english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ ബലഹീനത ദൈവത്തിനു കൊടുക്കുക
അനുദിന മന്ന

നിങ്ങളുടെ ബലഹീനത ദൈവത്തിനു കൊടുക്കുക

Thursday, 2nd of January 2025
1 0 241
Categories : സന്തോഷം (Joy)
ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു. (1 കൊരിന്ത്യര്‍ 1:27-28).

ദൈവം തന്‍റെ മഹത്വകരമായ ഉദ്ദേശങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ മനഃപൂര്‍വ്വമായി ബലഹീനമായതിനെ ഉപയോഗിക്കുന്നു. ഈ രീതിയില്‍ ദൈവം പ്രവര്‍ത്തിക്കുവാനുള്ള കാരണം "ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ" എന്നതാണ്. (1 കൊരിന്ത്യര്‍ 1:29). ദൈവത്തിനു മാത്രം മഹത്വം ഉണ്ടാകണം.

പന്ത്രണ്ടു അപ്പൊസ്തലന്മാരില്‍ ഒരുവനായിരുന്നു യൂദാ ഇസ്കരിയോത്ത. രോഗികളെ സൌഖ്യമാക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്ത അഭിഷിക്തനായ ഒരു മനുഷ്യനായിരുന്നു അവന്‍. അവനും കര്‍ത്താവിന്‍റെ മറ്റു ശിഷ്യന്മാരും ദൌത്യനിര്‍വ്വഹണത്തില്‍ ശക്തമായി ഉപയോഗിക്കപ്പെട്ടവര്‍ ആയിരുന്നു. (മത്തായി 10 വായിക്കുക).

എന്നാല്‍, ശരിക്കും സ്പഷ്ടമല്ലാത്തതും അവന്‍ പലപ്പോഴും കൃത്രിമത്വം കാണിച്ചതുമായ ഒരു ബലഹീനത യൂദയ്ക്ക് ഉണ്ടായിരുന്നു. യോഹന്നാന്‍ 12:6ല്‍ അവന്‍റെ ബലഹീനത പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നു. ". . . . . . . . . .അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്‍റെ പക്കൽ ആകയാൽ അതിൽ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്."

അനേക സന്ദര്‍ഭങ്ങളിലും, യേശുവിങ്കലേക്ക് വന്ന സ്ത്രീപുരുഷന്മാരുടെ ജീവിതത്തിലെ ആഴമായ രഹസ്യങ്ങളെ കര്‍ത്താവ് എങ്ങനെയാണ് വെളിപ്പെടുത്തിയതെന്ന് യൂദാ കണ്ടിട്ടുണ്ട്. യേശുവിന്‍റെ മഹാകൃപയാല്‍ പാപികള്‍ എപ്രകാരം രക്ഷിക്കപ്പെട്ടുവെന്നും അവന്‍ കാണുവാന്‍ ഇടയായി. എന്നാല്‍ ഇതെല്ലാം അറിഞ്ഞിട്ടും, തന്‍റെ സ്വഭാവത്തിലെ ന്യുനതകള്‍ യേശുവിനോട് വ്യക്തിപരമായി അറിയിക്കുവാനുള്ള ഒരു പരിശ്രമവും യൂദാ നടത്തിയില്ല. അവനു വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു, എന്നാല്‍ തന്‍റെ ബലഹീനതയെ അതിജീവിക്കുവാനുള്ള കൃപ യൂദായ്ക്ക് ലഭിക്കുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.

കര്‍ത്താവും, അതിനെ കുറിച്ച് അറിഞ്ഞിരുന്നു മാത്രമല്ല യൂദാ അത് തിരിച്ചറിയണമെന്ന് യേശു ആഗ്രഹിച്ചു; യൂദാ മാറണമെന്ന് യേശു ആഗ്രഹിച്ചു, എന്നാല്‍ അവന്‍ മാറിയില്ല, അവസാനം, അതേ സ്വഭാവ ന്യുനത തന്നെ തന്‍റെ ഗുരുവിനെ 30 വെള്ളിക്കാശിനു - ഒരു അടിമയുടെ വില, വിറ്റുക്കളയുവാന്‍ യൂദായെ പ്രേരിപ്പിച്ചു. നിങ്ങള്‍ സാധനസമ്പത്തുകളും ബന്ധങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതില്‍ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുന്നു.

നാം ബലഹീനരായ ആളുകളാണെന്ന് നാം തിരിച്ചറിഞ്ഞാല്‍ മാത്രം നമുക്ക് വ്യാജമുഖഭാവം കാണിക്കുന്നത് നിര്‍ത്തുവാനും പകരമായി വീണ്ടെടുപ്പും, സൌഖ്യവും, നമ്മുടെ കഷ്ടതകള്‍ക്ക് ആശ്വാസവും തരുന്ന നമ്മുടെ ദൈവത്തിന്‍റെ പര്യാപ്തതയിലേക്കും നന്മയിലേക്കും നോക്കുവാന്‍ സാധിക്കും. 

നാം എത്രമാത്രം ബലഹീനരും ദുര്‍ബലരും ആയിരുന്നാലും കുഴപ്പമില്ല, നമ്മുടെ ബലഹീനതകള്‍ കര്‍ത്താവിനോടു ഏറ്റുപറയുകയും അവനു സമര്‍പ്പിക്കയും ചെയ്യുമ്പോള്‍, അതിനെ അതിജീവിക്കുവാന്‍ ആവശ്യമായ കൃപ നമുക്ക് ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. (2 കൊരിന്ത്യര്‍ 12:9).

Bible Reading : Genesis 4 -7
പ്രാര്‍ത്ഥന
1. യഹോവയെക്കുറിച്ച്: "അവൻ എന്‍റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്‍റെ ദൈവവും" എന്നു പറയുന്നു. അവൻ എന്നേയും എന്‍റെ കുടുംബാംഗങ്ങളേയും തീര്‍ച്ചയായും വേട്ടക്കാരന്‍റെ കെണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.

2. എന്‍റെ പ്രാര്‍ത്ഥനയുടെ മറുപടിയെ തടയുന്ന സകല ശക്തികളും യേശുവിന്‍റെ രക്തത്താല്‍ തകര്‍ന്നുപോകട്ടെ.

3. എന്‍റെ മേലും എന്‍റെ കുടുംബാഗങ്ങളുടെ മേലും ഞാന്‍ സ്വാതന്ത്ര്യം, സൌഖ്യം, വിടുതല്‍ ഉണ്ടാകട്ടെ എന്ന് ഞാന്‍ കല്പിക്കുന്നു യേശുവിന്‍റെ നാമത്തില്‍.

4. പിതാവേ, അങ്ങയുടെ കൃപ എന്‍റെ ബലഹീനതയില്‍ തികഞ്ഞുവരുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (നിങ്ങളുടെ ബലഹീനതകള്‍ ദൈവത്തോടു ഏറ്റുപറയുക). പിതാവേ അവിടുന്ന് എന്നെ ഒരുന്നാളും കൈവിടുകയുമില്ല ഉപേക്ഷിക്കയുമില്ല അതിനാല്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.യേശുവിന്‍റെ നാമത്തില്‍, ആമേന്‍.


Join our WhatsApp Channel


Most Read
● എല്ലാം അവനോടു പറയുക
● വിത്തിന്‍റെ ശക്തി - 1
● ആദരവും മൂല്യവും
● അധര്‍മ്മത്തിനുള്ള പൂര്‍ണ്ണമായ പരിഹാരം
● യേശുവിങ്കലേക്ക് നോക്കുക
● ആത്മാവിനാല്‍ നയിക്കപ്പെടുക എന്നതിന്‍റെ അര്‍ത്ഥമെന്ത്?
● എന്താണ് വിശ്വാസം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ