english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. കൃപമേല്‍ കൃപ
അനുദിന മന്ന

കൃപമേല്‍ കൃപ

Monday, 3rd of June 2024
1 0 632
Categories : കൃപ (Grace)
അവന്‍റെ നിറവില്‍നിന്നു നമുക്ക് എല്ലാവര്‍ക്കും കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു. ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു. (യോഹന്നാന്‍ 1:16-18)

കോളേജില്‍ ചേരുന്നതിനായി ഇന്ത്യ വിട്ടു ക്രിസ്റ്റി അമേരിക്കയില്‍ പോയപ്പോള്‍, അവന്‍റെ ക്രിസ്തീയ ശിക്ഷണം ആകുന്ന 'തടങ്കലില്‍' നിന്നും അവന്‍ വ്യതിചലിച്ചു പുതിയതായി കണ്ടെത്തിയ ലോകത്തിന്‍റെ മൂല്യമായ സ്വാതന്ത്ര്യത്തിലേക്ക് തിരിഞ്ഞു. ഗോവയിലെ ഒരു ചെറിയ പട്ടണത്തില്‍ വളര്‍ന്ന ക്രിസ്റ്റിയും കുടുംബവും മുടങ്ങാതെ സഭയില്‍ പോകുന്നവരായിരുന്നു. അവന്‍ സഭയുടെ ഗായകസംഘത്തില്‍ സചീവമായി പങ്കെടുക്കയും ആരാധനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍, അമേരിക്കയിലെ ഫ്ലോറിഡയിലുള്ള കോളേജില്‍ അവന്‍ ചേര്‍ന്നപ്പോള്‍ അതെല്ലാം മങ്ങിപ്പോയി. ദൈവത്തിനായുള്ള ഓരോ ആഗ്രഹങ്ങളും വളരെ അകലെയായിരിക്കുന്നതുപോലെ തോന്നി.

തന്‍റെ സാക്ഷ്യത്തില്‍ അവന്‍ പറഞ്ഞു, "കര്‍ത്താവിങ്കലേക്കു മടങ്ങിപോകുവാന്‍, സകലവും വീണ്ടും തുടങ്ങേണ്ടതിനു സഭയിലേക്ക് മടങ്ങിപോകുവാന്‍ എന്‍റെ ഹൃദയത്തില്‍ മിക്കവാറും മന്ത്രിച്ചുകൊണ്ട് മൃദുവായ തലോടല്‍ പലപ്പോഴും എനിക്ക് അനുഭവപ്പെട്ടു". എന്തായിരുന്നു അത്? അത് ക്രിസ്റ്റിയിങ്കലേക്ക് നീട്ടപ്പെട്ട കൃപയുടെ കൈകളായിരുന്നു!

അതുകൊണ്ട്, ആ മൃദുവായ തലോടലിനോടുള്ള അനുസരണത്തില്‍, അവന്‍ തന്‍റെ മനസ്സില്‍ ഇങ്ങനെ വിചാരിച്ചു തന്‍റെ ഹൃസ്വകാല അവധിയ്ക്ക് ശേഷം തിരിച്ചു കോളേജില്‍ ചെല്ലുമ്പോള്‍ താന്‍ ആദ്യം ചെയ്യുന്ന കാര്യം ഒരു സഭ കണ്ടെത്തുക എന്നതായിരിക്കും. അവന്‍ പറഞ്ഞു, "അവിടെ കൂടെ ബിരുദത്തിനു പഠിച്ചിരുന്ന സഹപാഠികളുമായി കൂടിച്ചേര്‍ന്നു നടത്തിയ ചില സംസാരങ്ങള്‍ ദൈവത്തെ വിശ്വസിക്കുന്നവരെ പരിഹസിക്കുന്നതായി മാറിയത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ തകര്‍ന്ന ഒരു തോന്നല്‍ എന്‍റെ അന്തര്‍ഭാഗത്ത് ഉണ്ടായി. ഒരു വിശ്വാസത്തിന്‍റെ മനുഷ്യനും ശാസ്ത്രമേഖലയിലെ ഒരു ബിരുദ വിദ്യാര്‍ത്ഥിയും ആയിരിക്കുവാന്‍ ഒരേപോലെ എനിക്ക് കഴിയുകയില്ല എന്ന് ലോകം എന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിന്നു."

എന്നാല്‍ പിന്നീട്, വിശ്വാസത്തിന്‍റെ സ്നേഹമുള്ള കരങ്ങളില്‍ സമര്‍പ്പിക്കുന്നതിലൂടെ ഈ ആന്തരീക സംഘര്‍ഷം പരിഹരിക്കണം എന്ന് ക്രിസ്റ്റിക്ക് തോന്നി. ഇന്ന് ക്രിസ്റ്റി ബഹിരാകാശ ഗവേഷണ രംഗത്തുള്ള ഒരു പ്രമുഖ സ്ഥാപനത്തില്‍ ജൂനിയര്‍ ശാസ്ത്രഞ്ജനായി ജോലി ചെയ്തുകൊണ്ടിരിക്കുന്നു. ഒരു പ്രാദേശിക സഭ വികസിപ്പിച്ച പഠന സാമഗ്രികള്‍ ഉപയോഗിച്ചു അവന്‍ യ്യൌവനക്കാര്‍ക്കും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി വചന പഠന ക്ലാസ് നടത്തുന്നു. യുവജനങ്ങള്‍ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു സംഘടനയില്‍ അവന്‍ സന്നദ്ധപ്രവര്‍ത്തകനായും ഇരിക്കുന്നു.

ദൈവത്തിന്‍റെ കൃപയില്‍ നാം നിലനില്‍ക്കുവാനുള്ള വഴികളില്‍ ദൈവം എപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ തെളിവാണ് ക്രിസ്റ്റിയുടെ ജീവിതം. നാം ചെയ്തിട്ടുള്ള ചില തെറ്റുകള്‍ ഒരു പ്രെത്യേക സമയത്ത് തിരിഞ്ഞുവരും എന്നത് നിങ്ങള്‍ കാര്യമാക്കേണ്ട; നാം ദൈവ സ്നേഹത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലേക്ക് വരുന്നതുവരെ ദൈവം നമുക്ക് കൃപമേല്‍ കൃപ തരുന്നു. 

നിങ്ങള്‍ എന്തു ചെയ്തു എന്നോ എവിടെ ആയിരുന്നു എന്നോ കാര്യമാക്കേണ്ടാ, ദൈവം നിങ്ങളുടെ അടുക്കല്‍ എത്തുന്നത് നിര്‍ത്തിക്കളയുകയില്ല; രക്ഷയ്ക്കായി, വിടുതലിനുവേണ്ടി, ഒരു മുന്നേറ്റത്തിനായി, ആത്മീക അനുഗ്രഹങ്ങള്‍ക്ക് വേണ്ടി ദൈവം കൃപമേല്‍ കൃപ നല്‍കുന്നു. നിങ്ങള്‍ അവന്‍റെ കൃപ പ്രാപിച്ചിട്ടുണ്ടോ? എന്നുള്ളത് മാത്രമാണ് വ്യവസ്ഥ.

നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ദൈവം അത് വെറുതെ നോക്കികൊണ്ട്‌ ഒരു കാഴ്ചക്കാരനായി നില്‍ക്കുകയില്ല എന്ന് അറിയുക. നിങ്ങളുടെ തകര്‍ച്ചയുടെ നാളുകളില്‍ നിന്നും ദുര്‍ഘടകാലങ്ങളില്‍ നിന്നും അതിജീവിക്കുവാന്‍ ആവശ്യമായ കൃപയും സഹായവും നിങ്ങള്‍ പ്രാപിക്കുന്നതിനുവേണ്ടി ദൈവം തന്‍റെ കൃപ നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തരും. ഇന്ന് നിങ്ങള്‍ പുറത്തുപോകുമ്പോള്‍, ദൈവത്തിന്‍റെ കൃപയെ നിങ്ങള്‍ പിന്‍പറ്റുകയും അന്വേഷിക്കയും ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധയുള്ളവര്‍ ആകുക. എല്ലാ സമയത്തും, എല്ലാ സാഹചര്യങ്ങളിലും ആവശ്യമുള്ളത് ദൈവത്തിന്‍റെ കൃപയാണ് എന്ന് അറിയുക. ദൈവം നിങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ജീവിതം നയിക്കുവാന്‍ നിങ്ങള്‍ക്ക്‌ പദ്ധതിയുണ്ടെങ്കില്‍, നിങ്ങള്‍ക്ക്‌ കൃപമേല്‍ കൃപ ആവശ്യമാണ്‌!
പ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ കൃപയില്‍ പൂര്‍ണ്ണമായി ആശ്രയിക്കുവാന്‍ എന്നെ സഹായിക്കേണമേ, ദൈവമേ! എന്‍റെ ജീവിതത്തില്‍ അങ്ങയുടെ കൃപ ആവശ്യമാണ്‌. യേശുവിന്‍റെ നാമത്തില്‍.


Join our WhatsApp Channel


Most Read
● വിശ്വാസ ജീവിതം
● കര്‍ത്താവിനെ സേവിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണ് - II
● അനുകരണം
● സുവിശേഷം അറിയിക്കുന്നവര്‍  
● സ്നേഹത്തിന്‍റെ ശരിയായ സ്വഭാവം
● നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക
● നിങ്ങള്‍ ഏകാന്തതയോടു പോരാടുന്നവരാണോ?
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ