അനുദിന മന്ന
ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - II
Tuesday, 23rd of April 2024
1
0
658
Categories :
ഉപദേശം (Doctrine)
വഞ്ചന (Deception)
അപ്പോസ്തലനായ പൗലോസ് എഫസോസിലെ മൂപ്പന്മാരെ ഒരുമിച്ചു വിളിച്ചുകൂട്ടി, ഈ പ്രിയപ്പെട്ട വിശുദ്ധന്മാരോടുള്ള തന്‍റെ അവസാന വാക്കുകള്‍ ഇതായിരുന്നു:
29"ഞാന്‍ പോയ ശേഷം ആട്ടിന്‍കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ നിങ്ങളുടെ ഇടയില്‍ കടക്കും എന്ന് ഞാന്‍ അറിയുന്നു. 30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍നിന്നും എഴുന്നേല്‍ക്കും" (അപ്പൊ.പ്രവൃ 20:29-30).
ഗലാത്യരായ ചിലര്‍ വളരെ എളുപ്പത്തില്‍ ഉലഞ്ഞുപോയതു കണ്ട് അപ്പോസ്തലനായ പൌലോസ് അത്ഭുതപ്പെടുന്നു: 6 "ക്രിസ്തുവിന്‍റെ കൃപയാല്‍ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങള്‍ ഇത്ര വേഗത്തില്‍ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാന്‍ ആശ്ചര്യപ്പെടുന്നു. 7 അതു വേറൊരു സുവിശേഷം എന്നല്ല, ചിലര്‍ നിങ്ങളെ കലക്കി ക്രിസ്തുവിന്‍റെ സുവിശേഷം മറിച്ചുകളവാന്‍ ഇച്ഛിക്കുന്നു എന്നത്രേ. 8 എന്നാല്‍ ഞങ്ങള്‍ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍. (ഗലാത്യര്‍ 1:6-8).
സത്യമായ സുവിശേഷം ഏതെന്നും ശാപത്തിനു കാരണമാകുന്ന സുവിശേഷം ഏതെന്നും നമുക്ക് എങ്ങനെയാണ് അറിയുവാന്‍ കഴിയുന്നത്?
1. രക്ഷയ്ക്കായി മറ്റു വഴികള്‍ ഉണ്ടെന്ന് പറയുന്ന ഏതൊരു പഠിപ്പിക്കലും.
യേശുക്രിസ്തു മാത്രമാണ് ലോകത്തിന്‍റെ രക്ഷകന്‍ എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. കര്‍ത്താവായ യേശു പറഞ്ഞു, "ഞാന്‍തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല." (യോഹന്നാന്‍ 14:6)
യേശു ഒരു വഴിയല്ല - അവന്‍ മാത്രം വഴിയാകുന്നു.
യേശു കേവലം "ഒരു" സത്യമല്ല - എന്നാല്‍ അവന്‍ മാത്രം സത്യം ആകുന്നു.
യേശു ഒരു നല്ല മനുഷ്യനെക്കാള്‍, അല്ലെങ്കില്‍ നല്ല ഒരു ഗുരുവിനേക്കാള്‍, അഥവാ ഒരു പ്രവാചകനെക്കാള്‍ മികച്ചവനാകുന്നു; അവന്‍ കന്യകയിലൂടെ ജനിച്ച ദൈവത്തിന്‍റെ ഏകജാതനായ പുത്രനാണ്!
രക്ഷയ്ക്കായി മറ്റു പല വഴികളും ഉണ്ടെന്ന് പഠിപ്പിക്കുന്നവര്‍, അപ്പോസ്തലനായ പൌലോസ് പറഞ്ഞതുപോലെ അത് "വേറൊരു സുവിശേഷം" അല്ലെങ്കില്‍ "വേറൊരു യേശു" ആകുന്നു.
2. ദൈവഭയത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന ഏതൊരു പഠിപ്പിക്കലും.
ആദാമിനെയും ഹവ്വയെയും അനുസരണക്കേടില്‍ നിന്നും കുറെനാള്‍ തടഞ്ഞുനിര്‍ത്തിയത് ശക്തമായ, പരിപൂര്‍ണ്ണമായ ദൈവഭയം മാത്രമായിരുന്നു. അത് ദൈവത്തോടുള്ള അവരുടെ സ്നേഹം നിമിത്തമോ, അനുദിനവും ഉണ്ടായിരുന്ന കൂട്ടായ്മ നിമിത്തമോ അല്ലായിരുന്നു. അതിന്‍റെ കാരണം ഇതാണ്: 16 "യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാല്‍: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം. 17 എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ഫലം തിന്നരുത്; തിന്നുന്ന നാളില്‍ നീ മരിക്കും". (ഉല്‍പത്തി 2:16-17).
എന്നാല്‍ പിശാചു മൃദുലവും വൈദഗ്ദ്ധ്യമുള്ളതുമായ ഒരു സന്ദേശവുമായി വന്നു: "നിങ്ങള്‍ മരിക്കയില്ല നിശ്ചയം" (3:4), ഇത് സത്യത്തെ പൂര്‍ണ്ണമായും വളച്ചൊടിക്കുന്ന ഒന്നാണ് - വേറൊരു സുവിശേഷം! എന്നിട്ടും ഹവ്വ ഇത് കേള്‍ക്കുവാനായി താല്പര്യപ്പെട്ടു. നിങ്ങള്‍ നോക്കുക, അവളുടെ ഉള്ളില്‍ ഉണ്ടായിരുന്ന എന്തോ ദൈവത്തിന്‍റെ കല്പനയെ ചെറുത്തുനിന്നു. ദൈവത്തിന്‍റെ നിയന്ത്രണം ഒരു നുകത്തിനെക്കാള്‍ വലുതായി അവള്‍ക്കു തോന്നി.
ഇത് ഹവ്വയില്‍ ഉണ്ടെന്ന് സാത്താന്‍ അറിഞ്ഞു, അവളില്‍ ഉണ്ടായിരുന്ന ദൈവ ഭയത്തിന്‍റെ പ്രാധാന്യം സാത്താന്‍ പെട്ടെന്ന് കുറച്ചുകാണിക്കുവാനായി തുടങ്ങി : "യഹോവ യഥാര്‍ത്ഥമായി ഇത് പറഞ്ഞിട്ടുണ്ടോ? ദൈവം അങ്ങനെയല്ല, നിങ്ങള്‍ക്ക് അവനെക്കുറിച്ച് തെറ്റായ ധാരണയാണ് ഉള്ളത്. ദൈവം തന്നെ ജ്ഞാനവും അറിവും ആയിരിക്കുമ്പോള്‍, അവന്‍ നിങ്ങള്‍ക്ക് ജ്ഞാനവും അറിവും നിരസിക്കുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? അവന്‍ ഏതു തരത്തിലുള്ള ദൈവം ആണെന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്? നിങ്ങള്‍ നിശ്ചയമായും മരിക്കയില്ല!".
ദൈവത്തിന്‍റെ വചനം പറയുന്നു, "യഹോവാഭക്തികൊണ്ട് മനുഷ്യര്‍ ദോഷത്തെ വിട്ടകലുന്നു" (സദൃശ്യവാക്യങ്ങള്‍ 16:6).
സദൃശ്യവാക്യങ്ങള്‍ 14:12 ല്‍ നാം വായിക്കുന്നു, "ചിലപ്പോള്‍ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്‍റെ അവസാനമോ മരണവഴികള്‍ അത്രേ." ഇന്ന് നിങ്ങള്‍ നില്‍ക്കുന്നത് എവിടെയാണ്?

പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനത്തിനായി എന്‍റെ കണ്ണുകളും കാതുകളും തുറക്കേണമേ. വഞ്ചനയില്‍ നിന്നും എന്നെയും എന്‍റെ കുടുംബത്തേയും സൂക്ഷിക്കേണമേ. ശരിയായ ആളുകളുമായി എന്നെ ബന്ധപ്പെടുത്തേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍!
Join our WhatsApp Channel
Most Read
● അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക● ദിവസം 08: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● തലകെട്ട്: നിങ്ങളുടെ പ്രാര്ത്ഥനാ ജീവിതം അഭിവൃദ്ധിപ്പെടുത്തുവാനുള്ള പ്രായോഗീക നിര്ദ്ദേശങ്ങള്
● ദൈവം നിങ്ങളുടെ ശരീരത്തെ കുറിച്ച് കരുതുന്നുണ്ടോ
● ആത്മാവില് എരിവുള്ളവര് ആയിരിപ്പിന്
● ദിവസം 16: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 33: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍