അനുദിന മന്ന
നല്ലവിജയം എന്നാല്‍ എന്ത്?
Thursday, 14th of November 2024
1
0
25
Categories :
വിജയം (Success)
സ്വഭാവം (Character)
ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്‍റെ വായിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്‍റെ പ്രവൃത്തി സാധിക്കും; നീ കൃതാർഥനായും ഇരിക്കും. (യോശുവ 1:8).
ദൈവം യോശുവയോടു പറഞ്ഞു . . . . ."നീ കൃതാർഥനായും ഇരിക്കും". (യോശുവ 1:8).
എന്താണ് നല്ല വിജയം?
നല്ല വിജയമെന്നാല്‍ നിലനിര്‍ത്തുന്ന വിജയമെന്നാണ്. നിങ്ങള്‍ ആകാശത്തിലെ ഒരു മിന്നല്‍പിണരല്ല. നിങ്ങള്‍ ഒരു വാല്‍നക്ഷത്രമല്ല. വാല്‍നക്ഷത്രം ഒരു രാത്രിയില്‍ മാത്രമേ പ്രശോഭിക്കുകയുള്ളു. ഭൌതീക ലോകത്തിലും അതുപോലെ ദൈവ രാജ്യത്തിലും ആളുകള്‍ വിജയകുതിപ്പ് നടത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വിജയത്തിന്‍റെ ചില പടവുകള്‍ അവര്‍ നേടിയിട്ടുണ്ട്, എന്നാല്‍ സ്വഭാവത്തിലെ ന്യുനതകള്‍ നിമിത്തം അവര്‍ അധികംകാലം നിലനിന്നില്ല. ആരോ ഒരാള്‍ പറഞ്ഞകാര്യം യാഥാര്‍ത്ഥ്യമാണ്, "നിങ്ങളുടെ കഴിവ് നിങ്ങളെ അവിടെ കൊണ്ടെത്തിക്കും, എന്നാല്‍ നിങ്ങളുടെ സ്വഭാവമാണ് നിങ്ങളെ അവിടെ നിലനിര്‍ത്തുന്നത്."
യാക്കോബ് അവന്‍റെ മരണകിടക്കയില്‍ ആയിരുന്നപ്പോള്‍, അവന്‍ തന്‍റെ മക്കളെയെല്ലാം അരികില്‍ വിളിച്ചുവരുത്തി ദൈവാത്മാവിനാല്‍ ഇപ്രകാരം അവരോടു പ്രവചിക്കുവാന്‍ ഇടയായി.
രൂബേനേ, നീ എന്‍റെ ആദ്യജാതൻ, എന്‍റെ വീര്യവും എന്‍റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും
ബലത്തിന്‍റെ വൈശിഷ്ട്യവും തന്നെ. വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്‍റെ കിടക്കമേൽ കയറി
അതിനെ അശുദ്ധമാക്കി; എന്‍റെ ശയ്യമേൽ അവൻ കയറിയല്ലോ. (ഉല്‍പത്തി 49:3-4).
രൂബേന് എല്ലാം നല്ലതായി പോകുകയായിരുന്നു. ആദ്യജാതന്‍ എന്ന നിലയില്‍ അവകാശത്തിന്‍റെ ഇരട്ടിഭാഗം അവനു ലഭിക്കുമായിരുന്നു, എന്നാല്‍ സങ്കടകരമായി ഇത് സംഭവിച്ചില്ല. യാക്കോബിന്‍റെ ഭാര്യമാരില്‍ ഒരുവളുമായി അവന്‍ അധര്‍മ്മം പ്രവര്‍ത്തിച്ചു. അവനു തന്‍റെ വികാരത്തിന്മേല്‍ ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. അവനു കഴിവുണ്ടായിരുന്നു, താലന്തുകള്‍ ഉണ്ടായിരുന്നു, സാമര്‍ത്ഥ്യമുണ്ടായിരുന്നു, എന്നാല്‍ അതിനോട് യോജിക്കുന്ന സ്വഭാവമില്ലായിരുന്നു എന്നത് സങ്കടകരമാണ്.
ദൈവത്തിന്‍റെ ജനത്തെ നയിക്കുന്നവരില്‍ സ്ഥിരമായ സ്വഭാവഗുണം കാണുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ദീര്‍ഘവര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സ്വാധീനം ശേഷിപ്പിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. നിങ്ങള്‍ക്ക് ആകാശത്തിലെ ഒരു മിന്നല്‍പിണര്‍ മാത്രമായിരിക്കാനാണ് താല്പര്യമെങ്കില്‍ കുഴപ്പമില്ല. ആ മിന്നല്‍പിണര്‍ ഉളവാക്കുവാന്‍ നിങ്ങളുടെ താലന്തുകള്‍ക്ക് കഴിയും, പിന്നീട് നിങ്ങളെ മറന്നുപോകും - എന്നെന്നേക്കുമായി.
ആ രൂബേന്‍ഗോത്രം ഒരിക്കലും ഉയര്‍ച്ച പ്രാപിച്ചില്ല എന്നകാര്യം നിങ്ങള്‍ക്ക് അറിയാമോ? രൂബേന്‍ ഗോത്രത്തില്‍ നിന്നും ഒരു പ്രവാചകനോ, ഒരു ന്യായാധിപതിയോ, അല്ലെങ്കില്‍ ഒരു രാജാവോ ഉയര്‍ന്നുവന്നില്ല. മുമ്പന്മാര്‍ പിമ്പന്മാരാകും എന്നതിന്‍റെ യഥാര്‍ത്ഥ ഉദാഹരണമാണ് രൂബേന്‍. (മത്തായി 19:30).

ഏറ്റുപറച്ചില്‍
ഒരു മനുഷ്യന്‍ തന്‍റെ ഹൃദയത്തില്‍ എങ്ങനെ ചിന്തിക്കുന്നുവോ, അവന്‍ അതുപോലെ ആയിരിക്കും; ആകയാല്‍, എന്‍റെ എല്ലാ ചിന്തകളും സകാരാത്മകമായിരിക്കുമെന്ന് ഞാന്‍ ഏറ്റുപറയുന്നു. നകാരാത്മകമായ കാര്യങ്ങളെ ഞാന്‍ ധ്യാനിക്കയില്ല. നകാരാത്മകമായ കാര്യങ്ങളെ ഞാന്‍ സംസാരിക്കയില്ല. കര്‍ത്താവായ യേശുക്രിസ്തു മുഖാന്തിരം ഞാന്‍ പാപത്തിനു മരിക്കയും നീതിയ്ക്കായി ജീവിക്കയും ചെയ്യുന്നു. (സദൃശ്യവാക്യങ്ങള്‍ 23:7, എഫെസ്യര്‍ 4:29, റോമര്‍ 6:11 ന്‍റെ അടിസ്ഥാനത്തില്‍).
Join our WhatsApp Channel
Most Read
● യേശു ഒരു ശിശുവായി വന്നത് എന്തുകൊണ്ട്?● വിശ്വാസത്താലുള്ള നടപ്പ്
● സ്തോത്രമാകുന്ന യാഗം
● ഒരു മണിയും ഒരു മാതളപ്പഴവും
● ഒരു സ്വപ്നത്തിലെ ദൂതൻ്റെ പ്രത്യക്ഷത
● സ്വയമായി വരുത്തിയ ശാപത്തില് നിന്നുള്ള വിടുതല്
● സാമ്പത്തീകമായ മുന്നേറ്റം
അഭിപ്രായങ്ങള്‍