english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. രാജാക്കന്മാരുടെ മുമ്പാകെ ദാവീദിനെ നിറുത്തുവാന്‍ കാരണമായ ഗുണങ്ങള്‍
അനുദിന മന്ന

രാജാക്കന്മാരുടെ മുമ്പാകെ ദാവീദിനെ നിറുത്തുവാന്‍ കാരണമായ ഗുണങ്ങള്‍

Monday, 29th of August 2022
1 0 1195
Categories : ശിഷ്യത്വം (Discipleship)
ബാല്യക്കാരിൽ ഒരുവൻ: “ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും, ധൈര്യശാലിയായ യോദ്ധാവും, വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവ അവനോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. (1 ശമുവേല്‍ 16:18).

ഈ സമയംവരെ ദാവീദ് തന്‍റെ അപ്പന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരുന്ന കേവലം ഒരു ഇടയ ചെറുക്കന്‍ മാത്രമായിരുന്നു എന്നാല്‍ ഇപ്പോള്‍ ആരോ ഒരുവന്‍ അവനെക്കുറിച്ച് രാജാവിന്‍റെ കൊട്ടാരത്തില്‍ സംസാരിക്കുന്നു. അവ്യക്തമായ ഒരു സ്ഥലത്തുനിന്നും പ്രസിദ്ധമായ ഒരു സ്ഥലത്തേക്ക് അവന്‍ ഉയര്‍ത്തപ്പെടാന്‍ പോകയാണ്. അറിയപ്പെടാത്ത ഒരു സ്ഥലത്തുനിന്നും അറിയപ്പെടുന്ന ഒരിടത്തേക്ക് അവന്‍ കൊണ്ടുവരപ്പെടുവാന്‍ പോകയാണ്. എത്രയും പെട്ടെന്ന് അവന്‍ രാജാവിന്‍റെ മുമ്പാകെ നില്‍ക്കുകയും ഒടുവില്‍ ഒരു ദിവസം അവന്‍ രാജാവാകയും ചെയ്യും. ആരേയും രാജാവിന്‍റെ മുമ്പാകെ നിര്‍ത്തുവാന്‍ പ്രാപ്തരാക്കുന്ന രഹസ്യങ്ങള്‍ ഈ വാക്യത്തില്‍ മറഞ്ഞിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവം പക്ഷപാതം കാണിക്കുന്ന ദൈവമല്ല.

അപ്പോസ്തലനായ പത്രോസ് ഉറച്ച ബോധ്യത്തോടെ ഇപ്രകാരം സംസാരിച്ചു, “ദൈവത്തിന് മുഖപക്ഷമില്ല എന്നും ഏത് ജാതിയിലും ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ അവൻ അംഗീകരിക്കുന്നു എന്നും ഇപ്പോൾ ഞാൻ യഥാർത്ഥമായി ഗ്രഹിക്കുന്നു" (അപ്പൊ.പ്രവൃ 10:34). ദൈവം ഒരിക്കലും ജാതിയുടേയും, വംശത്തിന്‍റെയും, സാമൂഹീക നിലവാരത്തിന്‍റെയും അല്ലെങ്കില്‍ പുറമേയുള്ള മറ്റ് എന്തിന്‍റെയെങ്കിലും അടിസ്ഥാനത്തില്‍ ആരോടും മുഖപക്ഷം കാണിക്കുന്നവനല്ല. ദാവീദിനുവേണ്ടി പ്രവര്‍ത്തിച്ചത് എനിക്കും നിങ്ങള്‍ക്കും വേണ്ടിയും പ്രവര്‍ത്തിക്കും. 

#1. "ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്"
തന്‍റെ പിതാവിനു ദാവീദ് ഒരു മകന്‍ മാത്രമായിരുന്നു.

ആത്മീക പിതാക്കന്മാരും ആത്മീക മക്കളും എന്ന പ്രയോഗങ്ങള്‍ ദൈവവചനത്തില്‍ അടിസ്ഥാനമാക്കിയുള്ളതാണ്. അപ്പോസ്തലനായ പൌലോസ് തിമോഥെയോസിനേയും തീത്തോസിനെയും തന്‍റെ "ആത്മീക" മക്കള്‍ എന്ന് സൂചിപ്പിക്കുന്നു.

തിമോഥെയോസിനോട്, പ്രിയ മകന്‍ (2 തിമോഥെയോസ് 1:1)
തീത്തോസിനോട്, പൊതുവിശ്വാസത്തില്‍ നിജപുത്രനായ തീത്തോസിനു (തീത്തോസ് 1:4).

എന്നാൽ തിമോഥെയോസ് എങ്ങനെയാണ് തന്നെത്തന്നെ തെളിയിച്ചതെന്ന് നിങ്ങള്‍ക്കറിയാമോ. "എന്നാല്‍ ഒരു മകൻ തന്‍റെ അപ്പനെ ശുശ്രൂഷിക്കുന്നതുപോലെ, എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്ത് അവൻ യോഗ്യനെന്ന് തെളിയിച്ചത് നിങ്ങൾ അറിയുന്നുവല്ലോ". (ഫിലിപ്പിയര്‍ 2:22).

ദുഃഖകരമായി ഇന്ന്, ദൈവത്തിന്‍റെ രാജ്യത്തില്‍, സകലവും എനിക്ക് എന്ത് നേടാം എന്നുള്ളതാണ്. എന്‍റെ കാര്യങ്ങളുടെ ഉന്നമനത്തിനായി മറ്റുള്ളവരില്‍ നിന്നും എനിക്ക് എന്ത് നേടുവാന്‍ കഴിയും എന്നതാണ്. ദൈവ രാജ്യത്തോടു സത്യസന്ധതയും കൂറും പലര്‍ക്കും കുറഞ്ഞുവരികയാണ്. ആത്മാവിന്‍റെ ശരിയായ ഒരു കവിഞ്ഞൊഴുക്ക് നാം കാണാതിരിക്കുന്നതിന്‍റെ കാരണങ്ങളില്‍ ഒന്നാണിത്. 

ഒരു വ്യക്തിക്ക് ലഭിക്കുവാന്‍ കഴിയുന്ന ഏറ്റവും പുതിയതും ശക്തിയേറിയതുമായ ബന്ധങ്ങളില്‍ ഒന്നാണ് സത്യമായ ഒരു ആത്മീക പിതാവിനെ ലഭിക്കുക എന്നത്. ഇത് ഞാന്‍ സംസാരിക്കുന്നത് എന്‍റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നാണ്. ഒരുവന് ഒരു സഭയിലെ സന്ദര്‍ശകന്‍ ആകുവാന്‍ കഴിയും, ഒരു അംഗം ആകുവാന്‍ സാധിക്കും ഇതെല്ലാം നല്ലതുമാണ്.

ദയവായി എന്നെ തെറ്റിദ്ധരിക്കരുത്. എന്നിരുന്നാലും, സ്നേഹത്തില്‍ നിന്നുള്ള ഒരു ബന്ധത്താല്‍ പരസ്പരം കീഴ്പ്പെട്ടിരിക്കുവാന്‍ നാം പഠിച്ചാല്‍ അഭിഷേകത്തിന്‍റെ മറ്റൊരു തലം നമുക്ക് അനുഭവിക്കുവാന്‍ സാധിക്കും. ഒരിക്കല്‍ ഒരു വലിയ ദൈവമനുഷ്യന്‍ എന്നോടു ഇത് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, "ഒരു മകനായിരിക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ക്ക്‌ അറിയില്ലയെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരിക്കലും ഒരു പിതാവായിരിക്കുവാന്‍ കഴിയുകയില്ല." ദൈവരാജ്യത്തിലെ ചുരുക്കം ചില ആളുകള്‍ക്ക് മാത്രമാണ് ഇന്ന് അവരെ ദൈവീക കാര്യങ്ങള്‍ പരിശീലിപ്പിക്കുവാന്‍ ആരെങ്കിലുമുള്ളത്. 

അവസാനമായി, കൂടുതല്‍ ആളുകളും അവരുടേതായ കണ്ണുകളില്‍ ശരിയെന്ന് തോന്നുന്നത് ചെയ്യും. ദൈവരാജ്യത്തില്‍ അനേക സഹോദരന്മാരും സഹോദരിമാരും ഇന്ന് ഉണ്ട് എന്നാല്‍ ചുരുക്കം പിതാക്കന്മാരും മാതാക്കളുമാണ് ഉള്ളത് അതില്‍ എന്തെങ്കിലും അത്ഭുതപ്പെടാനുണ്ടോ?

ദാവീദ് തന്‍റെ പിതാവിനു വിശ്വസ്തനായ ഒരു മകന്‍ ആയിരുന്നു. അവന്‍ തന്‍റെ അപ്പന്‍റെ ആടുകളെ, തന്‍റെ സ്വന്തം ആടുകളെപോലെ മേയിച്ചു. അവന്‍ തന്‍റെ സഹോദരന്മാരാല്‍ അവഗണിക്കപ്പെട്ടു എന്നിട്ടും അവന്‍ തന്‍റെ പിതാവിനോടു വിശ്വസ്ഥന്‍ ആയിരുന്നു. ഞാനും നിങ്ങളും മനസ്സിലാക്കേണ്ട ഒരു കാര്യം സഹോദരന്മാര്‍ തമ്മില്‍ എപ്പോഴും വൈരാഗ്യങ്ങള്‍ ഉണ്ടാകും. ദാവീദ് യഥാര്‍ത്ഥമായ ഒരു മകന്‍ ആയിരുന്നു. അവനെ രാജാവിന്‍റെ മുമ്പാകെ എത്തിച്ചതും ഒടുവിലായി അവനെ ഒരു രാജാവാക്കുവാന്‍ കാരണമായതുമായ ഗുണങ്ങളില്‍ ഒന്ന് ഇതായിരുന്നു.
പ്രാര്‍ത്ഥന
ഇന്ന്, നമ്മുടെ ഉപവാസ പ്രാര്‍ത്ഥനയുടെ രണ്ടാം ദിവസമാണ്.

[നിങ്ങള്‍ ഇപ്പോളും ഇത് ആരംഭിച്ചിട്ടില്ലെങ്കില്‍ അഥവാ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക്‌ ആവശ്യമാണെങ്കില്‍, ഓഗസ്റ്റ്‌ 26 ലെയും, 27ലെയും അനുദിന മന്ന നോക്കുക].

ദൈവവചന വായന
ആമോസ് 3:3
റോമര്‍ 15:5-6.

പ്രാര്‍ത്ഥനാ മിസൈലുകള്‍
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തിന്‍റെ അകത്തുനിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. എന്നിട്ട് മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. തിരക്ക് കൂട്ടരുത്. ഓരോ പ്രാര്‍ത്ഥനാ മിസൈലുകളിലും ഏറ്റവും കുറഞ്ഞത്‌ രണ്ട് മിനിറ്റെങ്കിലും ചിലവഴിക്കുക.

പിതാവേ, എന്‍റെ എല്ലാ ബന്ധങ്ങളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങയെ ഭരമേല്‍പ്പിക്കുന്നു.

പിതാവേ, എപ്പോഴും എന്‍റെ വായില്‍ ശരിയായ വാക്കുകള്‍ തരേണമേ, അങ്ങനെ ഞാന്‍ എന്‍റെ ബന്ധങ്ങളെ നശിപ്പിക്കുവാന്‍ ഇടവരുത്തുകയില്ല, യേശുവിന്‍റെ നാമത്തില്‍.

എന്‍റെ ബന്ധങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഓരോ സാത്താന്യ തന്ത്രങ്ങളുംഅഗ്നിയാല്‍ മുറിഞ്ഞുപോകട്ടെ യേശുവിന്‍റെ നാമത്തില്‍.

എന്‍റെ ബന്ധങ്ങളെ സംബന്ധിച്ച് പിശാച് അപഹരിച്ച സകലത്തേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വീണ്ടുകൊള്ളുന്നു.

എന്‍റെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി നല്‍കുന്നതിനായി നന്ദി കര്‍ത്താവേ, യേശുവിന്‍റെ നാമത്തില്‍.

കര്‍ത്താവിനെ ആരാധിക്കുന്നതില്‍ ചില സമയങ്ങള്‍ ചിലവഴിക്കുക.

Join our WhatsApp Channel


Most Read
● ദിവസം 26: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● യേശുവിനെ കാണുവാന്‍ ആഗ്രഹിക്കുക
● പാപകരമായ കോപത്തിന്‍റെ പാളികളെ അഴിക്കുക
● ഇനി സ്തംഭനാവസ്ഥയില്ല
● നിങ്ങള്‍ ഇപ്പോഴും കാത്തുനില്‍ക്കുന്നത് എന്തുകൊണ്ട്?
● ദൈവത്തിന്‍റെ വചനം വായിക്കുന്നതിന്‍റെ 5 പ്രയോജനങ്ങള്‍
● ഓട്ടം ഓടുവാനുള്ള തന്ത്രങ്ങള്‍
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ