അനുദിന മന്ന
മാറ്റത്തിനുള്ള തടസ്സങ്ങള്‍
Wednesday, 6th of March 2024
0
0
893
Categories :
മാറ്റം(Change)
നിങ്ങള്‍ ഒരേകാര്യം തന്നെയാണ് ചെയ്യുന്നതെങ്കില്‍, നിങ്ങള്‍ക്ക് പുതിയതായി ഒന്നും പ്രതീക്ഷിക്കുവാന്‍ കഴിയുകയില്ല. ചേരുവകളില്‍ എന്തെങ്കിലും മാറ്റം വന്നെങ്കില്‍ മാത്രമേ നമുക്ക് പുതിയ ഒരു വിഭവം പ്രതീക്ഷിക്കുവാന്‍ കഴിയുകയുള്ളൂ. നിങ്ങള്‍ക്ക് പുതിയ ഒരു കൊയ്ത്തു കാണണമെങ്കില്‍, വിതയ്ക്കുന്ന വിത്ത് നിങ്ങള്‍ മാറ്റുക. ലളിതമായ മാറ്റം ഫലത്തിന്‍റെ ഗുണത്തെയും അളവിനേയും ബാധിക്കുവാന്‍ ഇടയാകും.
ഒരു വ്യക്തിയുടെ ജീവിതത്തിലെ മാറ്റത്തിന് 5 തടസ്സങ്ങളാണ് ഉള്ളത്.
1. നിഗളം
നിഗളം പറയും എനിക്ക് മാറേണ്ട ആവശ്യമില്ല.
അതിന്‍റെതായ വഴികളില്‍ തന്നെ കാര്യങ്ങള്‍ ചെയ്യുന്നതാണ് നിഗളത്തിന്‍റെ താല്പര്യം. ദൈവത്തിന്‍റെ വഴിയില്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ നിഗളത്തിനു താല്പര്യം ഇല്ല.
താഴ്മ ദൈവത്തിന്‍റെ വഴിയില്‍ കാര്യങ്ങള്‍ ചെയ്യും.
ഈ ലോകത്തിന് അനുരൂപമാകാതെ (നിങ്ങള്‍ക്ക് ചുറ്റുമുള്ള സംസ്കാരത്തിന്‍റെ ആദര്‍ശങ്ങളും അഭിപ്രായങ്ങളും അനുകരിക്കുന്നത് നിര്‍ത്തുക), നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍ (പരിശുദ്ധാത്മാവിനാല്‍ ആന്തരീകമായി ഉണ്ടാകുന്ന ഒരു പൂര്‍ണ്ണമായ പരിവര്‍ത്തനം). (റോമര്‍ 12:2)
നിഗളം മാറ്റത്തിനുള്ള ഒരു തടസ്സമാണ്. എനിക്ക് മാറേണ്ട ആവശ്യമില്ല എന്ന് നിഗളം പറയുന്നു. അതിന്‍റെ നിലവിലുള്ള അവസ്ഥയെ നിലനിര്‍ത്തുവാനാണ് അഹങ്കാരം എപ്പോഴും ശ്രമിക്കുന്നത്. നിഗളത്തിനു അതിന്‍റെതായ ഒരു കാര്യപരിപാടി ഉണ്ട്. നിങ്ങളുടെ ജീവിതത്തില്‍ അഹങ്കാരം ഉള്ളടത്തോളം കാലം നിങ്ങള്‍ ഒരിക്കലും മാറുകയില്ല.
നിങ്ങളുടെ ഹൃദയത്തിലെ രഹസ്യ നിഗളത്തെ കൈകാര്യം ചെയ്യുവാന്‍ കര്‍ത്താവിനോടു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക. അത് വിഷമമായതു ആയിരിക്കാം, എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ നിങ്ങള്‍ കാണുവാന്‍ ഇടയാകും.
2. ഭയം
ഭയം പറയുന്നത് എനിക്ക് മാറുവാന്‍ പേടിയാണ്.
അപകടസാദ്ധ്യത എടുക്കുവാന്‍ എനിക്ക് ഭയമാണ്, അപ്പോള്‍ മാറുവനായി താങ്കള്‍ എന്നോടു പറയുകയാണോ.
അവര്‍ മാറ്റത്തെ ഭയപ്പെടുന്നു, അതുകൊണ്ട് പുതിയ ഒരു കാര്യത്തിലേക്ക് ചുവടു വെക്കുന്നതിനു പകരം ശരാശരി ആയ ചിലതില്‍ അവര്‍ ചുറ്റിപറ്റി നില്‍ക്കുന്നു.
പല സമയങ്ങളിലും, ഭയം നിമിത്തം തങ്ങള്‍ തെറ്റായ ബോട്ടിലാണ് യാത്ര ചെയ്യുന്നത് എന്ന് അറിയുന്നതിന് പകരം ജനങ്ങള്‍ അവരുടെ വിശ്വാസ സംവിധാനങ്ങളില്‍ നിലനില്‍ക്കുവാനാണ് ആഗ്രഹിക്കുന്നത്. അത് അവരുടെ സുരക്ഷിതമായ സംവിധാനമാണ്. ഇവരും അവരും എന്തുപറയും എന്ന് അവര്‍ ഭയപ്പെടുന്നു. ഭയം മാറ്റത്തില്‍ നിന്നും അവരെ അകറ്റിനിര്‍ത്തുന്നു.
ഭയം ദൈവത്തില്‍ നിന്നുള്ളതല്ല. ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടേയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്. (2 തിമൊഥെയൊസ് 1:7)
കഴിഞ്ഞ കാലങ്ങളില്‍ എന്തെങ്കിലും സംഭവിച്ചു എന്നതുകൊണ്ട് ഭയപ്പെടേണ്ട ആവശ്യമില്ല. ഏറ്റവും നല്ലത് ദൈവം നിങ്ങള്‍ക്ക് തരുവാന്‍ ആഗ്രഹിക്കുമ്പോള്‍ കേവലം നല്ലതുകൊണ്ട് മാത്രം തൃപ്തിയടയരുത്. ആരോ പറഞ്ഞു നല്ലത് ഉത്തമമായതിന്‍റെ ശത്രുവാണ്.
ഭയത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാനുള്ള സമയമാണിത്. ഇത് വെള്ളത്തിന്മീതെ നടക്കുവാനുള്ള സമയമാണ്. ഭയത്തില്‍ നിന്നും പുറത്തുകടക്കാന്‍ വേണ്ടി നിങ്ങളുടെ കണ്ണുകള്‍ യേശുവില്‍ അര്‍പ്പിക്കുവാനുള്ള സമയമാണിത്. വലിയ മാറ്റങ്ങള്‍ വരുന്നുണ്ട്.

പ്രാര്‍ത്ഥന
പിതാവേ, എന്നെ ശോധന ചെയ്യേണമേ. സകല നിഗളങ്ങളെയും എന്നില്‍നിന്നും പിഴുതുകളയേണമേ. അങ്ങയുടെ പുത്രനായ യേശുവിന്‍റെ താഴ്മയാല്‍ എന്നെ ധരിപ്പിക്കേണമേ.
പിതാവേ, ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടേയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെ അങ്ങ് എനിക്ക് നല്‍കിയതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു.
Join our WhatsApp Channel
Most Read
● ഇന്ന് ശുദ്ധീകരണം നാളെ അത്ഭുതങ്ങള്‍● പിതാവിന്റെ ഹൃദയം വെളിപ്പെട്ടിരിക്കുന്നു
● ഒരു രാജ്യത്തെ രക്ഷിച്ച കാത്തിരിപ്പ്
● തടസ്സങ്ങളാകുന്ന മതില്
● ദൈവത്തിന്‍റെ കണ്ണാടി
● കഴിഞ്ഞകാലത്തിന്റെ രഹസ്യങ്ങളെ തുറന്നുവിടുന്നു
● ദേഹിയ്ക്കായുള്ള ദൈവത്തിന്‍റെ മരുന്ന്
അഭിപ്രായങ്ങള്‍