ നാമത്തില്‍, കരുണാ സദന്‍ സഭയിലെ ശുശ്രൂഷകളില്‍ മനുഷ്യന്‍റെ അറിവിനേയും വിവേകത്തെയും അമ്പരിപ്പിക്കുന്ന, ശാസ്ത്രലോകത്തെ മൂകമാക്കുന്ന ശക്തമായ അടയാളങ്ങളും, അത്ഭുതങ്ങളും, വീര്യപ്രവര്‍ത്തികളും ഉണ്ടാകണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. (അപ്പൊ.പ്രവൃ 2:22).
11. പിതാവേ,യേശുവിന്‍റെ നാമത്തില്‍, ഉണര്‍വിനും, സഭയുടെ വളര്‍ച്ചയ്ക്കും ഉത്തേജകമാകുന്ന പരിപാടികളും പ്രവര്‍ത്തനങ്ങളും ഉളവാക്കുവാന്‍ വേണ്ടി പാസ്റ്റര്‍ മൈക്കിളിനും, തന്‍റെ കുടുംബത്തിനും, അദ്ദേഹത്തിന്‍റെ ടീമിനും ദൈവീകമായ ജ്ഞാനവും, വിവേകവും, പരിജ്ഞാനവും നല്‍കി അവിടുന്ന് അനുഗ്രഹിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. (യാക്കോബ് 1:5).
Join our WhatsApp Channel
Most Read
● അധര്മ്മത്തിനുള്ള പൂര്ണ്ണമായ പരിഹാരം● കടത്തില് നിന്നും പുറത്തു വരിക : സൂചകം # 1
● സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 2
● മനസ്സില് നിത്യതയുമായി ജീവിക്കുക
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്ത്തുക - I
● ജയാളിയെക്കാള് ജയാളി
● ദൈവീകമായ മര്മ്മങ്ങള് അനാവരണം ചെയ്യപ്പെടുന്നു
അഭിപ്രായങ്ങള്‍